Showing posts with label FiroseQatar. Show all posts
Showing posts with label FiroseQatar. Show all posts

:നഷ്ടങ്ങള്‍



1987 നവംബര്‍ 3 ചൊവ്വ

മദ്രസ്സ വിട്ട് വരുന്ന വഴിയാണു പലപ്പോഴും ഉപ്പ മീന്‍ വാങ്ങി വീട്ടില്‍ കൊടുക്കാന്‍ വേണ്ടി എന്നെ ഏല്‍പ്പിക്കുക. മീന്‍കാരന്‍ മമ്മദിന്‍റെ കൈയ്യില്‍ നിന്നും പതിവു പോലെ അന്നും ഒരു കവറില്‍ മീന്‍ വാങ്ങി തന്നിരുന്നു.

നബി ദിനം അടുത്ത് വന്നിരിക്കുന്നു പള്ളി സെക്രട്ടറി ആയിരുന്ന ഉപ്പാക്ക് തന്നെയായിരുന്നു പിരിവിന്‍റെ ചുമതല ഉപ്പാടെ അടുത്ത് നില്‍ക്കുന്ന അവധിക്കു വന്ന പ്രാവാസി കാണാതെ ദൂരെ നിന്ന് ആശാരിയിൽ അബ്ദുക്ക കൈ വിരലില്‍ രണ്ട് എന്ന് കാണിച്ചു കൊടുക്കുന്നുണ്ട് 200 വാങ്ങിക്കണം എന്ന് തന്നെയാവും ഉപ്പാട് പറയുന്നത്.

മദ്രസ്സ വിട്ട് പത്ത് മണിക്ക് വീട്ടിലെത്തിയാല്‍ പിന്നെ പന്ത്രണ്ടര വരെ സമയമുണ്ട് സ്ക്കൂളില്‍ പോകന്‍, ഹൈസ്ക്കൂള്‍ ഉഛ വരെയും യൂപ്പിയും എല്‍പ്പിയും ഉഛ മുതല്‍ വൈകുനേരം വരെയും ആയിരുന്നു ഞാനന്ന് 5 ല്‍ മുക്കാല സ്ക്കൂളില്‍.

ഉമ്മയെ മീനേല്‍പ്പിച്ച് ചായയും കുടിച്ച് കളിക്കാനായി പതിവായി പോകുന്ന അഭിലാഷിന്‍റെ വീട്ടിലേക്ക് പോയി കളി തുടങ്ങി ഏകദേശം പതിനൊന്ന് മണി ആയപ്പോള്‍ അഭിലാഷിന്‍റെ അമ്മ എന്നോട് കളി മതിയാക്കി വീട്ടിലേക്ക് പൊയക്കോളാന്‍ പറഞ്ഞതിന്‍റെ കാരണം രഹസ്യമായി അഭിലാഷാണ് പറഞ്ഞത് സംശയം തീര്‍ക്കാന്‍ അവന്‍റെ അമ്മയോട് ചോദിച്ചപ്പോള്‍ \" ഇല്ല മോനെ മോന്‍റെ ഉപ്പാനെ ഡോക്ടറെ അടുത്തേക്കൊന്നും കൊണ്ട് പോയിട്ടില്ലാ, ഉമ്മ വിളിക്കുന്നുണ്ടെന്ന് തോനുന്നു മോന്‍ വീട്ടീക്ക് പൊയ്ക്കോളീന്‍\" എന്നായിരുന്നു മറുപടി തിരിച്ച് വീട്ടിലേക്ക് നടക്കുംമ്പോള്‍ അഭിലാഷിന്‍റെ അമ്മ അവനെ ചീത്ത പറയുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ എന്തിനായിരുന്നു അവര്‍ ഉമ്മ വിളിക്കുന്നു എന്ന കള്ളം പറഞ്ഞതെന്ന് ചിന്തിക്കാന്‍ മാത്രം എട്ട് വയസ്സുകാരന്‍റെ മനസ്സ് പാക പെട്ടിട്ടില്ലായിരുന്നു.

വീടിന്‍റെ പടിഞ്ഞാറ് ഭാഗത്തായി പറമ്പിന്‍റെ അതിര്‍ത്തിയില്‍ ഒരു കുളമുണ്ട് മഴ കാലത്ത് മാത്രമേ ഞങ്ങള്‍ അവിടെന്ന് കുളിക്കാറുണ്ടായിരുന്നുള്ളു, ചാക്കും പായയും വസ്ത്രങ്ങളും എല്ലാം അവിടെന്നായിരുന്നു കഴുകിയിരുന്നത് ആ സമയത്ത് ഉമ്മ കുളത്തിലായിരുന്നു.

ചാക്ക് കഴുകി വരുന്ന ഉമ്മയുടെ മുഖത്തൊരു പരിഭ്രാന്തി ഉണ്ടായിരുന്നതായി ഓര്‍മ്മകള്‍ പറയുന്നുണ്ട് ചോദിക്കാതെ തന്നെ ഉമ്മ പറഞ്ഞു ടാ ലക്ഷ്മിയും തങ്കയും കരയുന്നുണ്ട് തലവേദനിച്ചിട്ടാണത്രെ, രണ്ട് പേര്‍ക്കും ഒന്നിച്ച് തലവേദന വരുമോന്ന് ഞാന്‍ ചോദിച്ചില്ല പകരം ഉപ്പയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയത്രെന്ന് അഭിലാഷ് പറഞ്ഞത് ഞാന്‍ ഉമ്മയോട് പറഞ്ഞു.

അയല്‍ വാസികളുടെ അടക്കം പറച്ചിലുകള്‍ ഒരു ദുരന്ത വാര്‍ത്ത മറച്ചു വെക്കാനുള്ളതാണെന്ന് ഉമ്മ ചിന്തിച്ചു കാണില്ല

ഹേയ്, സ്വന്തം കുടുംബത്ത് അങ്ങിനെ ഒന്ന് നമ്മള്‍ ഊഹിക്കുമൊ ? ഇല്ല അങ്ങിനെ സംഭവിച്ചാലും അത് സത്യമല്ലാതാകണെ എന്നാണ് നമ്മള്‍ പ്രര്‍ത്ഥിക്കുക.

പന്ത്രണ്ട് മണിക്ക് ഇഷ്ട ഭക്ഷണം കഞ്ഞിയും അച്ചാറു വയറു നിറച്ച് കഴിച്ച് പുസ്തകവും എടുത്ത് പോയ എന്നെ ഇന്ന് സ്ക്കൂളില്ലാന്ന് പറഞ്ഞ് വഴിയില്‍ നിന്നും തിരിചയച്ചത് മയമ്മുണ്ണിക്ക ആയിരുന്നു. വരുന്ന വഴി ഞാന്‍ കണ്ടിരുന്നു ഒരു പാട് പേര്‍ വീട്ടില്‍ നിന്നും കണ്ണെത്താത്ത ദൂരത്തില്‍ നിശബ്ദരായി മറഞ്ഞ് നില്‍ക്കുന്നത്, അവരെയൊന്ന് നോക്കാന്‍ പോലും സമ്മതിക്കാതെ മയമുണ്ണിക്ക എന്നെ വീട്ടിലേക്ക് തിരിച്ചയച്ചു.

എല്ലാവരും എല്ലാം ഒളിക്കുകയായിരുന്നു, ബന്ധുക്കാരെയും നാട്ടുകാരെയും അവിടെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു.

ഒരു മണിക്ക് സ്ക്കൂള്‍ വിട്ട്‌ ഫൈസൽക്കയും, റമിയും, സെലീനത്തയും വന്നത് കരച്ചിലിന്‍റെ അകമ്പടിയുമൊത്തായിരുന്നു അവരോട് സ്കൂള്‍ വിട്ട് വരുമ്പോള്‍ ആരൊ പറഞ്ഞത്രെ ഉപ്പ പോയെന്ന്. പാവം ഇക്ക കോള്‍ക്കാനൊ പറയാനൊ കഴിയാതെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് എന്താല്ലാമൊ ആഗ്യം കാണിക്കുന്നുണ്ട്.

പലരായി പതുക്കെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു ഉമ്മയുടെ കരച്ചില്‍ ഉഛത്തില്‍ കേട്ടിരുന്നു പക്ഷെ അതിനിടയിലും ഉപ്പ പറഞ്ഞത് ആരൊടൊ ഉമ്മ പറഞ്ഞിരുന്നു എന്നെ ഉമ്മറത്ത് കിടത്തിയാല്‍ മതിയെന്ന ഉപ്പയുടെ ആഗ്രഹം ഒരു പായ വിരിച്ച് ഉപ്പാക്ക് ഉറങ്ങാനുള്ള ആ കട്ടില്‍ ഉമ്മറത്ത് കൊണ്ടു വന്നിട്ടത് ആരാണെന്ന് എനിക്കോര്‍മ്മയില്ല ഇക്കയെ കിടത്താൻ കട്ടിലിട്ടത് ആലിക്കയും മുകുന്ദേട്ടനുമായിരുന്നു ഉമ്മ കിടക്കുന്നത് ഞാന്‍ കാണാന്‍ അവിടെ ഇല്ലായിരുന്നു ആരാണാവൊ ഉമ്മാക്ക് വേണ്ടി കട്ടില്‍ പിടിച്ചിട്ടത്.

മുറ്റത്ത് ആ വെളുത്ത വാന്‍ വന്നു നിന്നതും ഉപ്പയെ കൊണ്ടു വന്നതും കണ്ടതായി ഓര്‍ക്കുന്നു എല്ലാവരും കരയുന്നുണ്ടായിരുന്നു ഒരു ഗ്രാമം നിലവിളിക്കുകയാണ് അവരുടെ ദൈവമായിരുന്നുവത്രെ അത്, തളര്‍ന്നു കിടക്കുന്ന ഉമ്മയെ ഒരു മുറിയില്‍ ചിലരെല്ലാം ചേര്‍ന്ന് വീശി കൊടുക്കുന്നുണ്ട് സംസാരിക്കാനൊ ചെവി കേള്‍ക്കാനൊ കഴിയാത്ത ഇക്കയും ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു, നേരം ഇരുട്ടി തുടങ്ങിയപോള്‍ എന്നോട് കുളിക്കാനും അഗശുദ്ധി വരുത്താനും ആരൊ പറഞ്ഞു.

കുളിച്ച് മുണ്ടുടുത്ത ഉപ്പയെ കിടത്തിയ അകത്തെ ഹാളിലേക്ക് പടിഞ്ഞാറെ റൂമിലെ കട്ടിലില്‍ കിടന്നിരുന്ന എന്നെ ആരൊ പതുക്കെ കൊണ്ടു പോയി, ഉമ്മയെ അവിടെ ഞാന്‍ കണ്ടില്ലായിരുന്നു പക്ഷെ പലരുടേയും തേങ്ങലുകള്‍ അവസാനിച്ചിരുന്നില്ല കാലത്ത് മുതല്‍ തിരമാല കണക്കെ അത് ഏറിയും കുറഞ്ഞും കാതിലേക്ക് വന്നുകൊണ്ടിരിക്കുകയാണാല്ലൊ.

ഉപ്പായെ യാത്ര അയക്കാന്‍ സമയമായെന്ന് എല്ലാവരും ഉപ്പയെ ചുംബിക്കുന്നത് കണ്ടപോള്‍ മനസ്സിലായി, ഞാനും ആ കവിളത്തൊരുമ്മ കൊടുത്തു അവസാനമായി എന്‍റെ ഉപ്പാക്ക് കൊടുത്ത ചുംബനം.

പതുക്കെ അവര്‍ ഉപ്പാടെ മുഖം മറക്കുമ്പോള്‍ സമയം എട്ട് മണിയായി കാണും എല്ലാം നോക്കി അടുത്തായി ഞാനിരുന്നു അവസാനമായി മൂന്ന് കെട്ട് കെട്ടി അവര്‍ ഉപ്പയെ മയ്യത്ത് കട്ടിലിലേക്ക് കിടത്തി.

കൊണ്ടു പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു എന്‍റെ ഉപ്പയാണത് സ്നേഹിച്ച് കൊതി തീര്‍ന്നിട്ടില്ലാന്ന് എന്‍റെ ഉമ്മാക്ക് ഞങ്ങള്‍ക്ക് ആരു ഇല്ലാന്ന് പറഞ്ഞ് വാവിട്ട് കരയാന്‍ കഴിഞ്ഞില്ല കാരണം യാഥാര്‍ത്യത്തോട് ഞാന്‍ ലയിച്ചിരുന്നു.

നാളെ നമ്മുടെ കുഞ്ഞുങ്ങളും നമ്മുടെ പാതിയും പറയാനഗ്രഹിക്കുന്നതെ അന്ന് ഞാനും ആഗ്രഹിച്ചിട്ടൊള്ളു.

കണ്ണുനീർ വറ്റിയ കണ്ണുമായി ടോർച്ചിന്റെ ചെറിയ വെളിചവുമായി ഇരുട്ടിലേക്ക്‌ ഉപ്പയുമായി വീടിന്‍റെ പടി കടക്കുമ്പോള്‍ തൊഴുത്തില്‍ നിന്നും കേട്ട ആ കരച്ചില്‍ ഇന്നും കാതുകളിലുണ്ട്.

By: Name:ഫിറോസ്
FB : Firose Firu

വിട പറയുകയാണ്




നീണ്ട 9 വര്‍ഷവും 11 മാസവും എന്‍റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന എന്‍റെ സകല സമ്പാദ്യത്തിന്‍റെയും ഉറവിടമായ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിച്ച ഈ ഓഫിസ് മുറിയോടും എന്‍റെ ഈ കമ്പ്യൂട്ടറുകളോടും.

എനിയൊരിക്കലും ഇവയിലൊന്നും എന്‍റെ പുതിയ ജോലിയുടെ ഭാഗമാവില്ല എനിയെല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങണം.

ഓര്‍ക്കാന്‍ ഒരുപാട് നല്ല മുഹൂത്തങ്ങള്‍ സമ്മാനിച്ച ഇവിടെ നിന്നും ഇതുപോലൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ല പക്ഷെ വിധി.

നവംബര്‍ മാസം പണ്ടും എനിക്ക് ഒരുപാട് പ്രതേൃകതകള്‍ നിറഞ്ഞതാണ്. ഉപ്പയെ നഷ്ടപെട്ടത്, ഇക്കയെ നഷ്ട പെട്ടത് എന്‍റെ നിയമോള്‍ ജനിച്ചത് എല്ലാം നവംബര്‍ മാസങ്ങളിലാണ്.

കഴിഞ്ഞ നവംബര്‍ 18നു തന്നെയായിരുന്നു പ്രൊജക്ടിന്‍റെ ദൗര്‍ലഭൃംകാരണം 60 വര്‍ഷമായി ഖത്തറിലുള്ള ഈ ബ്രാഞ്ജ് കാന്‍സ്സല്‍ ചെയ്യുന്നതായുള്ള പ്രഖൃാപനവും വന്നത്.

വീട്ടില്‍ വന്ന് അവളോട് വിവരം പറയുന്ന സമയത്ത് എനിക്കൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ല, അതുകൊണ്ടായിരിക്കാം അവളും ഞെട്ടാനൊന്നും പോയില്ല.

ഒന്നിച്ചിരുന്നു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി 2002ല്‍ കൈയ്യില്‍ ഡിപ്ലോമ ഉണ്ടായിട്ടും മാസത്തില്‍ 6000₹ രൂപക്ക് ഹെല്‍പറായി തുടങ്ങിയ ഗള്‍ഫ് ജീവിതം ഇന്ന് പല ഘട്ടങ്ങള്‍ പിന്നിട്ട് മാസത്തില്‍ ചില ലക്ഷങ്ങളില്‍ എത്തി നില്‍ക്കുന്നു.

എനി എന്ത് എന്ന ചോദൃത്തിനുള്ള ഉത്തരം

വിസക്ക് വാങ്ങിയ തുകയടക്കം 5 ലക്ഷത്തിന്‍റെ കട ബാധൃതയുമായാണ് ഞാന്‍ ആദൃമായി വിമാനം കയറുന്നത്.

സമ്പന്നതയില്‍ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പു കുത്തിയ ജീവിതവുമായി ഗള്‍ഫിലേക്ക് വന്നത് കൊണ്ടായിരിക്കാം അനാവിശ്യ ചിലവുകള്‍ എല്ലാം ഞാന്‍ ഒഴിവാക്കുകയായിരുന്നു കടങ്ങള്‍ വീട്ടാനും എന്തെങ്കിലും നാളേക്ക് ഉണ്ടാക്കണമെന്ന ആഗ്രഹവും അതായിരുന്നു അതിന് കാരണം.

നിങ്ങള്‍ വിശ്വസിക്കുമൊ ?

ജീവിതത്തില്‍ ഞാന്‍ ഇതുവരെ ടൂര്‍ പോയ സ്ഥലങ്ങള്‍ പറഞ്ഞാല്‍.

2003 ല്‍ ആതിരപള്ളി സുഹൃത്തുകളുമായി
2008 ല്‍ പുന്നമട കായല്‍ കുടുംബവുമായി
2015 സെപ്തബറില്‍ ആതിരപള്ളി, ശിരുവാണി കുടുംബവുമായി.

ഇന്‍ഷാ അള്ളാ ഇനി ചില സ്ഥലങ്ങളിലൊന്ന് പോകണം

ജീവിതത്തില്‍ ഇന്ന് വരെ ഊട്ടി, കൊടൈക്കനാല്‍, തേക്കടി, മൈസൂര്‍, മൂന്നാര്‍ തുടങ്ങിയ ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടില്ല.

പൈസ ഇല്ലാത്തത് കൊണ്ട് പോവാതിരുന്നതല്ല അത്രക്ക് നിയന്ത്രിച്ചായിരുന്നു ഞാന്‍ ജീവിച്ചിരുന്നത് നാട്ടിലായാലും ഗള്‍ഫിലായാലും ലളിതമായിട്ടായിരുന്നു എന്‍റെ ജീവിതം.

കഴിഞ്ഞ രണ്ട് വര്‍ഷം വരെ സ്വന്തമായി ഞാനൊരു സൈക്കിള്‍ പോലും യാത്ര ചെയ്യാനായി നാട്ടില്‍ സ്വന്തമാക്കിയിരുന്നില്ല.

കഴിഞ്ഞ രണ്ട് മാസം മുന്‍പാണ് നാട്ടില്‍ ഞാനൊരു കാറ് വാങ്ങിയത്.

പക്ഷെ 15 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കൊണ്ട് എന്തുണ്ടാക്കി എന്ന് ചോദിച്ചാലെനിക്ക് പറയാന്‍ സാധിക്കും ഒരു പൈസ പോലും ഞാന്‍ അനാവിശ്യ കാര്യങ്ങള്‍ക്കായി ചിലവാക്കിയിട്ടില്ല.

കിട്ടുന്നതിന് അനുസരിച്ച് സമ്പാദിച്ചു അര്‍ഹത പെട്ടവരെ സഹായിച്ചു കൊടുക്കേണ്ട സക്കാത്തും സദഖയും കൃത്യമായി കൊടുത്തു.

ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നാലും ശിഷ്ടകാലം കാര്യമായ അസുഖമൊന്നും വന്നില്ലയെങ്കിൽ ആര്‍ഭാടങ്ങളില്ലാതെ ജീവിക്കാനുള്ള വരുമാനം എനിക്കുണ്ട്.

എനി ഒരു അത്യാവിശ്യം വന്നാല്‍ വാങ്ങിച്ചു കൂട്ടിയ സ്ഥലങ്ങളില്‍ ചിലത് വില്‍ക്കാനും ഞങ്ങള്‍ക്ക് ഒരു അഭിമാന കുറവുമില്ല നമ്മള്‍ ഉണ്ടാക്കിയ സ്വത്തു നമ്മുക്ക് ജീവിക്കാനുള്ളതാണ്, ഒരു പാട് സ്വത്തുക്കള്‍ കൈ വശം വെച്ച് ദാരിദ്രരായി ജീവിക്കുന്നു ഒരുപാട് പേരെ എനിക്കറിയാം.

നാളത്തെ പരലോക ജീവിതത്തിനായി നിങ്ങള്‍ സമ്പാദിക്കുന്നില്ലേ ?

എന്ത് കൊണ്ട് പ്രവാസ ജീവിതത്തില്‍ നിങ്ങളില്‍ പലരും അതുപോലെ ചിന്തിക്കുന്നില്ല ?

ചിന്തിച്ചവര്‍ എന്ത് കൊണ്ട് പ്രവാസത്തിന് ശേഷം അത് ഉപയോഗിക്കുന്നില്ല ?

ബാച്ചിലേഴ്സിനോട് ഒരു കാരൃം നിങ്ങള്‍ ഉണ്ടാക്കുന്ന പണം ഇപോള്‍ അടിച്ചു പൊളികാതെ ഒരു കുടുംബമായതിന് ശേഷം ഒന്ന് ശ്രമിച്ചു നോക്കു, ഞാനനനുഭവത്തില്‍ നിന്ന് പറയുക എന്താരു മനസുഖം ആണെന്നറിയുമൊ ?

മറ്റൊന്ന് കിട്ടുന്നതിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്നതാണ് ഇന്ന് ചില പ്രവാസികള്‍ നാട്ടില്‍ പോയാല്‍ കാണിക്കുന്ന ദൂര്‍ത്തിന് ഒരു നിയന്ത്രണവുമില്ല അവസാനം കടത്തില്‍ മുങ്ങി ആയിരിക്കും തിരിച്ചു വരുന്നത്.

മറ്റൊരു കാരൃം നമ്മുക്കൊരു ആപത്ത് വന്നാല്‍ കൈ കൊട്ടി ചിരിക്കുന്നവരെ കുറിച്ചാാണ് എന്‍റെ ജോലി പോയി എന്നറിഞ്ഞപോള്‍ എന്നെ അറിയാവുന്ന എല്ലാവരേയും ഞാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത് ഫെയിസ്ബുക്കിലും, നാട്ടുക്കാരുടെ വാട്ട്സ്സപ്പ് ഗ്രൂപ്പിലും ഞാനത് ഷെയര്‍ ചെയ്തു അതിനൊരു കാരണവുണ്ട്.

ദുബൈയില്‍ ക്രൈസിസ്സ് വന്ന സമയത്തായിരുന്നു ഉമ്മ മരിച്ച് നാട്ടില്‍ പെട്ടെന്ന് പോകേണ്ടി വന്നത് നാട്ടിലുള്ള സമയത്ത് കുറച്ച് ദിവസത്തിന് ശേഷം ഒരു സുഹൃത്തിന്‍റെ കല്യാണത്തില്‍ വെച്ച് ഒരു നാട്ടുകാരന്‍ സന്തോഷത്തോടെ വന്ന് എന്നൊടൊരു ഒരു ചോദൃാം ചോദിച്ചു

\" നീ പോയിട്ട് ഒരു മാസമല്ലെ ആയുള്ളു, എന്തേ വേഗം വന്നത് നിന്‍റെ ജോലി പോയി അല്ലെ \" എന്ന്

ഇതാണ് നാട്ടിലെ ചിലരുടെ മാനസികാവസ്ഥ. ഇത്തവണയും ഉണ്ടായി ചിലരുടെ ആഹ്ലാദികലുകള്‍

എങ്ങിനെ കൊടുത്താലും 35,000 റിയാല്‍ കിട്ടുന്ന‍ എന്‍റെ വണ്ടിക്ക് ഞാനറിയാതെ 20,000 റിയാല്‍ വിലയിട്ട് ആ വണ്ടി വാങ്ങാന്‍ റെഡിയായി എന്നെ വിളിച്ചത് മറ്റൊരു നാട്ടുകാരാന്‍

നാല് കൊല്ലം മുന്നേ കടം വാങ്ങിയ പൈസ ഇതുവരെ തരാതെ എന്‍റെ ജോലി പോയതറിഞ്ഞ് \" അവനിത്തിരി നെഗളിപ്പ് കൂടുതലായിരുന്നു എന്ന് പറഞ്ഞ മറ്റൊരു നാട്ടുകാരന്‍ \".

ഇത് ഞാനറിഞ്ഞവ, അറിയാതെ അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ ഇതിലപ്പുറമായിരിക്കണം അത് അറിയാതിരുന്നതും നന്നായി.

ജോലി പോയതറിഞ്ഞ് വിഷമിച്ചവരും ഒരു പാടുണ്ട്.

അതില്‍ ഭൂരി ഭാഗവും എന്‍റെ ഫെയിസ്ബുക്ക് സുഹൃത്തുകളാണ്.

എന്‍റെ ഫാമിലി കഴിഞ്ഞാല്‍ എന്‍റെ എല്ലാം പിന്നെയെനിക്കീ ഫെയിസ്ബുക്കാണ്, പുതിയ ഒരു ജോലി ഖത്തറില്‍ തന്നെ ശരിയായതും എനിക്കീ ഫെയിസ്സ് ബുക്ക് വഴിയാണ്.

ഒന്നേ പറയാനൊള്ളു പലരും പറയുന്നു ഗള്‍ഫ് അവസാനിക്കാന്‍ പോവുകയാണെന്ന്.

അങ്ങിനെയൊന്നും ഈ ഗള്‍ഫ് അവസാനിക്കില്ല പക്ഷെ ചിലര്‍ക്ക് ജോലികള്‍ നഷ്ടപെടും, ഒരു ചെറിയ മാന്ദ്യം എന്തായാലും സംഭവിക്കും 2017 ആയാല്‍ ഓയില്‍ കമ്പനികള്‍ വീണ്ടും തിരിച്ചു വരും എന്ന് ചിലര്‍ പറയുന്നുണ്ട് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

അനാവിശ്യ ചിലവുകള്‍ കുറക്കുകയും ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യ്താല്‍ താല്‍കാലികമായി നമ്മുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

ചെറുപ്പത്തില്‍ ഉപ്പ പഠിപ്പിച്ച തന്ന് രണ്ട് വരികള്‍ കൂടെ 

\" ഉള്ളപോള്‍ ഇല്ലാത്തവനെ പോലെ ജീവിച്ചാല്‍ ഇല്ലാത്തൊരു കാലമില്ല \"


By: ഫിറോസ്‌ ഖത്തർ
Mob ; 0097470072162
Fb : Firose Firu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo