" ഡോക്ടർ എങ്ങനെ എങ്കിലും എന്റെ ചേട്ടനെ രക്ഷിക്കണം. "
കരഞ്ഞുകൊണ്ട് ആ സ്ത്രീ പറഞ്ഞത് ഒരു പക്ഷെ അയാൾ കേട്ടുകാണില്ല... കാരണം ഇതെല്ലാം ആ ഡോക്ടർ എത്ര കണ്ടുകാണണം.
ഒരുപക്ഷെ ക്രിസ്തുമസ്സ്ന്റെ തലേന്ന് എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു ഇവിടെ വരേണ്ടി വന്നതിന് വല്ലാത്ത ഇഷ്ടക്കുറവായിരിക്കും അയാൾക് തോന്നിയത്.

" കുറച്ച് സീരിയസ് ആണ് കണ്ടിഷൻ... ഒത്തിരി ബ്ലഡ് ലോസ് ഉണ്ടായിട്ടുണ്ട്... പിന്നെ ആക്‌സിഡന്റിന്റെ ആഗാത്തതിൽ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്... തലയിൽ നല്ല രീതിയിൽ ക്ഷതം ഏറ്റിട്ടുണ്ട്. വേഗം ഒരു ഓപ്പറേഷൻ നടത്താൻ പറ്റിയാൽ ഒരു പക്ഷെ.... "
ഡോക്ടർ പറഞ്ഞു നിർത്തി... അയാൾ സ്ത്രീയെ നോക്കുകയായിരുന്നു.. ഒരു പാവപെട്ട സ്ത്രീ .... മകളെ ഒരു കയ്യിൽ ചേർത്ത് നിർത്തി മറ്റെ കയ്യ് കൊണ്ട് സാരിയുടെ അറ്റം ചുണ്ടിൽ പിടിച്ചിരിക്കുന്നു... കരയാതിരിക്കാൻ ആ സ്ത്രീ പരമാവധി ശ്രെമിക്കുന്നുണ്ട്. അവരുടെ മകനാണ് എന്ന് തോന്നുന്നു തളർന്നുഒടിഞ്ഞു ബെഞ്ചിൽ ഇരിക്കുന്നു.

" നിങ്ങൾ ഒരു രണ്ടര ലക്ഷം രൂപ വേഗം ബിൽ അടച്ചു വന്നാൽ ഈ ഒപ്പേറഷൻ ഇത്രെയും വേഗം നടത്താം "
നിർവികാരതയോടെ അയാൾ പറഞ്ഞു..
ഒരു പക്ഷെ അത്രെയും പണം ആ സ്ത്രീക്ക് ആലോചിക്കുന്നതിലും അപ്പുറം ആയിരിക്കാം.

അയാൾ നേരെ ക്യാബിനിലേക് നടന്നു.. അയാളുടെ ഏഴുവസ്സുള്ള മകനും ഉണ്ട് അവിടെ.
" പപ്പാ എപ്പോഴാ നമ്മൾ വീട്ടിൽ പോകുക "
" ഉടനെ തന്നെ പോകാം. നിനക്ക് ബോർ അടിക്കുന്നുണ്ടോ "
അയാൾ ചോദിച്ചു
അയാൾ ചോദിച്ചു
" ഏയ് ഇല്ല പപ്പ... പിന്നെ തിരിച്ചു പോകുന്ന വഴി എനിക്ക് ഒരു ഗിഫ്റ്റ് മേടിക്കണം... ഒരാൾക്ക് കൊടുക്കാനുള്ളതാ
പൈസ ഒക്കെ ഞാൻ റെഡി അക്കിട്ടുണ്ട് പാപ്പാ "

" ശെരി മോനെ തിരിച്ചുപോകുമ്പോൾ മേടിക്കാം "
ഈ സംസാരത്തിനിടയിൽ
നേഴ്സ് അനിത റൂമിലേക്ക് കയറിവന്നു..
" ആ സ്ത്രീയ്ക്ക് ഡോക്ടറെ കാണണം എന്നാ പറയുന്നേ... ബിൽ അടക്കാൻ അവരുടെ കയ്യിൽ കാശില്ല എന്ന് തോന്നുന്നു... "
അനിത പറഞ്ഞു

അപ്പോഴേക്കും ആ സ്ത്രീ റൂമിലേക്ക് കയറി വന്നു
" എന്റെ ഡോക്ടറെ... ഞങ്ങളുടെ കയ്യിൽ ഓപ്പറേഷന് അടക്കാനുള്ള പണമില്ല... കുറച്ച് സമയം തരണം..
ഡോക്ടറിന് അറിയോ വയ്യാനിട്ടു കൂടി ചേട്ടൻ ഇന്ന് പണിക്ക് പോയത് .. ഞങ്ങൾക്ക് വേണ്ടി ആ മനുഷ്യൻ എന്തൊക്കെ ചെയ്യ്തു .. ഇന്ന് ചേട്ടനൊരു ആവശ്യം വന്നപ്പോൾ... "
ആ സ്ത്രീ കരയാൻ തുടങ്ങി.. അത്രെയും നേരം പിടിച്ചു വെച്ച കണ്ണുനീർ അപ്പോൾ പെയ്യ്ത്തിറങ്ങി..

" ചേച്ചി ഞങ്ങൾക്ക് ചെയ്യാൻ ഒന്നും പറ്റില്ല ഇതൊക്കെ ഹോസ്പിറ്റലിൽ റൂൾസ് ആണ്. "
കേട്ട് തഴമ്പിച്ച പതിവ് വാചകമാണ് അനിത പറഞ്ഞത്.. ഒട്ടും കഴമ്പില്ലാത്ത പൊള്ള വാക്കുകൾ

ആ അവരെയും കൊണ്ട് അനിത പുറത്തേക്കു പോയി...
" പാപ്പാ... "
അയാളുടെ മകനാണ്
അയാളുടെ മകനാണ്
" എന്താ മോനെ.. എന്തുപറ്റി "
" പപ്പാ ഈ പൈസ എടുത്തോ... ആ ആന്റി പാവം ആണ് എന്ന് തോന്നുന്നു.. ആന്റിനെ ഹെല്പ് ചെയ്യ് പപ്പാ "
ആ കുഞ്ഞ് പറഞ്ഞ് നിർത്തിയപ്പോൾ .. അയാൾക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി... ആ കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്ക് മുൻപിൽ അയാൾ തോറ്റു പോകുന്നപോലെ തോന്നി. ചിലപ്പോൾ ചെറിയ തിരിച്ചറിവുകൾ വെല്ല്യ മാറ്റങ്ങൾ നൽകും.

" നന്ദിയുണ്ട് ഡോക്ടർ.. എല്ലാ രീതിയിലും ഞങ്ങളെ സഹായിച്ചതിന്.. "
നന്ദി പറയാൻ വാക്കുകളില്ലാതെ ആ സ്ത്രീ ബുദ്ധിമുട്ടുകയായിരുന്നു..

" ഏയ് ഞാൻ കാര്യമായി ഒന്നും ചെയ്തില്ല... ഒരു ഡോക്ടർ എന്നാ രീതിയിൽ ഞാൻ ചെയ്യണ്ടത് ചെയ്യ്തു.. "
ആദ്യമായി അയാൾക് അയാളോട് തന്നെ ഒരു മതിപ്പ് തോന്നി..

അവരുടെ അടുത്തുനിന്ന ആ മകന്റെ മുഖത്തെ സന്തോഷം അയാൾ ശ്രദ്ധിച്ചു..
" ഹാപ്പി ക്രിസ്റ്മസ്സ് "
അയാൾ ആ കുഞ്ഞിനോട് പറഞ്ഞു. സന്തോഷത്തോടെ അയാൾ മകനുമായി വീട്ടിലേക്ക് തിരിച്ചു.
" മോനെ നിനക്ക് ഗിഫ്റ്റ് മേടിക്കണ്ടേ ?? ദേ ഇവിടെ ഒരു കടയുണ്ട്... പപ്പാ നിർത്തട്ടെ "
അയാൾ ചോദിച്ചു
" ഏയ്യ് ഇനി ഗിഫ്റ്റ് വേണ്ട പപ്പാ... "
" ഗിഫ്റ്റ് വേണ്ടന്നോ നിനക്ക് ആർക്കോ കൊടുക്കണം എന്ന് പറഞ്ഞിട്ട് "
" എന്റെ ഗിഫ്റ്റ് ഉണ്ണി ഈശോയ്ക്ക് വേണ്ടിയായിരുന്നു.. അത് ഞാൻ കൊടുത്തില്ലേ... "
ചിരിച്ചുകൊണ്ട് ആ കുഞ്ഞ് പറഞ്ഞത് അയാൾ കേട്ടു..
ശെരിയാണ് പാവപെട്ടവനിലും കഷ്ടപെടുന്നവരിലും
ഈശ്വരനെ കണ്ടത്തുന്നതിൽ അല്ലെ യഥാർത്ഥ ക്രിസ്തുമസ്സ് ആഘോഷം.. അവിടെയല്ലേ രക്ഷകൻ ജനിക്കുന്നത്.

By: Nimmy Ansly
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക