നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരുന്ത് .



നീ പുറത്തേക്ക് പോവാണോ? എന്നാൽ ആ ക്രയോണും കളറിങ്ങ് ബുക്കും എവിടെയാ ഇരിക്കുന്നേ? മിനി ചിന്നൂസിനേം കൊണ്ട് വരാന്ന് പറഞ്ഞിട്ടുണ്ട്. "
ഇവിടെ അടുത്തുള്ള ഒരു മലയാളി ഫാമിലിയാണ് മിനിചേച്ചിയും ഭർത്താവും അവരുടെ ഒറ്റ മകൾ അഞ്ച് വയസ്സുകാരി ചിന്നൂസും. അവർക്കിവിടെ ബന്ധുക്കളാരും തന്നെയില്ല. അതു കൊണ്ട് എന്ത് സഹായം വേണമെങ്കിലും അമ്മയുടെ അടുത്തേയ്ക്കാണ് ഓടി വരിക."
"ഞാനിപ്പോൾ എങ്ങും പോകുന്നില്ലമ്മേ. അവർ വെറുതെ വരുന്നതാണോ?"
" മിനിക്കിന്ന് ഓഫാണ്. വെറുതെ ഇതു വഴി ഇറങ്ങാൻ പറഞ്ഞതാണ് .മോൾക്കും വീട്ടിൽ തന്നെയിരുന്ന് ബോറടിക്കുന്നുണ്ടാവും. സ്കൂളിലല്ലാതെ വേറെങ്ങും വിടില്ലല്ലോ? വേറെ ആർക്കും കുട്ടികളില്ലാത്ത പോലെയാ ഓരോന്ന് ചെയ്യുന്നത്. "
ഒരു വർഷമാവുന്നേയുള്ളൂ ചേച്ചിയും മോളും U.S. ൽ വന്നിട്ട് . ചേട്ടൻ മുന്നേ ഇവിടെയുണ്ടായിരുന്നു. ചേച്ചി നേഴ്സാണ്. നൈറ്റ് ഷിഫ്റ്റ് ചേച്ചി ചോദിച്ച് വാങ്ങിയതാണ്. പകൻ മോളെ നോക്കാൻ വേണ്ടി. ചിന്നൂസിനെ ഡെ കെയറിൽ വിടാനോ മറ്റാരേയും നോക്കാൻ ഏല്പിക്കാനോ ചേട്ടനും ചേച്ചിക്കും ഇഷ്ടമല്ല.
ഞാനാണെങ്കിലോ ആ കൊച്ചു സുന്ദരിയെ നേട്ടമിട്ടിട്ട് കുറച്ചായി. അഞ്ചു വയസ്സേ ആയുള്ളൂ. എങ്കിലും അവളുടെ വലിയ കണ്ണുകളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും തുടുത്ത കവിളും .. പിടിച്ചങ്ങോട്ട് തിന്നാൻ തോന്നും.
സമപ്രായത്തിലുള്ള പെൺകുട്ടികളേക്കാൾ എനിക്കിഷ്ടം ചെറിയ കുട്ടികളോടാണല്ലോ.
Pedophile. ആരെങ്കിലും അറിഞ്ഞാൽ ഇതാണെനിക്ക് വിധിക്കുന്ന പട്ടം. അറിഞ്ഞാലല്ലെ. ഇതു വരെ അറിഞ്ഞില്ല.
പുറത്തറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. സഹപാഠികളുടെ ഇടയിലും അമ്മയുടെ ഫ്രണ്ട്സിന്റെ മക്കളുടെ ഇടയിലും ഒരു നല്ല ഇമേജാണുള്ളത്. ഇതാണ് കാരണമെന്ന് അമ്മ എന്നെങ്കിലും അറിഞ്ഞാൽ ?
ഞാൻ മേശയിൽ നിന്നും ക്രയോണും ചിന്നൂസിന്റെ ഇഷ്ടതാരമായ ഡോറയുടെ ചിത്രമുള്ള പുസ്തകവും എടുത്ത് വച്ചു. ഇവിടെ വരുന്ന ബന്ധുകളുടേയും പിന്നെ മിനിചേച്ചിയെ പോലുള്ള സുഹൃത്തുക്കളുടേയും കുട്ടികൾക്ക് വേണ്ടി അമ്മ വാങ്ങി വയ്ക്കുന്നതാണ്.
കഴിഞ്ഞ മാസത്തെ എന്റെ ഹൈസ്കൂൾ ഗ്രാജുവേഷന്റെ പാർട്ടിക്ക് വാങ്ങിയ ബലൂണുകൾ ബാക്കിയിരുന്നത് ഊതിവീർപ്പിച്ച് എന്റെ മുറിയിൽ തന്നെ വച്ചു. തരം കിട്ടിയാൽ ബലൂണിന്റെ പേരും പറഞ്ഞ് മോളെ ഇങ്ങോട്ട് കൊണ്ടു പോരണം.
ഇതിന് മുമ്പ് എത്ര തവണ ശ്രമിച്ചതാണ്? നടക്കണ്ടെ? ആദ്യമൊക്കെ പപ്പയുടേയും മമ്മിയുടേയും കൂടെ മാത്രമേ അവൾ ഇവിടെ വരാറുള്ളൂ. മിനിചേച്ചി എപ്പോഴും അവളുടെ കൂടെ തന്നെ കാണും. രണ്ട് തവണ മാത്രമാണ് ചേച്ചി അവളെ ഇവിടെ ഒറ്റക്ക് നിറുത്തി പോയത്. രണ്ടു തവണയും ഞാൻ വീട്ടിലുണ്ടായിരുന്നില്ല. ഒരു തവണ അമ്മ പറഞ്ഞു ചേച്ചി ഞാനെപ്പോഴാ വരാന്ന് എടുത്ത് ചോദിച്ചിരുന്നൂന്ന്. രണ്ടു പ്രാവശ്യവും ഞാനെത്തുന്നതിനു മുൻപേ ചേച്ചി എത്തിയിരുന്നു. ഞാൻ വന്നു കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷമാണ് അവർ പോയത്. അപ്പോൾ എന്നെ മനപ്പൂർവ്വം ഒഴിവാക്കിയതല്ല എന്നുറപ്പാണ്.
ചിന്നൂസിനെ സ്കൂളിൽ നിന്നും എന്നും കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുമായിരുന്നു. പക്ഷെ അവളുടെ പപ്പയ്ക്കും മമ്മിയ്ക്കും മാത്രമേ അവളെ സ്കൂളിൽ നിന്ന് വിളിക്കാൻ അനുവാദമുള്ളൂ. ചേച്ചിയുടെ വലിയ സുഹൃത്തായ അമ്മക്ക് പോലുമില്ല അനുവാദം പിന്നെയല്ലെ എനിക്ക്. അവളെ വീക്കെന്റ്സിൽ പുറത്തുകൊണ്ടു പോകാമെന്നു വച്ചാൽ മിനിച്ചേച്ചി എപ്പോഴും കൂടെ വരും.
അമ്മയാണവർക്ക് വാതിൽ തുറന്നു കൊടുത്തത്. എന്നെ കണ്ടതും ചിന്നൂസ് ചേട്ടാ എന്നും വിളിച്ചോടി വന്നു. ഞാനവളെ എടുത്തുയർത്തിയതും ചേച്ചിയുടെ വിലക്കെത്തി.
" നീ അവളെ എടുക്കൊന്നും വേണ്ട. താഴെ നിന്നാൽ മതി. ചിന്നൂസെ താഴെയിറങ്ങ് "
" അവളെ പേടിപ്പിക്കാതെ മിനി " അമ്മയാണ് പറഞ്ഞത്.
"ചിന്നൂ... " ചേച്ചിയുടെ സ്വരം മാറിയതേ അവൾ എന്റെ കയ്യിൽ നിന്നിറങ്ങിപ്പോയി.
ഡൈനിങ്ങ് ടേബിളിൽ ആണ് ഞാൻ കളറിങ്ങ് ബുക്ക് വച്ചിരുന്നത്. കസേരയിലിരുന്നാൽ ചിന്നൂസിന് വരക്കാനെത്തില്ല. അതു കൊണ്ട് ഞാനവളെ എന്റെ മടിയിലേക്കിരുത്തി. ദാ വരുന്നു ചേച്ചിയുടെ വിളി വീണ്ടും.
"ചിന്നൂ ...."
ചിന്നു ചാടിയിറങ്ങി അടുത്ത കസേരയിൽ മുട്ടുകുത്തി നിന്ന് കളറിങ്ങ് തുടങ്ങി.
"നീ ഇങ്ങ് വാ, ചിന്നൂസേ. ഞാൻ സഹായിക്കാം" ഞാൻ വീണ്ടും അവളെ എന്റെ മടിയിലേക്ക് വിളിച്ചു.
"ബോയ്സിന്റെ മടീല് ഇരിക്കല്ലെന്ന് മമ്മി പറഞ്ഞിട്ടുണ്ട് "
ദുഷ്ട!
" അതിനെന്താ? ഞാൻ നിന്റെ ചേട്ടനല്ലേ?"
"ചേട്ടനും ബോയല്ലെ?"
" അപ്പോൾ നീ നിന്റെ പപ്പായുടെ മടിയിലിരിക്കില്ലെ?"
"പപ്പ അതിനെ ന്റെ പപ്പയല്ലെ?
"നീയവളോട് തർക്കിക്കണ്ട. ഒരു ചേട്ടന് ഇളവ് കൊടുത്താൽ അവൾ വിചാരിക്കും എല്ലാ ചേട്ടന്മാർക്കും ഇളവ് കൊടുക്കാമെന്ന്. അതു വേണ്ട."
എന്നിട്ട് ഒരു വിശദീകരണവും .
മോളുടെ അടുത്തേക്ക് കസേര നീക്കിയിട്ട് അവളുടെ കൂടെ ഞാനും തുടങ്ങി ചിത്രകല . ഒരു കൈ കൊണ്ട് വരയ്ക്കുമ്പോഴും മറ്റെകൈ ചിന്നു സിന്റെ മേലായിരുന്നു. മിനിചേച്ചി കാണുന്നുണ്ടോയെന്ന് ഞാൻ ഇടക്ക് നോക്കുന്നുണ്ട്. ഞങ്ങൾക്കെതിരായി മറ്റൊരു കസേരയിലാണ് ചേച്ചി. വർത്തമാനത്തിനിടയിലും ചേച്ചിയുടെ കണ്ണ് ഞങ്ങളുടെ നേരെയാണെന്ന് തോന്നി.
''സമ്മറിൽ മോളെ ഏതിനൊക്കെയാ ചേർത്തത്? സാൻസ്, നീന്തൽ , സോക്കർ എല്ലാമുണ്ടോ?"
"ഉം. പിന്നെ മാർഷൽ ആർട്സും"
"എന്ത്, കരാട്ടെയോ? അതൊക്കെ ആൺ പിള്ളേരെയല്ലെ പഠിപ്പിക്കണെ?"
"ആന്റി ഏതു നൂറ്റാണ്ടിലാ ജീവികുന്നെ? പേടിയാവാ ഇവിടേം നാട്ടിലുമുള്ള ഓരോ കഥകൾ കേൾക്കുമ്പോൾ . ആരേയും തല്ലാനും കൊല്ലാനുമെന്നുമല്ല, സ്വരക്ഷയ്ക്ക് വേണ്ടി എന്തെങ്കിലും അറിഞ്ഞിരിക്കണ്ടെ?"
ചേച്ചി സംസാരത്തിൽ മുഴുകിയ നേരം ഞാൻ പതുക്കെ എന്റെ വിരലുകളെ മേയാൻ വിട്ടു. പെട്ടെന്നാണ് ചേച്ചി വീണ്ടും ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടത്. വല്ലാത്തൊരു നോട്ടം. ചേച്ചി വല്ലതും കണ്ടോ? അവർക്കെന്നെങ്കിലും അറിയുമോ? ഞാൻ വീണ്ടും കൈകൾ ഒതുക്കി ചിന്നൂസിന്റെ തോളിൽ ചേച്ചിക്ക് കാണുന്ന പോലെ വച്ചു.
" നിന്റെ മോതിരം നോക്കട്ടെ. സ്വർണ്ണമാണോ?"
അപ്പോൾ മിനിച്ചേച്ചി എന്റെ കയ്യിലെ മോതിരമാണോ നോക്കിയത്. കള്ളത്തരം കൊണ്ട് തലയിൽ തപ്പിയവനെ പോലെയായി ഞാൻ.
" അല്ല ചേച്ചി. ഇത് ആർട്ടിഫിഷ്യലാണ്. "
ഞാൻ വേഗം മോതിര .മോതിരമൂരി ചേച്ചിക്ക് കൊടുത്തു. അതിനു നടുവിലെ വട്ടത്തിലൂടെ ഒരു കണ്ണടച്ചു കൊണ്ട് ചേച്ചി പറഞ്ഞു:
"ഒരു നിമിഷം എനിക്ക് വിലയേറിയതെന്തോ നിന്റെ വിരലിനിടയിലുണ്ടെന്ന് തോന്നി. "
ചാടിയെഴുന്നേറ്റപ്പോൾ വായിൽ നിന്ന് വീണ വാക്ക് അല്പം ഉച്ചത്തിലായോ? അമ്മ അടുക്കളയിൽ നിന്നും വന്നു.
"എന്താടാ, കൊച്ചിന്റെ മുന്നിൽ വച്ചാണോ അവന്റെ ഒരു .... എന്നെ കൊണ്ടൊന്നും പറയിക്കാതെ പോകുന്നുണ്ടോ നീ ."
ചേച്ചിക്കറിയാം. അവർ കണ്ടിരിക്കുന്നു. പെട്ടെന്ന് മുറിയിലേക്ക് നടന്നു. അവരെന്തെങ്കിലും അമ്മയോട് പറയുമോ?
താഴെ നിന്ന് ചേച്ചിയുടെ സ്വരം എന്റെ മുറിയിൽ നന്നായി കേൾക്കാം, നേരത്തേയുള്ള സംസാരത്തിന്റെ ബാക്കി യാണോ?
" എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല പരുന്തും കാലേ പോകാൻ "
നാട്ടിലെ അമ്മൂമ്മ എന്താ പറയാറുള്ള്? പൊരുതാനറിയുന്ന തള്ളക്കോഴിടെ മുന്നിൽ പരുന്തും തോൽക്കും.
താഴെ നിന്ന് വീണ്ടും കേട്ടു ഒരു തള്ള കോഴിയുടെ പോർവിളി .
ചിന്നൂസെന്ന ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമേ, നിനക്ക് വിട.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot