നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വയലിന്‍ Part 2 and 3

Image may contain: 1 person, selfie, closeup and indoor

വൈകിട്ട് ചായയുമായി നാലുപേരും കൂടെ tv ക്ക് മുന്‍പില്‍ ചാനല്‍ മാറികളിക്കുന്നതിനിടയില്‍ ആണ് ആ വാര്‍ത്ത അവരുടെ കണ്ണില്‍ പെട്ടത്." പനച്ചൂരിനടുത് വീണ്ടും കൊലപാതകം ഒരു ചെറുപ്പക്കാരന്‍ കൂടി വീണ്ടും മൃഗീയമായികൊലചെയ്യപെട്ടിരിക്കുന്നൂ.മൂന്നു മാസത്തിനുള്ളില്‍ ഈ പ്രദേശത്തുനടക്കുന്ന മൂന്നാമത്തെ അരുംകൊല.മറ്റു കൊലപാതകങ്ങള്‍ പോലെ ഇതും കൈകാലുകള്‍ ബന്ധിച്ചു വായില്‍ പ്ലാസ്റ്റെര്‍ ഒട്ടിച്ച് , ജനനെന്ദ്രിയങ്ങള്‍ കൊത്തിയരിഞ്ഞ് കഴുത്തിലെ ഞരമ്പ്‌മുറിച്ചുള്ള കൊലപാതകം; ഒരു സീരിയല്‍ കില്ലെര്‍ ആണ് എന്ന് സംശയിക്കെണ്ടിയിരിക്കുന്നൂ...ഈ രീതിയിലുള്ള ആദ്യത്തെ കൊലപാതകം നടന്നിട്ട്..................." വയലിന്‍ അസഹ്യതയോടെ എണീറ്റുപോയപ്പോള്‍ കൂട്ടുകാരികലുടെ കണ്ണുകള്‍ സഹതാപത്തോടെ അവളെ പിന്തുടര്‍ന്നൂ...........".പാവം" ................................സോനാ പിറുപിറുത്തു.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുനൈനക്ക് അവളുടെ ചേട്ടന്‍ സുഭാഷിന്റെ ഫോണ്‍ വന്നൂ. വയലിനുമായി ഒന്ന് നേരിട്ട് സംസാരിക്കണം അവളോടു ചോദിച്ചിട്ട് വിവരം അറിയിക്കുക. പനച്ചൂര്‍ കൊലപാതകങ്ങളെ തുടര്‍ന്ന് നിയമസഭയിലുണ്ടായ ബഹളങ്ങളെതുടര്‍ന്നു കേസന്വക്ഷണം ഐപിഎസ് റാങ്കിലുള്ള ഒരാള്‍തന്നെ നേരിട്ട് നടത്തണമെന്ന തീരുമാനം ഉണ്ടാവുകയുംഅതിനായി, കുറ്റാന്വേഷണത്തില്‍ തന്റെ കഴിവ് തെളിയിച്ച സുഭാഷ്‌ ഐപിഎസിനെ പനച്ചൂര്‍ കേസ് ഏല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സുഭാഷ് സുനൈനയെ വിളിച്ചത്.............
."ഹലോ ഇതെല്ലാവരും ഉണ്ടല്ലോ, വയലിന്‍ ഇന്ന് എന്നെ കാണാന്‍ സമ്മതിച്ചകൊണ്ട് എല്ലാവരും ഞായറാഴ്ച പരിപാടികള്‍ മാറ്റിവച്ചോ" സിറ്റിംഗ് റൂമില്‍ പെണ്‍കുട്ടികള്‍ക്ക് അഭിമുഖമായീ ഇരുന്നുകൊണ്ട് സുഭാഷ് ചിരിയോടെ ചോദിച്ചൂ.കുശലാന്വേഷണങ്ങള്‍ക്കും ചായ സല്ക്കാരത്തിനും ശേക്ഷം സുഭാഷ് പറഞ്ഞു " എനിക്ക് വയലിനോടു തന്നെയായി കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉണ്ട് ..നിങ്ങള്‍ക്ക് വിരോധമില്ലല്ലോ" സുനൈനയും സോനയും ശ്രീജയും ഇല്ലാ എന്ന് സമ്മതിച്ചുകൊണ്ട് അവരവരുടെ മുറികളിലേക്ക് പോയീ.
" സൊ ഞാന്‍ വന്നത് എന്തിനാണെന്ന് വയലിനറിയാമല്ലോ. ഒരു തെളിവുപോലും അവശേക്ഷിപ്പിക്കാതെ വളരെ തന്ത്രപൂര്‍വ്വം ആണ് ഓരോ കൊലപാതകങ്ങളും ചെയ്തിരിക്കുന്നത്.കേസ്ഷീറ്റുകള്‍ പഠിക്കുന്നതിനപ്പുറംനേരിട്ട് ആദ്യം മുതല്‍ ഒന്നുകൂടി സ്റ്റഡി ചെയ്യണമെന്നു എനിക്ക് തോന്നി. ഒരുപക്ഷെ നിങ്ങളൊക്കെ നിസ്സാരമെന്നു കരുതി പറയാതെ വിട്ടുകളഞ്ഞ ഏതെങ്കിലും ഒരു കാര്യത്തില്‍ നിന്ന് എനിക്ക് കൊലയാളിയിലേക്ക് ഒരു പിടിവള്ളി കിട്ടിയാലോ. കൊലചെയ്യപെട്ടവര്‍ ഡിഗ്രിക്ക് പഠിച്ചത് ഒരുമിച്ചായിരുന്നൂ എന്നതിനപ്പുറം അവര്‍ തമ്മില്‍ മറ്റു ബന്ധങ്ങള്‍ ഉള്ളതായി അറിവില്ല. അന്നവര്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നൂ എങ്കിലും പഠനശേക്ഷം അവരെല്ലാം ഓരോ വഴിക്ക് പിരിഞ്ഞ് പോവുകയും ചെയ്തു. പിന്നീടവര്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയം. അതില്‍ വയലിന്റെ അങ്കിള്‍ പഠനം കഴിഞ്ഞ ഉടനെതന്നെ വിദേശത്തേക്ക് പോയതില്‍ പിന്നെ നിങ്ങളുടെ വീട്ടിലേക്ക് അധികം വന്നിട്ടുകൂടിയില്ല. ശരിയല്ലേ? "അതെ എന്നാ അര്‍ത്ഥത്തില്‍ അവള്‍ തലകുലുക്കി." വയലിന്‍ അന്ന് വീട്ടില്‍ ചെന്നപ്പോള്‍ എന്താണ് കണ്ടത്? ആദ്യം മുതല്‍ ഒന്നുകൂടി പറയാമോ?" വയലിന്‍ ദയനീയമായി അയാളെ നോക്കി. ....." എനിക്കറിയാം, വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ആണെന്ന്. പക്ഷെ വയലില്‍ പറയുന്നതില്‍ നിന്ന് എന്തെങ്കിലും ഒരു ചെറിയ ക്ലൂ എനിക്ക് വീണു കിട്ടിയാല്‍.......... അത് ആ കൊലയാളിയിലെക്ക് എത്താന്‍ എന്നെ സഹായിച്ചാല്‍......എത്രയും പെട്ടെന്ന് അവനെ പിടിച്ചില്ല എങ്കില്‍ ഇനിയും എത്രപേര്‍ ഈ രീതിയില്‍ മൃഗീയമായി കൊലചെയ്യപെടും എന്ന് പറയാന്‍ പറ്റില്ല.
"അവധി തുടങ്ങിയ അന്നുതന്നെ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. റയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ്സിനാണ്‌ ഞാന്‍ പോയത്. സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തി. മമ്മി ഡ്യൂട്ടിയില്‍ ആയിരുന്നൂ.വാതില്‍ പാതി തുറന്ന്കിടക്കുകയായിരുന്നൂ.സാധാരണ അത്പതിവില്ലാത്തത് ആണെങ്കിലും മായ .... അതാണ്‌ ഞങ്ങളുടെ വേലക്കാരിയുടെ പേര്.....അടക്കാന്‍ മറന്നതാവും എന്ന് കരുതി ഞാന്‍ എന്റെ റൂമിലോട്ടു പോയി. " മായ കുഞ്ഞിനു സുഖമില്ലാഞ്ഞതിനാല്‍ രണ്ടുമൂന്നു ദിവസത്തെ അവധിയില്‍ ആയിരുന്നൂ എന്ന് വയലിന്റെ മമ്മി പറഞ്ഞിരുന്നൂ.................സുഭാഷ്‌ ഇടക്ക് കയറി പറഞ്ഞു. വയലിന്‍തലകുലുക്കി...."എന്നിട്ട് ബാക്കി പറയൂ"................അവള്‍ തുടര്‍ന്നൂ........"ഞാന്‍ കുളിച്ചു ഫ്രഷായി താഴേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ആണ് ഗസ്റ്റ് റൂം തുറന്നു കിടക്കുന്നത് കണ്ടത്. സാധാരണ ഗസ്റ്റ് ഉള്ളപ്പോള്‍ മാത്രമേ ആ മുറി ഉപയോഗിക്കാറുള്ളൂ.അതുകൊണ്ടാണ് അത് തുറന്നു കിടക്കുന്നത് കണ്ടു ഞാന്‍ കയറി നോക്കിയത്............................ബെഡ്ഡില്‍ രാജേഷ്‌അങ്കിള്‍..............രക്തത്തില്‍ കുളിച്ച്...........ഞാന്‍ അലറികരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടി. ............ " വയലിന്റെ കരച്ചില്‍ കേട്ട് ഓടിവന്ന കോളനിയിലെ സെക്ക്യൂരിറ്റി ആണ് വയലിന്റെ മമ്മിയെയും പോലീസിനെയും വിവരം അറിയിച്ചത് അല്ലെ?" അതെയെന്നവള്‍ തലയാട്ടി. ' മറ്റെന്തെങ്കിലും വയലിന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നുണ്ടോ? അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടതായി? ........................ഇല്ല സര്‍ അങ്കിളിനെ ആ നിലയില്‍ കണ്ട ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നൂ. പിന്നൊന്നും ശ്രദ്ധിച്ചില്ല..........അറിഞ്ഞില്ല....എന്നതാണ് സത്യം. വയലിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്ന കണ്ട സുഭാഷ്‌ വല്ലാതായീ.....ഉള്ളിലെവിടെയോ ഒരു വിങ്ങല്‍..........അയാള്‍ വേഗം യാത്രപറഞ്ഞിറങ്ങി.
തിരിച്ചു ഡ്രൈവ് ചെയ്യുന്നതിനിടയില്‍ സുഭാഷ്‌ ചിന്തിച്ചത് വയലിനെകുറിച്ചായിരുന്നൂ. പേരും രൂപവും പോലെതന്നെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം.തന്റെ ചോദ്യങ്ങള്‍ അവളെ വല്ലാതെ വേദനിപ്പിച്ചൂ. കേസ് ഡയറിയില്‍ വയലിന്റെ മൊഴി ഉള്ളതാണ് ....ഒഴിവാക്കാമായിരുന്നൂ അവളെ..... സുഭാഷ്‌ നേരെ പോയത് പോലീസ് സ്റ്റേഷനുകളിലേക്ക് ആണ്. മൂന്നു കൊലപാതകസ്ഥലത്തും പോവുകയും എഫ്ഐആര്‍ എഴുതുകയും ചെയ്ത പോലീസുകാരെയെല്ലാം നേരില്‍ കണ്ടു വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പോസ്ടുമോര്ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള കേസ് ഫയലുകളുമായി തന്റെ റൂമില്‍ എത്തി, ഒന്ന് കുളിച്ച് ഫ്രഷ്‌ ആയീ കേസ്ഫയലുകള്‍ പഠിക്കുവാന്‍ ഇരുന്നു.
രാജേഷ്‌ കൊലചെയ്യപെടുന്നത് പനച്ചൂരില്‍ വയലിന്റെ വീട്ടില്‍ വച്ചാണ്.രാജേഷിന്റെ മൂത്ത സഹോദരി ആണ് കോളേജു പ്രോഫെസര്‍ ആയ വയലിന്റെ അമ്മ. രാജേഷിന്റെ ഡിഗ്രീ പഠനം സഹോദരിയുടെ വീട്ടില്‍ താമസിച്ചായിരുന്നൂ പിന്നീടുള്ള വിദ്യാഭ്യാസം ബാംഗ്ലൂരിലും. തുടര്‍ന്ന് വിദേശത്തേക്ക് പോയ രാജേഷ്‌ തന്റെ വിവാഹം ക്ഷണിക്കാനായി വന്നതായിരുന്നൂ സഹോദരിയുടെ അടുത്ത്. അത് അയാളുടെ അന്ത്യത്തില്‍ കലാശിച്ചു. രോഹിത് പനച്ചൂരില്‍ നിന്നും വളരെദൂരെയുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് കൊലചെയ്യപെട്ടത്‌. അറിയപെടുന്ന ഒരു കമ്പനിയിലെ ഉയര്‍ന്ന ഉധ്യോഗസ്ഥന്‍ . വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനും. സഞ്ചാരപ്രിയനായരോഹിത് തന്റെ ബുള്ളറ്റില്‍ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിച്ചതിനുശേക്ഷം വന്നു തങ്ങിയതായിരുന്നൂ ആ ഹോട്ടലില്‍.രാവിലെ ചായയുമായി ചെന്ന റൂം ബോയ്‌ ആണ് മൃതദേഹം ആദ്യം കണ്ടത്. മൂന്നാമന്‍ സനല്‍ പത്രപ്രവര്ത്തകനും എഴുത്തുകാരനും ആണ്. സനല്‍ കൊല്ലപെടുന്നത് പനച്ചൂരില്‍ നിന്നും മുപ്പതു കിലോ മീറ്റര്‍ ദൂരെയുള്ള അയാളുടെ ഫാം ഹൌസില്‍ ആണ്. രാവിലെ അയാള്‍ക്കുള്ള ആഹാരവുമായി വന്ന പയ്യനാണ് മൃതദേഹം ആദ്യമായി കാണുന്നത്.
ഇതില്‍ രോഹിതും സനലും പനച്ചൂരുകാര്‍ ആണ്. പക്ഷെ രാജേഷിനു ഡിഗ്രിക്ക് പഠിച്ച മൂന്നു വര്‍ഷത്തെ ബന്ധമേ പനച്ചൂരുമായിടുള്ളൂ. മൂന്നു കൊലപാതകങ്ങളും ഒരാള്‍തന്നെയാണ് ചെയ്തത് എന്ന് നിസ്സംശയം പറയാം.പക്ഷെ മുപ്പത്തി അഞ്ചു മുപ്പതിആറു വയസ്സ് മാത്രമുള്ള ആരോഗ്യദൃഡഗാത്രരായ ഈ ചെറുപ്പക്കാരെ അവരുടെ യാതൊരു എതിര്‍പ്പും കൂടാതെ കൈകാലുകള്‍ ബന്ധിക്കുവാന്‍ പ്രതിക്ക് എങ്ങിനെ കഴിഞ്ഞൂ ? കട്ടിലില്‍ കിടന്നുള്ള പിടച്ചില്‍ അല്ലാതെ ഒരു പിടിവലിയുടെ യാതൊരു ലക്ഷണങ്ങളും മുറിയില്‍ ഉണ്ടായിരുന്നില്ല എന്ന് എഫ്ഐആറില്‍ വ്യക്തമായി പറയുന്നുണ്ട്. മൂന്നു പേരും മദ്യപിച്ചിരുന്നൂ എങ്കിലും രാജേഷ്‌ മാത്രമാണ് അമിതമായി മദ്യപിച്ചിരുന്നത്. ജിജ്ഞാസയുണര്ത്തുന്ന മറ്റൊരു കാര്യം മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പൂര്‍ണ്ണ നഗ്നമായിരുന്നൂ എന്നതാണ്. കൊലയാളിക്ക് ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിവുണ്ടായിരുന്നൂ എന്നുമാത്രമല്ല അയാള്‍ അവരെ പിന്തുടരുകയും ചെയ്തിരുന്നൂ എന്ന് വേണം കരുതാന്‍. പക്ഷെ എന്തിനു?...... അതോ കൊലയാളി ഒരു സൈക്കോപതിക്കില്ലരോ ? ..........കൊലചെയ്യപെട്ടവര്‍ പനച്ചൂരുകാര്‍......അല്ലെങ്കില്‍ പനച്ചൂരുമായി ബന്ധമുള്ളവര്‍ എന്നത് വെറും യാത്രിശ്ചി കമോ ?..... എവിടെയാണ് തുടങ്ങേണ്ടത്?...............ആരെയാണ് സംശയിക്കേണ്ടത്?........... ഇനിയും എത്രപേര്‍ കൂടിയാവും കൊലയാളിയുടെലിസ്റ്റില്‍ ബാക്കി............... ആകെ ആശയകുഴപ്പത്തില്‍ ആയ സുഭാഷ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുവാന്‍ തുടങ്ങി.......................ഒട്ടൊരാശ്ച ര്യത്തോടെ സുഭാഷ്‌ വീണ്ടും ഒരാവര്‍ത്തി കൂടി ആ റിപ്പോര്‍ട്ടുകള്‍ വായിച്ചു....................

by: Bindu G newton

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot