Slider

മുല്ലപ്പൂ

0
"ഹലോ ..ഏട്ടനെവിടെയാ ..ഓഫീസിൽ നിന്നിറങ്ങിയോ "
"ഇല്ല്യാ ...ഇറങ്ങാൻ നിൽക്കാണ് ..എന്തെ "??
"അത് ..ഏട്ടൻ വരുമ്പോ ഇത്തിരി മുല്ലപ്പൂ കൊണ്ടുവരോണ്ടു "
"എന്തിനാടി ഇപ്പോ ഒരു മുല്ലപ്പൂ ..വിശേഷിചെന്തേലും ആണോ ഇന്ന് "
"വിശേഷം ഒന്നുല്ല്യേട്ടാ ...പക്ഷേ അമ്മക്ക് മുല്ലപ്പൂ വേണംന്ന്‌"
"അമ്മക്കോ ?"
സാഗർ ഒന്നു നടുങ്ങി .. ..അച്ചനേറെ ഇഷ്ടമുള്ള പൂവും ഗന്ധവും അത് മാത്രമായിരുന്നു .ജോലി കഴിഞ്ഞെത്തുമ്പോൾ അമ്മക്കൊരു മുഴം പൂവ് എന്നും അച്ഛൻ കരുതിയിരുന്നു ..അതും ചൂടി പുഞ്ചിരിച്ചുക്കൊണ്ട് അച്ഛന് ചോറു വിളമ്പികൊടുക്കുന്നത് കാണാൻ എന്ത് ചേലായിരുന്നു ..പക്ഷേ അച്ഛൻ പോയതിൽ പിന്നെ അമ്മക്ക്‌ അതിനോട് വെറുപ്പ് മാത്രമായിരുന്നല്ലോ ..എന്നിട്ടിപ്പോ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം അമ്മ വീണ്ടും ആവിശ്യ പെട്ടിരിക്കുന്നു ..
"ഏട്ടാ പറയുന്നത് കേൾക്ക്ണ്ടോ "?
"ആഹ്..ഞാൻ കൊണ്ടു വരാന്നേയ് .."
ഓഫീസിൽ നിന്നിറങ്ങി ...വരുന്ന വഴിയിൽ എന്നും തന്നോട് പൂ കൊണ്ടു പോകാൻ പലപ്പോഴും കെഞ്ചുന്നാ ആ മധ്യവയസ്കയെ കണ്ടെങ്കിലും നിരാശയായിരുന്നു ഫലം ..
"മോനേ തീർന്നൂല്ലോ ..കുറച്ചു നേരത്തെ എത്തിയിരുന്നേൽ ഉണ്ടായിരുന്നു "
ഒരുപാട് അന്വേഷിച്ചു നടന്നു ..എല്ലായിടങ്ങളിലും മുല്ലപ്പൂ മാത്രം കഴിഞ്ഞിരിക്ക്‌ണ്..
അലഞ്ഞു തിരിഞ്ഞു മടുത്തു ഒടുക്കം അമ്മയുടെ ആഗ്രഹത്തെ സ്വയം എതിർക്കാൻ തുടങ്ങി ..
"നാശം പിടിക്കാൻ ...ഈ വയസ്സു കാലത്ത് അമ്മേടെ ഓരോ ആഗ്രഹങ്ങൾ .."
വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് അന്വേഷണം തുടങ്ങാനിരിക്കുമ്പോഴാണ് ഫോൺ റിങ് ..എടുത്തു നോക്കിയതും ..സീമ .
"ഏട്ടാ ..വീട്ടിലേക്ക് പെട്ടെന്ന് വാ ...അ ..അമ്മ "
ഇടറിയ സ്വരത്തോടെ പറഞ്ഞവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു ...
പിന്നെയെല്ലാം പെട്ടെന്നായിരുന്നു മുഴുവനാക്കാൻ കഴിയാത്ത അവളുടെ വാക്കുകൾ എന്തൊക്കെയോ തന്നോട് ഉരുവിടുന്നതു പോലെ ഒരു വിധം പാഞ്ഞു വീട്ടിലെത്തി ..അമ്മാവൻമാരും വല്യച്ഛൻമാരും എല്ലാം കൂടി എന്തൊക്കെയോ അടക്കം പറയുന്നു ..തന്നെ കണ്ടതും അവരെല്ലാം അടുത്തേക്ക്‌ വന്നു ..വല്യമ്മാവൻ തന്റെ തോളിൽ ഒന്നു തട്ടി ..
" .അവൾ പോയീട്ടോ ..വണ്ടിയിൽ വരുമ്പോ നിനക്ക് കുഴപ്പൊന്നും പറ്റാണ്ടിരിക്കാനാ പറയാതിരിന്നേ"
ശരീരത്തിന്റെ ഭാരമൊക്കെ കുറഞ്ഞു പോവുന്ന പോലെ ..എവിടെയെങ്കിലും ഒന്നു ഇരിക്കണം ..തല കറങ്ങുന്നോ എന്നൊരു സംശയം ..ഇല്ല്യാ ..അമ്മയെ ഒന്നു കാണണം ..
"അമ്മാവാ ..നിക്ക് ഒന്നു കാണാണായ്ർന്നു "
ചെറിയമ്മാവാനോടൊപ്പം അമ്മയെ കാണാൻ കേറിയതും ..ഒരു മൂലയിൽ തളർന്നിരിക്കുന്ന സീമ തട്ടി പിടഞ്ഞെഴുന്നേറ്റ് തന്നെ വന്നു കെട്ടി പിടിച്ചു
"ഏ...ഏട്ടാ ..അമ്മ .."
അവളെ വിടുവിച്ചു ..അമ്മയെ കിടത്തിയിരിക്കുന്നിടത്തേക്ക് പതിയെ നടന്നു ..കാലുകൾക്കെന്തോ ഭാരം കൂടുന്ന പോലെ ...പുഞ്ചിരിച്ചുക്കൊണ്ട് കിടക്കുന്ന മുഖം ..അടുത്തിരുന്നു പതിയെ ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞു .
"അപ്പോ അതിനായ്ർന്നൂല്ലേ ..എന്നെ ഇവിടെ വിട്ടിട്ട് അച്ഛന്റെ അടുത്തേക്ക്‌ മുല്ലപ്പൂ ചൂടി പോവാൻ ...ദേ ഇനി ഇതില്ലാത്തോണ്ട് അച്ഛൻ അമ്മയോട് പിണങ്ങൂല്ല "
കയ്യിൽ കരുതിയിരുന്ന ആ പൊതിയിൽ നിന്നും ആരെയും മയക്കുന്ന ഗന്ധമുള്ള മുല്ലപ്പൂ എടുത്ത് അമ്മയുടെ തലയിൽ അവൻ തന്നെ ചൂടി കൊടുത്തു ...ഇനിയുളള അമ്മയുടെ ജീവിതം അച്ഛനോടൊപ്പം ആണ് ..മുല്ലപ്പൂ ചൂടിയാലേ അച്ഛനു അമ്മയോട് ഇഷ്ടം കൂടൂ .
ശുഭം
________________________
ഫർസാന .വി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo