Slider

പിൻഗാമി ' (ഭാഗം പതിനാല്)

0
Image may contain: 1 person

മായിൻ കാക്കയായിരുന്നു അത്. ഇന്നലെ വരെ തളർന്നു കിടന്നിരുന്ന മായിൻ കാക്ക ഇന്നിതാ പരസഹായം കൂടാതെ ഇവിടെ എത്തിയിരിക്കുന്നു.
ഇന്നലെ തന്റെ കരസ്പർശം ഒരു വ്യക്തിയിലുണ്ടാക്കിയ മാറ്റം ഭയങ്കരമാണ്. പിശാച് ബാധിച്ച് തളർന്നതാണ് മായിൻ കാക്ക.തന്റെ കരസ്പർശം ഏറ്റപ്പോൾ തന്നെ പിശാച് ഓടിപ്പോകുകയും ആരോഗ്വ വാനായി മായിൻ കാക്ക ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു.
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെയായി. മായിൻ കാക്കയിൽ നിന്ന് എന്തെങ്കിലുമൊക്കെ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അപ്പോൾ ഞാൻ.
വേഗം മായിൻ കാക്കാനെ കൂട്ടി അകത്ത് കടന്നു. അപ്പോൾ സെയ്തു കാക്ക ഉണർന്നിരിക്കുകയായിരുന്നു. മാ യി ൻ കാക്കാനെ കണ്ടതും സെയ്തു കാക്ക ആശ്ചര്യ ഭരിതനായി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
സെയ്തു കാക്കാനെ കണ്ടതും മായിൻ കാക്ക പൊട്ടിക്കരയാൻ തുടങ്ങി.
"മാപ്പ് സെയ്തോമാപ്പ് ".
"ചെയ്ത തെറ്റിലും അതിലധികവും ഞാൻ അനുഭവിച്ചു. ഇനി എനിക്ക് പറയാതിരിക്കാൻ കഴിയില്ല.
നിന്റെ ആയിശുവിനെ ഈ പള്ളിക്കാട്ടിൽ ഖബറടക്കിയത് ഞാനാണ്.
അറിയില്ലായിരുന്നു നിന്റെ ആയിശുവാണെന്ന്. ഈ പെട്ടി കണ്ടപ്പഴാ എനിക്ക് മനസ്സിലായത് ഞാൻ ഖബറടക്കിയത് നിന്റെ ആയിശുവിനെയായിരുന്നു.
പിന്നെ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. നിന്റെ ജീവനു വേണ്ടിയും എന്റെ ജീവനു വേണ്ടിയും അത് രഹസ്യമാക്കി വയ്ക്കൽ അത്യാവശ്യമായിരുന്നു.
മായിൻ കാക്ക അത് പറയുമ്പോൾ സെയ്തു കാക്ക കട്ടിലിൽ ഇരുന്നു കഴിഞ്ഞിരുന്നു.
ഹൃദയത്തിന്റെ ഭിത്തിയിൽ ആഞ്ഞടിക്കുന്ന തിരമാലകൾ ആ മുഖത്തെ ഭാവവ്യത്യാസങ്ങളിൽ തെളിഞ്ഞു കാണാം.
ഒരു നഷ്ടപ്രണയത്തിന്റെ നഷ്ടസ്വപ്നങ്ങളിൽ ഗതിയില്ലാതെ വേപഥു പൂണ്ടു നടന്നത് എത്ര എത്ര നാളുകൾ.
ഒരു ജീവിതം നിറഞ്ഞ സ്വപ്നങ്ങളും മോഹങ്ങളൂമായി ഒരു മഹാ പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളെ പുൽകാൻ ആയിശു എന്ന പ്രണയിനിയെ തേടി വന്ന ആ ദിവസം തന്നെ വരവേറ്റത് അവളുടെ തിരോധാനമായിരുന്നു.
അവൾ മറ്റാരുടേയോ കൂടെ പോയി.. തന്റെ സമ്പാദ്യം കൊണ്ട്. അങ്ങിനെയായിരുന്നു താൻ അന്ന് കേട്ടത്.
അതു കൊണ്ട് തന്നെ എപ്പഴും അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.പക്ഷെ ആ പ്രതീക്ഷ കാലം കുറെ കഴിഞ്ഞപ്പോൾ അസ്ഥാനത്തായി.
പിന്നെ അവൾ മരിച്ചു പോയെന്ന് ആശ്വസിക്കാൻ ശ്രമിച്ചു.കാരണം അവൾ എന്നെ ഒരിക്കലും ചതിക്കില്ലായിരുന്നു. അവൾക്കതിന് കഴിയില്ലായിരുന്നു.. ഞാൻ അവളും അവൾ ഞാനുമായിക്കഴിഞ്ഞിരുന്നല്ലൊ'.
മായിൻ കാക്ക തന്റെ കയ്യിലുണ്ടായിരുന്ന കവറിൽ നിന്ന് ചെമ്പ് കൊണ്ട് ഉണ്ടാക്കിയ പെട്ടി പുറത്തെടുത്തു.എന്നിട്ട് പെട്ടി സെയ്തു കാക്കാന്റെ നേരെ നീട്ടി.
സെയ്തു കാക്കാക്ക് അതു വാങ്ങാൻ ശേഷിയുണ്ടായിരുന്നില്ല.. തളർന്നു പോയിരുന്നു.
ഒരു ദിവസം അതിരാവിലെ വീട്ടിൽ വന്നു കൊണ്ട് അവർ എന്നോട് പറഞ്ഞു.. എളാപ്പാക്ക് ഒരു അബദ്ധം പറ്റിയിട്ടുണ്ട്.ഒരു സ്ത്രീ മരിച്ചിട്ടുണ്ട്. നിങ്ങളവരെ ആരും അറിയാതെ പള്ളിക്കാട്ടിൽ ഖബറടക്കണം.
ഞാൻ ആദ്യം എതിർപ്പു പറഞ്ഞു. എന്നെ കൊണ്ടാവില്ല എന്നൊക്കെ.പക്ഷെ എന്റെ മകളുടെ കല്യാണം ഉറപ്പിച്ചതും അവരുടെ കൈയിലെ നോട്ടുകെട്ടും കണ്ടപ്പോൾ ഞാൻ സമ്മതിക്കുകയായിരുന്നു.
പക്ഷെ അത് നിന്റെ ആയിശു ആണെന്ന് ഒരിക്കലും അറിയില്ലായിരുന്നു.അത് മാത്രമല്ല അവരുടെ ആവശ്യത്തെ എതിർക്കുന്നത് ഭാവിയിൽ എനിക്കും എന്റെ കുടുംബത്തിനും ദോഷം ചെയ്യുമെന്നും അറിയാമായിരുന്നു.
അന്ന് രാവിലെ തന്നെ ആയുധങ്ങളുമായി പള്ളിക്കാട്ടിലേക്ക് നീങ്ങി. അടയാളങ്ങൾ മാറിപ്പോകാതിരിക്കാൻ ഒരു കല്ല് വെട്ടിക്കുഴിക്കടുത്ത് തന്നെ ഖബർ ഒരുക്കി.. അന്ന് വൈകുന്നേരം അവർ ഒരു ജീപ്പിൽ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവന്ന മയ്യിത്ത് എല്ലാ ആദരവോടും കൂടിത്തന്നെയാണ് ഖബറിലേക്കിറക്കിയത്.
പക്ഷെ ഞാനൊരു കാര്യം ചെയ്തിരുന്നു. അവർ കൂടെ ഒരു പെട്ടിയും കൂടിത്തന്നിരുന്നു.
മയ്യിത്തിന്റെ കൂടെ അടക്കം ചെയ്യാൻ. തെളിവ് നശിപ്പിക്കാൻ.
പക്ഷെ ഞാനത് അവരെ കാണാതെ ഒളിപ്പിച്ചു.കാരണം അതിൽ സ്വർണമൊ മറ്റെന്തെങ്കിലുമോ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ഞാൻ കരുതിയിരുന്നു.
എനിക്ക് പണത്തിന് അത്യാവശ്യമുണ്ടായിരുന്നു.
പക്ഷെ അതിൽ കുറെ ഫോട്ടോകളും കുറെ കത്തുകളും കുറച്ച് പുസ്തങ്ങളും മാത്രമാണുണ്ടായിരുന്നു'
"ആരായിരുന്നു അവർ.. ?. ആഞ്ഞുവീശിയ സങ്കടക്കൊടുങ്കാറ്റിനിടയിലും സെയ്തു കാക്ക ചോദിച്ചു.
"എല്ലാം പറയാം.. നീയറിയുന്ന ആളുകൾ തന്നെയാണ്.ഒരു പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പ് തരണം.കാരണം അവർ ഈ വിവരം അറിഞ്ഞാൽ എന്നെയും കൊല്ലും നിന്നെയും കൊല്ലും.അവർ ക്രൂരന്മാരാണ്".
"നിങ്ങൾ പറഞ്ഞോളൂ.. ഇത് വേറെയാരെയും അറിയിക്കില്ലാന്ന് ഞാൻ ഉറപ്പ് തരാം".
അത് പറഞ്ഞത് ഞാനായിരുന്നു.എന്റെ പ്രായം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തിന് വില കൽപിക്കേണ്ടതില്ല.പക്ഷെ എന്നിലുള്ള അസാധാരണത്വം അദ്ദേഹം അംഗീകരിച്ചിരുന്നു.
"അവർ ....അവർ" മായിൻ കാക്ക പറഞ്ഞു തുടങ്ങി.
തുടരും'. ഹുസൈൻ എം കെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo