
ഒറ്റവരിക്കല്ലിൽ തീർത്തൊരു
മറയാണിന്നു നിനക്കഭയം.....
ആത്തണലിൽ ചേർത്തുനിറച്ചൊരു
കനവാണിന്നു നിനക്കു സ്വരം...
മറയാണിന്നു നിനക്കഭയം.....
ആത്തണലിൽ ചേർത്തുനിറച്ചൊരു
കനവാണിന്നു നിനക്കു സ്വരം...
പുതുമുറ്റം പാകിമിനുക്കിയ
പൂക്കല്ലല്ലിതു പൂനിറയാൻ....
പുതുപുത്തൻ വേദിനിറഞ്ഞൊരു
നാട്യവുമല്ലിതു ഭംഗിക്കായ്...
പൂക്കല്ലല്ലിതു പൂനിറയാൻ....
പുതുപുത്തൻ വേദിനിറഞ്ഞൊരു
നാട്യവുമല്ലിതു ഭംഗിക്കായ്...
ഈക്കല്ലിൽ നിണവുമണിഞ്ഞൊരു
ചേലുടയാടച്ചുവരുണ്ട്....
ഈക്കല്ലിൽ നൊമ്പരമേറ്റവ-
രങ്കം വെട്ടിയ പാടുണ്ട്....
ചേലുടയാടച്ചുവരുണ്ട്....
ഈക്കല്ലിൽ നൊമ്പരമേറ്റവ-
രങ്കം വെട്ടിയ പാടുണ്ട്....
ഈക്കല്ലിൽ നെഞ്ചുപിളർന്ന
വിലാപത്തിൻ കടലാഴങ്ങൾ...
ഈക്കല്ലിൽ ഓർമ്മകളൂറ്റം
കൊണ്ടു നടന്നൊരു തലമുറയും...
വിലാപത്തിൻ കടലാഴങ്ങൾ...
ഈക്കല്ലിൽ ഓർമ്മകളൂറ്റം
കൊണ്ടു നടന്നൊരു തലമുറയും...
ഈക്കല്ലിൽ ത്യാഗത്തിൻ
രഥചക്രമുരുട്ടിയ കഥയുണ്ട്....
ഈക്കല്ലിൽ പുഴയും പാടവും
ഓർത്തുകൊതിച്ചൊരു പാട്ടുണ്ട്...
രഥചക്രമുരുട്ടിയ കഥയുണ്ട്....
ഈക്കല്ലിൽ പുഴയും പാടവും
ഓർത്തുകൊതിച്ചൊരു പാട്ടുണ്ട്...
കഥകൾക്കും കഥയുടെ പിറകിൽ
കഥ തേടുന്നൊരു കഥയുണ്ട്...
************************************
കഥ തേടുന്നൊരു കഥയുണ്ട്...
************************************
2) നിലപാടിൻ തറ
--------------------------®
--------------------------®
പുതുപുത്തൻ ശാസ്ത്രങ്ങൾക്കീ-
ഒറ്റവരിക്കല്ലപശകുനം....
നിലപാടിൻ തറയിൽമെഴുകിയ -
ശരിയെ നോക്കി പരിഹാസം...
ഒറ്റവരിക്കല്ലപശകുനം....
നിലപാടിൻ തറയിൽമെഴുകിയ -
ശരിയെ നോക്കി പരിഹാസം...
ഈക്കല്ലിൻ സുഷിരത്തിൽ ചില -
മായകൾ കാട്ടി മയക്കുമ്പോൾ
ചായുന്നൊരു തളിരില വിശ്വ-
പൊരുളറിയാതെ ചിരിക്കുന്നു...
മായകൾ കാട്ടി മയക്കുമ്പോൾ
ചായുന്നൊരു തളിരില വിശ്വ-
പൊരുളറിയാതെ ചിരിക്കുന്നു...
ഓർക്കുക നീ തിരികെ മടങ്ങി
വരുന്നൊരു നേരം ചാരത്തായ്...
കാരണമീ നിലപാടിൻ തറ
കാലം കാത്ത മഹാ സാക്ഷി....
വരുന്നൊരു നേരം ചാരത്തായ്...
കാരണമീ നിലപാടിൻ തറ
കാലം കാത്ത മഹാ സാക്ഷി....
അർദ്ധശതങ്ങൾക്കപ്പുറമാ-
ത്തലതിരിയും നിന്റെ പ്രതീക്ഷകളും...
അന്നേരം നിലപാടിൻ തറയിൽ
നീ വന്നേത്തമിടുമ്പോൾ ഞാൻ...
ത്തലതിരിയും നിന്റെ പ്രതീക്ഷകളും...
അന്നേരം നിലപാടിൻ തറയിൽ
നീ വന്നേത്തമിടുമ്പോൾ ഞാൻ...
ഒറ്റവരിക്കല്ലെന്നൊരു പേരിൽ
സ്ഫടികം തീർത്ത ശിലാഫലകം
നിറയും മൗനം കണ്ണിൽ മൂടിയ
നനവും ചൂടിയിരിക്കുമ്പോൾ..നീ..
ഓർക്കുക വീണ്ടും നിലപാടിൻ തറ
കൈവിട്ടോടിയ നിമിഷത്തെ....!
സ്ഫടികം തീർത്ത ശിലാഫലകം
നിറയും മൗനം കണ്ണിൽ മൂടിയ
നനവും ചൂടിയിരിക്കുമ്പോൾ..നീ..
ഓർക്കുക വീണ്ടും നിലപാടിൻ തറ
കൈവിട്ടോടിയ നിമിഷത്തെ....!
രാജേഷ്.ഡി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക