Slider

ഓൾഡ് കാസ്‌ക് ( പ്രതികാരകഥ )

0
Image may contain: one or more people, sunglasses and closeup

രംഗം 1 .
രഘുനന്ദന് മദ്യം നന്നേ തലയ്ക്കുപിടിച്ച മട്ടാണ്. അയാളുടെ തല നേരെ നിൽക്കുന്നില്ലായിരുന്നു . അയാൾ തനിക്കു മുന്നിൽ ഇരിക്കുന്ന ജോർഡിയോട് എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . നാവു കുഴഞ്ഞുപലതും അവ്യക്തമായി വഴുതി പൊയ്ക്കൊണ്ടിരുന്നു .
ജോർഡി അയാളെത്തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു .അയാളുടെ ഓരോ ചലനവും ജോർഡി വീക്ഷിച്ചു .
"രഘുനന്ദാ .. മദ്യത്തിൽ ഞാൻ വിഷം ചേർത്തിരുന്നു .." ജോഡിയുടെ പൊടുന്നനെ ഉള്ള വാക്കുകൾ കേട്ട് രഘുനന്ദൻ ഞെട്ടിപോയി .
രഘുനന്ദൻ ജോർഡിയോട് എന്തെക്കെയോ പറയാൻ ശ്രമിച്ചു.അയാളുടെ വായിലൂടെ രക്തം ഒലിച്ചിറങ്ങാൻ തുടങ്ങി .ഒരു കൈകൊണ്ടു രഘുനന്ദൻ ഒലിച്ചിറങ്ങിയ രക്തം തുടച്ചു .തൻറ്റെ രക്തം പുരണ്ട കൈയ്യിലേക്കു തുറിച്ചു നോക്കി അയാൾ ഭയന്ന് അലറി .അയാൾ ചാടി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു .ടേബിളിൽ ഇരുന്ന ഓൾഡ് കാസ്‌ക് റമ്മിന്റ്റെ ബോട്ടിൽ തറയിൽ വീണുപൊട്ടി . ജോർഡി ഉറക്കെ ചിരിച്ചു .
രഘുനന്ദൻ കസേരയിൽ നിന്ന് മറിഞ്ഞു വീണു.തറയിൽ കിടന്നു പിടയുന്ന അയാളെ കുറച്ചു നേരം നോക്കി ജോർഡി കസേരയിൽ തരിച്ചിരുന്നു .
"മരണം നിന്നെ തലോടാൻ തുടങ്ങി രഘുനന്ദാ... ഇനി ഏതാനം ചില നിമിഷങ്ങൾ മാത്രം ..." ജോർഡി മന്ത്രിച്ചു .
അയാൾ പോകാനായി എഴുന്നേറ്റു .മുറിയിലെ ലൈറ്റ് അണച്ച് അയാൾ വാതിൽക്കലേക്കു നടന്നു .പുറകോട്ടു തിരിഞ്ഞു തറയിൽ കിടക്കുന്ന രഘുനന്ദനെ ഒന്ന് നോക്കി .അയാളുടെ ശരീരം ചെറുതായി പിടയുന്നത് അരണ്ട വെട്ടത്തിൽ ജോർഡി കണ്ടു.അയാൾ ഡോർ വലിച്ചടച്ചു .
രംഗം 2 .
" അന്യൻറ്റെ ഭാര്യയെ മോഹിക്കാൻ പാടില്ലാന്നല്ലേ സണ്ണിച്ചായാ..." സണ്ണിച്ചനെ കെട്ടിപ്പിടിച്ചു കിടന്ന ബീന കൊഞ്ചലോടെ അയാളോട് ചോദിച്ചു .
അത് കേട്ട് അയാളൊന്നു ചിരിച്ചു .
"അന്യൻറ്റെ ഭാര്യ ഇത്രയധികം സുന്ദരിയായാൽ ആരാ പിന്നെ മോഹിക്കാണ്ടിരിക്കുക..." സണ്ണിച്ചൻ ബീനയുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു .
" മഴയ്ക്ക് കോളുണ്ട് ..ഞാൻ ഇറങ്ങട്ടെ .." സണ്ണിച്ചൻ പോകാനായി എഴുന്നേറ്റു .അയാൾക്ക്‌ പിന്നാലെ ബീനയും അനുഗമിച്ചു .
ബീനയെ വാരിപ്പുണർന്നു ചുംബിച്ചിട്ടു അയാൾ പോർച്ചിൽ കിടന്ന കാറിലേക്ക് കയറി .കാർ ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി ഇരുട്ടിൽ മറഞ്ഞു .
രംഗം 3 .
പിൻസീറ്റിൽ ആരോ ഉള്ളത് പോലെ തോന്നിയ സണ്ണിച്ചൻ പെട്ടന്ന് പുറകോട്ടു ഒന്ന് നോക്കി .കയ്യിലിരുന്ന കൂർത്ത കടാര ജോർഡി അയാളുടെ കഴുത്തിലേക്ക് ചേർത്ത് വച്ചു.
സണ്ണിച്ചൻ മിററിലേക്കു എത്തി നോക്കി .മിററിൽ ജോർഡിയുടെ മുഖം കണ്ട
അയാൾ വിറക്കാൻ തുടങ്ങി .
"നിനക്ക് എന്ത് വേണം " വിറയലോടെ അയാൾ ജോർഡിയോടു ചോദിച്ചു .
" നിൻറ്റെ ജീവൻ ...സണ്ണിച്ചാ..നിൻറ്റെ ജീവൻ എനിക്ക് വേണം ..വണ്ടി കുറച്ചും കൂടെ സ്പീഡിൽ പോട്ടെ .." പിൻസീറ്റിൽ ഇരുന്ന ജോർഡി വാശിയോടെ പറഞ്ഞു .
കാർ ചീറിപ്പാഞ്ഞു .
" നിർത്ത് ..." ആളൊഴിഞ്ഞ ഒരു റബ്ബർതോട്ടത്തിനടുത്ത് എത്തിയപ്പോൾ ജോർഡി ആക്രോശിച്ചു .
പെട്ടന്ന് കാർ നിന്നു.
സണ്ണിച്ചൻറ്റെ കഴുത്തിന് പിന്നിലൂടെ കടാര കയറി .അയാൾ നിശബ്ദനായി സ്റ്റീയറിങ്ങിലേക്കു വീണു .
രംഗം 4 .
ഉറങ്ങാൻ കിടന്ന പ്രൊഫസ്സർ ജയപാൽ ജന്നൽ കർട്ടനപ്പുറത്ത് ആരോ നിൽക്കുന്ന പോലെ തോന്നി ബെഡ്‌ഡിൽനിന്നു ചാടി എഴുന്നേറ്റു .അയാൾ പതുക്കെ നടന്നു ചെന്ന് ജന്നൽ കർട്ടൻ മാറ്റി നോക്കിയതും ജോർഡിയെ കണ്ട് ഭയന്നു.രക്ഷപെടാൻ ശ്രമിച്ച അയാളുടെ കഴുത്തിൽ കയറിട്ടു മുറുക്കി കൊണ്ട് ജോർഡി പൊട്ടിച്ചിരിച്ചു .
" ഒരിക്കലും ഉണരാതെ ഉറങ്ങിക്കൊള്ളൂ ...പ്രൊഫസ്സർ ." ജോർഡി അയാളുടെ കാതിൽ മെല്ലെ മന്ത്രിച്ചു .
അയാളുടെ ശരീരം നിശ്ചലമായി .ജോർഡി മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്കു നോക്കി .
ജോർഡി മുറി വിട്ടിറങ്ങുമ്പോൾ അയാൾക്ക്‌ പിന്നിലായി പ്രൊഫസ്സർ ഫാനിൽ തൂങ്ങി ആടിക്കൊണ്ടിരുന്നു .
രംഗം 5
" നിന്നെ ഉപദ്രവിച്ചവരെ ഒക്കെ ഞാൻ കൊന്നു .." ജോർഡിയുടെ വാക്കുകൾ കേട്ട് തുഷാരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അവളുടെ തളർന്ന ശരീരം ഒന്ന് അനങ്ങിയപോലെ ജോർഡിക്കു തോന്നി .
ആ നശിച്ച ദിവസം തുഷാരയുടെ ഓർമകളിലേക്ക് കടന്നു വന്നു .ആസ്ട്രൽ പ്രോജെക്ഷൻനെ പറ്റിയുള്ള തൻറ്റെ തീസിസ് സബ്മിറ്റ് ചെയ്യാൻ പ്രൊഫസ്സർ ജയപാലിനെ കാണാൻ പോയ ആ ഫ്രൈഡേ .
പ്രൊഫസ്സറുടെ വീട്ടിൽ വച്ചു താൻ റേപ് ചെയ്യപ്പെടുകയായിരുന്നു .ടെറസ്സിൽ നിന്ന് ഒരലർച്ചയോടെ നിലത്തേക്ക് പതിച്ചു ഓർമയിൽ നിന്ന് അവൾ ഞെട്ടി ഉണർന്നു . ജോർഡിയുമായി വിവാഹം കഴിഞ്ഞു രണ്ടുമാസം തികഞ്ഞിട്ടില്ലായിരുന്നു അന്ന് .
"നീചന്മാർക്കു ശിക്ഷ മരണമാണ് .." ജോർഡി വാശിയോടെ പറഞ്ഞു .
Rajeev .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo