Slider

കേട്ടറിഞ്ഞ കഥ

0
Image may contain: 1 person
അച്ഛാ ഞാൻ എവിടുന്നാ ഉണ്ടായേ.. ?
ഉണ്ണികുട്ടൻ അമ്മേടെ വയറ്റിൽ നിന്നും..
അച്ഛൻ ചിരിച്ചു മറുപടി പറഞ്ഞു
സത്യായിട്ടും ?
ഉണ്ണി കുട്ടനെ പറ്റിക്കുവാണോ അച്ഛൻ ?
ഉണ്ണീടെ നിഷ്കളങ്കമായ മറുപടി കേട്ടു അച്ഛനു ചിരിയാ വന്നത്
വിശ്വാസം ഇല്ലാ എങ്കിൽ മോനു അമ്മയോട് ചോദിക്ക്...
അമ്മേ അമ്മേ...
അവൻ അടുക്കളയിലേക്കു ഓടി..
എന്നാടാ ഉണ്ണി കുട്ടാ...
വൈകിട്ടത്തെ തിരക്കിന് ഇടയിൽ അമ്മ അവന്റെ വിളി കേട്ടു
ഞാൻ എവിടന്നാ ഉണ്ടായേ അമ്മേ.. ?
ആഹ ഇന്നു ഇതാണോ സംശയം..
അച്ഛനോട് ചോദിച്ചോ മോനു
ഉവ്വ അമ്മേ.. അച്ഛാ ഉണ്ണി നോട് കള്ളം പറഞ്ഞു.
ആഹ എന്നാ അച്ഛാ മോനോട് പറഞ്ഞെ ?
അമ്മേ.... അച്ഛാ പറയുവാ ഞാൻ അമ്മേടെ വയറ്റിൽ നിന്നുമാ ഉണ്ടായേ ന്..
അമ്മ ചിരിച്ചു..
ഹ... അച്ഛാ കള്ളം പറഞ്ഞത് അല്ലാ ട്ടോ മോനു അമ്മേടെ വയറ്റിൽ നിന്നുമാ ഉണ്ടായേ...
അവനു അത് ഒരു പുതിയ അറിവായിരുന്നു...
വളരെ സന്തോഷത്തിൽ അവൻ ഓടി.. അമ്മൂമ്മ യോട് ആദ്യം പറഞ്ഞു..
അമ്മൂമ്മേ.... ഉണ്ണി ഉണ്ടായതു അമ്മേടെ വയറ്റിൽ നിന്നുമാ...
ആഹാ ആണോ അമ്മൂമ്മ.. അവനെ നോക്കി ചിരിച്ചു.. ഇത് കേട്ട അപ്പൂപ്പനും ചിരിച്ചു...
അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു...
അച്ഛന്റെ വാക്ക് ഉറപ്പിച്ച സന്തോഷത്തിൽ ഓടി അച്ഛന്റെ അടുത്തു ചെന്നു.. മടിയിൽ കയറി ഇരുന്നു ഒരുപാട് ഉമ്മ കൊടുത്തു....
അമ്പട കള്ളാ നിനക്ക് അമ്മ പറഞ്ഞാല വിശ്വാസം ഉള്ളു അല്ലേ.. അമ്മേടെ ഒരു മോൻ...
എന്നോട് കൂടാൻ വരണ്ട.. ഞാൻ പിണക്കമാ..
അച്ഛൻ അവനോടു കൂട്ടു വെട്ടി...
അയ്യോ എന്റെ പുന്നാര അച്ഛനല്ലേ.. ഉണ്ണീടെ ചക്കര അല്ലേ... ഉമ്മ അവൻ പിണക്കം മാറ്റി...
ഇനി അച്ഛൻ പറയണത് ഉണ്ണിക്ക് വിശ്വാസം ആണ് സത്യം...
അങ്ങിനെ അവർ കുറെ ചിരിച്ചു........
പക്ഷെ അവന്റെ അടുത്ത ചോദ്യം അച്ഛന്റെ ഉത്തരം മുട്ടിക്കുന്നത് ആണ് ന് പാവം അച്ഛൻ ഉണ്ടോ അറിയണ്
അച്ഛാ.. ഞാൻ എങ്ങനാ അമ്മേടെ വയറ്റിൽ വന്നത് ??
അത് പിന്നേ.. അച്ഛനു.. ഉത്തരം മുട്ടിയപോലെ......
അത് കേട്ടു അടുകളയിൽ നിന്നും വന്ന അമ്മ അച്ഛനെ നോക്കി ചിരിച്ചു..
എന്നാ ;മോനു... മറുപടി കൊടുക്കാൻ ഒന്നും ഇല്ലേ ?
ടി അത് പിന്നേ...
മോനു... അച്ഛനു ഒന്നും അറിയില്ല...
അമ്മ പറഞ്ഞു തരട്ടോ..ന് പറഞ്ഞു അവനെ വാരി എടുത്തു..
ആദ്യം കുളിക്കണം..
പിന്നേ. മാമുണ്ണണം...
വയറു നിറച്ചു മാമുണ്ടാൽ അമ്മ കിടക്കാൻ നേരം പറഞ്ഞു തരാം....
അവൻ തല ആട്ടി സമ്മതിച്ചു...
അന്ന് കിടക്കാൻ നേരം അവൻ അമ്മയെ കാത്തു ഉറങ്ങാതെ ഇരിക്കുവാണ് ...
ഉണ്ണി.. നീ എന്നാ ഉറങ്ങാതേ ഇരിയ്ക്കണേ ?
അമ്മ അല്ലേ പറഞ്ഞെ ഒരു കാര്യം പറയാന്നു ഞാനെ അത് കേൾക്കാൻ ഇരിക്കുവ....
ഓഹോ അതാണോ...
അതിനെന്താ.. വാ ഉണ്ണി അമ്മേടെ മടിയിൽ കിടക്കു.. അമ്മ പറയാം...
അവൻ വന്നു അമ്മേടെ മടിയിൽ കിടന്നു.. ആ കണ്ണിലേക്കു തന്നെ നോക്കി...
അതെ ഉണ്ണികുട്ടാ ഒരിക്കലെ അച്ഛയും അമ്മയും പ്രാർത്ഥിച്ചു കൊണ്ട് നിന്നെപ്പോളേ ഒരു വലിയ മാലാഖ വന്നു...
എന്നിട്ടു ചോദിച്ചു. നിങ്ങക്കു എന്നാ വേണ്ടേ നു....
അപ്പോളെ ഞങ്ങൾ പറഞ്ഞു.. അമ്മക്കും അച്ഛക്കും ഒരുപാട് സ്നേഹിക്കാനും ഉമ്മ തരാനും ഒരു കൊച്ചു കുറുമ്പനെ തന്നം നു...
മാലാഖ.. അങ്ങിനെ.. തന്നതാ.. ഇ കള്ളനെ..നു പറഞ്ഞു അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...
ആഹ... ഇത്രേം പറഞ്ഞാൽ മതിയാരുന്നു അല്ലേ.. അച്ഛൻ അമ്മയെ നോക്കി പതിയെ ചോദിച്ചു....
അമ്മ ചിരിച്ചു..
ഇനി എന്റെ ഉണ്ണി ഉറങ്ങിക്കെ.. അമ്മ അവന്റെ നെറ്റിയിൽ തലോടി......
അല്ലാ അമ്മേ.. മാലാഖ എന്തിനാ ഉണ്ണിയെ അമ്മേടെ വയറ്റിൽ തന്നെ... ?
കൈയിൽ തന്നാൽ പോരായിരുന്നോ ?
അതോ... അമ്മ തുടർന്നു...
ഉണ്ണി കോഴി കുഞ്ഞിനെ കണ്ടിട്ടില്ലേ
ഉണ്ടാകുമ്പോൾ തീരെ ചെറുത്‌ അല്ലേ...
അതുപോലെ ആർന്നു ഉണ്ണിയും..
കുഞ്ഞുണ്ണി ആർന്നു ...
അച്ഛാ ആണെങ്കിൽ അങ്ങ് ഗൾഫിൽ...
 കുഞ്ഞു ഉണ്ണിയെ കൈയിൽ പിടിച്ചു അമ്മ എങ്ങനാ ഇ പണികളൊക്കെ ചെയ്യുക...
അതുകൊണ്ട് അമ്മ പറഞ്ഞു അച്ഛാ വന്ന വരെ ഉണ്ണിയെ അമ്മേടെ വയറ്റിൽ കിടത്തിയാൽ മതി മാലാഖേ ന്...
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. പ്രവാസകാലത്തു അച്ഛൻ കുടിങ്ങിപോയ ആ കാലം അമ്മയുടെ മനസ്സിൽ മിന്നി മറഞ്ഞു.. അച്ഛനും അമ്മയും പരസ്പരം നോക്കി...
അച്ഛൻ അമ്മയുടെ കൈൽ പിടിച്ചു കരയല്ലു ന് പതുക്കെ പറഞ്ഞു....
എന്തിനാ എല്ലാം കഴിഞ്ഞില്ലേ...
ഉണ്ണി ഉറങ്ങിയില്ല... ..
അടുത്ത ചോദ്യവും ആയി അവൻ റെഡി ആണ്..
അമ്മേ അപ്പൊ അച്ഛാ വന്നപ്പോൾ ആണോ എന്നെ പുറത്തു എടുത്തേ ??
ഹ്മം അതെ ഉണ്ണിക്കുട്ടാ....
എങ്ങനാ അമ്മേ എന്നെ പുറത്തേക്കു എടുത്തേ??
..........
..........
കുറച്ചു നേരം അമ്മ ഒന്നും മിണ്ടിയില്ല...
എന്നിട്ട്... ആ സാരി തുമ്പ് മാറ്റി..
എന്നിട്ട് ഉണ്ണികുട്ടന്റെ.. കൈ പിടിച്ചു അമ്മയുടെ വയറിൽ വെച്ചു..
എന്നിട്ട് അമ്മ.. പറഞ്ഞു കണ്ടോ ഇ പാട്.. ഉണ്ണിയെ എടുക്കാൻ കീറി മുറിച്ച പാടാണ് ഇത്... ...
നും പറഞ്ഞു ആ വലിയ മുറിപ്പാടു.. കാണിച്ചു കൊടുത്തു..... അവൻ ആ മുറിവുണങ്ങിയ പാടിൽ ഒന്നു തൊട്ടു..
എന്നിട്ട് ആ വയറിൽ ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് പൊട്ടി കരഞ്ഞു..
എന്റെ പാവം അമ്മ...
ഒത്തിരി വേദനിച്ചു ലെ..
സാരമില്ല ട്ടോ... ഉമ്മ.. ഉമ്മ ഉമ്മ...
അതുകണ്ട് ആ അമ്മയുടെ കണ്ണിൽ നിന്നും.. രണ്ടു തുള്ളി കണ്ണുനീർ.. ആ നെറുകയിൽ വീണു....
ഉണ്ണി ചാടി എണിറ്റു.. എന്നിട്ട്.. ദേഷ്യത്തോടെ.. അച്ചയെ നോക്കി...
എന്നിട്ട് പറയുവാ... അച്ഛ ഒറ്റ ഒരാള് കാരണമാ.. എന്റെ അമ്മ വേദനിച്ചതു...
അച്ഛ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഉണ്ണിക്ക് അമ്മേടെ വയറ്റിൽ കയറി കിടക്കേണ്ട വരുവാർന്നോ.....
ഇടിവെട്ടേറ്റ പോലെ ഇരിക്കണ അച്ഛനെ നോക്കി അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...
 സത്യല്ലേ നിങ്ങൾ ഒരാൾ കാരണം അല്ലേ... ഇത്... എല്ലാം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo