Showing posts with label Kiran Krishnan. Show all posts
Showing posts with label Kiran Krishnan. Show all posts

പാഷൻ ഫ്രൂട്ട്

Image may contain: 1 person, smiling, selfie, closeup and indoor
******************
രണ്ടാം ക്ലാസ്സിലെ രണ്ടാം പീരിഡിൽ രണ്ടാംബെഞ്ചിൽ രണ്ടുപേർക്കിടയിലിരുന്നു രണ്ടാം പാഠം പഠിക്കുമ്പോഴായിരുന്നു ഞാനതു ശ്രദ്ധിച്ചത്.തരക്കേടില്ലാത്ത ഒരു മണം എന്റെ മൂക്കിൽ പെട്ടു.
ഇതെവിടുന്നു വരുന്നു എന്ന് തിരഞ്ഞപ്പോൾ ആണ് മ്മടെ തൊട്ടപ്പുറത്തിരുന്നു മഹേഷ് എന്തോ സാധനം ചപ്പുന്നതു കണ്ടത്."ശ്ശെടാ ...ഇവനിതു എന്ത് കാണിക്കുന്നേ" എന്ന ഭാവത്തിൽ അവനെ നോക്കി.
വളരെ മൃദുലമായിട്ടു അവൻ എന്നെയും നോക്കി അറിയാണ്ട് അല്പം ഉമിനീര് ഇറക്കിയപ്പോ ചെക്കന്റെ മുഖം മാറി.. "നേരെ നോക്കടാ ഇരുന്നു കൊതിവിടാതെ"..എന്നൊരു ഡയലോഗും .
നേരെ നോക്കിയെങ്കിലും അന്ന് ആദ്യമായി കിട്ടിയ സുഗന്ധവും തിളങ്ങുന്ന പുറന്തോടും എനിക്ക് അധികം കണ്ട്രോൾ തന്നില്ല...
''ഡാ മാഷെ എനിക്കുടെ ഒന്ന് തരുവോ..?''
'ഇല്ല...തരില്ല...'
''ഞാൻ ടീച്ചറിനോട് പറയും...''
'അവർക്കും കൊടുക്കില്ല...'
''അതല്ല നീ ക്ലാസിലിരുന്ന് ഇത് തിന്നുന്നത് ഞാൻ പറയും...''
'പറഞ്ഞിട്ട് നീ ഇവിടെ തന്നല്ലേ ഇരിക്കണേ...പോയി പറയ്..'
ആ ഭീഷണിയിൽ ഞാനൊന്നു വിരണ്ടു.കാരണം കഴിഞ്ഞ മാസം ആ വൃത്തികെട്ടവൻ തള്ളിയിട്ടു തലപൊട്ടി ചോര വന്നതിന്റെ വേദന ഇപ്പഴുമുണ്ട്...
സംസാരം കണ്ടിട്ടാവണം ഉഷ ടീച്ചർ വിളിച്ചത്..""കിരൺ ...എന്താ അവിടെ ..ക്ലാസ്സിൽ ശ്രദ്ധിക്കു..."" ദുർവ്വാസാവിന്റെ തപസ്സു ഇളക്കാൻ വന്ന ...ശേ ആ കുട്ടിയുടെ പേര് മറന്നു..എന്തായാലും അവരെ പോലെ ഇവൻ ഇങ്ങിനിരുന്നു ചപ്പിയാൽ ഞാനെങ്ങനെ ശ്രദ്ധിക്കാനാ...
അധികം വൈകാതെ മണി മുഴങ്ങി പെടുക്കാനുള്ള മണിയാണ്. പോകണത്തിനു മുൻപ് ഞാനൊരു ശ്രമം നടത്തി...''മാഷെ ..എനിക്കുടെ താടാ...'' ഒരുമാതിരി എല്ലുംകഷ്ണം തിന്നുന്ന നായെ പോലെ അവൻ എന്നെ തുറിച്ചു നോക്കി...അവൻ നോക്കിയതും ഞാൻ ഒറ്റ ഓട്ടത്തിന് മൂത്രപിരയിൽ എത്തി...
കാര്യം കഴിഞ്ഞു തിരികെ ക്ലാസ്സിൽ വന്ന ഞാൻ ഞെട്ടി ..അതാ ലെനിന്റേം, അഖിലിന്റേം കയ്യിൽ അതെ സാധനം... കൂട്ടത്തിൽ അല്പം മനസാക്ഷി ഉള്ള ലെനിനോട് ചോദിച്ചു ''ഡാ..എനിക്കുടെ തരുവോ..''
'ഇല്ല ..മോനെ ഇത് ഞാൻ തരൂല...'
അവനും കയ്യൊഴിഞ്ഞു.
കൊതി വിട്ടു അവന്മാർക്ക് വയറിളകും എന്ന് ഉറപ്പായോണ്ടാരിക്കും മാഷ് ഒരു ഒറ്റ മണി തന്നത്. ടേസ്റ്റ് ഒന്നും അതിൽ അറിയാൻ പറ്റിയില്ലെങ്കിലും.ഒരു രസം തോന്നി.
''എന്താടാ മാഷെ ഇതിന്റെ പേര്..?''
'പാഷൻ ഫൂട്ട് ..'
അന്നത്തെ എന്റെ വിദ്യാഭ്യാസം അനുസരിച്ചു വായിൽ കൊള്ളാത്ത വാക്ക് പറഞ്ഞു നാക്കുളുക്കാൻ ഞാൻ നിന്നില്ല..
''മാഷെ.. നാളെ വരുമ്പോ ഒന്ന് എനിക്കൂടി കൊണ്ടുവരുവോ ...''
'ഇല്ല ..'
''അതെന്താടാ ഞാനും നിന്റെ കൂട്ടുകാരനല്ലേ..''
'അല്ല...'
അവൻ മുഖത്തടിച്ചപോലെ പറഞ്ഞു കളഞ്ഞു. അല്പം വാശി തോന്നിയെങ്കിലും എന്റെ കൊതി വീണ്ടും അവന്റെ കാലു പിടിപ്പിച്ചു. ''മാഷെ ഒരെണ്ണം ...കഷ്ടമുണ്ട്..''
'ശരി ..നാളെ വരുമ്പോ കൊണ്ടുവരാം പക്ഷെ 10 രൂപ തരണം...'
അവൻ അന്നേ ബിസിനെസ്സിൽ നല്ല താത്പര്യമ..പക്ഷെ അന്നത്തെ 10 രൂപ ഉണ്ടെങ്കിൽ ചെല്ലപ്പൻ മാമന്റെ കടയിൽ നിന്ന് ഞാനും എന്റെ അണ്ണനും നാലു നാലു പത്തിരിയും കിഴങ്ങു കറിയും കഴിച്ചാൽ ബാക്കി 2 രൂപയും കിട്ടും.എല്ലാ ഞായറാഴ്ചയും പപ്പ വാങ്ങി തരാറുണ്ട്.
എനിക്ക് വേണ്ട നിന്റെ ഫൂട്ട് എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിൽ പോയിരുന്നു.അപ്പൊ ആ പഹയൻ ഓടി വന്നു ബാഗിൽ നിന്നും വീണ്ടും ഒരെണ്ണം എടുത്തു ചപ്പാൻ തുടങ്ങിയിട്ട് എന്നോട് പറഞ്ഞു...'അടിച്ചു മാറ്റാന് വിചാരിക്കണ്ട ഇനി ബാഗിൽ ഇല്ല...'
എല്ലാം സഹിച്ചു ഞാൻ ആ ക്ലാസ്സിൽ ഇരുന്നു.വൈകിട്ട് സ്കൂൾ വിടാറായി കാണും ആ തെണ്ടി വീണ്ടുമൊരെണ്ണം ബാഗിൽ നിന്നെടുത്തു ചപ്പി.നമ്മളെ വെറും ലവനാക്കിയ ഒരു നോട്ടവും സമ്മാനിച്ചു.അപ്പോഴേക്കും എന്റെ കൊതി വീണ്ടും അവന്റെ കാലിൽ വീഴിച്ചു.
''ശരി നാളെ ഞാൻ 10 രൂപ തരാം.എനിക്കൂടെ കൊണ്ടുവരണം.വലുത് വേണം.''
'ഉം..' എന്ന് മൂളി അവൻ പോയി.
അങ്ങിനെ പാഷൻ ഫൂട്ട്. മാത്രം സ്വപ്നം കണ്ടു ഞാൻ വീട്ടിലെത്തി.എങ്ങിനെ 10 രൂപ ഉണ്ടാക്കാം.വീട്ടിൽ ചോദിച്ചാൽ കിട്ടില്ല എന്നറിയാർന്നു.അന്നത്തെ 10 രൂപ ശരിക്കും ഞാൻ കണ്ടിട്ട് പോലുമില്ല.
രാത്രിയിൽ പപ്പേടേം അമ്മേടേം കൂടെയാണ് കിടക്കണത്.എന്റെ പാഷൻ ഫൂട്ട് ചിന്ത അവരുടേം ഉറക്കം കെടുത്തി.എന്തിനാണോ എന്തോ ഞാനുറങ്ങിയോ ന്നു പപ്പ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടു.
എങ്ങിനെയോ നേരം വെളുപ്പിച്ചു .എങ്ങനേം 10 രൂപ ഉണ്ടാക്കിയാലെ പറ്റു.അണ്ണനോട് ഒന്ന് ചോദിച്ചാലോ ?ഏയ് ..അങ്ങേരുടെ കയ്യിലെങ്ങിനെ കാണാനാ. അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു അവസാനം മോഷണം എന്ന വഴിയിലെത്തി.
സ്വന്തം മൊതല് എടുക്കണത് മോഷണം ന്നു പറയാൻ പറ്റുവോ... റൂമിലെ ഹാങ്ങറിൽ ആണ് പപ്പ ഷർട്ട് ഇടണത്.ആ ഷർട്ടിൽ തന്നെയാണ് പഴ്സും വക്കുക.അതിൽ നിന്നും 10 രൂപ ചൂണ്ടാൻ ഞാൻ തീരുമാനിച്ചു.
റൂമിലെത്തിയ ഞാൻ നിരാശനായി ..ഷർട്ടിന്റെ പോക്കറ്റ് എനിക്ക് എത്തൂല.എങ്കിലും പാഷൻ ഫൂട്ടിനോടുള്ള കൊതി എന്നെക്കൊണ്ടു പല വഴികളും ചിന്തിപ്പിച്ചു.അങ്ങിനെ ഒരു വിധത്തിൽ 10 രൂപ ഞാൻ പൊക്കി.
അപ്പോഴേക്കും സ്കൂളിൽ പോകാൻ സമയമായി 'അമ്മ പഴങ്കഞ്ഞി കുടിക്കാൻ വിളിച്ചു.പഴങ്കഞ്ഞി കുടിച്ചു കഴിയാറായപ്പോൾ പപ്പ അമ്മയെ വിളിച്ചു..''ഡി നീ പോക്കറ്റിൽ നിന്ന് 10 രൂപ എടുത്തോ..?''
'പോ പപ്പേ' ( സ്നേഹം കൂടുമ്പോൾ അമ്മയും പപ്പയെ അങ്ങനെയാ വിളിക്കണേ)
''സത്യം പറയടി കള്ളി..നീ പൊക്കിയതല്ലേ...''
'ചേട്ടാ ഞാൻ എടുത്തില്ല..രാവിലെ എന്നോട് ഗുസ്തിക്ക് നിക്കല്ലേ...' അമ്മ അല്പം ഗൗരവത്തോടെ പറഞ്ഞു.
അമ്മ എടുത്തിട്ടില്ലെന്നു പപ്പക്ക് മനസ്സിലായി.കാരണം ഇടയ്ക്കു പപ്പേടെ പോക്കറ്റിന്ന് അമ്മ പൈസ അടിക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെ അമ്മയുടെ മുഖത്തു ഒരു കള്ളചിരിയും ഉണ്ടാകാറുണ്ട്.ഇന്ന് അതില്ല.10 രൂപ കാണാണ്ടായത് പപ്പയെ വല്ലാണ്ട് വിഷമിപ്പിക്കുന്നു.
അണ്ണനോട് ചോദിക്കുന്നത് കേട്ടു ഇവിടെങ്ങാനം കിടക്കുന്നതു കണ്ടോ ന്നു? ഞാൻ കുഞ്ഞായതുകൊണ്ടാകാം എന്നോട് ആ ചോദ്യമില്ലാരുന്നു.എങ്കിലും പപ്പയുടെ വിഷമം എന്നെയും വല്ലാണ്ട് വിഷമിപ്പിച്ചു.
സ്കൂളിൽ പോകുന്നതിനു മുന്പായി ആ പൈസ ഞാൻ പപ്പയുടെ മേശയുടെ കീഴിൽ ഇട്ടു.എന്നിട്ടു പപ്പയെ വിളിച്ചുപറഞ്ഞു ''ദേ കിടക്കുന്നു പൈസ ..''
ഇതിപ്പോ ഇവിടെങ്ങിനെ വന്നു എന്നായി പപ്പയുടെ ചിന്ത.. ബസ് വന്നത് കാരണം ഞാനും പെട്ടെന്ന് പോയി.
സ്കൂളിൽ എത്തുമ്പോൾ ഒരു ചെറിയ വിഷമമുണ്ട് .മഹേഷ് ഇന്നും പാഷൻ ഫൂട്ട് കൊണ്ടുവരും അഖിലിലിനും,ലെനിനും കൊടുക്കും.ആ മണം ഇന്നും എന്നെ കൊതിപ്പിക്കും.പൈസ കൊടുക്കാതെ അവൻ എനിക്ക് തരില്ല.
ക്ലാസ്സിൽ എത്തിയ എന്നോട് മഹേഷ് ചോദിച്ചു..'പൈസ കൊണ്ടുവന്നോടാ?'
''ഇല്ല ...'' തല കുനിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
'അപ്പൊ നിനക്ക് പാഷൻ ഫുട് വേണ്ടല്ലോ..'
മൗനമായി ഞാൻ നിന്നു..അവൻ ബാഗിൽ നിന്നും ഒരെണ്ണം എടുത്തു ചപ്പി കൊതിപ്പിച്ചു..
''ഞങ്ങള് പാവപെട്ടവരാ...അത്രയ്ക്ക് പൈസയൊന്നും തന്നു ഇത് വാങ്ങിക്കാൻ കഴിയില്ല..''
അതൊന്നും കേൾക്കാൻ മഹേഷ് നിന്നില്ല ..
എനിക്ക് തരാതെ അവർ പാഷൻ ഫുട് കഴിക്കുന്നത് ഒരു എട്ടു വയസ്സുകാരനെ വല്ലാണ്ട് വേദനിപ്പിച്ചു..
സങ്കടം സഹിക്കാതെ വന്നപ്പോൾ എനിക്ക് മാറി ഇരിക്കണം ന്നു ഞാൻ ടീച്ചറിനോട് പറഞ്ഞു.അത് കേട്ട മഹേഷ് എന്റെ കയ്യിൽ പിടിച്ചു ..എന്താണെന്നു അറിയില്ല അത് അവനെ സങ്കടപ്പെടുത്തി.എന്റെ കയ്യിലേക്കൊരു പാഷൻ ഫൂട്ട് വച്ച് തന്നു അവൻ.ന്നിട്ട് അല്പം സങ്കടത്തിൽ പറഞ്ഞു "നീ മാറിയിരിക്കേണ്ട.".പെട്ടെന്ന് എങ്ങിനെ ബോധോദയം വന്നോ എന്തോ..?
ആ പാഷൻ ഫൂട്ട് ഞാൻ ആസ്വദിച്ചു കഴിച്ചു.നല്ല രുചിയാർന്നു.ജീവിതത്തിൽ ആദ്യമായാണ് അതിന്റെ ടേസ്റ്റ് അറിയുന്നത്. അന്ന് വലിയ സന്തോഷത്തിൽ ഞാൻ വീട്ടിലെത്തി.
ആഹാരം കഴിച്ചു അല്പം കഴിഞ്ഞപ്പോൾ പപ്പ വന്നു .ഷർട് അഴിച്ചിട്ടു പപ്പ എന്നെ വിളിച്ചു...''''കൊച്ചുമോനെ...ഇങ്ങോട്ടു വന്നേ...''''
ഞാൻ പപ്പയുടെ അടുത്തേക്ക് ചെന്ന്..രാവിലത്തെ മോഷണം കണ്ടുപിടിച്ചോ എന്ന പേടി മനസ്സിലുണ്ട്.
''''കൊച്ചുമോനെ..ഇവിടാണ് പപ്പയുടെ ഷർട് ഇടുക..പേഴ്സ് എപ്പഴും ഇതിൽ തന്നെ കാണും മോന് എപ്പഴെങ്കിലും പൈസക്ക് ആവശ്യമുണ്ടെങ്കിൽ ദേ ഇതിൽ നിന്ന് എടുത്തോണം..എടുക്കുന്നതിനു മുമ്പോ,എടുത്തു കഴിഞ്ഞിട്ടോ പപ്പയോടൊന്നു പറയണം മോൻ ഇത്ര പൈസ എടുത്തെന്നു..കേട്ടോ ..''''
അന്നത്തെ എട്ടു വയസ്സുകാരന് ആ വാക്കുകളുടെ ആഴം മനസ്സിലാക്കാൻ പറ്റിയിരുന്നില്ല.പക്ഷെ പിന്നീടെപ്പഴോ അത് മനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ മറ്റൊന്നുകൂടി ഞാൻ അറിയുകയായിരുന്നുഅറിയുകയായിരുന്നു ''''പുസ്തകങ്ങളും പരീക്ഷകളും ഇല്ലാതെ പപ്പ എന്നെ പഠിപ്പിച്ചതു ഒരു വലി പാഠമായിരുന്നു ജീവിതത്തിലെ വളരെ വിലപ്പെട്ട ഒരു പാഠം .''''
അതിനോടൊപ്പം തന്നെ പപ്പയുടെ ആസ്ഥാന കാഷ്യർ ആയി എന്നെ അപ്പോയ്ന്റും ചെയ്തു..'അമ്മ ,അണ്ണൻ തുടങ്ങിയ കക്ഷികൾക്ക് ക്യാഷ് വേണമെങ്കിൽ എന്നെ സമീപിക്കണം.ഞാൻ എടുത്തു കൊടുക്കും.ആ പോക്കറ്റ് ബാങ്കിൽ കയ്യിടാൻ എനിക്ക് മാത്രേ അധികാരം ഉണ്ടായിരുന്നുള്ളു.
അടുത്ത ദിവസം മുതൽ മഹേഷ് എനിക്ക് പാഷൻ ഫൂട്ട് തന്നു തുടങ്ങി. ആ സീസൺ കഴിയുന്ന വരെയും.അത് കഴിഞ്ഞു ഇന്നുവരെയും ഓരോ അവധിക്കാലത്തും എനിക്കുവേണ്ടി എന്തെങ്കിലും അവൻ എത്തിക്കാറുണ്ട്.കഴിഞ്ഞ തവണ കിട്ടിയത് നല്ല ഒന്നാന്തരം കസവു മുണ്ടാണ്.ഇത്തവണ എന്താണോ എന്തോ ..?വിവരം വച്ച കാലത്തെന്നോ മനസ്സിലായി അത് ഫൂട്ട് അല്ല ഫ്രൂട്ട് ആണെന്ന്.
ഇന്ന് ഓരോ മാസവും അക്കൗണ്ടിൽ പതിനായിരങ്ങൾ വീഴുന്നുണ്ട് പക്ഷെ പപ്പയുടെ പോക്കറ്റിൽ കയ്യിട്ടെടുക്കുന്ന പത്തു രൂപയുടെ സുഖം ഇന്ന് കിട്ടാറില്ല .പാഷൻ ഫ്രൂട്ട് പിന്നെയും കഴിച്ചിട്ടുണ്ട് ഒരുപാടു... പക്ഷെ അന്ന് മഹേഷ് കൈപിടിച്ച് തന്ന ഫ്രൂട്ടിന്റെ മധുരം പിന്നീടൊരിക്കലും കിട്ടിയിട്ടുമില്ല ....
കിരൺ കൃഷ്ണൻ....

കണ്ണുനീർ നനവുള്ളൊരു ഉമ്മ


Image may contain: 1 person, smiling, selfie, closeup and indoor
''ഒരു ഉമ്മ താടി ....''
'പോ ചെക്കാ ...ഇരുന്നു ജോലിയെടുക്കു ...'
''ജോലി ചെയ്യാൻ ഒരു ഉണ്മേഷൊക്കെ വേണ്ടേ ...നീയൊരു ഉമ്മ താ....''
'ഇല്ല ...'
''ന്നാ പോ വച്ചിട്ട് ....''
'അയ്യോടാ ...അപ്പഴേക്കും പിണങ്ങിയോ ന്റെ ചെക്കൻ ...'
''നീ പോയെ .....''
'അപ്പൊ ഉമ്മ വേണ്ടേ .....'
''തരുവോ ....''
'ഉം ...'
''ന്നാ താ .....''
'ഉമ്മ ....'
''അയ്യേ ഇതെന്തുമ്മ ...നല്ല ചക്കര ഉമ്മ താ ..ചുണ്ടിൽ ...''
'അയ്യേ പോടാ ...ഞാൻ പോവാ പണി ണ്ടു ...'
..........................................................................
ഓഫീസിലെ കറങ്ങുന്ന കസേരയിലമർന്നിരുന്നു ഓൺലൈൻ കാമുകിയോട് കൊഞ്ചുകയായിരുന്നു ഞാൻ .ചുണ്ടിൽ ഉമ്മ ചോദിച്ചപ്പോഴേക്കും അവൾ വച്ചിട്ട്പോയി . അങ്ങിനെ ഫോൺ മേശപ്പുറത്തു വച്ച് ജോലി തുടരാനായി ഞാൻ കമ്പ്യൂട്ടർ കീബോര്ഡിലേക്കു വിരലുകളമർത്തി ....
അപ്പോഴതാ വീണ്ടും ഫോണിൽ ഒരു മെസ്സേജ് വന്നു ചിലയ്ക്കുന്നു ,ഞാൻ ഫോണെടുത്തു നോക്കി ചേട്ടത്തിയാണ് ഇന്നലെ രാത്രിയിലും ചേട്ടത്തി മെസ്സേജ് അയച്ചിരുന്നു.പക്ഷെ അവളോട് കൊഞ്ചുന്നതിനിടയിൽ ഞാനതു ശ്രദ്ധിച്ചിരുന്നില്ല .
എന്തായാലും മെസ്സേജ് തുറന്നു നോക്കാമെന്ന ചിന്തയിൽ ഞാൻ ലോക്ക് മാറ്റി നോക്കി .മെസ്സേജ് കണ്ടതും ഞാനാകെ തകർന്നുപോയി.പെട്ടെന്ന് എന്റെ മനസ്സിൽ മിന്നിമാഞ്ഞ വികാരങ്ങൾ എന്താണെന്നു പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
"' കിച്ചു അമ്മയുടെ പിറന്നാളാണ് ട്ടോ നാളെ ,മറക്കാതെ വിഷ് ചെയ്യണേ "'
''കിച്ചു ഇന്ന് അമ്മയുടെ പിറന്നാളാണെന്നു ഞാൻ പറഞ്ഞതല്ലേ ...ന്താ അമ്മയെ വിളിക്കാത്തെ?''
ഇപ്പോൾ ന്റെ മനസ്സിൽ ശരിക്കും എന്താണ് ? കുറ്റബോധമാണോ അതോ ....
ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ,അവളുടെ പിറന്നാൾ ഞാൻ ഓർത്തുവച്ചിരുന്നു ,കൃത്യം പന്ത്രണ്ടു മണിക്ക് അവളെ വിളിച്ചു ആശംസിച്ചു ,ഉമ്മകൾ കൊടുത്തു സമ്മാനങ്ങൾ വാങ്ങാനായി കാശയച്ചുകൊടുത്തു ...പക്ഷെ അമ്മയുടെ പിറന്നാൾ ഞാൻ മറന്നിരിക്കുന്നു ..നാട്ടിലെ സമയം വച്ചിപ്പോൾ അവിടെ ഉച്ചയായുണ്ട്, ന്താ പ്പോ അമ്മയോട് പറയുക ...
എന്തായാലും വിളിക്കതന്നെ...ഞാൻ ഫോണെടുത്തു അമ്മയുടെ നമ്പർ ഡയൽ ചെയ്തു , റിങ് ണ്ടു .....
''''ഹെല്ലോ...''''
''ഹാ അമ്മെ ,ഞാനാ ....പിറന്നാൾ ആശംസകൾ ട്ടോ ...''
''''അയ്യൂ ...ന്റെ പൊന്നുമോൻ എങ്ങിനറിഞ്ഞു ,ശ്ശൊ ഓർത്തുവച്ചിരുന്നോ ന്റെ കണ്ണൻ .....''''
ആ വാക്കുകളിലെ സന്തോഷം അത് ന്റെ കണ്ണുകളെ ഈറനണയിക്കാൻ തുടങ്ങിയിരുന്നു ..പക്ഷെ അമ്മയോട് കള്ളം പറയാൻ തോന്നിയില്ല ...
''അമ്മെ ..അത് ....ചേട്ടത്തി മെസ്സേജ് ഇട്ടിരുന്നു ...ഇപ്പഴാ കണ്ടത് ...''
''''ആഹാ ...അവള് മെസ്സേജ് ഇട്ടോ ...ന്നാലും ന്റെ മോൻ വിളിച്ചല്ലോ ..അമ്മയ്ക്ക് ഒത്തിരി സന്തോഷായി ...അമ്മേടെ ചക്കരക്കുട്ടനാ ഉമ്മ ...... ന്റെ മോൻ വല്ലതും കഴിച്ചോ ? ''''
''ഉവ്വ് , കാലത്തു കഴിച്ചിരുന്നു ......പിറന്നാളായിട്ട് ആഘോഷമൊന്നൂലെ അമ്മെ?''
''''കുഴീലോട്ടു കാലും നീട്ടിയിരിക്കുന്ന 'അമ്മ എന്താഘോഷിക്കാനാ മോൻകുട്ടാ ...'''' 'അമ്മ അങ്ങനെയാണ് സ്വന്തം കാര്യങ്ങളിൽ ആ പാവം ഒരിക്കലും സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല ...
''ന്നാലും ...?''
'''''അമ്മ കാലത്തു അമ്പലത്തിൽ പോയി അർച്ചന നടത്തി , പായസം കഴിപ്പിച്ചു ..പിന്നെ ദേ ഊണ് കാലമാകുന്നു ,പ്രത്യേകിച്ചൊന്നുമില്ല ...ഇത്തിരി പരിപ്പും പപ്പടോം ....''''
''ഇത്തിരി പായസം വച്ചൂടാരുന്നോ ?''
''''ഓ ...കാലത്തു അമ്പലത്തിൽ ന്നു കൊണ്ടുവന്നിരുന്നല്ലോ പിന്നെന്തിനാ..അല്ലേലും ഇവിടെ വച്ചാലും ,പാല്പായസ്സാണെൽ മാത്രം നിന്റെ ചേട്ടത്തി കഴിക്കും ,അമ്മയ്ക്ക് പിന്നെ ഇത്തിരി മതിയെ, അച്ഛനാണേൽ ഒന്ന് തൊട്ടു നാവിൽ വക്കും പിന്നെന്തിനാ വെറുതെ.... ''''
''''വെറുതെയാ കിച്ചു മക്കളുമാര് അടുത്തില്ലാത്തോണ്ട് ആഘോഷമൊന്നും വേണ്ടെന്നു അച്ഛനെ പറഞ്ഞു ചട്ടം കെട്ടിയതാ''''... ചേട്ടത്തി അടുത്ത്നിന്ന് വിളിച്ചു പറയുന്നത് നിക്ക്
കേൾക്കാമായിരുന്നു .....
''ആണോ അമ്മെ ,,,? ഞങ്ങൾ അടുത്തില്ലെങ്കിലെന്താ അച്ഛനും ചേട്ടത്തിയും ണ്ടല്ലോ ...''''
ഒരു മൗനം മാത്രമായിരുന്നു മറുപടി'......
''ഉം ...ന്താ അമ്മയ്ക്ക് പിറന്നാൾ സമ്മാനം വേണ്ടത് ?''
''''അമ്മയ്ക്കൊന്നും വേണ്ട കുട്ടാ ...ന്റെ മോൻ വിളിച്ചത് തന്നെ വലിയ സന്തോഷം ..ആ ശബ്ദം കേട്ടല്ലോ ...അതില്കൂടുതലെന്താ ....''''
''ഉം ....പിന്നെ വേറെന്തൊക്കെയാ അമ്മെ വിശേഷങ്ങൾ ...''
''''വിശേഷങ്ങളായിട്ടൊന്നൂല മക്കളെ ...ഇനീപ്പോ ഊണ് കഴിക്കണം അച്ഛൻ വരാറായി ,പിന്നെ നാളെ നിന്റെ ചേട്ടത്തി അവളുടെ വീട്ടിലോട്ടു പോവും ..അച്ഛൻ വരുന്നവരെ 'അമ്മ ഒറ്റയ്ക്കിരിക്കേണ്ടിവരും ...ഇതൊക്കെത്തന്നെ ...''''
''ഹ്മ്മ് .....ന്നാൽ ശരി അമ്മെ ...ഞാൻ വയ്ക്കട്ടെ ...ജോലി ണ്ടു ...''
അത് പറയും മുന്നേ ന്റെ ഹൃദയത്തിൽ നിന്നും എന്തോ ഒരു വികാരം ഒരു തീപോലെ ഞരമ്പുകളിൽകൂടെ ചുണ്ടിലെത്തി നിന്നിരുന്നു പക്ഷെ കാമുകിക്ക് ഉമ്മകൾ വാരിക്കോരി കൊടുത്ത ന്റെ അപകർഷതാബോധമാകാം ചുണ്ടിൽ വരെ എത്തിയ ആ ഉമ്മ ഞാൻ വേണ്ടെന്നു വച്ചു....
''''ന്നാൽ ശരി മക്കളെ പൈസ കളയണ്ട ......''''
''ഉം ....''
''''കണ്ണാ ...''''
''ന്തോ ....''
''''അമ്മയ്ക്കൊരു ഉമ്മ താടാ കുട്ടാ ......''''
സ്തബ്ദനായിപ്പോയി ഞാൻ , തകർന്നു പോയി , എന്നോട് തന്നെ പുച്ഛവും ദേഷ്യവും അമർഷവും തോന്നിയ നിമിഷം ,മാതൃഹൃദയം അറിയാതെ പോയവനെന്നു സ്വയം സഹതപിച്ചുപോയ നിമിഷം ......
നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ചു ആ അമ്പോറ്റി മുഖം മനസ്സിലങ്ങിനെ വിരിയിച്ചെടുത്തു ആ നെറ്റിയിൽ ന്റെ ചുണ്ടുകളമർത്തി ന്റെ അമ്മക്കിളിയെ ഞാൻ ചുംബിച്ചു, കണ്ണുനീർ നനവുള്ളൊരു ഉമ്മ ..........
ഫോണിലൂടെ ഞാൻ കേട്ട ചെറിയൊരു തേങ്ങൽ , അതെനിക്ക് മനസ്സിലാക്കി തന്നിരുന്നു ആ ഒരു ചുംബനത്തിനു എത്രമാത്രം വിലയുണ്ടായിരുന്നെന്നു ....എത്രമാത്രം അർത്ഥങ്ങളുണ്ടായിരുന്നെന്നു ....
ഫോൺ വച്ച ശേഷം ആ കറങ്ങുന്ന കസേരയിലേക്ക് ഒരു ദീഘനിശ്വാസത്തോടെ ഞാനൊന്നു ചാരിയിരുന്നു. ന്റെ കണ്ണുനീരിന്റെ കുത്തൊഴുക്കിനെ തടയാൻ കൺപീലികൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു ........
അപ്പോഴും ന്റെ ഫോൺ ചിലച്ചുകൊണ്ടേയിരുന്നു
....
കിരൺ കൃഷ്ണൻ....

പളുങ്ക്

 ...Image may contain: 1 person, smiling, selfie, closeup and indoor
*************
ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടി എന്റെ പെങ്ങള്ക്കുട്ടിയുടെ ശരീരം മോർച്ചറിയിൽ നിന്നും ഈ കൈകളിലേക്ക് വാങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല, എന്റെ കൈകൾ വിറച്ചിരുന്നില്ല, ചങ്കിടിപ്പിന്റെ താളം ഒരല്പം പോലും പിഴച്ചിരുന്നില്ല...
മനസ്സിൽ ഒരു ആശ്വാസം മാത്രമായിരുന്നു തോന്നിയത്. ഇനി...ഇനി..ആ മുഖം ഞാൻ കാണേണ്ടല്ലോ..ഇനി ആ കണ്ണുനീർ ഞാൻ കാണേണ്ട ..ഇനി ഈ ലോകത്തിന്റെ വികൃതികൾക്കു എന്റെ കുട്ടി ഇരയാകേണ്ട ...
നിങ്ങൾ ചിന്തിച്ചത് ശരിയാണ് ഞാൻ ...ഞാനൊരു ക്രൂരനാണ്. സ്വന്തം പെങ്ങളുടെ മരണം ആസ്വദിക്കുന്ന ക്രൂരനായ ഏട്ടൻ...
ഒരു 15 വര്ഷം മുൻപ് എനിക്കുമുണ്ടായിരുന്നു ഒരു ജീവിതം അച്ഛനും അമ്മയും ഞാനും എന്റെ ചന്തുവും (ചാന്ദിനി).സന്തോഷവും സുഖങ്ങളും മാത്രം നിറഞ്ഞ ജീവിതം.ആ ജീവിതത്തിലേക്ക് ഒരു ഇടിത്തീ വീണ പോലെ ഉണ്ടായ ഒരു അപകടം അതിൽ അമ്മയേം എന്നേം ചന്തുവിനെയും ബാക്കി വച്ച് അച്ഛൻ പോയപ്പോൾ.അന്നുമുതൽ ക്രൂരമാക്കാൻ തുടങ്ങിയതാണ് ഈ മനസ്സ്...
ഒരു ഫിനാൻസ് സ്ഥാപനം നടത്തിയിരുന്ന അച്ഛന്റെ മരണം ആ നാട്ടിലെ ഒരുപാടു പേരുടെ ജീവിതം കൊണ്ടാണ് പോയത്. പക്ഷെ ആ അച്ഛന് പേര് കിട്ടാതിരിക്കാൻ അന്നത്തെ ആ 15 വയസ്സുകാരൻ ക്രൂരമാക്കിയതാണ് ഇ മനസ്സിനെ.വീടും , പൊന്നും എല്ലാം വിറ്റു ഒരു നയാ പൈസയുടെ പോലും ബാധ്യത ആ അച്ഛന്റെ പേരിൽ ബാക്കിയാക്കിയില്ല.
അന്ന് അമ്മയുടേം കുഞ്ഞുപെങ്ങളുടേം കയ്യിൽ പിടിച്ചു ആ വീടിന്റെ പടി ഇറങ്ങി...നേരെ പോയത് വല്യച്ഛന്റെ വീട്ടിലേക്കാണ്. ആട്ടും തുപ്പും കുറയെ സഹിച്ചു എങ്കിലും പിടിച്ചു നിൽക്കേണ്ടി വന്നു.ഒരു 15 വയസ്സുകാരൻ ചെയ്യാൻ പറ്റുന്ന എല്ലാ ജോലികളും ചെയ്തു.എങ്ങനേം ചന്തുവിനെ പഠിപ്പിക്കണം എന്നൊരു ആഗ്രഹം ആയിരുന്നു മനസ്സിൽ.ഒരു ദിവസം ഇസ്തിരിയിട്ട ഉടുപ്പു അല്പം കരിഞ്ഞതിന്റെ പേരിൽ എന്റെ ചന്തുവിന്റെ കൈകൾ പൊള്ളിച്ചപ്പോൾ അവിടുന്നിറങ്ങി.
ഒരു വാടക വീടിന്റെ പടികൾ കയറുമ്പോഴും എന്റെ മനസ്സിൽ ഒരു അന്തവും ഇല്ലായിരുന്നു. ചന്തുവിനെ വീണ്ടും ഒരു സ്കൂളിൽ ചേർത്തു.ഒരുപാടു കഷ്ടപ്പെടേണ്ടി വന്നു.പക്ഷെ നിങ്ങൾ കണ്ടു പഴകിയ സിനിമകളിലെ നായകനെ പോലെ ഒരു ഹീറോ അകാൻ എനിക്ക് കഴിഞ്ഞില്ല.ഇന്നും ചെയ്യാൻ പറ്റുന്ന എല്ലാ പണികളും ചെയ്തു തന്നെയാണ് ജീവിതം.
ഞാൻ കുറയെ കഷ്ടപെടുന്നുണ്ടെങ്കിലും ബുദ്ധിമുട്ടുകളുടെ കാലം മാറി അല്പം സന്തോഷവും സുഖവും തിരികെ കിട്ടി തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ദിവസം സ്കൂളിലേക്ക് പോയ എന്റെ പെങ്ങള്ക്കുട്ടി വീട്ടിലെത്താൻ വൈകി. അമ്മയെ സമാധാനിപ്പിച്ചിട്ടു ഞാൻ അവളെ തിരക്കിയിറങ്ങി.സ്കൂളിൽ പോയി അന്വേഷിച്ചപ്പോൾ എല്ലാരുടേം കൂടെ അവിടുന്നിറങ്ങി എന്നാണ് പറഞ്ഞത്. ഞാൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി ഒരു പരാതി നൽകി.
അവർ അന്വേഷണം തുടങ്ങി.അപ്പോഴാണ് എനിക്കൊരു ഫോൺ വന്നത് അവളുടെ കൂട്ടുകാരി മീനുവിനെയും കാണുന്നില്ല. എന്തുപറ്റിയെന്നറിയാതെ ഞാൻ തകർന്നു.'അമ്മ കുഴഞ്ഞു വീണു.ദൈവം വീണ്ടും എന്നെ പരീക്ഷിക്കുകയാണ്....
രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും എനിക്കൊരു ഫോൺ വന്നു. അബോധാവസ്ഥയിൽ രണ്ടു പെൺകുട്ടികളെ തമിഴ്നാട്ടിൽ നാഗർകോവിൽ എന്ന സ്ഥലത്തു കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ അവിടെ ഒരു ആശുപത്രിയിലാണ് അവർ. ഞാനും മീനുവിന്റെ അച്ഛനും പോലീസുകാരോടൊപ്പം അങ്ങോട്ടേക്ക് പുറപ്പെട്ടു.
അവിടെ എത്തിയ ഞാൻ കണ്ട കാഴ്ച എനിക്കൊരിക്കലും അംഗീകരിക്കാൻ പറ്റില്ലായിരുന്നു. എന്റെ പെങ്ങള് കുട്ടി ...അവളുടെ കൺപോളകൾ വെന്തിരിക്കുന്നു...കുഞ്ഞുനാളിൽ ഞാനൊരുപാട് കടിച്ചു രസിച്ച ആ കവിളുകൾ വികൃതമായിരിക്കുന്നു..ഒരു വെള്ളത്തുണി കൊണ്ട് എന്റെ കുട്ടിയുടെ ശരീരം മറച്ചിരിക്കയാണ്..
മീനുവിന്റെ അവസ്ഥയും അത് തന്നെ..പക്ഷെ മീനു കണ്ണ് തുറന്നിട്ടുണ്ട്.അവൾക്കു ചെറുതായി സംസാരിക്കാൻ കഴിയുന്നു.എന്നെ ഇൻസ്‌പെക്ടർ സാറ് ഡോക്ടറുടെ റൂമിലേക്ക് വിളിപ്പിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ ഒരു ജഡമായി ഇരുന്നു കേട്ടു ഞാൻ.
എന്റെ കുട്ടി ആരുടെയോ കാമത്തിന് ഇരയായിയിരിക്കുന്നു. കാമം മാത്രമല്ല ആ നികൃഷ്ടജീവി എന്റെ കുട്ടിയോട് കാണിച്ചത്... ഒരു ...ഒരു...ഇല്ല അത് എനിക്ക് നിങ്ങളോടു പറയാൻ സാധിക്കില്ല..ഞാനൊരു ഏട്ടനാണ്..
എന്റെകുട്ടി ഇനിയൊരിക്കലും സംസാരിക്കില്ല ഏട്ടാ എന്ന് വിളിക്കില്ല..അത് ഇനി വെറുമൊരു ശരീരം മാത്രമാണ്. എന്റെ കുട്ടിയുടെ ശരീരം തളർന്നുപോയി.പോലീസുകാർ എന്നെ ആശ്വസിപ്പിച്ചു.പ്രതികളെ ഉടനെ പിടികൂടാമെന്നു...
ആ ഇൻസ്പെക്ടർ സാറിനോട് ഞാൻ പറഞ്ഞു ..''വേണ്ട സാർ...ഞാൻ എന്റെ പരാതി പിൻവലിക്കുകയാണ്...ഇനി ഇ ലോകത്തിനു ആഘോഷിക്കാൻ എന്റെ കുട്ടിയെ ഞാൻ വിട്ടു തരില്ല..''
''സാറിന് പറ്റുമോ എന്റെ കുട്ടിയുടെ ചലനശേഷി തിരിച്ചു നല്കാൻ...ഇല്ല...സാറ് ഇപ്പോൾ അന്വേഷണം തുടങ്ങും..അതൊരു വാർത്തയാകും ..എന്റെ കുട്ടി ആർക്കൊക്കെയോ കാശുണ്ടാക്കാനുള്ള ഒരു വസ്തുവാകും..''
''ചിലർക്ക് വോട്ട് ഉറപ്പിക്കാൻ...ചിലർക്ക് മത്സരിക്കാൻ...ചിലർക്ക് ചിലരെ പഴിചാരാൻ....വേണ്ട സാർ...സാറിന് പറ്റുമെങ്കിൽ എനിക്കൊരു വാക്ക് നൽകു...ഇനി ..ഇനി...ഒരിക്കലും ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന്...''' മറുപടി നല്കാൻ ആകാതെ ആ ഉദ്യോഗസ്ഥൻ തല കുനിച്ചു....
ഞാനെന്റെ കുട്ടിയുടെ അടുത്ത് ചെന്ന് അവളെ പതിയെ തലോടി..അപ്പോൾ മീനുവിന്റെ അച്ഛൻ പുറത്തു വന്നു നിന്ന് കരയുന്നതു ഞാൻ കണ്ടു. ആ മനുഷ്യന്റെ അടുത്തേക്ക് ഞാൻ ചെന്നപ്പോൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു പാവം. മീനു നടന്നതൊക്കെ പൊലിസുകാരോട് പറയുന്നത് കേട്ട് സഹിക്കാതെ തളർന്നു ആ മനുഷ്യൻ.
എന്നോടും എന്തൊക്കെയോ ആ പാവം പറയാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു ..വേണ്ട എന്റെ കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ല...അവൾ ഇനി ഒരിക്കലും സംസാരിക്കില്ല..അതുകൊണ്ടുതന്നെ നടന്നതൊന്നും എനിക്ക് കേൾക്കണ്ട.
ഞങ്ങൾ കുട്ടികളെ നാട്ടിലേക്കു കൊണ്ടുപോകാനുള്ള നീക്കങ്ങൾ തുടങ്ങി.ഇടയ്ക്കു അമ്മയെ വിളിച്ചു അവൾ സുഖമായിരിക്കുന്നു എന്ന് പറഞ്ഞു. ഇല്ലെങ്കിൽ പാവം ഒറ്റയ്ക്ക്... തകർന്നു പോകും...അടുത്ത ദിവസം തന്നെ നാട്ടിലെ ഒരു ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റി.
ഞാൻ വീട്ടിലേക്കു എത്തി അമ്മയെ കൂടെ കൂട്ടി.'അമ്മ കരയുകയാണ് എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ആശുപത്രിയിൽ എത്തി ചന്തുനെ കണ്ട 'അമ്മ അകെ തകർന്നു തളർന്നു വീണു. പെട്ടെന്ന് തന്നെ ഞാൻ ഡോക്ടറിനെ വിളിച്ചു അവർ അമ്മയെ ICU ലേക്ക് കൊണ്ടുപോയി.ഒരു 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും ഡോക്ടർ വന്നു പറഞ്ഞു 'അമ്മ പോയെന്നു..ഹാർട്ട് അറ്റാക്ക് ആയിരുന്നത്രേ..
എനിക്ക് മുന്നിൽ കെട്ടിയാടുന്ന വിധികളെ ഞാൻ പഴിച്ചില്ല.ഒരു തുള്ളി കണ്ണുനീർ ഞാൻ പൊഴിച്ചില്ല...അങ്ങിനെ എന്നെ തോല്പിക്കാം എന്ന് ദൈവം കരുതേണ്ട..ഈ ജന്മം കൊണ്ട് ഞാൻ പകരം വീട്ടും... ചന്തുവിനെ അവിടെ മീനുവിന്റെ അമ്മയെ ഏല്പിച്ചു.അമ്മയുടെ ശരീരം ആംബുലൻസിലേക്കു കയറ്റി വീട്ടിലേക്കു കൊണ്ടുപോയി..അറിയിക്കാനും വരാനും ആരുമില്ല...ചില അയലോക്കർ എത്തി.അതികം താമസിയാതെ തന്നെ അമ്മയെ അടക്കം ചെയ്തു ഞാൻ ആശുപത്രിയിലേക്ക് മടങ്ങി.
..ഒരു ദിവസം ഡോക്ടർ പറഞ്ഞു ഇനി ചന്തുവിനെ വീട്ടിലേക്കു കൊണ്ടുപോകാമെന്ന്.ചില മരുന്നുകൾ തുടർന്നാൽ മതി. ആശുപത്രിയിൽ നിന്നും മടങ്ങാൻ തുടങ്ങുമ്പോൾ ഒരു നേഴ്സ് എന്നോട് പറഞ്ഞു ഉടൻ തന്നെ ഒരു വിവാഹം കഴിക്കണമെന്നു ..അത് അവരുടെ ഭ്രാന്തായി കണ്ടു ഞാൻ ഒരു ചിരി സമ്മാനിച്ച് മടങ്ങി...
പക്ഷെ അതികം വൈകാതെ തന്നെ നേഴ്സ് പറഞ്ഞ കാര്യങ്ങളുടെ പൊരുൾ എനിക്ക് മനസ്സിലായി. സ്വന്തം പെങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ടി വരുന്ന ഒരു ചേട്ടന്റെ അവസ്ഥ..., മാസമുറകളുടെ വേദന ഒഴികെ ബാക്കിയെല്ലാം പാലിച്ചു കൊടുക്കേണ്ടി വരുന്ന ഒരു ഏട്ടന്റെ അവസ്ഥ...ചിന്തിക്കാൻ കഴിയുമോ നിങ്ങള്ക്ക്...
സ്വന്തം ഏട്ടൻ തന്റെ നഗ്നത കാണുന്നതിനുള്ള വിഷമമോ അതോ ഏട്ടനെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കേണ്ടി വരുന്നതിനുള്ള സങ്കടമോ...എനിക്കറിയില്ല പലപ്പോഴും എന്റെ കുട്ടിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും അതൊക്കെ കണ്ടില്ലെന്നു നടിച്ചു ഒരു ക്രൂരനെപോലെ അവളുടെ വസ്ത്രങ്ങൾ ഞാൻ വലിച്ചഴിക്കും...ഇനിയൊരു ചേട്ടനും...ഇനിയൊരു പെങ്ങൾക്കും ഇങ്ങിനെയൊരു അവസ്ഥ വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് .
കുറയെ നാളുകൾ അങ്ങിനെ പോയി .എന്റെ ചന്തുവിന്റെ കണ്ണ് നിറയാത്ത ദിവസങ്ങളില്ല. പണിക്കു പോകുന്ന ദിവസങ്ങളിൽ ചന്തുവിന്റെ പ്രായത്തിലുള്ള കുട്ടികൾ കളിച്ചു രസിച്ചു നടക്കുന്ന കാണുമ്പോൾ എന്റെ ചങ്കു കീറും.എന്റെ കുട്ടിയും അതുപോലെ തുള്ളിച്ചാടി നടക്കേണ്ട സമയമാണ്,
ഒരു ദിവസം പണി കഴിഞ്ഞു വരുമ്പോൾ സ്കൂൾ വിട്ടുപോയ ഒരു കുട്ടി അണിഞ്ഞിരിക്കുന്ന പട്ടുപാവാട കണ്ടു.എന്റെ ചന്തുവിനു നന്നായി ചേരും അത്. അങ്ങിനെ കൊതി തോന്നീട്ടു നേരെ കവലയിലെ തുണിക്കടയിൽ നിന്നും ഒരു പട്ടുപാവാട വാങ്ങി ഞാൻ വീട്ടിലെത്തി.
വീട്ടിൽ എത്തിയ ഞാൻ കണ്ടത് പൊളിഞ്ഞു കിടക്കുന്ന വാതിലും , നിലത്തു വീണു കിടക്കുന്ന എന്റെ ചന്തുവിനെയുമാണ്...ഓടി ചെന്ന് ഞാൻ എന്റെ കുഞ്ഞിനെ വാരിയെടുത്തു...
അവിടെ...അവിടെ... എന്റെ ഹൃദയതാളം പിഴച്ചു...എന്റെ കുട്ടിക്ക് അനക്കമില്ല..അവൾക്കു ജീവനുണ്ടെന്നു ഞാൻ മനസ്സിലാക്കുന്ന ആ ശ്വാസോച്ഛാസം അവളിലില്ല ... എന്റെകുട്ടിയും എന്നെ ഒറ്റക്കാക്കി യാത്രയായിരിക്കുന്നു ...
എന്നാലും ലോകമേ ഞാനൊന്നു ചോദിച്ചോട്ടെ ...നെഞ്ചു പൊട്ടി ചോദിക്കയാണ് ഞാൻ... ഒരു ശവം പോലെ കിടന്നതല്ലേ എന്റെ കുഞ്ഞു...ആ ശരീരത്തെ പോലും കാമം തീർക്കാൻ ഉപയോഗിച്ച് കളഞ്ഞല്ലോ ....നികൃഷ്ട ജീവികൾ..മിണ്ടാൻപോലും കഴിയില്ലെങ്കിലും എനിക്ക് എന്റെ കുട്ടി ഉണ്ടെന്നുള്ള സന്തോഷമുണ്ടായിരുന്നു അതും നുള്ളിക്കളഞ്ഞല്ലോ ദൈവമേ ഈ ചെകുത്താന്മാർ...
കിരൺ കൃഷ്ണൻ ...
08 / 16

കണിക

Image may contain: 1 person, smiling, selfie, closeup and indoor


***********
ഇത് എന്റെ കല്ലുന്റെ മുറിയാണ് .വല്ലാണ്ട് വിഷമം വരുമ്പോ ഞാൻ ഇവിടെ വന്നിരിക്കും .അപ്പൊ അവള് ന്റെ കൂടുണ്ടെന്നു ഒരു തോന്നലാ.അത് എനിക്ക് ഒരുപാടു ആശ്വാസം തരും.
എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ , കല്യാണിക്കു ജന്മം കൊടുത്തിട്ടു ഞങ്ങളെ വിട്ടുപോയത്. അന്നത്തെ ആ അഞ്ചു വയസ്സുകാരന് പെൺകുട്ടികളെ ഇഷ്ടല്ലാരുന്നു. പ്രത്യേകിച്ച് എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെടുത്തിയ കല്ലുവിനെ..
ഞാൻ വളരും തോറും അവളോടുള്ള എന്റെ വെറുപ്പും വളർന്നു. അച്ഛൻ ഒരുപാടു തവണ ശ്രമിച്ചു എന്നെ പറഞ്ഞു മനസ്സിലാക്കാൻ.അവളുടെ തെറ്റുകൊണ്ടല്ല 'അമ്മ പോയതെന്ന്. പക്ഷെ അതൊന്നും ഞാൻ ചെവി കൊണ്ടില്ല. പഞ്ഞികെട്ടു പോലുള്ള ആ കുഞ്ഞിനെ ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല.
എന്റെ കളിപ്പാട്ടങ്ങൾ എടുത്തു കളിക്കുന്ന അവളെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും.നുള്ളിയും പിച്ചിയും ഞാൻ അവളെ വേദനിപ്പിക്കും.അവളുടെ കരയുന്ന മുഖം എനിക്കൊരു ഹരമായിരുന്നു.അതുകണ്ടു ഒരുപാടു ആനന്ദിച്ചിരുന്നു ഞാൻ.
ഒരിക്കൽ ഞാൻ ഹോംവർക്ക് ചെയ്തു കൊണ്ടിരുന്ന സമയത്തു ചേട്ടാ ന്നു കൊഞ്ചി വിളിച്ചുകൊണ്ടു എന്റെ തോളിൽ തട്ടിയ കല്ലുവിനെ ബുക്കിൽ വര വീണതിന്റെ പേരിൽ ഞാൻ പിടിച്ചു തള്ളി. ആ പിഞ്ചുതല മേശയിൽ ചെന്നിടിച്ചു. പൊട്ടി ചോര ഒലിക്കാൻ തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് ഓടി വന്ന അച്ഛൻ എന്നെ തല്ലി. അവളേം എടുത്തോണ്ട് ആശുപത്രിയിലേക്ക് ഓടി.
ചോര ഒലിപ്പിച്ചു കരഞ്ഞ അവളുടെ മുഖം എന്നിൽ സഹതാപം ഉണ്ടാക്കിയെങ്കിലും.അച്ഛൻ തന്ന തല്ലിന്റെ വേദനയും അമർഷവും എന്നിലെ വെറുപ്പ് കൂട്ടി. അന്ന് ആഹാരം കഴിച്ചു ഉറങ്ങുന്നതിനു മുൻപ് അച്ഛൻ എന്റടുത്തു വന്നു.തലയിൽ തടവിക്കൊണ്ട് പറഞ്ഞു...
"എന്താ എന്റെ മോൻ ഇങ്ങിനെ ...അത് നിന്റെ കുഞ്ഞുപെങ്ങളല്ലേ ..നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ മോനല്ലേ അവളെ വളർത്തേണ്ടത്..അവളുടെ കാര്യങ്ങൾ നോക്കേണ്ടത്...അവൾ കുഞ്ഞാണു മോൻ പലപ്പോഴും അത് മറക്കുന്നു...നിങ്ങള്ക്ക് രണ്ടുപേർക്കും വേണ്ടിയാണു അച്ഛൻ മറ്റൊരു വിവാഹത്തെ കുറിച്ചുപോലും ചിന്തിക്കാത്തതു... അച്ഛൻ അടിച്ചത് മോന് വിഷമിച്ചെങ്കിൽ ...അച്ഛനോടങ്ങു ക്ഷമിക്കട.."
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു എന്നിട്ടും എന്റെ മനസ്സിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.പക്ഷെ ഒരു ദിവസം അച്ഛന്റെ ഫ്രണ്ട് വാസുമാമന്റെ വീട്ടിൽ പോയപ്പോൾ അവിടുത്തെ അഭിച്ചേട്ടൻ കല്യാണിയെ സ്നേഹിക്കുന്ന കണ്ടപ്പോൾ എനിക്ക് അസൂയയോ , കുശുമ്പോ എന്തൊക്കെയോ തോന്നി.എന്റെ പെങ്ങളെ ഉമ്മ വക്കാൻ അവനെന്തു അവകാശം എന്ന് ഞാൻ ചിന്തിച്ചു.
അന്ന് വീട്ടിൽ വന്ന ഞാൻ അച്ഛനോട് ചോദിച്ചു ...അച്ഛൻ എന്തിനാ ആ അഭിച്ചേട്ടൻ കല്ലുവിനെ ഉമ്മ വക്കാൻ തമ്മസിച്ചേ...? അവനു അവളെ ഇഷ്ടായിട്ടല്ലേ മോനെ ഉമ്മവച്ചതു...നീ ഇതുവരെ കല്ലുവിന് ഒരു ഉമ്മ കൊടുത്തിട്ടുണ്ടോ...?അച്ഛന്റെ ആ ചോദ്യം എന്റെ നാവടക്കി ..ശരിയാണ് എന്റെ പെങ്ങളെ ഞാനിതുവരെ ഉമ്മ വച്ചിട്ടില്ല...ആ കുഞ്ഞുമുഖം കണ്ടാൽ ആർക്കും ഉമ്മ വക്കാൻ തോന്നും... അത്രയ്ക്ക് സുന്ദരികുട്ടിയാണ് എന്റെ പെങ്ങൾ...
പക്ഷെ എനിക്കെന്തോ അവളെ സ്നേഹിക്കാൻ പറ്റുന്നില്ല.അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ചലനമില്ലാത്ത അമ്മയുടെ മുഖമാണ് എനിക്ക് ഓർമ്മ വരുന്നത്.അത് അവളോടുള്ള ന്റെ അമർഷവും ദേഷ്യവും ഇരട്ടി ആക്കും.
അങ്ങിനെ കാലങ്ങൾ കൊഴിഞ്ഞു തുടങ്ങി കല്ലു ഋതുമതിയായി.ഒരു 'അമ്മ ഒപ്പമുണ്ടാകേണ്ട നിമിഷങ്ങൾ. അല്ലെങ്കിൽ ഒരു പെൺതുണ അത്യാവശ്യമായ സാഹചര്യങ്ങൾ. ആദ്യമൊക്കെ അഭിച്ചേട്ടന്റെ 'അമ്മ വന്നു കൂട്ടികൊണ്ടുപോകും . പിന്നെ പിന്നെ അതിന്റെ ആവശ്യമില്ലാതെ ആയി...
എനിക്ക് ഒരു ജോലി കിട്ടി ആദ്യ ശമ്പളത്തിൽ അച്ഛനൊരു മുണ്ട് വാങ്ങിക്കൊടുത്തു. അച്ഛൻ ചോദിച്ചു അവൾക്കൊന്നും വാങ്ങിയില്ലേ ന്നു ...ഞാൻ പോക്കറ്റിൽ നിന്നും അല്പം കാശ് എടുത്തു കൊടുത്തു അവൾക്കു കൊടുക്കാൻ പറഞ്ഞു.
പലപ്പോഴും ഓരോ സങ്കടങ്ങൾ പറഞ്ഞു അച്ഛനോട് അവൾ കരയുന്നതു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതലും എന്റെ പെരുമാറ്റം തന്നെ.
അങ്ങനിരിക്കെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ അവൾ അച്ഛന്റെ മടിയിൽ കിടന്നു കരയുന്നു.പക്ഷെ എന്റെ മനസ്സിന് അത് വല്യകാര്യമായി തോന്നിയില്ല. പക്ഷെ അന്ന് പതിവിൽ കൂടുതലായി അവൾ സങ്കടപ്പെട്ടിരിക്കുന്നു. അച്ഛനും അകെ വല്ലാതെ ഇരിക്കുകയാണ്.
അവൾ ഉറങ്ങാനായി പോയതിനു ശേഷം ഞാൻ അച്ഛന്റെ മുറിയിലേക്ക് ചെന്ന് അച്ഛനോട് കാര്യം അന്വേഷിച്ചു. അവൾ കോളേജിൽ പോകുന്ന ബസിലെ കണ്ടക്ടർ ന്തോ പണി കാണിച്ചു.അച്ഛന്റെ മുറിയിൽ നിന്നും ഇറങ്ങിയ ഞാൻ അവളുടെ മുറിയുടെ വാതിൽക്കലെത്തി.അൽപനേരം അവിടെ നിന്നു. കല്ലു കരച്ചിൽ നിർത്തിയിട്ടില്ല.
എനിക്കെന്തോ അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.സമയം വൈകിയെങ്കിലും എന്റെ സുഹൃത്ത് രാഹുലിനേം വിളിച്ചു ആ ബസ് മുതലാളീടെ വീട്ടിൽ പോയി. അവിടെ ചെന്ന് കാര്യങ്ങൾ സംസാരിച്ചു. ഇനി അവനെ ആ ബസിൽ കണ്ടാൽ എന്ത് പ്രശ്നം വന്നാലും തല്ലുമെന്നു ഉറപ്പിച്ചു പറഞ്ഞു. തല്ലാൻ തന്നെയാണ് പോയത് പക്ഷെ എന്തോ അതുവേണ്ടന്നു തോന്നി.
അതൊന്നും അവൾ അറിഞ്ഞിരുന്നില്ല. അങ്ങിനെ കാലം കൊഴിഞ്ഞു .അവളുടെ കല്യാണം ഉറച്ചു. അച്ഛന്റെ കൂടെ ഒരു താങ്ങായി നിന്നെങ്കിലും മനസ്സറിഞ്ഞു ഞാൻ ഒന്നും ചെയ്തില്ല.അവളെ അംഗീകരിക്കാൻ എനിക്കെന്തോ സാധിക്കുന്നില്ല.കല്യാണ സാരി എടുത്തു എന്നെ കാണിക്കാൻ ഓടി വന്നവളെ ഞാൻ കണ്ടഭാവം നടിച്ചില്ല.
ഇന്ന് അവളുടെ കല്യാണമാണ് .എല്ലാവര്ക്കും ദക്ഷിണ കൊടുക്കുന്നു .അത് കാണുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആദി. അവൾ എനിക്ക് ദക്ഷിണ നൽകും.എങ്ങിനെയാ ഞാനവളെ അനുഗ്രഹിക്ക.ഇന്നുവരെ ആ മുഖത്തു നോക്കി ഒന്ന് ചിരിക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.അപ്പോൾ പിന്നെ ആ നെറുകയിൽ തൊട്ടൊന്നു അനുഗ്രഹിക്കാൻ എനിക്കെന്തു യോഗ്യത.?
എന്റെ ഊഴം എത്തി.അച്ഛൻ എന്നെ വിളിക്കുന്നു.അവളുടെ മുന്നിൽ ഞാൻ ചെന്ന് നിന്നു.അവളുടെ മുഖത്തേക്ക് അപ്പഴും ഞാൻ നോക്കിയില്ല. പക്ഷെ ദക്ഷിണ തന്നു അവൾ എന്റെ കാലിൽ തൊട്ടു തൊഴുതപ്പോൾ അവളുടെ രണ്ടു തുള്ളി കണ്ണുനീർ എന്റെ കാലിൽ വീണു .എഴുന്നേറ്റു അവൾ എന്നെ ഒന്ന് നോക്കി .ഇല്ല അവളെ ആ നെറുകയിൽ തൊട്ടു അനുഗ്രഹിക്കാൻ എന്റെ കൈകൾ ഉയരുന്നില്ല.ഞാൻ അതികം നേരം നിൽക്കാതെ അവിടുന്ന് മാറി.
എല്ലാവരും ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ടു .എല്ലാം എടുത്തു ഇറങ്ങി വീടിന്റെ വാതിൽ പൂട്ടുമ്പോൾ എനിക്ക് മനസ്സിൽ ഒരു ഭാരം അനുഭവപെട്ടു .എന്താണിങ്ങനെ ..? ഞാൻ കാരണം തേടി...അതെ ആ സത്യം ഞാൻ മനസ്സിലാക്കുകയാണ് ...എന്റെ കുഞ്ഞുപെങ്ങൾ പടിയിറങ്ങിയിരിക്കുന്നു.ഇനി അവളുടെ ആ കാൽകൊഞ്ചലുകൾ ഈ വീടിന്റെ കോണുകളിൽ മുഴങ്ങില്ല. തനിക്കൊരു ശല്യമായി അവൾ ഇനി ഇ വീട്ടിലുണ്ടാകില്ല..21 വര്ഷം ഈ വീടിന്റെ ഓരോ മുക്കുകളെയും തലോടിയ ആ സ്പർശം...ആ പുഞ്ചിരി ഇനിയില്ല ... അവൾ മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുകയാണ് .
പക്ഷെ എനിക്ക് അവളെ ഇഷ്ടമല്ലലോ അപ്പോൾ ഞാൻ എന്തിനു വിഷമിക്കണം.ഇല്ല....അല്പം കുറ്റബോധത്തോടെ തന്നെ ഞാൻ ആ സത്യം മനസിലാക്കുന്നു. അവൾ .....അവൾ എന്റെ പ്രാണനാണ് . ഈശ്വര 21 വര്ഷം ആ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ.ഒരു ചേട്ടന്റെ കരുതൽപോലും കിട്ടാതെ അവഗണനയും സഹിച്ചു എന്റെ കുട്ടി വീർപ്പുമുട്ടി കഴിയുകയായിരുന്നല്ലോ ഈ വീട്ടിൽ.
അവളെ ഒന്ന് കെട്ടിപിടിച്ചു കരയാൻ എനിക്ക് തോന്നി.പക്ഷെ ....പക്ഷെ ...സമയം അതിക്രമിക്കുന്നു...ഞാൻ നേരെ ഓഡിറ്റോറിയത്തിലേക്കു പോയി. ആദ്യമായാണ് അവളുടെ പയ്യനെ ഞാൻ കാണുന്നത് , മനസ്സുകൊണ്ട്...
എന്റെ അളിയനെ ഞാൻ സ്വീകരിച്ചു കതിര്മണ്ഡപത്തിലേക്കു കൂട്ടി. അച്ഛൻ അവളെ കൈപിടിച്ച് മണ്ഡപത്തിലിരുത്തി . അവളുടെ കഴുത്തിൽ താലി ചാർത്തപ്പെട്ടു.അതെ എന്റെ കുഞ്ഞുപെങ്ങൾ ഒരു ഭാര്യയാകുന്നു. അപ്പോഴാണ് അച്ഛൻ അടുത്തേക്ക് വന്നു ചെവിയിൽ ഒരു കാര്യം പറഞ്ഞത്.
ഞാൻ തന്നെ അവളെ കൈപിടിച്ച് കൊടുക്കണമെന്ന് അവളൊരു ആഗ്രഹം പറഞ്ഞെന്നു. അത് കേട്ടൊരു നിമിഷം ഞാൻ മനസ്സുകൊണ്ട് അവളുടെ കാലുകളിൽ വീണു മാപ്പു ചോദിച്ചു.ഇത്രയും നാൾ ഇ സ്നേഹം കണ്ടില്ലെന്നു നടിച്ചതിനു. ഇ സ്നേഹത്തിനെ വെറുത്തതിന്...ദൈവമേ ഏതു ഗംഗയിൽ മുങ്ങികുളിച്ചാല ഞാൻ ഈ പാപത്തിനു മോക്ഷം നേടുക.
എല്ലാം മനസ്സിൽ അടക്കിപിടിച്ചുകൊണ്ടു.മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് എന്റെ അമ്മയെ ഓർത്തുകൊണ്ട് എന്റെ കുഞ്ഞുപെങ്ങളുടെ കൈ ഞാൻ പിടിച്ചു അവളുടെ പാതിക്കു നൽകി. എന്റെ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.അല്ലെങ്കിലും ആ കണ്ണുകൾ ഒഴിഞ്ഞ നേരമില്ലല്ലോ.പക്ഷെ ഇന്ന് ആ കണ്ണുകളിൽ ഒരു തിളക്കമുണ്ട്.എന്തോ നേടിയതിലുള്ള തിളക്കം.
ഊണൊക്കെ കഴിഞ്ഞു അവർ ഇറങ്ങുകയാണ്.ഒരിക്കല്കൂടി കല്ലു എല്ലാരോടും യാത്ര പറയുന്നു.അച്ഛന്റെ കാലുകളിൽ അവൾ ഒന്നുടെ തൊട്ടു. അവൾ എന്റെ അടുക്കലേക്കു വന്നു .കാലുകളിൽ തൊടാൻ ശ്രമിച്ച അവളെ അതിനു അനുവദിക്കാതെ ഞാൻ പിടിച്ചു എന്റെ നെഞ്ചോട് ചേർത്തു.
ആ പാവത്തിന്റെ ഇരുപത്തൊന്നു വർഷത്തെ കാത്തിരിപ്പാണ് ഈ നെഞ്ചിൽ ഒന്ന് അണയാൻ. ഏട്ടാ... എന്ന് വിളിച്ചുകൊണ്ടു പൊട്ടി കരയുകയാണ് എന്റെ കുഞ്ഞുപെങ്ങൾ.കുഞ്ഞുനാളിൽ ഞാൻ തെള്ളിയിട്ടപ്പോൾ കരഞ്ഞ അതെ സൗന്ദര്യത്തോടെ.അൽപനേരം അവൾ എന്റെ നെഞ്ചിൽ അങ്ങിനെ നിന്നു.പോകാൻ സമയമായിരിക്കുന്നു. ആ നെറുകയിൽ ഒരു മുത്തം ചാർത്തിക്കൊണ്ടു ഞാൻ തന്നെ അവളെ വണ്ടിയിലേക്ക് കൈപിടിച്ചിരുത്തി.
എന്നെ തിരിഞ്ഞു നോക്കി നോക്കി ആ വാഹനം അകലത്തേക്കു മറഞ്ഞു.
ഇന്ന് ഈ മുറിയിലിരിക്കുമ്പോൾ ന്റെ മനസ്സ് ശൂന്യമാണ് ..കാരണം ഒരിക്കൽ 'അമ്മ പോയ വഴിയേ അവളും പോയിരിക്കുന്നു . ഞാൻ സ്നേഹിച്ചു തുടങ്ങും മുൻപ് ഒരു ജന്മത്തിന്റെ വാത്സല്യം നൽകി എനിക്ക് സ്നേഹിക്കാനായി ഒരു കുഞ്ഞു കല്ലുവിനെ സമ്മാനിച്ചിട്ടു അവളും അവളുടെ പാതിയും ഒരു ആക്‌സിഡന്റിൽ...........
കിരൺ കൃഷ്ണൻ...
08 / 16

ശിശിരം

Image may contain: 1 person, smiling, selfie, closeup and indoor


***********
ഇന്ന് നിങ്ങളുടെ വിവാഹബന്ധം നിയമം മൂലം കോടതി വേർപിരിക്കാൻ പോവുകയാണ് .ഒരു ബന്ധവും വേര്പിരിയുന്നതിനെ കോടതി പ്രോത്സാഹിപ്പിക്കുകയില്ല പക്ഷെ ഒരുമിച്ചു മുന്നോട്ടു പോകാൻ താല്പര്യമില്ലാത്തവരെ നിർബന്ധിച്ചു മുന്നോട്ടു കൊണ്ടുപോകാനും കോടതിക്ക് കഴിയില്ല . കുട്ടികൾ ഇല്ലാത്ത കാരണത്താൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതായ ആവശ്യമോ ഈ കേസിൽ ഉള്ളതായി കോടതി കാണുന്നില്ല .എങ്കിലും ഒരിക്കൽകൂടി ചിന്തിക്കാനൊരു അവസരം നൽകുകയാണ്. ഉച്ചകഴിഞ്ഞു ഇതിന്മേൽ കോടതി വിധി പ്രഖ്യപിക്കുന്നതായിരിക്കും .
ഇത്രയും പറഞ്ഞു നീതിയുടെ വിധി കർത്താവ് അവിടെനിന്നും ഇറങ്ങിപ്പോയി .ആ കോടതിമുറിയുടെ രണ്ടു വശങ്ങളിലായി സ്ഥാനമുറപ്പിച്ചിരുന്ന ദമ്പതികൾ ,അല്പനേരത്തിനു ശേഷം രണ്ടു വ്യക്തികളാകാൻ പോകുന്നവർ ഹരീഷും നിത്യയും കോടതി മുറിക്കു വെളിയിലേക്കു നടന്നു .
കോടതി വളപ്പിലെ ആ വാക മരത്തിന് ചുവട്ടിൽ തണൽ ചേർന്ന് നിത്യ നിന്നു , തന്റെ കാറിനോട് ചേർന്ന് തന്നെ കാത്തിരുന്ന പ്രിയ സുഹൃത്ത് മനോവിന്റെ ചുമലിലേക്ക് തല വച്ച് ഹരി നിന്നു.
" ഡാ ഹരി ...പറയാൻ എനിക്ക് അവകാശമുണ്ടോയെന്നു അറിയില്ല എങ്കിലും എവിടെയോ ഒരു നോവ് " ..മനോ പറഞ്ഞു
" മനോ ...നീ പറയാൻ വരുന്നതെന്താന്നെനു എനിക്കറിയാം ...നീ ഇപ്പോൾ പറയാനുദ്ദേശിക്കുന്നതു ഞാനെന്റെ മനസ്സിനോട് ഒരായിരം തവണ ചോദിച്ചുറപ്പിച്ചതാണ് ..ഒരുമിച്ചു പോകാൻ കഴിയില്ലെങ്കിൽ വിട്ടേക്കണം ഡാ മനോ "...വിങ്ങിക്കൊണ്ടു ഹരി പറഞ്ഞു നിർത്തി
"" ഹരി ..എന്നാലും ...എവിടെയാടാ നിങ്ങള്ക്ക് പിഴച്ചത് ...കോളേജിനെ പുളകം കൊള്ളിച്ച പ്രണയം , ആ ചുവരുകൾ ഇപ്പോഴും പറയുന്നുണ്ടാകും നിങ്ങളുടെ പ്രണയ കഥകൾ ..വീട്ടിലെ എതിർപ്പിനെ പ്രണയം കൊണ്ട് കീഴടക്കിയവർ ..എന്നിട്ടും ...""
"" പ്രണയിക്കാൻ നല്ല സുഖമാണ് മനോ ...പ്രണയിക്കുമ്പഴും ...പക്ഷെ അതുകഴിഞ്ഞു ജീവിതമെന്ന ആഴക്കടലിലേക്കു ഇറങ്ങി നീന്താൻ തുടങ്ങുമ്പോൾ ആ പ്രണയം പോരാതെ വരും ...""
" ഹരി ... "
""" മനോ ...നിനക്കോർമ്മയില്ലേ ആ ദിവസം , ആദ്യമായി നമ്മുടെ മുന്നിലേക്ക് അവൾ വന്ന ആ നാൾ ...ഒരു കുർത്തയും ധരിച്ചു ഇടതു കയ്യിൽ ഒരു സ്ട്രാപ്പ് വാച്ചു കെട്ടി അലസ്സമായി കാറ്റിൽ പാറിക്കിടന്ന മുടിയിഴകളും , കണ്ണെഴുതിയിരുന്നില്ല അവൾ , പാദസരം അണിഞ്ഞിരുന്നില്ല ...അങ്ങിനെ ഒരു പെണ്ണിന് വേണ്ടുന്ന ഒരു ആഡംബരങ്ങളും ഇല്ലാതെ എനിക്ക് മുന്നിലായി കടന്നുവന്നവൾ. കോളേജിന് പിന്നിലെ ആ വാക മരച്ചുവട്ടിൽ എനിക്കായ് കാത്തു നിന്നവൾ അതേടാ..അവൾ തന്നെയാണ് ഇന്ന് ദേ ആ വാകമരചുവട്ടിൽ ഞാനുമായുള്ള ബന്ധം മുറിച്ചതിന്റെ കടലാസ്സിനായി കാത്തു നിൽക്കുന്നത് ..."""
"" ഹരി......ഇപ്പോഴും അവൾ അവിടുണ്ടല്ലേ ?? "" മനോ ഹരിയുടെ ചുമലിൽ കൈ വച്ചുകൊണ്ടു ചോദിച്ചു ...
"" എവിടെ ?"
"" നിന്റെ ചങ്കിൽ ...""
"" ഹ ഹ ഹ ....ചങ്കോ.....""
"" ചിരിക്കണ്ടടാ അളിയാ ...നീ എത്ര ഒളിപ്പിച്ചുവച്ചാലും ആ കണ്ണ് നിറയുന്നുണ്ട് ..നിന്റെ നെഞ്ചു പിടയ്ക്കുന്നുണ്ട് ....ഹരി ...ചെല്ലടാ ..നിനക്കിപ്പോഴും സമയമുണ്ട് ..ഒരുപക്ഷെ നിന്റെ ഒരു വിളിക്കായി കാതോർത്താകാം അവൾ ആ വാകമരചുവട്ടിൽ നിൽക്കുന്നത് ...ചെല്ലടാ ...""
"" ഏയ് .. അത് ശരിയാവില്ലട മനോ ..പാവം രക്ഷപെട്ടു ഓടുകയാണ് ..ഈ ബോറനെ സഹിക്കാൻ വയ്യാതെ , ജീവിതത്തിന്റെ നല്ലൊരു ശതമാനവും കണ്ണീരൊഴുക്കി കളയേണ്ടവളല്ല അവൾ ...അവൾ പോട്ടെ ....""
"" ഹരി ....ചെല്ലടാ മോനെ ....നിനക്ക് നോവുന്നതു എനിക്ക് അറിയാൻ കഴിയും ..""
"" മനോ ..നിർത്തു ,,നീ എന്തിനാ ഇതിൽ ഇടപെടുന്നേ ...നിനക്കും മടുത്തെങ്കിൽ പോകാം ...""
"" ഭ .....നീർത്തട ...ഞാൻ ഇടപെടുമെടാ , അതിനുള്ള എല്ലാ അവകാശവും എനിക്കുണ്ട് , വിഷമിപ്പിക്കണ്ട എന്നുകരുതി പറയാതെ വച്ചിരുന്നത് പലതും , നിന്റെ കയ്യിലിരുപ്പ് തന്നെയാ ഇതിനൊക്കെ കാരണം ഇത് ഇവിടംവരെ എത്തിയത് നിന്റെ പിടിപ്പുകേടുകൊണ്ടാണ് ... "" ക്ഷുപിതനായി മനോ അവനെ തുറിച്ചു നോക്കികൊണ്ട്‌ പറഞ്ഞു
"" ഡാ കഴുവേറി മോനെ എന്നെ കുറ്റം പറയുന്നോടാ "" ...ഹരീഷ് മനുവിന്റെ കുത്തിന് പിടിച്ചു തള്ളി ...അൽപനേരം രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മാറി നിന്നു , അല്പംകഴിഞ്ഞു മനോ ഹരീഷിന്റെ ചുമലിൽ കൈവച്ചുകൊണ്ടു പറഞ്ഞു
"" ഹരി ...ക്ഷമിക്കട ..സഹിക്കാൻ കഴിയുന്നില്ലടാ , നിന്റെ ഉള്ളു നീറുന്ന എനിക്ക് കാണാം , മദ്യത്തിനും മറ്റും അടിമയായൊരു സുഹൃത്തിനെയല്ല എനിക്ക് വേണ്ടത് , ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കുകയില്ല , നീ എന്നെ തല്ലിയാലും എനിക്കെന്റെ കൂട്ടുകാരനെ അവന്റെ കുടുംബത്തെ അവന്റെ സന്തോഷത്തെ തിരികെ കിട്ടുമെങ്കിൽ എനിക്കതാണ് വേണ്ടത് ...നീ ഇങ്ങിനെ നീറിത്തീരാൻ ഞാൻ വിടില്ല ...ചെല്ലടാ ...പോയി സംസാരിക്ക് , വിളിക്കട അവളെ തിരികെ ...""
മനോവിന്റെ വാക്കുകൾ ഹരീഷിനെ വല്ലാതെ തളർത്തി , പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ മനോവിന്റെ നെഞ്ചിലേക്ക് വീണു ...
"" ഹരി ...ചെല്ല്...പോയി വിളിക്കട ....""
മനോവിന്റെ നെഞ്ചിൽ നിന്നും മാറി കണ്ണുകളിലെ ഈറൻ തന്റെ ഷർട്ടിന്റെ കയ്യിൽ തുടച്ചുകൊണ്ട് അവൻ കാലുകൾ മുന്നോട്ടു വച്ചു, കണ്ണിൽ പ്രതീക്ഷയോടെ ഇടറിയ കാൽചുവടുകളോടെ ....
വാകമരചുവട്ടിലായി നിന്ന നിത്യയുടെ അടുത്തേക്കെത്തി അവൻ ഇടറിയ ശബ്ദത്തോടെ അവളെ വിളിച്ചു ...
"" തുമ്പീ....""
ആ വിളി അവളെ ഞെട്ടിച്ചു , തന്റെ പ്രിയപ്പെട്ടവൻ മാത്രം വിളിക്കുന്ന പേര് , സ്നേഹം കുടുമ്പഴും സന്തോഷം വരുമ്പഴും ആ മാറിൽ ചേർന്ന് ഒരുപാടു വിളികേട്ടിണ്ടു ആ പേര് ....
"" തുമ്പീ ....."" അവൻ വീണ്ടും വിളിച്ചു ...
മനസ്സിന്റെ നിയന്ത്രണം തെറ്റാതിരിക്കാൻ മുഖത്ത് അല്പം ഗൗരവും ഭാവിച്ചു അവൾ തിരിഞ്ഞു നോക്കി ...
"" എന്നെയാണോ വിളിച്ചത് ? ആണെങ്കിൽ എന്റെ പേര് നിത്യ എന്നാണ് ...നിത്യ രാജശേഖരൻ ...""
"" തുമ്പീ ...""
"' കാൾ മി മൈ നെയിം മിസ്റ്റർ ഹരീഷ് ...""
"" എനിക്ക് ചിലതു സംസാരിക്കണം ...""
"" അതിനുള്ള അവസരങ്ങളൊക്കെ കഴിഞ്ഞു ഹരീഷ് ..എനിക്കൊന്നും സംസാരിക്കാനില്ല ..."'
"' തുമ്പീ ...സോറി ..നിത്യ... പ്ളീസ് , അവസാനമായി ഒരു അവസരം നല്കണം ...എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ മനസ്സ് മാറ്റണം എന്ന് കരുതിയില്ല , നാളെ വീണുപോവുമ്പോൾ പഴയതൊക്കെ ചിന്തിക്കുമ്പോൾ ഒന്ന് തിരികെ വിളിക്കാമായിരുന്നു , എല്ലാം പറയാമായിരുന്നു എന്നൊരു കുറ്റബോധം വേട്ടയാടാതിരിക്കാൻ ....പ്ളീസ് ...""
"" അതെന്നെ ബാധിക്കുന്ന വിഷയമല്ല ...അല്പനേരംകൂടെ കഴിഞ്ഞാൽ എനിക്ക് സ്വാതന്ത്ര്യം ലഭിക്കും അതിനു ശേഷം ഞാൻ ന്റെ അച്ഛന്റടുത്തേക്കു പോകും ...താങ്കളോടിനി സംസസരിക്കാൻ താല്പര്യമില്ല ...""
"' തുമ്പി ...അങ്ങിനെ വിളിക്കരുതെന്ന് നീ പറഞ്ഞാലും എനിക്കങ്ങിനെയെ വിളിക്കാൻ പറ്റുള്ളൂ ...മരണം കാത്തു കഴിയുന്നൊരു കാൻസർ രോഗിയാണ് ഞാൻ ...ഒരുപക്ഷെ നിന്നോടൊന്നു സംസാരിക്കുക എന്നതുമാത്രമാണ് എന്റെ അവസാനത്തെ ആഗ്രഹം ...""
"' ഇടിത്തീ വീണപോലെ സ്തബ്ധയായിപോയവൾ ..മുഖത്ത് വരുത്തിയിരുന്ന എല്ലാ ഗൗരവ ഛായങ്ങളും കണ്ണുനീരിൽ അലിഞ്ഞൊഴുകാൻ തുടങ്ങിയിരിക്കുന്നു ...എന്ത് പറയണമെന്നറിയാതെ അവൾ നിന്നു..."'
"' തുമ്പീ ...അവൻ പിന്നെയും വിളിച്ചു ...""
"' മ്...അറിയാതെ അവൾ വിളികേട്ടുപോയി ..."'
"" തുമ്പി അന്ന് കോടതിയിൽ പറഞ്ഞില്ലേ നിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല , നിന്നോടൊന്നും ഷെയർ ചെയ്യുന്നില്ല , ജോലി കഴിഞ്ഞു വന്നാൽ വെളുക്കുവോളം മദ്യപ്പിക്കയാണ് ഒന്ന് മിണ്ടാറുപോലുമില്ലന്നു ..."'
"" നീ ചിന്തിച്ചിട്ടുണ്ടോ മോളെ ....തുമ്പീടെ ഹരി എന്താണ് ഇങ്ങിനെ ആയതെന്നു ? എപ്പോഴാണ് ഇങ്ങിനെ ആയതെന്നു ...ഒന്ന് ചോദിച്ചിട്ടുണ്ടോ നീ ?"'
"" വീടും നാടും വിട്ടു എന്നോടൊപ്പം വന്നവൾ ..ഞാൻ ജോലിക്കു പോയ ശേഷം ഒറ്റക്കിരുന്നു വിഷമിക്കാതിരിക്കാനാണ് എന്റെ ചില സുഹൃത്തുക്കൾ തുടങ്ങിയ ആ സാഹിത്യ കൂട്ടായ്മ നിനക്ക് പരിചയപ്പെടുത്തിയത് , ഒപ്പം കോളേജിലെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കഴിവുകൾ ഞാനായിട്ട് അടച്ചിടരുതെന്നും കരുതി ...""
"" ആദ്യമൊക്കെ ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ തുമ്പിയുടെ എഴുത്തു വിശേഷങ്ങൾ എന്നോട് പങ്കുവക്കുമായിരുന്നു , സെയിൽസ് ഉദ്യോഗസ്ഥനായ എനിക്ക് വൈകുന്നേരങ്ങളിൽ ചിരിയും സന്തോഷവും നൽകുന്നതായിരുന്നു തുമ്പിയുടെയും കൂട്ടുകാരുടെയും വിശേഷങ്ങൾ ...""
പക്ഷെ പെത്യേ പെത്യേ തുമ്പി അവരിലേക്ക്‌ മാത്രമായി ചുരുങ്ങിത്തുടങ്ങി അവിടെ ഞാനെന്ന ഭർത്താവു , സുഹൃത്ത് ഒറ്റപ്പെട്ടു .ഒരുപക്ഷെ അതൊക്കെ എന്റെ തോന്നലുകളായിരിക്കാം ...ഒരിക്കൽ എനിക്ക് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ടിഫിനിൽ പച്ചമുളക് മാത്രമാണ് ഉണ്ടായിരുന്നത് , പിന്നെ പിന്നെ ടിഫ്ഫിൻ തന്നെ ഇല്ലാണ്ടായി ..
"" സെയിൽസ് വല്ലാതെ കുറഞ്ഞു കമ്പനിയുടെ ബിസിനസ് വല്ലാതെ താഴ്ന്നു ,എന്റെ ജോലി പോകുമെന്ന അവസ്ഥയിലെത്തി അതൊക്കെ ഒന്ന് പങ്കുവെക്കാൻ എന്റെ തുമ്പിയുടെ അടുത്തേക്ക് വരുമ്പോൾ തുമ്പി എഴുത്തും ചാറ്റിങ്ങും ആയി തിരക്കിലാണ് .പലപ്പോഴും ശല്യപ്പെടുത്തേണ്ടെന്ന് കരുതി ,എന്റെ തുമ്പിയുടെ ചിരികൾ എനിക്ക് ആശ്വാസം പകർന്നു .."'
"" പക്ഷെ ..പക്ഷെ ..അന്നൊരിക്കൽ എന്റെ ജോലി നഷ്‌ടമായ അന്ന് അത് പറഞ്ഞു തുമ്പിയുടെ അടുത്ത് വന്നപ്പോൾ തുമ്പിക്ക് ഗ്രൂപ്പിൽ ചാറ്റ് ഉണ്ടത്രേ .. ഇപ്പോൾ പോകണ്ട ന്നു പറഞ്ഞു പിടിച്ചു നിർത്തിയ എന്നോട് ദേഷ്യപ്പെട്ടു , എന്റെ കൈകൾ തട്ടിയെറിഞ്ഞു തുമ്പി പോയി ...അന്നുമുതൽ തുമ്പിയുടെ ചിരി എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി , തുമ്പിയുടെ സന്തോഷങ്ങളോട് എനിക്ക് അറപ്പും വെറുപ്പും തോന്നി തുടങ്ങി ...""
ഇതെല്ലം ഒരു യന്ത്രം പോലെ കേട്ട് നില്ക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു ...
"" തുമ്പിയുടെ സന്തോഷങ്ങൾ തട്ടി തെറുപ്പിക്കുവാനാണ് സ്വയം നശിക്കാനായി മദ്യം തേടിയത് ,പിന്നീട് അതൊരു ആശ്വാസമായി ...ബോധമില്ലാതെ വെളിവില്ലാതെ എല്ലാം മറന്നു .....തുമ്പി പറയ് ഞാൻ വേറെന്തു ചെയ്യണമായിരുന്നു ....പറയ് ....""
അൽപനേരം അവൻ നിശബ്ദനായി ...നിത്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ..
"" ചെയ്യാൻ എന്തെല്ലാമുണ്ടായിരുന്നു ഹരിയേട്ടാ ...ആ നിശബ്ദതയെ ഭേതിച്ചുകൊണ്ടവൾ പറഞ്ഞുതുടങ്ങി...ഇപ്പോൾ ഈ പറഞ്ഞതൊക്കെ അന്നെപ്പോഴെങ്കിലും ഒന്ന് പിടിച്ചു നിർത്തി എന്നോട് പറഞ്ഞിരുന്നെങ്കിൽ ഈ കോടതിവരെ നമ്മൾ എത്തില്ലായിരുന്നു .. അല്ലെങ്കിൽ ഡിവോഴ്സ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ട അന്ന് എന്നോട് പറയാമായിരുന്നു...""
"" അച്ഛനെയും അമ്മയേം ഉപേക്ഷിച്ചു നിങ്ങൾക്കൊപ്പം വന്നവൾക്കു ഫേസ്ബുക്കോ അതിലൂടെ കിട്ടുന്ന സൗഹൃദങ്ങളോ വലുതല്ലായിരുന്നു ...ശരിയാണ് എഴുത്തുകളും സൗഹൃദങ്ങളും ചാറ്റുകളും പിന്നെ ചിലരാൽ അറിയപ്പെടാനും തുടങ്ങിയപ്പോൾ ഞാൻ എല്ലാം മറന്നു.. പക്ഷെ നിർത്തിക്കോ എന്നൊരു വാക്ക് മതിയായിരുന്നു ആ മായാലോകത്തു നിന്നും ഹരിയേട്ടന്റെ തുമ്പിക്ക് പുറത്തു വരാൻ...ഈ നെഞ്ചിലെ ചൂടിനോളം എന്നെ സന്തോഷിപ്പിക്കാൻ കഴിയില്ല അവർക്കു ....എല്ലാം എന്നോട് തുറന്നു പറയാമായിരുന്നു ഹരിയേട്ടാ "" ....ചങ്കുപൊട്ടുന്ന വേദനയോടെ അവൾ പൊട്ടി കരഞ്ഞു ...
"" തുമ്പീ ....ഹരീഷ് നിത്യയുടെ തോളിൽ കൈവച്ചു അവളെ മെല്ലെ തന്റെ നെഞ്ചിലേക്ക് ചേർത്തു...ഒരു കൊച്ചുകുഞ്ഞിനെ പോലെ തേങ്ങി കരഞ്ഞുകൊണ്ടവൾ അവന്റെ മാറിലെ ചൂടണഞ്ഞു"" ...
ദൂരെ നിന്നും ഇതൊക്കെ കണ്ടുനിന്ന മനോവിനും കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ....
അപ്പോഴേക്കും കോടതി കേസ് വിളിച്ചു ....
"" എന്തായി ..തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ."" .കോടതി ചോദിച്ചു ..
ഹരീഷ് പ്രതീക്ഷയോടെ നിത്യയെ നോക്കി ...
"" ഇല്ല ....ഞങ്ങൾ പിരിയുന്നില്ല ...ഹരിയേട്ടനില്ലാതെ എനിക്ക് കഴിയില്ല ...ബഹുമാനപ്പെട്ട കോടതി ക്ഷമിക്കണം ...""
കോടതിയുടെ സമയം നഷ്ടമാക്കിയെങ്കിലും ഒരു ബന്ധം ചേർത്തുവെക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട് ....രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച നിലയിൽ ഈ കേസ് അസാധുവായതായി കോടതി വിധിച്ചിരിക്കുന്നു ...
ഹരീഷും നിത്യയും കോടതിക്ക് പുറത്തേക്കു വന്നു , പുറത്തു മനോ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു .അവർ മൂവരും കാറിനു അരികിലേക്ക് നീങ്ങി ..
"" മനോ ..കാർ ആദ്യം ന്റെ തറവാട്ടിലേക്ക് പോകട്ടെ ...അവിടെ അച്ഛനെ കാണണം അറിയാലോ എന്റെ അച്ഛൻ ഒരു ഡോക്ടറാണ് ...ഒരുപാടു കാൻസർ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയ ഡോക്ടർ . ഹരിയേയും അച്ഛൻ രക്ഷപ്പെടുത്തും ...എനിക്കുറപ്പുണ്ട് ..."" പ്രതീക്ഷയുടെ ഒരു നാരു വെളിച്ചം അപ്പോൾ നിത്യയുടെ മുഖത്തുണ്ടായിരുന്നു
"" ങേ ...അതിനു അവനെന്തു കുഴപ്പം ..."" ഒരു ആശ്ചര്യത്തോടെ മനോ ചോദിച്ചു
" മനോവിന് ഒന്നും അറിയില്ലേ ?"
" എന്ത് ?"
" ഹരി മനോവിനോട് പറഞ്ഞിട്ടില്ലേ ...?"
" അല്ല ....അത് ...." ഹരി വാക്കുകൾക്കായി പരതി..
" എന്താടാ ? എന്താ കാര്യം ?" മനോ ചോദിച്ചു ..
" ചെറിയൊരു കാൻസർ ...."
" ആർക്കു ?"
" എനിക്ക് ...."
" ങേ ....എപ്പോ ? "
" അല്ലളിയാ...അപ്പൊ ...സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ തുമ്പി കൂട്ടാക്കിയില്ല ..അതാ പണ്ടത്തെ സിനിമ ലൈൻ ഒന്ന് പിടിച്ചു നോക്കിയേ ...ക്യാന്സറാണെന്നു പറഞ്ഞപ്പോഴാ അവൾ കേൾക്കാൻ സമ്മതിച്ചത് ...."
""" ഹ ഹ ഹ ഹ .....കാറിന്റെ മുകളിൽ അടിച്ചുകൊണ്ടു മനോ ചിരിച്ചു ...""""
"" ആഹാ എന്നെ പറഞ്ഞു പറ്റിച്ചതാണല്ലേ ... ചിണുങ്ങിക്കൊണ്ടു നിത്യ വീണ്ടും കോടതിയിലേക്ക് ഓടാൻ തുടങ്ങി ...""
നിത്യയെ അരയ്ക്കു ചുറ്റും വരിഞ്ഞു പിടിച്ചുകൊണ്ടു ഹരീഷ് അവളുടെ കവിളത്തു ഒരു ചുംബനം നൽകി ...
ഇനിയുള്ള കാലം ഇതുപോലെ കളിച്ചും ചിരിച്ചും കുഞ്ഞു കുഞ്ഞു പിണക്കങ്ങളുമായിഅവർ ജീവിക്കും ...ഒപ്പം മനോവും ...
പ്രതീക്ഷയോടെ ആ വാക മരങ്ങളും ...
കിരൺകൃഷ്ണൻ ...

പവിഴംപോൽ...

 Image may contain: 1 person, smiling, selfie, close-up and indoor
**********************
"ഏട്ടാ ...എനിക്കീ കല്യാണം വേണ്ട ,ഏട്ടനറിഞ്ഞൂടെ എന്നെ ? എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്തിനാ അച്ഛനൊപ്പം നിന്നെന്നെ ......."
"മോളെ ...പഠിക്കുന്ന കാലത്തു അങ്ങിനെ പല ഇഷ്ടങ്ങളും തോന്നാം , അതൊക്കെ നിന്റെ ഒരു കുസൃതിയായേ ഏട്ടൻ കണ്ടിട്ടുള്ളു ..അതൊക്കെ മറന്നേക്കൂ ..മോൾടെ നല്ല ഭാവിക്കല്ലാതെ ഏട്ടനോ അച്ഛനോ എന്തെങ്കിലും ചെയ്യോ ?"
"ഏട്ടാ ....എന്താ എന്നെ മനസ്സിലാക്കാതെ നിങ്ങളൊക്കെ ..."
"ആരാ മോളെ നിന്നെ മനസ്സിലാക്കാത്തതു , നിന്റെ നന്മ മാത്രം കരുതുന്ന അച്ഛനോ ? അതോ പ്രാണനായി കരുതുന്ന ഞാനോ ?"
"ഏട്ടാ ...ഏട്ടനറിയാലോ എനിക്ക് കണ്ണേട്ടനെ ഇഷ്ടാന്നു...."
"മോളെ ......എന്താ ഇത് ..ഏട്ടന്റെ പ്രാണാനല്ലേ നീ ...ഏട്ടൻ അച്ഛനോട് പറഞ്ഞു നോക്കി പക്ഷെ ...."
"അല്ല ഒക്കെ വെറുതെ പറയാ ....രാധൂട്ടി പിണങ്ങിക്കൊണ്ടു പറഞ്ഞു .."
ഇ ഭൂമിയിൽ രവിക്ക് കാണാനും സഹിക്കാനും ശേഷിയില്ലാത്തതായി ഒന്നേ ഉള്ളു തന്റെ കുഞ്ഞുപെങ്ങൾ രാധയുടെ കണ്ണുനീർ ...അതുകൊണ്ടു തന്നെ അവൾ കരയാൻ തുടങ്ങിയപ്പഴേക്കും അവൻ ആ മുറി വിട്ടു പുറത്തേക്കു പോയി . വീടിനു മുറ്റത്തായി തൊടിയിൽ നിന്നും കയറിവരാനുള്ള പടികളിലായി അവനിരുന്നു .തന്റെ കുഞ്ഞിപ്പെങ്ങളെ എങ്ങിനെ സമാധാനിപ്പിക്കണം എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ നിസ്സഹായനായി . പണ്ടെങ്ങോ തന്റെ പ്രിയ സുഹൃത്തിനു വാക്കു കൊടുത്തത് നിറവേറ്റാനായി അച്ഛൻ തന്റെ സുഹൃത്തിന്റെ മകനൊപ്പം അവളുടെകല്യാണം ഉറപ്പിച്ചു ..ഉറപ്പിക്കലിന് മുന്നായി രവി അച്ഛനോട് പറഞ്ഞതാണ് ,തന്റെ കുഞ്ഞുപെങ്ങളുടെ ഇഷ്ടവും ,പ്രണയവും ..പക്ഷെ അതിനെ പ്രായത്തിന്റെ ചാപല്യമായി ചിരിച്ചു കളയാനായിരുന്നു അച്ഛന്റെ മറുപടി ..
ഒരുപക്ഷെ ആ ഇഷ്ടം നാമ്പിട്ട കാലത്തു അറിഞ്ഞിരുന്നെങ്കിൽ നുള്ളി കളഞ്ഞേനെ ഞാൻ, ഒരു തീരാവേദനയിൽ നിന്നും രക്ഷിച്ചെടുത്തേനേ ഞാനെന്റെ മുത്തിനെ ...
അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.അച്ഛനെ ധിക്കരിക്കാനാകില്ല ,അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളെ മറ്റൊരു വിവാഹത്തിന് തയാറാകാതെ പോറ്റി വളർത്തിയതാണ് ,നാളിതുവരെ ഒരു ആഗ്രഹമോ ,ആവശ്യമോ സാധിച്ചു തരാതിരുന്നിട്ടില്ല.ആ അച്ഛനെ എങ്ങിനെയാ ധിക്കരിക്ക ? എങ്ങിനെയാ വിഷമിപ്പിക്ക ?
ഒന്നിനും ഒരു പരിഹാരം കാണാൻ കഴിയാതെ കണ്ണുനീർ പൊഴിക്കാൻ മാത്രമേ ഇന്ത്യൻ പട്ടാളത്തെ നിയന്ത്രിക്കുന്ന ക്യാപ്റ്റൻ രവിക്ക് കഴിഞ്ഞുള്ളു .കിട്ടിയ അവധി ദിവസങ്ങൾ തന്റെ രാധൂട്ടിയോടൊപ്പം ആഘോഷിക്കാൻ അവളുടെ മംഗലം കണ്ടു നിർവൃതി അടയാനായി ഓടിവന്നതാണ് രവി .
നേരം സന്ധ്യയോടടുക്കുന്നു , രവി ആ കല്പടവിൽ അറിയാതെ മയങ്ങിപ്പോയി അപ്പോഴാണ് തൊടിയിൽ നിന്നും അച്ഛൻ വാസുവേട്ടൻ കയറിവന്നത് .കല്പടവിലായ് ഉറങ്ങുന്ന രവിയെ അദ്ദേഹം വിളിച്ചുണർത്തി .
"ഡാ ...രവി ...മോനെ ...നേരം സന്ധ്യയായി ...എന്തെ ഇവിടെ ഇരുന്നേ ...?"
"അച്ഛാ.....അത് ..ഓരോന്ന് ആലോചിച്ചു മയങ്ങിപോയതാ ..."
"ഹാ ...മനസ്സിലായടാ ...നിന്റെ ഒരേഒരു പെങ്ങള്ക്കുട്ടി അല്ലെ , അവളുടെ കല്യാണമല്ലേ , നീ വേണം എല്ലാം ഓടി നടന്നു ചെയ്യാൻ , എല്ലാത്തിനും കൂടെ അച്ഛനുണ്ടാകും ...."
"അച്ഛാ ....അവളുടെ കല്യാണമല്ലേ എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത ദിനം , ഉത്സവമാക്കില്ലേ ഞാൻ ....പക്ഷെ ..അച്ഛാ ...."
"എന്തെടാ .....എന്താ .... അല്പം ഗൗരവത്തോടെ തന്നെ വാസുവേട്ടൻ ചോദിച്ചു ... "
"അച്ഛാ ...കല്യാണം ഉത്സവമായാൽ മാത്രം പോരല്ലോ ...രവി അച്ഛന്റെ മുഖത്തു നിന്നും കണ്ണുകളെടുത്തു കല്പടവിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു ...."
"പിന്നെ ? പിന്നെന്താണ് വേണ്ടത് ...."
"അച്ഛാ ..കല്യാണം അവളുടേതല്ലെ ....അവളുടെ ഇഷ്ടമല്ലേ നോക്കേണ്ടത് ...അച്ഛനറിയാലോ അവൾക്കു ആ കാവുമ്പാട്ടെ കണ്ണനെ ഇഷ്ടമാണെന്നു ..."
"ഭ ....കാവുമ്പാട്ടെ കണ്ണൻ , ഗൾഫിൽ പോയി പത്തു പുത്തനുണ്ടാക്കിയെന്നു പറഞ്ഞു കുടുംബപ്പേര് ഉണ്ടാവോ ? ഇതേ,, ചെക്കന് ഒന്നാന്തരം സർക്കാറുജോലിയാ ... അവൾക്കു ഇഷ്ടപ്പെട്ടോളും ...ഇനി സംസാരിച്ചാൽ ശരിയാവില്ല ...നീ പോയി കുളിക്കാൻ നോക്ക് ... അത്രയും പറഞ്ഞു , ദേഷ്യത്തോടെ തൂമ്പയുമെടുത്തു വാസുവേട്ടൻ കയറിപ്പോയി ...."
നിസ്സഹായനായ ഏട്ടന്റെ വേദനകൾ രണ്ടു തുള്ളി കണ്ണുനീരിൽ ആവാഹിച്ചു അസ്തമയ സൂര്യനെ നോക്കി അവൻ ആ പടിക്കെട്ടിൽ നിന്നു....
ദിവസങ്ങൾ ധൃതിയിൽ നീങ്ങാൻ തുടങ്ങി കല്യാണ ദിനം അടുത്തുകൊണ്ടേയിരുന്നു ഒപ്പം രാധുട്ടിയുടെ കണ്ണുനീരും വറ്റിത്തുടങ്ങി ...രവി ഇപ്പോൾ രാധൂട്ടിയുടെ അടുത്തേക്കു പോകാറില്ല , അവനു ഒരുതരം ഭയമാണ് അവളുടെ മുഖത്തേക്ക് നോക്കാൻ ...
വീടിന്റെ അറ്റകുറ്റ പണികളും മറ്റും തുടങ്ങി , അമ്മാവിയും പിള്ളേരുമൊക്കെ എത്തി തുടങ്ങി ...പിള്ളേരുടെ കുത്തിമറിയക്കവും ബഹളവും ഉണ്ടെങ്കിലും ആ വീട്ടിലെ രാജകുമാരിയുടെ നിശബ്ദത വീടിനെ നന്നായി ബാധിക്കുന്നുണ്ടായിരുന്നു . എത്ര അലങ്കരിച്ചിട്ടും മനോഹരമാകാത്ത ചുവരുകൾ , വരാന്തകൾ ...
ഒരു മരണവീടായാണ് രവിക്ക് അത് അനുഭവപ്പെട്ടത് ...ദിവസങ്ങൾ അടുക്കുന്തോറും അവനും വിഭ്രാന്തി കൂടിത്തുടങ്ങി , തന്റെ രാധൂട്ടി എന്തെങ്കിലും അവിവേകം കാട്ടുമോ എന്ന ചിന്തയിൽ അവളെ അമ്മാവിക്കൊപ്പം കിടത്തി ,കുട്ടികളാൽ വലയം സൃഷ്ടിച്ചു അവൾക്കു കാവലായി . പക്ഷെ ഇതൊന്നും രവിയെ തൃപ്തിപ്പെടുത്താൻ പോന്നതല്ലായിരുന്നു .
അങ്ങിനെ കല്യാണത്തിന് നാലു ദിവസം ബാക്കി നിൽക്കുമ്പോൾ അവൻ തിരികെപോകുവാനുള്ള തീരുമാനമെടുത്തു . പെട്ടിയും മറ്റുമായി പോകാനായിറങ്ങിവന്ന രവിയോട് അല്പം അത്ഭുതത്തോടെ അച്ഛൻ ചോദിച്ചു .
"നീ ഇത് എങ്ങോട്ടാ ?"
"ഞാൻ .....ഞാൻ ...തിരികെ പോകുന്നു ...."
"എന്താടാ നീ പറയുന്നേ ...."
"എനിക്ക് ഇവിടെ നില്ക്കാൻ കഴിയില്ല , നിന്നാലും ഇതൊരു മരണവീടായി മാത്രമാണ് എനിക്ക് തോന്നുക ..."
"ഭ .....മര്യാദക്ക് കയറിപ്പൊക്കോണം അകത്തു ....വാസുവേട്ടൻ അലറി ..."
"ശബ്ദമുയർത്തി പേടിപ്പിക്കാമെന്നു കരുതണ്ട ...അതിന്റെ കാലം കഴിഞ്ഞു ...അതിലും ശബ്ദത്തിൽ രവിയുടെ മറുപടി ..."
അവിടെമാകെ നിശബ്ദമായി ...
ഉയർന്ന ശബ്ദങ്ങൾ കേട്ടുകൊണ്ട് രാധയും പുറത്തേക്കു വന്നു ...
"എന്താടാ മോനെ കാര്യം ...അമ്മായി ചോദിച്ചു ..."
"ഒന്നുമില്ല അമ്മായി ...ഞാൻ പോകുന്നു ..എനിക്ക് പറ്റില്ല എന്റെ പെങ്ങൾ ഒരു ശവമായി യാത്രയാകുന്നത് കാണാൻ ..."
ഒരു ഞെട്ടലോടെയാണ് അമ്മായി അത് കേട്ടത് ....എന്താ മോനെ ഈ പറയുന്നേ ...
"അതെ അമ്മായി ....എന്റെ ഈ രാധൂട്ടി വയസ്സറിയിച്ച കാലം മുതലുള്ള എന്റെ സ്വപനം , എന്റെ ഒരേഒരു ആഗ്രഹം അതാണ് അവളുടെ കല്യാണം ...ഈ വീട്ടിൽ ഉത്സവമാകേണ്ട കല്യാണം ,പക്ഷെ എല്ലാരും സന്തോഷിക്കുമ്പോൾ ചങ്കു പറിയുന്ന വേദനയോടെ ന്റെ കുട്ടി അകത്തിരുന്നു വിങ്ങുന്നതു ആരും കാണുന്നില്ല ..
ഈ വീടുപോലും നോക്കിക്കേ രാധൂട്ടിയുടെ പാദസരത്തിന്റെ കിലുക്കം കേൾക്കാതെ അണിഞ്ഞൊരുങ്ങി നില്ക്കാൻ ആ ചുവരുകൾക്കു പോലും കഴിയുന്നില്ല ...." ഇത്രയും പറയുമ്പൊഴേക്കും രാധൂട്ടി കരഞ്ഞുകൊണ്ട് അകത്തേക്കോടി ....പിറകെ അമ്മായിയും ...
"നിനക്ക് പോകാം ...വാക്ക് കൊടുത്തത് ഞാനാണ് ...അവളെ ഇത്രടം വരെ വളർത്താൻ കഴിയുമെങ്കിൽ ഈ കല്യാണം നടത്താനും എനിക്കറിയാം ...പോകുമ്പോൾ ഒന്നോർക്കുക ...ഇനി മേലാൽ ഈ പടി കയറരുത് ..."എന്തൊക്കെയോ മനസ്സിലുറപ്പിച്ചുള്ള വാക്കുകൾക്ക് ശേഷം വാസുവേട്ടൻ തന്റെ മുറിയിലേക്ക് പോകാനായി തിരിഞ്ഞു ....
"അച്ഛനൊന്നു നിൽക്കണം ..".രവി അല്പം ശബ്ദമുയർത്തി പറഞ്ഞു ...
"കൊടുത്ത വാക്കിനേക്കാൾ വലുതല്ല അച്ഛന് പോറ്റി വളർത്തിയ മകളുടെ ജീവനെങ്കിൽ ദേ ഇതൊന്നു വായിച്ചു നോക്കണം ..." ഒരു കത്ത് അച്ഛന് നേരെ നീട്ടിക്കൊണ്ടു രവി പറഞ്ഞു ...
അല്പം സംശയഭാവത്തോടെ തിരിഞ്ഞുകൊണ്ടു വാസുവേട്ടൻ ആ കത്ത് വാങ്ങി ..""" പ്രിയപ്പെട്ട കണ്ണേട്ടാ, ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ലെന്നുറപ്പാണ് .അച്ഛനെ ധിക്കരിച്ചു കണ്ണേട്ടനൊപ്പം ഇറങ്ങിവരാൻ എനിക്ക് കഴിയില്ല . കണ്ണേട്ടനല്ലാതെ മറ്റൊരാളുടെ കൈപിടിച്ച് ഈ പടിയിറങ്ങാനും എനിക്ക് കഴിയില്ല .ഞാൻ ചിലതു തീരുമാനിച്ചിട്ടുണ്ട് .കണ്ണേട്ടൻ എന്നോട് ക്ഷമിക്കണം ............"""
ഇതായിരുന്നു ആ കത്തിനുള്ളിൽ ,
കത്ത് വായിച്ച ശേഷം വിറയാർന്ന കൈകളോടെ , ഭയത്താൽ ചുവന്ന കണ്ണുകളോടെ വാസുവേട്ടൻ രവിയെ നോക്കി ....
""" അതെ അച്ഛാ ...അതങ്ങിനെ പ്രായത്തിന്റെ ചാപല്യത്തിൽ ചിരിച്ചു കളയാൻ പറ്റിയ ഒന്നല്ല അവൾക്കു ...അവൾ ആ കത്തിൽ പറഞ്ഞതിന്റെ അർഥം മനസ്സിലായോ അച്ഛന് ....ഇ കത്തെന്റെ കയ്യിൽ കിട്ടിയ അന്നുമുതൽ ഉറങ്ങാതെ കാവലിരിക്കയാ ഞാനെന്റെ കുട്ടിക്ക് . പക്ഷെ ഇനിയും വയ്യ ...നാളെ മറ്റൊരുവന്റെ കൈപിടിച്ച് ഈ പടികളിറങ്ങുന്ന ന്റെ കുട്ടിക്ക് കവലിരിക്കാൻ എനിക്ക് കഴിയില്ലലോ ..
അച്ഛൻ പറഞ്ഞില്ലേ ഇതുവരെ വളർത്തിയ അച്ഛന് ഇ കല്യാണം നടത്താനും അറിയാമെന്നു ...ഞാനൊന്നു ചോദിക്കട്ടെ അച്ഛാ ..കുഞ്ഞുന്നാള് മുതൽ അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത അച്ഛന് അവളുടെ ജീവിതത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ എന്തെ കഴിഞ്ഞില്ല ?
നാളെ മറ്റേതോ വീട്ടിൽ ഒരു കോണിൽ അവൾ തനിച്ചാക്കപ്പെടില്ലെന്നു അച്ഛനെന്താ ഉറപ്പു ? അന്തസ്സും വാക്കും വിലയുമൊക്കെ വേണം അച്ഛാ പക്ഷെ അതൊന്നും സ്വന്തം മക്കളുടെ ജീവനോളം സന്തോഷത്തോളം വലുതല്ല ...എന്റെ അച്ഛൻ മാത്രല്ല എല്ലാ അച്ഛന്മാരും മനസ്സിൽ കുറിക്കേണ്ട വാക്കുകളാണിത് .
അവൾക്കു വേണമെങ്കിൽ അവനോടൊപ്പം ഇറങ്ങി പോകാമായിരുന്നു ന്നിട്ടും അവളതു ചെയ്തില്ലല്ലോ അച്ഛാ ? അപ്പോൾ അച്ഛന്റെ അന്തസ്സിനു അവൾ നൽകുന്ന വിലപോലും അച്ഛൻ അവളുടെ സന്തോഷത്തിനു നൽകിയില്ലലോ ?
ഇനിയെങ്കിലും ചിന്തിക്കു അച്ഛാ ...സുഹൃത് ബന്ധത്തിന്റെ പാരമ്മ്യതയിൽ അറിയാതെ നാവിൽ നിന്നും വീണുപോയ വാക്കാണോ അതോ ചോര നൽകി പോറ്റി വളർത്തിയ മകളുടെ ജീവനും , സന്തോഷവുമാണോ വലുത് ...."""
എല്ലാം മൗനത്തോടെ കേട്ടുനിന്ന വാസുവേട്ടൻ പെതുക്കെ ആ ചാവടിയിൽ പിടിച്ചൊന്നിരുന്നു , അൽപനേരം അവിടമാകെ ശാന്തമായി ...
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം വാസുവേട്ടൻ പെട്ടെന്നെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി ....അല്പം പരിഭ്രമത്തോടെ രവി അത് നോക്കി നിന്നു ...
അതികം വൈകാതെ വേഷം മാറി വന്ന വാസുവേട്ടൻ തൊടിയിലൂടെ റോഡിലേക്ക് നടന്നു .... ഒന്നും മനസ്സിലാകാതെ അല്ലെങ്കിൽ ഒന്നും തിരിച്ചറിയാൻ കഴിയാതെ , അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കേണ്ടി വന്ന അവസ്ഥയെ ചിന്തിച്ചു രവിക്ക് വെപ്രാളമായി ....ഒട്ടും അമാന്തിക്കാതെ രവിയും വാസുവേട്ടന് പിറകെ ഓടി റോഡിലെത്തിയെങ്കിലും വാസുവേട്ടനെ കണ്ടെത്താൻ രവിക്ക് കഴിഞ്ഞില്ല , റോഡിൽ നിന്ന ഒന്നുരണ്ടു പേരോട് ചോദിച്ചെങ്കിലും നിരാശയായിരുന്നു മറുപടി ..അച്ഛനെ വിളിക്കാനായി അവൻ മൊബൈൽ ഫോൺ തിരഞ്ഞു പക്ഷെ അവനതു എടുക്കാൻ മറന്നിരുന്നു . അവൻ ഉടനെ വീട്ടിലേക്കോടി ...
വീട്ടിലെത്തി എവിടെനിന്നോ മൊബൈൽ തപ്പിയെടുത്തു അവൻ അച്ഛനെ വിളിച്ചു , പക്ഷെ അച്ഛന്റെ മുറിയിൽ നിന്നും മൊബൈൽ ഫോൺ ചിലക്കുന്ന ശബ്ദം കേട്ടവൻ നിരാശനായി .അച്ഛൻ ഫോൺ എടുക്കാതെയാണ് പോയിരിക്കുന്നത് . അവൻ തന്റെ കൂട്ടുകാരനെ ഫോൺ വിളിച്ചു ബൈക്കുമായി പെട്ടെന്നെത്താൻ അറിയിച്ചു ...
അതികം വൈകാതെ സുഹൃത്ത് ബൈക്കുമായി തൊടിക്കപ്പുറം റോഡിൽ എത്തിയെന്നു അവനെ വിളിച്ചറിയിച്ചു ...രവി പടികളിറങ്ങി തൊടിയിലേക്കു നടന്നു ....
""ഏട്ടാ ........ഏട്ടാ ...... രാധ പിറകിൽ നിന്നും വിളിച്ചു .....ഏട്ടാ ..അച്ഛൻ.... ഒരു മൊബൈൽ ഫോൺ നീട്ടിക്കൊണ്ടു അവൾ വിങ്ങി വിങ്ങി പറഞ്ഞു ....""
അവൻ തിരികെ ഓടി രാധയ്ക്കരികിൽ എത്തി ...അച്ഛനാണോ ഫോണിൽ ...
''അല്ല ....ഏട്ടാ ....അച്ഛൻ ..."
""എന്താ മോളെ പറയ് ....ഏട്ടാ അച്ഛൻ കണ്ണേട്ടന്റെ വീട്ടിൽ ചെന്നിരുന്നെന് ...നിശ്ചയിച്ച മുഹൂർത്തത്തിൽ അച്ഛന്റെ മകളുടെ കഴുത്തിൽ താലി ചാർത്തണമെന്നു കണ്ണേട്ടനോട് പറഞ്ഞെന്നു ....വിങ്ങി വിങ്ങി അവൾ പറഞ്ഞു നിർത്തി ...ദേ ഫോണിൽ ...കണ്ണേട്ടൻ .....""
"ഹലോ ...ഹലോ ...കണ്ണാ ...അച്ഛനെവിടെ ? അവിടുണ്ടോ ?രവി ഫോൺ വാങ്ങി ചോദിച്ചു ....."
""ഇല്ല രവിയേട്ടാ...അച്ഛൻ അല്പം മുന്നേ ഇറങ്ങിയല്ലോ....""
"ഹാ ...ശരി നീ വച്ചോളു ...."
അവൻ പിന്നെയും ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനെ ലക്ഷ്യമാക്കി ഓടി ...കവലയിലെത്തിയപ്പോഴേക്കും അച്ഛൻ ഓട്ടോയിൽ നിന്നുമിറങ്ങുന്നതു കണ്ടു ..അപ്പോഴാണ് അവനു സമാധാനമായത് ...
അവൻ ബൈക്കിൽ നിന്നിറങ്ങി ഓടിച്ചെന്നു അച്ഛനെ വിളിച്ചു ....
വാസുവേട്ടൻ മകനെ നോക്കാതെ വീട്ടിലേക്കു നടന്നു ....
രവി പിന്നാലെ കൂടി അച്ഛാ ...""എന്നോട് ക്ഷമിക്കച്ഛ ..അച്ഛനിറങ്ങിപോയപ്പോൾ ഞാനാകെ പേടിച്ചുപോയി ...""
"ചാകാൻ പോകുവാന്നു കരുതിയോട ? അതോ നാടുവിടാൻ പോകുവാനെന്നോ ?"
"അച്ഛാ ....എന്താ ഇങ്ങിനെ ..."
നടത്തം നിർത്തി വാസുവേട്ടൻ രവിയെ നോക്കി പറഞ്ഞു ..." ഡാ ..പണ്ട് വിവരമുള്ളോരു പറഞ്ഞിട്ടുണ്ട് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു ....അതുകൊണ്ടു തന്നെ നിന്നെയൊക്കെ നോക്കിയല്ല ഈ വാസു ജീവിക്കുന്നത് ....." അത്രയും പറഞ്ഞു വാസുവേട്ടൻ തൊടിയിലേക്കു നടന്നു ...
വീട്ടിലെത്തി എല്ലാരേയും വിളിച്ചു , രാധ , അമ്മായി , പിന്നാലെ രവിയും വന്നു ... "" ഇവളുടെ കാമുകന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചിട്ടുണ്ട് നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണം നടക്കണം , ഇനി ഞാനായിട്ട് നിന്റെയൊക്കെ ജീവിതം തുലച്ചു ന്നു വേണ്ട ...അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചോ ...പിന്നെ നാളെ എന്തേലും പ്രശ്നമുണ്ടായാൽ ഇങ്ങോട്ടു കയറിവരാമെന്നു കരുതണ്ട ....കേട്ടല്ലോ ..."" ഒരു താക്കീതും നൽകി വാസുവേട്ടൻ മുറിയിലേക്ക് നടന്നു ..
"അച്ഛാ ..രവി വിളിച്ചു ... അച്ഛാ ...അവരോടു എന്ത് പറഞ്ഞു ..."
"ആരോട് ....?"
അച്ഛന്റെ സുഹൃത്തിനോടും പയ്യനോടും ....
"" വാക്ക് കൊടുത്തത് ഞാനല്ലേ , എന്റെ വാക്കിന് ഒരു വിലയുമില്ലെന്നു പറഞ്ഞിട്ട് പോന്നു ....വാസുവേട്ടൻ മുറിയിലേക്ക് പോയി ..''''
അച്ഛൻ ഗൗരവത്തിലാണെങ്കിലും എല്ലാര്ക്കും സന്തോഷമായി .. രാധൂട്ടി ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു ...അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അവൻ നെഞ്ചോട് ചേർത്തു...എന്നിട്ടു ആ ചുവരുകൾ ഒന്ന് നോക്കി ...ഇപ്പോൾ അവരെ കാണാൻ നല്ല ഭംഗി ...രാധൂന്ന്റെ കല്യാണം കൂടാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്നു ....
അങ്ങിനെ കല്യാണദിവസമായി ....താലികെട്ട് കഴിഞ്ഞു ..അച്ഛന്റെയും ഏട്ടന്റെയും അനുഗ്രഹം വാങ്ങിയവൾ ...കണ്ണനൊപ്പം യാത്ര പറഞ്ഞിറങ്ങി ...
അപ്പോഴും ഗൗരവഭാവം വിടാതെ എന്നാൽ മകളെ മനസ്സ് നിറയെ അനുഗ്രഹിച്ചു യാത്രയാക്കി വാസുവേട്ടൻ ഉമ്മറത്തെ ചാവടിയിലിരുന്നു ....
രവിയും വന്നവിടെയിരുന്നു .....
" അച്ഛാ ...."
"ഹ്മ്മ് ..."
" അച്ഛാ.... എന്നോട് ക്ഷമിക്കണം , അവൾ നമ്മുടെ കുഞ്ഞല്ലേ അച്ഛാ ...അവളുടെ സന്തോഷമല്ലേ വലുത് ....അച്ഛനോട് ഒരിക്കലും ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ലായിരുന്നു ..അച്ഛൻ ക്ഷമിക്കണം " എന്ന് പറഞ്ഞുകൊണ്ട് രവി അച്ഛന്റെ കാൽക്കലേക്കു
വീണു ....
"'ഡാ ...രവി ...മോനെ ...എഴുന്നേൽക്കട ...വാസുവേട്ടൻ അവനെ പിടിച്ചെഴുന്നേല്പിച്ചു ....""
"" നീ പറഞ്ഞതാടാ ശരി ...അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ പോലും സാധിച്ചു കൊടുത്ത എനിക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനെന്തിനാടാ അച്ഛനെന്നു പറഞ്ഞിട്ട് ....എന്റെ കുട്ടിക്ക് ഇഷ്ട്ടില്ലാത്ത മംഗലം നടത്തിയിട്ടു നാളെ അവൾ കണ്ണീരൊഴുക്കുന്നതു ചിന്തിക്കാൻ നീ നിമിത്തമാകേണ്ടി വന്നു ...ചിലപ്പോൾ മക്കളുമാരാകും അച്ഛനമ്മമാരുടെ കണ്ണ് തുറക്കുക ..അല്ലേടാ ,,,,""
" അച്ഛാ ...."
" ഹാ ...ഇപ്പൊ ഒരു സമാധാനമുണ്ടെടാ ...ന്റെ കുട്ടി സന്തോഷത്തോടെയാണ് ഈ പടിയിറങ്ങിയത് ...അതല്ലേ ഞാനെന്ന അച്ഛന്റെ ശരിക്കും വിജയം ....ഇനി ഞാനൊന്നു കിടക്കട്ടെ ...എന്നും പറഞ്ഞു വാസുവേട്ടൻ അവിടെ നിന്നും എഴുന്നേറ്റു ..."
"""" ഹാ ...പിന്നെ ...ഇതുവരെ നിന്റെ കയ്യക്ഷരം നന്നായിട്ടില്ല ..അല്ലേടാ കഴുവേറി....""""
ഒരു കള്ളച്ചിരിയോടെ , അല്പം ജാള്യതയോടെ രവി ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി ആ ചാവടിയിൽ ഒന്ന് നിവർന്നിരുന്നു .....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo