നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏപ്രിലിൽ വന്ന പോസ്റ്റ് കാർഡ്




മാസങ്ങളിൽ എനിക്കേറ്റവും ഇഷ്ടം ഏപ്രിൽ ആണ്. എന്താന്നല്ലേ? മറ്റുള്ളവർക്ക് പണി കൊടുത്താണല്ലോ ഏപ്രിൽ വരുന്നത് തന്നെ. പിന്നെ അവധി അതാണ്‌ മറ്റൊരു attractive feature. പക്ഷേ വേറൊരു പ്രധാന കാര്യവും കൂടിയുണ്ട് ഏപ്രിൽ പ്രേമത്തിനു.... ഞാൻ ഒരു convent il ആണ് പഠിച്ചത് അവിടെ അവസാന പരീക്ഷ ഫലം ഏപ്രിൽ 15 നാണു വരുന്നത്. വലിയ പഠിപ്പിസ്റ് അല്ലാത്ത ഞാൻ ആദ്യ വാരം അമ്പലത്തിൽ പോവുകയും മറ്റു സത്കർമങ്ങൾ ചെയുകയും ചെയ്യും.എന്തായാലും ഒരു വർഷം പോലും തോൽക്കാതെ എങ്ങനെയോ കടന്നുകൂടിയിട്ടും ഉണ്ട്. അപ്പോ പിന്നെ മാസത്തിന്റെ അവസാന വാരം അടിപൊളിയായിരിക്കും. ഏപ്രിൽ അങ്ങനെ എന്റെ ലക്കി മാസമായി ഞാൻ തന്നെ declare ചെയ്തു.

പക്ഷേ ഒരു ഏപ്രിലിൽ ഒരു പോസ്റ്റ് കാർഡ് വില്ലനായി എത്തി.... ഇനി അത് എന്താന്നല്ലേ? നേരത്തെ പറഞ്ഞത് പോലെ ഏപ്രിൽ 1 മുതൽ ഞാൻ വളരെ നല്ല കുട്ടിയാണ്. രാവിലെ എഴുന്നേൽക്കും അമ്പലത്തിൽ പോകും 'അമ്മ പറയുന്നത് അനുസരിക്കും അച്ഛന് വേണ്ടതൊക്കെ കൈയിൽ കൊണ്ട് കൊടുക്കും ചേച്ചിയുമായിട്ടുള്ള fights നു ബ്രേക്ക് കൊടുക്കും..... ഇതിൽ കൂടുതൽ എന്താ ചെയെണ്ടേ? അങ്ങനെ ആ വർഷവും നല്ല കുട്ടിയാവാനായി ഒന്നാം തീയതി alarm വച്ച് എഴുന്നേറ്റു. 11.30 വരെ ഞാൻ decent തന്നെ ആയിരുന്നു. അപ്പോഴാണ് നമ്മുടെ പോസ്റ്മാൻ വേലായുധൻ അങ്കിൾ സൈക്കിളിൽ വരുന്നത് (അന്നൊക്കെ പോസ്റ്മാൻന്റെ പേര് പോലും അറിയായിരുന്നു കാരണം അദ്ദേഹമാണല്ലോ അന്നത്തെ whatsapp ഉം ഫേസ്ബുക്ഉം ഫോണും... ഓൾ ഇൻ വൺ)

ഞങ്ങളുടെ വീടിന്റെ മുൻപിൽ അങ്കിൾ സൈക്കിൾ നിർത്തി. അങ്കിളിനെ കണ്ടപ്പോൾ ഞാൻ പതിവുപോലെ ചിരിച്ചു. അങ്കിൾ പതിവുപോലെ തന്നെ 'ചിരിച്ചില്ല'. കൈയിലെ കത്തുകളുടെ കെട്ട് എടുത്തു എന്തോ തിരയുന്നു. അച്ഛനോ അമ്മയ്ക്കോ കത്തുണ്ടാകും ഞാൻ കരുതി. ചേച്ചി അപ്പോൾ ടൈപ്പിംഗ് ക്ലാസ് കഴിഞ്ഞു വരുന്നുണ്ടായിരുന്നു. ചേച്ചിയെ കണ്ടപ്പോൾ അങ്കിൾ തല പൊക്കി കണ്ണടയുടെ വിടവിലൂടെ നോക്കിയിട്ടു ചോദിച്ചു \"നിന്റെ അനിയത്തിയുടെ പേരെന്താ?\" \"ദേവിക \"ചേച്ചി പറഞ്ഞു. ഒരു പോസ്റ്റ് കാർഡ് അങ്കിൾ എടുത്തു എന്നിട്ടു തിരിച്ചു പിടിച്ചു നോക്കി ആ മുഖത്ത് ഒരു ചിരി വിടർന്നു. എന്നിട്ട് എന്നെയൊന്നു നോക്കി പക്ഷേ ചേച്ചിയോട പറഞ്ഞു \"നിന്റെ അനിയത്തിക്കാ കത്ത് ....\" ഇതു പറഞ്ഞ കാർഡ് ചേച്ചിക്കും കൊടുത്തു അങ്കിൾ സൈക്കിൾ ചവിട്ടി അങ്ങ് പോയി.

ഞാനും ചേച്ചിയും അന്നൊക്കെ ദിവസത്തിൽ 8 മുതൽ 10 മണിക്കൂർ മാത്രമാണ് fight ചെയ്യാതെ ഇരിക്കുന്നത്. അതിന്റെ കാരണം ആ സമയം ഞങ്ങൾ ഉറക്കമായിരിക്കും. പക്ഷേ ഏപ്രിലാണ്.... ഞാൻ decent ആണ്... എന്നാൽ ചേച്ചിക്ക് ഏപ്രിൽ സാധാരണ ഒരു മാസം കാരണം അവളായിരുന്നു ക്ലാസ് ഫസ്റ്റ്. അപ്പൊ പിന്നെ റിസൾട്ടിനെ എന്തിനു പേടിക്കണം? അതുമാത്രവുമല്ല എല്ലാവരുടെയും ഗുഡ് ലിസ്റ്റിൽ പേരുള്ളവൾ.... നമ്മുക്ക് പോസ്റ്റ് കാർഡിലേക്കു തിരിച്ചു വരാം. അങ്ങനെ ചേച്ചിയുടെ കൈയിൽ എന്റെ പേരിൽ വന്ന പോസ്റ്റ് കാർഡ്. അത് വായിച്ചതും ചേച്ചി ചിരിക്കാൻ തുടങ്ങി. ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്ന പോലെ. എന്റെ മാനസികാവസ്ഥ മനസിലാക്കണം. ചെറിയ കുട്ടിയാണ് ഞാൻ (14-15 വയസു മാത്രം) പോരാഞ്ഞിട്ട് അമ്മയും അച്ഛനും ജോലിക്കു പോയിരിക്കുന്നു. എന്നെ support ചെയ്യാൻ ആരുമില്ല. കാര്യം ചോദിക്കുന്നുണ്ട് പക്ഷേ ചേച്ചി കാർഡ് നോക്കും വീണ്ടും ചിരിക്കും. വീട്ടിലെ ജോലിക്കു നിൽക്കുന്ന ചേച്ചി വന്നു കാര്യം തിരക്കി.

\"ആയിഷ ചേച്ചി...(വീട്ടിൽ നിൽക്കുന്ന ചേച്ചി) അറിഞ്ഞോ... ഇവൾ വിഢിയാണെന്നു പറഞ്ഞു പോസ്റ്റ് വന്നിരിക്കുന്നു. എനിക്ക് കാര്യം മനസിലായില്ല. ചോദിച്ചിട്ടും പറയാത്തതുകൊണ്ട് എന്റെ സർവ്വ ശക്തിയുമുപയോഗിച് പോസ്റ്റ് കാർഡ് പിടിച്ചു വാങ്ങി. അതിൽ ഇത്രമാത്രമാണ് എഴുതിയിരിക്കുന്നത് \"നീ ഒരു വിഡ്ഢി\" ഇന്നായിരുന്നു ഇങ്ങനെ ഒരു പോസ്റ്റ് എങ്കിൽ ഞാൻ delete ചെയ്യുകയോ അല്ലെങ്കിൽ അപ്പൊ തന്നെ തിരിച്ചു മെസ്സജ് അയക്കുകയോ അതുമല്ലെങ്കിൽ ബ്ലോക്ക് എങ്കിലും ചെയ്തേനെ... ചേച്ചിയുടെ ചിരി കൂടി കൂടി വരുന്നു കൂട്ടത്തിൽ ചേച്ചിയോട് കൂറുള്ള ആയിഷ ചേച്ചിയും ചിരിക്കുന്നുണ്ട്. കാതുകളിൽ ചിരിയുടേ ശബ്‌ദം വല്ലാതെ മുഴങ്ങി. നിർത്താൻ പറയുന്നുണ്ട് ഞാൻ പക്ഷേ ചേച്ചി ചിരിക്കുന്നുണ്ട് കൂട്ടത്തിൽ വിഡ്ഢി എന്ന് വിളിക്കുന്നുമുണ്ട്. ഹോ വല്ലാത്ത അവസ്ഥ... ആഞ്ജനേയ control തരണമേ... പക്ഷേ തന്നില്ല...പെട്ടെന്ന് ഞാൻ ചേച്ചിയുടെ മുഖത്തിനിട്ടു ഒന്ന് കൊടുത്തു. പ്രതീക്ഷിക്കാത്ത സമയത്തു കിട്ടിയത് കൊണ്ടാവാം കുറച്ചു seconds അവൾ എന്നെ ഒന്നും ചെയ്തില്ല. seconds എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ പക്ഷേ അത് കഴിഞ്ഞപ്പോൾ ചേച്ചി തുടങ്ങി.'നക്ഷത്ര ദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി' എന്ന പാട്ടിലെ പോലെ ഞാനും കണ്ടു തെളിഞ്ഞ ദീപങ്ങൾ. ചേച്ചിയല്ലേ? നല്ല strong ആയിട്ട തിരിച്ചു തന്നത്.

ചെറുതാണെങ്കിലും എന്നിലെ സ്ത്രീ ശക്തി ഉണർന്നു.... പിന്നെ മുടി വലിയും ചെകിട്ടത്തടിയും കാല് പിടിച്ചു വലിക്കലുമായി രണ്ടാളും wrestling championsനെ പോലെ അടി കൂടി. ആയിഷ ചേച്ചി മതി നിർത്തു എന്നൊക്കെ പറയുന്നുണ്ട് ഞങ്ങൾ അംഗം കുറിച്ച് കഴിഞ്ഞിരുന്നു. ഇനി രണ്ടാളിൽ ഒരാൾ ജീവനോടെ ഉണ്ടായാൽ മതി എന്നായി. വീടിനുള്ളിൽ നിന്നും പുറത്തേക്കു അടികൂടി എത്തിയതൊന്നും ഞങ്ങൾ അറിഞ്ഞില്ല. മുറ്റത്തു ചേച്ചിയെ ഉന്തിയിട്ട ഞാൻ അവളുടെ പുറത്തേക്കു ചാടിക്കയറി അടിക്കാൻ തുടങ്ങി. കബഡിയിൽ തിരിച്ചു അടിക്കുന്നത് പോലെ ചേച്ചിയും വിട്ടില്ല. ഇഞ്ചോടിഞ്ചു പോരാട്ടം...ആര് ജീവനോടെ ഉണ്ടാകും?

അപ്പോഴാണ് അമ്മയുടെ എൻട്രി. ജോലി കഴിഞ്ഞു വന്നതാണ്. ഞങ്ങളുടെ live performance കണ്ട് ഞെട്ടി നിന്നുപോയി ആ പാവം. എന്നാൽ ആ നിൽപ്പും കുറച്ചു seconds മാത്രമായിരുന്നു. അതിനിടയിൽ ആയിഷ ചേച്ചി എരി തീയിൽ നന്നായി നെയ് ഒഴിച്ചു. \"കുറെ നേരമായി ചേച്ചി ഇവര് അടി തുടങ്ങിയിട്ട്. എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല.\" അവർ അമ്മയോട് പറഞ്ഞു.

'അമ്മ അകത്തേക്ക് പോകുന്നത് കണ്ടു. ഞങ്ങൾ പക്ഷേ concentration വിടാതെ continue ചെയ്യുകയായിരുന്നു fight. പെട്ടന്നു ഞങ്ങളുടെ അടുത്തേക്ക് ഒരു വെട്ടുകത്തി വന്നു വീണു. നോക്കിയപ്പോൾ അമ്മയാണ് അത് എറിഞ്ഞത്. \"എനിക്ക് രണ്ടിനെയും വേണ്ട വെട്ടി മരിച്ചോ രണ്ടും. ഇങ്ങനെത്തെ രണ്ടണ്ണം വേണ്ട എനിക്ക്\" 'അമ്മ അലറി. ആയിഷ ചേച്ചി അപ്പോഴേക്കും കാരണം അമ്മയുടെ ചെവിയിൽ എത്തിച്ചിരുന്നു. \"വിഡ്ഢികൾ രണ്ടും വിഡ്ഢികളാ... 'അമ്മ ആക്രോശിച്ചു. അപ്പോഴേക്കും ഞങ്ങൾ ചാടി എഴുന്നേറ്റു.കുനിഞ്ഞു നിൽക്കുകയാണ്. 'അമ്മ വന്ന് നിലത്തു കിടന്ന പോസ്റ്റ് കാർഡ് എടുത്തു \" നീ ഒരു വിഡ്ഢി\" എന്ന് ഉറക്കെ വായിച്ചു എന്നിട്ടു തിരിച്ചു നോക്കി വായിച്ചു \"To,ദേവിക ബാലകൃഷ്ണൻ\" വീണ്ടും ഒരു second ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല...പക്ഷേ എല്ലാരുടെയും മുഖത്ത് പല വികാരങ്ങൾ മാറി മറഞ്ഞു കാരണം ഞാൻ ദേവിക രാമചന്ദ്രൻ ആണ്. അപ്പൊ എനിക്കല്ലായിരുന്നു ആ കാർഡ് . വേലായുധൻ അങ്കിളിനു തെറ്റിയതാ, ചേച്ചിയും അത്രയ്ക്ക് നോക്കിയില്ല. മൂന്ന് വീട് അപ്പുറത്തു മറ്റൊരു ദേവിക ഉണ്ട് ദേവിക ബാലകൃഷ്ണൻ. ഒരു വലിയ ചേച്ചിയ എന്റെ ചേച്ചിയുടെ സീനിയർ ആയിട്ട് കോളേജിൽ പഠിക്കുന്ന ചേച്ചി....

ആർക്കോ വേണ്ടി തിളച്ച സാമ്പാർ എന്നൊക്കെ പറയുന്നത് പോലെ ആർക്കോ വേണ്ടി തല്ലു കൂടിയ ഞാനും ചേച്ചിയും ആരായി? ഞാൻ പറയുന്നില്ല....... എല്ലാരും കൂടി ഒന്ന് പറഞ്ഞേ...........
അത് തന്നെ........ 


By Devika Ramachandran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot