Slider

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്....

0

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ദിവസം തൊട്ടടുത്ത ഫ്ലാറ്റിലെ ആന്റി ഒരു പുസ്തകവുമായി വന്ന് എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു മോളു ഇതൊന്നു വായിക്കൂന്നു,, പ്രത്യേകിച്ച് അതിലെ ഒരദ്ധ്യായം വായിക്കണംന്ന് ഓർമ്മിപ്പിച്ചിട്ട് ആന്റി പോയി .... അല്ലെങ്കിലും ഇപ്പോൾ വായന കുറഞ്ഞിട്ടുണ്ട്..... ജോലിയും വീട്ടിലെ കാര്യവും പിന്നെ ഫേസ്ബുക്കും വാട്സാപ്പും കഴിഞ്ഞ് പുസ്തകം വായിക്കാൻ എവിടാ സമയം .... ചേട്ടൻ എപ്പോഴും പുസ്തകം വായിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ... പൗലോ കൊയലോ ടെ ആൽകെമിസ്റ്റ് ഉൾപ്പടെയുള്ള ഒരു പാട് ഇംഗ്ലീഷ് ബുക്ക്സ് വാങ്ങിച്ചു തന്നിട്ടുണ്ട് .... ഞാൻ ആൻറി തന്ന ബുക്കെടുത്തു നോക്കി ...... എഴുത്തുകാരിയും അദ്ധ്യാപികയുമായ ശ്രീമതി. ദീപ നിശാന്തിന്റെ ., നനഞ്ഞു തീർത്ത മഴകൾ എന്ന പുസ്തകമാണ് .... ആദ്യമെ തന്നെ ആൻറി വായിക്കാൻ പറഞ്ഞ അദ്ധ്യായം തന്നെ വായിച്ചു. ... അതിൽ ലേഖികയുടെ കൂട്ടുകാരി പറയുന്നുണ്ട് .... കുഞ്ഞുങ്ങൾ കളിപ്പാട്ടങ്ങൾ നിരത്തിയിട്ട് കളിച്ചോട്ടെ ..., ചുമരിൽ വരച്ചോട്ടെ .. അതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ല ..... എന്ന് .... എനിക്കിപ്പോൾ മനസ്സിലായി ആൻറി എന്നു കൊണ്ടാണ് എനിക്ക് ഈ പുസ്തകം തന്നതെന്ന് ....കാരണം ഞാനും ആ കൂട്ടുകാരിയെ പോലുള്ള അമ്മയാണ് ...
എന്റെ മോനെ കളിപ്പാട്ടങ്ങൾ അവന്റെ ഇഷ്ടത്തിനനുസരിച്ച് കളിക്കാൻ സമ്മതിക്കുന്ന ഒരമ്മ ... ചേട്ടനും ഇങ്ങനെ തന്നെയാണ് ട്ടോ..... ... പെട്ടെന്ന് ഒരു അതിഥി വീട്ടിൽ വന്നാൽ കാണുന്നത് മോന്റെ കളിപ്പാട്ടങ്ങൾ എല്ലായിടത്തും കിടക്കുന്നതായിരിക്കും .... ഹാളിലും .., ബെഡ് റൂമുകളിലും സോഫയിലും .... അത് കാണുന്ന ഏതൊരാൾക്കും തോന്നുക അടുക്കും ചിട്ടയുമില്ലാത്ത വീട് എന്നായിരിക്കും .... ഞങ്ങൾ അവനെ അവന്റെയിഷ്ടത്തിനനുസരിച്ച് കളിക്കാൻ സമ്മതിക്കാറുണ്ട് .... കളിപ്പാട്ടങ്ങൾ കുറച്ച് ചിതറി കിടന്നെന്നു വച്ച് എന്താണൊരു കുഴപ്പം ..? ചുമരിൽ വരച്ചെന്നു കരുതി ഇവിടൊന്നും സംഭവിക്കില്ല ...ഒന്നോ രണ്ട് ഗ്ലാ സോ പ്ലേയ്റ്റോ പൊട്ടിച്ചെന്നു കരുതി എന്തിനാണ് അവരെയടിക്കുന്നത് .....? താഴെ വീണാൽ പൊട്ടും ....സൂക്ഷിച്ചു കൊണ്ടു പോണംന്നല്ലേ പറഞ്ഞു കൊടുക്കേണ്ടത്....? രണ്ടു തവണ അവരുടെ കൈയിൽ നിന്ന് പൊട്ടുമ്പോൾ അവർക്ക് മനസ്സിലാകും .... പിന്നെ അവർ ചെയ്യില്ല ...... കാർട്ടൂൺ കാണുമ്പോൾ പകുതിക്ക് വച്ച് നിർത്തി പോയി ഉറങ്ങടാ ... എന്നു പറയുമ്പോൾ നിങ്ങളാലോചിട്ടുണ്ടോ നിങ്ങളോട് ഒരു സിനിമ പകുതി കണ്ടതു മതി ഇനി പോയി ഉറങ്ങ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ് തോന്നുകയെന്ന് .... ഇപ്പോൾ കാണുന്ന കാർട്ടൂൺ കഴിയുമ്പോൾ ചെന്ന് ഉറങ്ങണം അല്ലെങ്കിൽ പഠിക്കണം എന്ന് പറയൂ...... അവർ അനുസരിക്കും ....
മക്കളുടെ ഇഷ്ടത്തിന് കുറച്ചൊക്കെ നമ്മളും നിന്നുകൊടുക്കണം .. അവര് കളിക്കട്ടെ ... ഇനിയൊരിക്കലും അവർക്ക് കുട്ടിക്കാലം തിരിച്ചു കിട്ടില്ല ... ഒരു അഭിമുഖത്തിൽ സിനിമ നടൻ ശ്രീ .സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് കേട്ടു ..... തന്റെ അച്ഛൻ ഒരിക്കൽ പോലും ഒരുമ്മ തന്നിട്ടില്ല .. എന്ന് ..അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു .... കേട്ടിരുന്ന എന്റെയും ..... നമുക്ക് സ്നേഹം കൊടുത്തും ഇടയ്ക്കൊരുമ്മ കൊടുത്തും കുറച്ചു കൊഞ്ചിച്ചുമൊക്കെ നമ്മുടെ മക്കളെ വളർത്താം ....
.....
ഇതിൽ എത്ര പേർ എന്നോട് യോജിക്കുമെന്നറിയില്ല .... എന്താണെങ്കിലും നിങ്ങളുടെ അഭിപ്രായം എനിക്ക് വളരെ വിലപ്പെട്ടതാണ് .... സ്നേഹത്തോടെ ....

സുമജ ..

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo