Showing posts with label Ameer. Show all posts
Showing posts with label Ameer. Show all posts

അമീറെ എണീക്ക് മോനെ


അമീറെ എണീക്ക് മോനെ അന്നൊട് ഞാൻ പറഞ്ഞതല്ലേ ഇഞ്ഞി കെടക്കണ്ട നിസ്‍കാരം കൈഞ്ഞിട്ട് കിടക്കാന് പള്ളീല് തക്ബീർ തുടങ്ങീക്കണ്"
ഉമ്മാടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാനുണർന്നത് ആലോചിച്ചപ്പോ ശരിയാണ് പെരുന്നാൾ രാവിന് കൂട്ടുകാരൊപ്പം പൊന്നാനിയിൽ പോയതും വൈകി തിരിച്ചു വന്നു സുബ്ഹി ബാങ്ക് വിളിക്കുമ്പോൾ മുത്തൂന്റെ ബാർബർ ഷോപ്പിലിരുന്നു മുടിവെട്ടിയതും നിസ്കാരം കഴിഞ്ഞു അവസാനം വിട്ടിലെത്തിയപ്പോ ഉമ്മ പറഞ്ഞതാണ് ഇനി കിടക്കണ്ടാന്ന്
"ഒരഞ്ചു മിനിറ്റുമ്മ ഒന്ന് ക്ഷീണം മാറ്റട്ടെ"
എന്ന് പറഞ്ഞു കിടന്നതാണ് വല്ലാതെ വൈകിലോ പടച്ചോനെ പെട്ടന്നു എണീറ്റ് സഹധർമ്മണിയോട്
"അനക്കൊന്നു വിളിച്ചൂടെഡോ"
അതിനു മറുപടിയായി അവളുടെ തുറിച്ചു നോട്ടത്തിൽ നിന്ന് മനസിലായി അവളൊരുപാട് ശ്രമിച്ചതാണെന്നു...
ആ വേഗം ഡ്രെസ്സെടുത്തു വെക്ക് എന്നു പറഞ്ഞു ബാത്റൂമിലേക്ക് പോവുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു
"ഇങ്ങള് വേഗം കുളിച്ചോളിൻ അതൊക്കെ ഞാൻ എടുത്ത് വെക്കാം"
കുളി കഴിഞ്ഞു വന്നപ്പോൾ ഇക്കാന്റെ മൂത്തമോള് അഫി വന്നു
"കുഞ്ഞിപ്പ നിസ്കരിച്ചു വന്നാ ഞമ്മക്ക് മാമിമാരെ വീട്ടിൽ പോണാട്ടാ"
ഞാൻ പറഞ്ഞു
" ഇപ്പ്രാവശ്യം അന്റെ ഇപ്പ കൊണ്ടോവും"
അത്‌ കെട്ടിടാവും ഉമ്മ പറഞ്ഞു
"ഇക്കാനെ അയിനൊന്നും കിട്ടൂലാ ഇജ്ജ്യന്നെ കൊണ്ടോയ്ക്കോ ഇജ്ജ്യന്നെല്ലേ അവരെ പറഞ്ഞു കൊതിപ്പിച്ചേ..."
"ആ എനിക്ക് പറ്റൂലട്ടാ എനിക്ക് കരുണയിലൊരു പ്രോഗ്രാമുണ്ട്"
ഒരു കൃത്രിമ ഗൗരവത്തിൽ ഇക്കാ പറഞ്ഞെങ്കിലും എന്റെ മുഖം ശ്രദ്ദിച്ചിട്ടാവണം...
"ആ ഒരു കാര്യം ചെയ്യ് എൻറെ വണ്ടിയെടുത്തോ പെട്ട്രോളൊന്നും അടിക്കണ്ടാട്ടാ ഇന്നലെ ചന്തപ്പടി പോയപ്പോ ഞാൻ ഫുൾ ടാങ്കടിച്ചിട്ടുണ്ട്"
ഈ ഒരൊറ്റ ഡയലോഗോടെ കീ എനിക്ക് തന്നു നൈസായി ഇക്ക അതീന് ഒഴിവായി,
"അപ്പൊ എല്ലാരും റെഡിയായിക്കോളീം പള്ളീനു വന്നാൽ നമ്മൾ പോവുന്നു"
കുട്ടികളുടെ മുഖത്തു പെരുന്നാൾ നിലാവുദിച്ച പ്രതീതി...
"ഇപ്പച്യേ ഇന്നിം കൊണ്ടാവോ"
കൂട്ടത്തിൽ ഇളയവളായ അയ്ഷാൻന്റെ കൊഞ്ചൽ
"പിന്നെ ഉപ്പാന്റെ കുട്ടില്ലേ മുന്നിലിരിക്ക്യ,,,"
എന്നു പറഞ്ഞു ഞാൻ ഡ്രസ്സ് മാറ്റാൻ പോയി,.
ഡ്രസ്സ് മാറി വന്നപ്പോൾ
"കുഞ്ഞിപാ സൂപ്പറ്"
അൻഷി മോൾടെ ഫസ്റ്റ് കമന്റ്
"ഇജ്ജ്‌ ഇല്ലെങ്കിലും നല്ലകുട്ട്യാ അനക്ക് എന്തായാലും പെരുന്നാൾ പൈസ ഉണ്ട്ട്ടാ"
ഇതും പറഞ്ഞു അടുക്കള മുറ്റത്തു പോയപ്പോൾ ഇക്കാന്റെ ഭാര്യ എന്റെ ബാബി പാത്രം കഴുകുന്നടത്തുന്നു തല ഉയർത്തി
"അടിപൊളിയായിക്കണല്ലോ.."
തൊട്ടടുത്ത് ബാബിയെ സഹായിക്കുന്ന നല്ല പാതി ഒന്നും പറഞ്ഞില്ലെങ്കിലും പുരികക്കൊടി മേലേക്കുയർത്തി പുഞ്ചിരികൊണ്ട് ഒന്നു തലയാട്ടി
ഈ മൂന്ന് ലൈക്കും കിട്ടിയ സന്തോഷത്തിൽ മുൻവശത്തേക്ക് വന്നപ്പോൾ പെരുന്നാൾ സ്‌പെഷ്യൽ മുറുക്കാൻ തിന്നൽ ആദ്യത്തെ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നു ഉമ്മ
"എങ്ങനുണ്ട്‌മ്മാ"
എന്ന ചോദ്യത്തിന്
"അതൊക്കെ ഉസാറാണ് ഇജ്ജ് വേഗം പോവാൻ നോക്ക് മൊയ്ലേരു പ്രസംഗം തൊടങ്ങീക്കണ്‌ ..."
പിന്നെ പെരുന്നാൾ സ്‌പെഷൽ
സർവീസോക്കെ ചെയ്തു ഗ്ലാമറായിരിക്കുന്ന ഇക്കാന്റെ ഗ്ലാമർ ബൈക്കിലേക്ക് ഗാമയിലൊരു ഇരിപ്പാണ് സ്റ്റാർട്ടാക്കാൻ തുടങ്ങ്യള്ളു ,,,,,
"അമീറെ വേഗം നീക്കാൻ നോക്ക് ബാത്റൂം കാല്യാണ്"
തനി പാലക്കാടൻ ശൈലി
ഇതരണപ്പാ എന്ന് ചിന്തിച്ചു കണ്ണ് തുറന്നു നോക്കുമ്പോ ഞങ്ങളുടെ റൂമിലെ സീനിയർ പ്രവാസിയും റൂമിൽ ആദ്യം എണീക്കുന്ന ആളുമായ പാലക്കാട്ടുകാരൻ സലീംക്ക തൊട്ടുമുന്നിൽ
ഞാനെന്റെ വീട്ടിലല്ല കടലിനിക്കരെ മറ്റെല്ലാ ഗൾഫു രാജ്യങ്ങൾ ഒഴികെയുള്ള ഒമാനിലാണ് എന്ന യാഥാർഥ്യ ബോധത്തിലേക്ക് വന്നപ്പോൾ ആകാശത്തിലെ നക്ഷത്രകൂട്ടങ്ങൾക്കിടയിൽ നിന്നും താഴെ ഭൂമിയുടെ അകാത ഗർത്തത്തിലേക്ക് പതിച്ച പ്രതീതി....
എന്റെ കിടപ്പു കണ്ടിട്ടാവണം സലീമിക്കന്റെ അടുത്ത ഡയലോഗ്
"വേഗം കുളിക്ക് അല്ലെങ്കി പള്ളിപോയ വൈലത്തു നിൽക്കേണ്ടി വരും"
ശരിയാണ് നാട്ടിലെ പള്ളീൽ നേരത്തെ പോയാ അള്ളാന്റെ കൂലി മാത്രേ കിട്ടൂ ഗൾഫിൽ എ സി കൂടി കിട്ടുമല്ലോ എന്നോർത്തപ്പോ ഞാൻ വേഗം കുളിക്കാൻ കേറി...
ഷവറിൽ നിന്നുതിർന്നു വീഴുന്ന ഇളം ചൂട് വെള്ളത്തോടപ്പം എന്റെ സൗപ്ന ദുഃഖങ്ങളും ഒഴുകിപോയതോണ്ടാവാം തിരിച്ചിറങ്ങുമ്പോ ഒരു പെരുന്നാളിൻറെ എല്ലാ സന്തോഷവും മനസ്സിലുണ്ടായിരുന്നു...
ആഘോഷവേളകൾ കുടുംബതോടപ്പം സൗപ്നം കാണുന്ന എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും നന്മകൾ നേരുന്നു.
:::അമീർ ഫേവറേറ്റ്:::

ഒരു രാജാവിന്റെ കഥ


ഭീതി പെടുത്തുന്ന നിശബ്തദ വീശിയടിക്കുന്ന ചൂട് കാറ്റ് കൈകൾ പിന്നിലേക്ക് കൂട്ടി കെട്ടി അയാളെ ജന മധ്യത്തിലേക്ക് കൊണ്ട് വന്നു ന്യായാധിപൻ ഉറക്കെ വിളിച്ചു പറഞ്ഞു "ചാമി എന്ന ജോൺ 35 വയസ് കുറ്റകൃത്യം ഒറ്റക്ക് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു നിയമ പരമായി വിധിച്ച ശിക്ഷ നടപ്പിലാക്കുന്നു " എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിന്നു പ്രതിയുടെ കണ്ണിൽ നിറഞ്ഞ ഭീതി... ന്യായാധിപൻ വീണ്ടും "പ്രതിക്ക് അവസാനമായി വല്ല ഇളവും നൽകാൻ മാതാവ് തയ്യാറുണ്ടോ" അപ്പോഴണ് എല്ലാവരും അവരെ ശ്രദ്ദിച്ചത് വാർദ്ധക്യത്തിന്റെ അവശതയിലും കണ്ണിൽ തന്റെ പൊന്നോമനയെ പിച്ചിചീന്തിയവനോടുള്ള പകയുമായ് ഒരമ്മ "ഇല്ലാ ഈ നാരദാമന് മാപ്പില്ല അവനെ ശിക്ഷിക്കുക തന്നെ വേണം" അവർ പതറാതെ ഉറക്കെ വീളിച്ചു പറഞ്ഞു അവിടെ കൂടിയവരൊക്കെ അത് ഏറ്റു പറഞ്ഞു ആരാച്ചാർ പ്രതിയുടെ മുഖത്തേക്ക് കറുത്ത തുണിയിട്ടു മൂടി അവസാനമായി പ്രതി ആ അമ്മയുടെ മുഖത്തെക്ക് നോക്കി അയാളുടെ കണ്ണുകൾ ദയക്ക് വേണ്ടി യാചിക്കുകയായിരുന്നു അപ്പോൾ... അവന്റെ മുന്നിൽ ജീവന് വേണ്ടി കേണ തന്റെ മകളുടെ മുഖം മാത്രമായിരുന്നു അപ്പോൾ ആ അമ്മയുടെ മനസ്സിൽ ആരാച്ചാർ ഉറയിൽ നിന്നും വാൾ ഊരിയെടുത്തു സൂര്യ പ്രകാശത്തിൽ തിളങ്ങിയ വാൾ ശക്തിയായി ഉയർന്നു താഴ്ന്നത് മാത്രമേ എല്ലാവരും കണ്ടോള്ളൂ രക്‌തം ശക്തിയായി ചീറ്റി അയാളുടെ തലയും ഉടലും വേറിട്ടു എല്ലാവരും നോക്കിനിൽക്കെ ആ സ്ത്രീ ഓടിവന്നു ആരാച്ചാരുടെ കയ്യിൽ നിന്നും വാൾ പടിച്ചു വാങ്ങി വേറിട്ട തലയിൽ ആഞ്ഞാഞ്ഞു വെട്ടി കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന കനൽ ആളി കത്തി....
0 0 0 0 0 0 0 0 0 0 0 0 0
അമ്മേ... നേർത്ത ശബ്ദത്തിൽ മകൻ വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും കണ്ണ് തുറക്കാൻ അവർക്കാവുന്നില്ല എങ്കിലും എല്ലാം കേൾക്കാമായിരുന്നു
"പ്രതേകിച്ചെന്തെങ്കിലും ടെൻഷൻ ഉണ്ടായോ" " ഇല്ല ഡോക്ടർ പ്രത്യകിച്ചു... കാര്യങ്ങൾ ഡോക്ടർക്ക് അറിയാല്ലോ രാവിലെ പത്രം വായിച്ചു ഇരിക്കുന്നത് കണ്ടിരുന്നു കുറച്ചു കഴിഞ്ഞു വന്നു കിടന്നു.. " മകൻ പറഞ്ഞു. "രക്തസമ്മർദ്ദം പെട്ടന്ന് കൂടിയതാ പേടിക്കണ്ട ട്രിപ്പ് കഴിഞ്ഞാൽ പോവാം" ഡോക്ടറുടെ മറുപടി കേട്ട ആശ്വാസത്തിൽ മകൻ അപ്പോഴും മയക്കത്തിൽ കിടക്കുന്ന അമ്മ കയ്യിൽ മുറുകെ പിടിച്ച പത്ര കടലാസ്സ് എടുത്തു മാറ്റി...അപ്പോഴും അതിലെ അക്ഷരങ്ങൾ പറയുന്നുണ്ടായിരുന്നു കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മാപ്പ് കൊടുക്കാത്തത് കൊണ്ട് സ്വന്തം മകന്റെ വധ ശിക്ഷ നടപ്പിലാക്കിയ ഒരു രാജാവിന്റെ കഥ

by: ameer

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo