നീണ്ട 9 വര്‍ഷവും 11 മാസവും എന്‍റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന എന്‍റെ സകല സമ്പാദ്യത്തിന്‍റെയും ഉറവിടമായ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിച്ച ഈ ഓഫിസ് മുറിയോടും എന്‍റെ ഈ കമ്പ്യൂട്ടറുകളോടും.
എനിയൊരിക്കലും ഇവയിലൊന്നും എന്‍റെ പുതിയ ജോലിയുടെ ഭാഗമാവില്ല എനിയെല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങണം.
ഓര്‍ക്കാന്‍ ഒരുപാട് നല്ല മുഹൂത്തങ്ങള്‍ സമ്മാനിച്ച ഇവിടെ നിന്നും ഇതുപോലൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ല പക്ഷെ വിധി.
നവംബര്‍ മാസം പണ്ടും എനിക്ക് ഒരുപാട് പ്രതേൃകതകള്‍ നിറഞ്ഞതാണ്. ഉപ്പയെ നഷ്ടപെട്ടത്, ഇക്കയെ നഷ്ട പെട്ടത് എന്‍റെ നിയമോള്‍ ജനിച്ചത് എല്ലാം നവംബര്‍ മാസങ്ങളിലാണ്.
കഴിഞ്ഞ നവംബര്‍ 18നു തന്നെയായിരുന്നു പ്രൊജക്ടിന്‍റെ ദൗര്‍ലഭൃംകാരണം 60 വര്‍ഷമായി ഖത്തറിലുള്ള ഈ ബ്രാഞ്ജ് കാന്‍സ്സല്‍ ചെയ്യുന്നതായുള്ള പ്രഖൃാപനവും വന്നത്.
വീട്ടില്‍ വന്ന് അവളോട് വിവരം പറയുന്ന സമയത്ത് എനിക്കൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ല, അതുകൊണ്ടായിരിക്കാം അവളും ഞെട്ടാനൊന്നും പോയില്ല.
ഒന്നിച്ചിരുന്നു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി 2002ല്‍ കൈയ്യില്‍ ഡിപ്ലോമ ഉണ്ടായിട്ടും മാസത്തില്‍ 6000₹ രൂപക്ക് ഹെല്‍പറായി തുടങ്ങിയ ഗള്‍ഫ് ജീവിതം ഇന്ന് പല ഘട്ടങ്ങള്‍ പിന്നിട്ട് മാസത്തില്‍ ചില ലക്ഷങ്ങളില്‍ എത്തി നില്‍ക്കുന്നു.
എനി എന്ത് എന്ന ചോദൃത്തിനുള്ള ഉത്തരം
വിസക്ക് വാങ്ങിയ തുകയടക്കം 5 ലക്ഷത്തിന്‍റെ കട ബാധൃതയുമായാണ് ഞാന്‍ ആദൃമായി വിമാനം കയറുന്നത്.
സമ്പന്നതയില്‍ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പു കുത്തിയ ജീവിതവുമായി ഗള്‍ഫിലേക്ക് വന്നത് കൊണ്ടായിരിക്കാം അനാവിശ്യ ചിലവുകള്‍ എല്ലാം ഞാന്‍ ഒഴിവാക്കുകയായിരുന്നു കടങ്ങള്‍ വീട്ടാനും എന്തെങ്കിലും നാളേക്ക് ഉണ്ടാക്കണമെന്ന ആഗ്രഹവും അതായിരുന്നു അതിന് കാരണം.
നിങ്ങള്‍ വിശ്വസിക്കുമൊ ?
ജീവിതത്തില്‍ ഞാന്‍ ഇതുവരെ ടൂര്‍ പോയ സ്ഥലങ്ങള്‍ പറഞ്ഞാല്‍.
2003 ല്‍ ആതിരപള്ളി സുഹൃത്തുകളുമായി
2008 ല്‍ പുന്നമട കായല്‍ കുടുംബവുമായി
2015 സെപ്തബറില്‍ ആതിരപള്ളി, ശിരുവാണി കുടുംബവുമായി.
ഇന്‍ഷാ അള്ളാ ഇനി ചില സ്ഥലങ്ങളിലൊന്ന് പോകണം
ജീവിതത്തില്‍ ഇന്ന് വരെ ഊട്ടി, കൊടൈക്കനാല്‍, തേക്കടി, മൈസൂര്‍, മൂന്നാര്‍ തുടങ്ങിയ ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടില്ല.
പൈസ ഇല്ലാത്തത് കൊണ്ട് പോവാതിരുന്നതല്ല അത്രക്ക് നിയന്ത്രിച്ചായിരുന്നു ഞാന്‍ ജീവിച്ചിരുന്നത് നാട്ടിലായാലും ഗള്‍ഫിലായാലും ലളിതമായിട്ടായിരുന്നു എന്‍റെ ജീവിതം.
കഴിഞ്ഞ രണ്ട് വര്‍ഷം വരെ സ്വന്തമായി ഞാനൊരു സൈക്കിള്‍ പോലും യാത്ര ചെയ്യാനായി നാട്ടില്‍ സ്വന്തമാക്കിയിരുന്നില്ല.
കഴിഞ്ഞ രണ്ട് മാസം മുന്‍പാണ് നാട്ടില്‍ ഞാനൊരു കാറ് വാങ്ങിയത്.
പക്ഷെ 15 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കൊണ്ട് എന്തുണ്ടാക്കി എന്ന് ചോദിച്ചാലെനിക്ക് പറയാന്‍ സാധിക്കും ഒരു പൈസ പോലും ഞാന്‍ അനാവിശ്യ കാര്യങ്ങള്‍ക്കായി ചിലവാക്കിയിട്ടില്ല.
കിട്ടുന്നതിന് അനുസരിച്ച് സമ്പാദിച്ചു അര്‍ഹത പെട്ടവരെ സഹായിച്ചു കൊടുക്കേണ്ട സക്കാത്തും സദഖയും കൃത്യമായി കൊടുത്തു.
ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നാലും ശിഷ്ടകാലം കാര്യമായ അസുഖമൊന്നും വന്നില്ലയെങ്കിൽ ആര്‍ഭാടങ്ങളില്ലാതെ ജീവിക്കാനുള്ള വരുമാനം എനിക്കുണ്ട്.
എനി ഒരു അത്യാവിശ്യം വന്നാല്‍ വാങ്ങിച്ചു കൂട്ടിയ സ്ഥലങ്ങളില്‍ ചിലത് വില്‍ക്കാനും ഞങ്ങള്‍ക്ക് ഒരു അഭിമാന കുറവുമില്ല നമ്മള്‍ ഉണ്ടാക്കിയ സ്വത്തു നമ്മുക്ക് ജീവിക്കാനുള്ളതാണ്, ഒരു പാട് സ്വത്തുക്കള്‍ കൈ വശം വെച്ച് ദാരിദ്രരായി ജീവിക്കുന്നു ഒരുപാട് പേരെ എനിക്കറിയാം.
നാളത്തെ പരലോക ജീവിതത്തിനായി നിങ്ങള്‍ സമ്പാദിക്കുന്നില്ലേ ?
എന്ത് കൊണ്ട് പ്രവാസ ജീവിതത്തില്‍ നിങ്ങളില്‍ പലരും അതുപോലെ ചിന്തിക്കുന്നില്ല ?
ചിന്തിച്ചവര്‍ എന്ത് കൊണ്ട് പ്രവാസത്തിന് ശേഷം അത് ഉപയോഗിക്കുന്നില്ല ?
ബാച്ചിലേഴ്സിനോട് ഒരു കാരൃം നിങ്ങള്‍ ഉണ്ടാക്കുന്ന പണം ഇപോള്‍ അടിച്ചു പൊളികാതെ ഒരു കുടുംബമായതിന് ശേഷം ഒന്ന് ശ്രമിച്ചു നോക്കു, ഞാനനനുഭവത്തില്‍ നിന്ന് പറയുക എന്താരു മനസുഖം ആണെന്നറിയുമൊ ?
മറ്റൊന്ന് കിട്ടുന്നതിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്നതാണ് ഇന്ന് ചില പ്രവാസികള്‍ നാട്ടില്‍ പോയാല്‍ കാണിക്കുന്ന ദൂര്‍ത്തിന് ഒരു നിയന്ത്രണവുമില്ല അവസാനം കടത്തില്‍ മുങ്ങി ആയിരിക്കും തിരിച്ചു വരുന്നത്.
മറ്റൊരു കാരൃം നമ്മുക്കൊരു ആപത്ത് വന്നാല്‍ കൈ കൊട്ടി ചിരിക്കുന്നവരെ കുറിച്ചാാണ് എന്‍റെ ജോലി പോയി എന്നറിഞ്ഞപോള്‍ എന്നെ അറിയാവുന്ന എല്ലാവരേയും ഞാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത് ഫെയിസ്ബുക്കിലും, നാട്ടുക്കാരുടെ വാട്ട്സ്സപ്പ് ഗ്രൂപ്പിലും ഞാനത് ഷെയര്‍ ചെയ്തു അതിനൊരു കാരണവുണ്ട്.
ദുബൈയില്‍ ക്രൈസിസ്സ് വന്ന സമയത്തായിരുന്നു ഉമ്മ മരിച്ച് നാട്ടില്‍ പെട്ടെന്ന് പോകേണ്ടി വന്നത് നാട്ടിലുള്ള സമയത്ത് കുറച്ച് ദിവസത്തിന് ശേഷം ഒരു സുഹൃത്തിന്‍റെ കല്യാണത്തില്‍ വെച്ച് ഒരു നാട്ടുകാരന്‍ സന്തോഷത്തോടെ വന്ന് എന്നൊടൊരു ഒരു ചോദൃാം ചോദിച്ചു
\" നീ പോയിട്ട് ഒരു മാസമല്ലെ ആയുള്ളു, എന്തേ വേഗം വന്നത് നിന്‍റെ ജോലി പോയി അല്ലെ \" എന്ന്
ഇതാണ് നാട്ടിലെ ചിലരുടെ മാനസികാവസ്ഥ. ഇത്തവണയും ഉണ്ടായി ചിലരുടെ ആഹ്ലാദികലുകള്‍
എങ്ങിനെ കൊടുത്താലും 35,000 റിയാല്‍ കിട്ടുന്ന എന്‍റെ വണ്ടിക്ക് ഞാനറിയാതെ 20,000 റിയാല്‍ വിലയിട്ട് ആ വണ്ടി വാങ്ങാന്‍ റെഡിയായി എന്നെ വിളിച്ചത് മറ്റൊരു നാട്ടുകാരാന്‍
നാല് കൊല്ലം മുന്നേ കടം വാങ്ങിയ പൈസ ഇതുവരെ തരാതെ എന്‍റെ ജോലി പോയതറിഞ്ഞ് \" അവനിത്തിരി നെഗളിപ്പ് കൂടുതലായിരുന്നു എന്ന് പറഞ്ഞ മറ്റൊരു നാട്ടുകാരന്‍ \".
ഇത് ഞാനറിഞ്ഞവ, അറിയാതെ അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ ഇതിലപ്പുറമായിരിക്കണം അത് അറിയാതിരുന്നതും നന്നായി.
ജോലി പോയതറിഞ്ഞ് വിഷമിച്ചവരും ഒരു പാടുണ്ട്.
അതില്‍ ഭൂരി ഭാഗവും എന്‍റെ ഫെയിസ്ബുക്ക് സുഹൃത്തുകളാണ്.
എന്‍റെ ഫാമിലി കഴിഞ്ഞാല്‍ എന്‍റെ എല്ലാം പിന്നെയെനിക്കീ ഫെയിസ്ബുക്കാണ്, പുതിയ ഒരു ജോലി ഖത്തറില്‍ തന്നെ ശരിയായതും എനിക്കീ ഫെയിസ്സ് ബുക്ക് വഴിയാണ്.
ഒന്നേ പറയാനൊള്ളു പലരും പറയുന്നു ഗള്‍ഫ് അവസാനിക്കാന്‍ പോവുകയാണെന്ന്.
അങ്ങിനെയൊന്നും ഈ ഗള്‍ഫ് അവസാനിക്കില്ല പക്ഷെ ചിലര്‍ക്ക് ജോലികള്‍ നഷ്ടപെടും, ഒരു ചെറിയ മാന്ദ്യം എന്തായാലും സംഭവിക്കും 2017 ആയാല്‍ ഓയില്‍ കമ്പനികള്‍ വീണ്ടും തിരിച്ചു വരും എന്ന് ചിലര്‍ പറയുന്നുണ്ട് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
അനാവിശ്യ ചിലവുകള്‍ കുറക്കുകയും ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യ്താല്‍ താല്‍കാലികമായി നമ്മുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.
ചെറുപ്പത്തില്‍ ഉപ്പ പഠിപ്പിച്ച തന്ന് രണ്ട് വരികള്‍ കൂടെ
\" ഉള്ളപോള്‍ ഇല്ലാത്തവനെ പോലെ ജീവിച്ചാല്‍ ഇല്ലാത്തൊരു കാലമില്ല \"
By: ഫിറോസ് ഖത്തർ
Mob ; 0097470072162
Fb : Firose Firu
Polichu
ReplyDelete