Slider

പറയാൻ ബാക്കി വെച്ചത്.

0
Image may contain: 1 person

.അന്നു വൈകുന്നേരം പതിവുപോലെ തന്റെ പ്രിയതമയുടെ ഫോണിൽ നിന്നും മിസ്കോൾ വന്നപ്പോൾ ,"പറയു മുത്തെ'എന്നപതിവു ശൈലിയോടെ തിരിച്ചു വിളിക്കുമ്പോൾ ....അങ്ങേതലക്കൽ ഫോൺ എടുത്തത് അവളുടെ സഹോദരനായിരുന്നു.ഇത്താത്താക്ക് വയ്യാതെ ഹോസ്പിറ്റലിലാണു എന്നു പരിഭ്രമത്തോടെ അവൻ പറഞ്ഞു.ഒരു മിന്നൽ പിണർ നെന്ചിലൂടെ പാഞ്ഞുപോയെന്കിലും ധൈര്യം സംഭരിച്ചു,ഒന്നും സംഭവിക്കില്ല എന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.ജോലിസ്തലത്തെ പ്രശ്നങ്ങളും പൈസയുടെ പ്രശ്നവും നാട്ടിലേക്കു പോകാൻ തോന്നിച്ചില്ല.ഹോസ്പിറ്റൽ കിക്കയിൽ കിടന്നു അവൾ എന്നെ വിളിച്ചു.മാഷേ......എനിക്കു കാണാൻ തോന്നുന്നുണ്ട് കെട്ടോ....കടമൊക്കെ തീര്ത്തിട്ട് ഞാൻ വേഗം വരുമല്ലോ ....എന്റെ പൊന്നിനെ കാണാൻ .....ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു."എന്നെ എത്രനാളായി പറഞ്ഞുപറ്റിക്കുന്നു കുരങ്ങാ .....ഇനി വന്നില്ലെന്കിൽ ഞാൻ മിണ്ടില്ലാട്ടോ...."അവൾ പരിഭവം നടിച്ചു.ആ വാക്കുകൾ അറം പറ്റിയിരിക്കുന്നു.അവൾ ഇനി ഒരിക്കലും മിണ്ടില്ല.ആ നെന്ചു വേദന അവളെ കൊണ്ടുപോയിരിക്കുന്നു......അല്ലാഹുവിന്റെ അടുത്തേക്ക് .....മരിച്ചാൽ നിന്നെ കാണാൻ ഞാൻ വരില്ലാന്നു എപ്പൊഴും അവളോട് പറയാറുണ്ടായിരുന്നു.ജീവനില്ലാത്ത അവളെ കാണുക എന്നത് എനിക്കു സംഗല്പിക്കാനെ കഴിഞ്ഞിരുന്നില്ല.എന്റെ പ്രിയപ്പെട്ടവൾ ഇന്നലെ വൈകീട്ടോടെ ആറടിമണ്ണിൽ ചേര്ന്നിരിക്കുന്നു.വിമാനമിറങ്ങിയാൽ ആദ്യം എന്റെ പൊന്നിനെ കാണാൻ പോകണം.അവളുടെ ഖബറിനരികിൽ ചെന്നുനിന്നു ഒന്നു പൊട്ടിക്കരയണം.വരാമെന്നുപറഞ്ഞ് പറ്റിച്ചതിനു മാപ്പുചോദിക്കണം.ഖബറിനരികിൽ എത്തിയപ്പോൾ നേറം ഇരുട്ടിതുടങ്ങിയിരുന്നു."ഇതാണു ഇത്താത്തയുടെ ഖബർ "അവളുടെ സഹോദരൻ ചൂണ്ടികാണിച്ച ഖബറിനരികിലേക്കു ...ഞാൻ പിടയുന്ന മനസ്സുമായി നടന്നടുത്തു.അവളുമായി ചിലവഴിച്ച ഒരുപാട് നിമിഷങ്ങൾ മനസ്സിലൂടെ കടന്നുപോയി.ആ ഓര്മകളിൽ എന്റെ കണ്ണുകൾ തോരാതെ പെയ്തുകൊണ്ടേയിരുന്നു.പള്ളിയിൽ നിന്നും തിരിച്ചെത്തി അവൾ ഉപയോഗിച്ചിരുന്ന റൂമിൽ കയറി വാതിൽ അടച്ചു.ആ മുറിയാകെ അവളുടെ മണമായിരുന്നു.ഹാൻ കറിൽ തൂക്കിയിട്ടിരിക്കുന്ന അവൾ ഇട്ടുമാറ്റിയ ആ നീല ചുരിദാർ .കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ വാങ്ങികൊടുത്ത ചുരിദാർ .......ആ ചുരിദാറെടുത്തു ചുംബനങ്ങള്കൊണ്ട് മൂടി.അവളുടെ മണം ഇനിയൊരിക്കലും അനുഭവിക്കാൻ കഴിയാത്ത അവളുടെ മണം.....ആശുപത്രികിടക്കയിൽ കിടന്നപ്പോൾ അവൾ എന്റെ ഒരു തലോടലിനായ് അവൾ കൊതിച്ചിട്ടുണ്ടാവില്ലെ.........അനക്കമില്ലാതെ കിടന്നപ്പൊഴും അവൾ കാത്തുകിടന്നിരുന്നത് എന്റെ അന്ത്യചുംബനത്തിനായിട്ടായിരിക്കില്ലെ.....?അവൾ എത്രമാത്രം വിഷമിച്ചു കാണും.ഞാൻ എന്തു ക്രൂരനാണു......വരാമെന്നു വെച്ചിരുന്നെന്കിൽ എങ്ങിനെയെന്കിലും തനിക്കു വരാമായിരുന്നു.എന്നിട്ടും വന്നില്ല.2വര്ഷമാകുന്നു ഞാൻ അവളെ വിട്ടുപോന്നിട്ട്.....പെട്ടെന്നാണു അവൾ പഠിച്ചുവെച്ച പിഎസ്സി പുസ്ത്കങ്ങള്ക്കിടയിൽ അവളുടെ ഡയറി കണ്ണിൽ പെട്ടത്.അതിൽ അവൾ എന്നോട് പറയാൻ ബാക്കിവെച്ച സ്വപ്നങ്ങളും സന്തോഷങ്ങളും ഉണ്ടായിരുന്നു.ഇനിയും എന്നോടൊപ്പം ആഘോഷിക്കേണ്ട ഓണത്തെകുറിച്ച് ക്രിസ്മസിനെ കുറിച്ച് പെരുന്നാളിനെകുറിച്ച് ന്യൂഇയറിനെ കുറിച്ച് വിവാഹവാര്ഷികത്തെ കുറിച്ച്......അങ്ങിനെ അങ്ങിനെ.......ആ പ്രതീക്ഷകളു ടെ നാളുകളെ കുറിച്ച്......കുറ്റബോധത്തോടെ തലകുനിച്ചിരിക്കാനെ എനിയ്കു കഴിഞ്ഞുള്ളു.....

By: SajnabiSaju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo