നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛന്റെ മനസ്സ്


തള്ളിൻറ്റെ ശക്തിയിൽ നന്നേ പ്രായമുളള ആ മനുഷ്യന്ബാലൻസ്കിട്ടിയില്ല അയാൾ സിറ്റൗറ്റിൽ നിന്നും മുറ്റത്ത്‌ കമഴ്ന്നു വീണുപോയി..... അവിടെ കിടന്നു കൊണ്ട് ദയനീയ മായി ആ മനുഷ്യൻ മോനെ നോക്കി. ഭാവ വെത്യാസം ഒന്നും ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മകൻ തരിച്ചു നില്കുന്നു. ആ മനുഷ്യനെ തള്ളിയ മരുമോൾ അലറി കൊണ്ട് പറയുകയാണു..
ദേ കിളവാ പലപ്പോഴും ഞാൻ പറഞ്ഞു എന്റെ വിട്ടിനകത്തേക്ക് കയറി പോകരുത് എന്ന്.. അവൾ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുകയാണ്.......
 ആ മനുഷ്യൻ എങ്ങനെയക്കയോ തറയിൽ നിന്നും എഴുന്നേറ്റു കാലിൽ നിന്നും ചോര പൊടിയുന്നുണ്ടരുന്നു..അയാൾ മെല്ലെ മെല്ലെ വീട്ടിന് വശത്തെ തന്റെ മുറിയിലേക്ക് നടന്നു.
നീ ചെയ്തത് ശരിയല്ല കേട്ടോ എന്റെ അച്ഛനാ അതെന്നു ഒന്ന് ഓർമ്മിക്കാരുന്നു..... ആ മനുഷ്യൻന്റെ മകൻ അവന്റെ ഭാര്യയോടായി പറഞ്ഞു....
നിങ്ങളുടെ ഒരു അച്ഛൻ... പരട്ട കിളവൻ. എനിക്ക് അയാളെ ഇഷ്ടമല്ല.. കാണുന്നത് പോലും അറപ്പാണ്...
എടീ എന്നെ ഇന്നു ഇ നിലയിലേക്കു എത്തിക്കുവാൻ അച്ഛൻ എന്ത് മാത്രം കഷ്ടപെട്ടിട്ടുണ്ടെന്നോ.. ആ മനുഷ്യനെയാണ് ഇന്നു നീ....
ഓ നിങ്ങള്ക് നൊന്തു പോയോ എന്നാൽ ആ കിളവനെയും കെട്ടിപിടിച്ചു നിങ്ങൾ ഇരുന്നോളു ഞാൻ എന്റെ വിട്ടിൽ പോയ്ക്കോളാം..... ഇതും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയി... അയാളാകട്ടെ എന്ത് ചെയണമെന്നു അറിയാതെ അവിടെ നിന്നു... തന്റെ 10മത്തെ വയസ്സിൽ അമ്മ മരിച്ചതാ എന്നിട്ട് പോലും മറ്റൊരു വിവാഹം കഴിക്കാതെ അച്ഛൻ തന്നെ പൊന്നുപോലെ വളർത്തി വളരഏറെ കഷ്ട്ടപെട്ടു തന്നെ ഇ നിലയിലേക്ക് വളർത്തി വലുതാക്കി.. എന്റെ അച്ഛനും ഞാനും എത്ര സന്തോഷമായ കഴിഞ്ഞിരുന്നത് വിവാഹം കഴിഞ്ഞതോടുകൂടി എല്ലാം തകിടം മറിഞ്ഞു ഭാര്യക്കു അച്ഛനെ ഇഷ്ടമല്ല... വയസ്സായ വൃത്തിയില്ലാത്ത കിളവൻ അങ്ങനെ അവളുടെ നിര്ബദ്ധത്തിനു വഴങ്ങി അച്ഛന് വേണ്ടി വീടിനു പുറത്തു റൂമുകെട്ടി അങ്ങോട്ട്‌ മാറ്റിയത്... എന്നാലും അച്ഛൻകട്ടെ എപ്പോഴും വീട്ടിനുള്ളിൽ കയറും... എന്റെ അച്ഛനല്ലേ ഞാൻ ഒന്നും പറയില്ല... അവളുകിടന്നു അലയ്കും എങ്കിലും ഇന്ന് ആദ്യമായി അച്ഛനെ അവൾ പിടിച്ചു തള്ളിയിരിക്കുന്നു.... എന്ത് ചെയ്യണമെന്ന് അയാൾക്കു ഒരു പിടിത്തവും കിട്ടിയില്ല ഭാര്യയ ഒരിക്കലും പിണക്കുവാനും കഴിയില്ല...............
പിറ്റേന്ന് അയാൾ അച്ഛനെയും കൊണ്ട് എങ്ങോട്ടോ പോയി.... ഭാര്യയോട് ഒന്നും പറഞ്ഞില്ല.... വൈകുന്നേരത്തോടു കൂടി അയാൾ തിരികെ വന്നു കൂടെ അച്ഛനെ കാണാത്തൊണ്ടു ഭാര്യ ചോദിച്ചു.... മനുഷ്യാ നിങ്ങള്ക് ഇപ്പോഴേലും ബുദ്ധിവാന്നല്ലോ... ആ കിളവനെ കൊണ്ട് കളഞ്ഞല്ലേ ഓ എനിക്ക് സന്തോഷമായി........... അയാൾ മറുപടി ഒന്നും പറഞ്ഞില്ല........ കുറച്ചു ദിവസങ്ങൾ കടന്നുപോയി അച്ഛനെ കുറിച്ചുള്ള ഓര്മകളൊക്കെ എല്ലാരും മറന്നു ആയിടക്കാണ് പോലീസ് സ്റ്റേഷനിൽ നിന്നും അയാൾക്കു ഒരു ഫോൺ കാൾ വന്നത്.... ഹെലോ മനുഷ്യാവകാശ കമ്മീഷനിൽ നിങ്ങളെ പേരിൽ ഒരു പരാതി ഉണ്ട്... നിങ്ങൾ സ്വന്തം അച്ഛനെ എവിടേയോ കൊണ്ട് പോയി ഉപേക്ഷിച്ചെന്ന്... ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും.....
പോലിസ് സ്റ്റേഷനിൽ എത്തിയ അയാൾക്കു കാണാൻ കഴിഞ്ഞത്.... പഴുത്തു വൃണമായ കാലുമായി ഒരു മാറാ രോഗിയെപോലെ അയാളുടെ അച്ഛൻ പണ്ടെത്തെക്കാളും ക്ഷിണിതനായി ഇരിക്കുന്നതാണ്... അയാളുടെ ഉള്ളൊന്നു പിടഞ്ഞു എന്റെ അച്ഛൻ ഇശ്വരാ ഞാനൊരു പാപിയാണല്ലോ..... അപ്പോഴേക്കും ഒരു പോലീസ്‌കാരൻ വന്നു അയാളെ കുറച്ചു അപ്പുറത്തേക്ക് കൂട്ടികൊണ്ട് പോയിട്ട് പറഞ്ഞു........ നിങ്ങളെ അറസ്റ്റ് ചെയ്തു ഉള്ളിൽ തള്ളാനുള്ള വകുപ്പുണ്ട് പക്ഷെ നമ്മൾ എത്ര ചോദിച്ചിട്ടും ആ ഇരിക്കുന്ന മനുഷ്യൻ ഉണ്ടല്ലോ അയാൾ പറയുന്നത് സ്വന്തം ഇഷ്ടത്തിന് വിട്ടിൽ നിന്നും ഇറങ്ങി പോയെന്ന.... അത് സത്യമല്ലന്നു നമുക്ക് അറിയാം.... എന്തോ ആകട്ടെ വിളിച്ചുകൊണ്ടു പോകു... പിന്ന ഇതുപോലയേക്ക മനസുള്ള അച്ചന്മാരെ ഉപേക്ഷിക്കുന്ന നിന്നോടൊക്കെ ദൈവം ചോദിച്ചോളും..... പോലീസ് കാരന്റെ വാക്കുകൾ കേട്ട് ആ മകന്റെ ഹൃദയം തകരുന്ന പോലെ തോന്നി.. ഭാര്യക്കു വേണ്ടി വളർത്തി വലുതാക്കിയ അച്ഛനെ തെരുവിൽ ഉപേക്ഷിച്ചത്തിന്റെ കുറ്റബോധം അയാളെ ഭ്രാന്ത്‌ പിടിപ്പിച്ചു..... അയാൾ പൊട്ടികരഞ്ഞു കൊണ്ട് അച്ഛന്റെ കാലുപിടിച്ചു... എന്റെ അച്ഛാ എന്നോട് ക്ഷമിക്കു.... ആ മനുഷ്യൻ മകനെ മെല്ലെ തറയിൽ നിന്നും പിടിച്ചു എഴുനെല്പിച്ചു...... ഒന്നും അയാളോട് സംസാരിച്ചില്ല മകൻ അച്ഛനെയും കൂട്ടി വിട്ടിലേക്ക് പോയി........
അയാളെയും കാത്തു ഭാര്യ സിറ്റൗറ്റിൽ തന്നെ ഉണ്ടാരുന്നു.... ഭർത്താവിനോടൊത്തു അച്ഛനെ കൂടി കണ്ടതോടുകൂടി അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു... പണ്ടെത്തെകാളും വൃത്തികെട്ട പോരഞ്ഞിട്ട് കാലിൽ ഒരു പഴുപ്പ് ഒലിക്കുന്ന വൃണം കൂടി... അവൾ നീട്ടി ഒരു തുപ്പു തുപ്പിയിട്ടു അകത്തേക്ക് കയറി പോയി... മകൻ അച്ഛനെ വിട്ടിനുള്ളിലേക്ക് ക്ഷണിച്ചെങ്കിലും ആ മനുഷ്യൻ ഒന്ന് ചിരിച്ചിട്ട്... മകന്റെ കവിളിൽ മെല്ലെ ഒന്ന് തടവിയിട്ട്.. അയാളുടെ മുറി ലക്ഷ്യമാക്കി നടന്നു.... അയാൾ വിട്ടിനുള്ളിലേക്ക് കയറിയതും ഭാര്യ ഒറ്റ പൊട്ടി തെറിയായിരുന്നു പക്ഷെ ഇത്തവണ അയാൾ വിട്ടുകൊടുത്തില്ല... എന്റെ അച്ഛനാടി അത്.... എന്നും പറഞ്ഞു ഒറ്റയടി ആരുന്നു.... പിന്നെ ബഹളം ഉച്ചത്തിലായി എന്തകയോ പൊട്ടി തകരുന്ന ശബ്ദവുമെല്ലാം.... ആ മനുഷ്യന്റെ ചെവിയിലും വന്നു തുളച്ചു....... ആ രാത്രി അങ്ങനെ അവസാനിച്ചു രാവിലെ മകൻ അച്ഛനെ കാണാനായി ചെന്നപോൾ കണ്ടതോ... ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിച്ച്‌ തൂങ്ങിയാടുന്ന അച്ഛനെ ആണ്.... അയാൾ ആ കാഴ്ച കണ്ട്‌ ഞെട്ടി തരിച്ചു നിന്നു... അല്പസമയത്തിന് ശേഷം പരിസരബോധം വിണ്ടെടുത്ത അയാൾ അവിടെ മടക്കി വച്ചിരുന്നു പെപ്പെർ എടുത്തു നോക്കി...... എന്റെ മരണത്തിനു ആരും ഉത്തരവാദിയല്ല ഈ വൃണവുമായി എനിക്ക് ജീവിക്കാൻ വയ്യ ഞാൻ പോകുന്നു..... എന്റെ മകനും ഭാര്യയും സുഗമായി ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു... എന്ന്അച്ഛൻ........ അത് വായിച്ച് കഴിഞ്ഞ അയാൾ എന്റെ അച്ഛാ എന്ന് നിലവിളിച്ചു കൊണ്ട് ബോധം കെട്ട് തറയിലേക്ക് വീണു..............
ഡിനുരാജ് വാമനപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot