Slider

ഒരു തീവണ്ടി യാത്രയിൽ

0
Image may contain: 1 person, sunglasses and beard

എന്നും പോകാറുള്ള തീവണ്ടിയേയും കാത്ത് ഞാൻ പ്ലാറ്റ്‌ഫോമിൽ നില്ക്കുകയാണ്..അപ്പോഴാണ് ഞാനാ കാഴ്ച്ച കാണുന്നത്.നല്ല മനോഹരമായി അലങ്കരിച്ച ഒരു തീവണ്ടി വളരെ പതുക്കെ പ്ലാറ്റ്‌ഫോമിനെ ലക്ഷ്യമാക്കി വരുന്നു.. ചെറിയ കുട്ടികളെ പോലെ എനിക്കതൊരു കൗതുകമായി തോന്നി.ആ തീവണ്ടി സ്റ്റേഷനിൽ നിന്നു..പക്ഷെ ആരും അതിൽ നിന്ന് ഇറങ്ങുന്നില്ല.കുറച്ച് പേർ കയറുന്നുണ്ട്..ആ കയറുന്നവരെ മുഴുവൻ അതിലേ യാത്രികർ കൈപിടിച്ചു കയറ്റുന്നു..എനിക്ക് പോകാനുള്ള തീവണ്ടി വരാൻ ഇനിയും സമയമുണ്ട്. ഞാൻ പതുക്കെ ആ തീവണ്ടിയുടെ അടുത്തേക്ക്ചെന്നു. പെട്ടെന്ന് തീവണ്ടി നീങ്ങി തുടങ്ങി അപ്പോഴേക്കും എൻ്റെ വലത്തേക്കാൽ ആ തീവണ്ടിയുടെ ചവിട്ട്പടിയിൽ എത്തിയിരുന്നു.. ഞാൻ താഴേ വീഴുമെന്ന് ഉറപ്പിക്കുമ്പോൾ ആ തീവണ്ടിയിലെ യാത്രികരുടെ മുഴുവൻ കൈകളും എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു..എന്നെ ആരോ തീവണ്ടിയിലേക്ക് വലിച്ചിട്ടു..അതിന്റെ അകത്തുകയറിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപോയി.എല്ലാവരും എന്തൊക്കെയോ എഴുതുന്നു...ചിലർ ഗഗനമായ വായനയിലാണ് എന്നിട്ടും ഞാൻ കയറിവന്നപ്പോൾ എന്നെ വളരെ സ്നേഹത്തോടെ,ചിലർ ചെറിയ ശാസനയോടെ എന്നെ സ്വീകരിച്ചു.
ഞാനിപ്പോൾ ഈ തീവണ്ടിയിലെ ഒരു യാത്രക്കാരനാണ്..അതിൻ്റെ അമ്പരപ്പ് എന്നിലുണ്ട്.
ഞാൻ ചുറ്റുമൊന്ന് നോക്കി...ഒരാൾ ഒന്നും എഴുതുന്നില്ലെങ്കിലും മറ്റുള്ളവരുടെ എഴുത്തുകൾ വായിച്ച് അഭിപ്രായങ്ങൾ പറയുന്നുണ്ട്.. അപ്പോഴാണ് രണ്ട് ഇണകിളികൾ അപ്പുറവും ഇപ്പുറവും ഇരുന്ന് എഴുതുന്നത്..ഒരാൾ ഏതോ തുടർകഥ എഴുതുകയാണ്..മറ്റേയാൾ ഒരു കുറുപ്പിൻ്റെ രസികൻ കഥയെഴുതുന്നു..അപ്പോൾ അതാ കുറച്ചു ആൾകൂട്ടം രണ്ട് പേരെ വളഞ്ഞു വെച്ചിരിക്കുന്നു.. അത് വളഞ്ഞ് വെച്ചതല്ല..അവരാ തീവണ്ടിയിലെ ആസ്ഥാന വിദൂഷകന്മാരാണ്..അവരുടെ കഥകൾ വായിച്ച് ഞാനും പൊട്ടിചിരിച്ചു...അതിൽ ഒരാൾ തേങ്ങാകഥയും മറ്റേയാൾ കൊറിയൻ കഥയുമാണ് എഴുതിയത്..അപ്പോഴാണ് തീവണ്ടിയിലെ കാരണവത്തിയായ എല്ലാവരും ടീച്ചറമ്മ എന്ന് വിളിക്കുന്ന ആളുടെ പ്രവേശനം..വന്നപ്പാടെ എന്നെ കെട്ടിപ്പിടിച്ചു ആ സ്നേഹം ആവോളം ഞാനറിഞ്ഞു.. വരുമ്പോൾ ഒരു പാത്രം നിറയെ നല്ല മധുരമുള്ള പാൽപ്പായസം കൈയ്യിൽ കരുതിയിരുന്നു.എല്ലാ യാത്രക്കാർക്കും ടീച്ചറമ്മയുടെ കൈകൊണ്ട് തന്നെ പായസം നല്കി..ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും ആരും ഇറങ്ങി പോകുന്നത് ഞാൻ കണ്ടില്ല.. പകരം പുതിയ യാത്രക്കാർ കയറികൊണ്ടേയിരുന്നു..അവരെയെല്ലാം സ്വീകരിക്കാൻ ഞാനും തയ്യാറായി...ആ തീവണ്ടിയിലെ ആദ്യയാത്രക്കാർ പുറകിൽ വന്നവർക്ക് പല ഉപദേശങ്ങളും നല്ക്കുന്നുണ്ട്...ഞാൻ പെട്ടെന്ന് തന്നെ അവർക്ക് ഒരനുജനായി മാറി ചിലർക്ക് ഞാൻ ജേഷ്ഠനായി..ഞാനും എന്തൊക്കെയോ കുത്തി കുറിച്ചു..അത് വായിച്ച് ചിലർ സന്തോഷിച്ചു ചിലർ പരിഭവിച്ചു..അത് അവർ നേരിട്ട് പറയാൻ ഒരു മടിയും കാണിച്ചില്ല..പക്ഷെ എന്നിരുന്നാലും നല്ല സ്നേഹമുള്ള പരസ്പരം ബഹുമാനമുള്ള യാത്രക്കാരായിരുന്നു ആ തീവണ്ടിയിലെ മുഴുവൻ യാത്രികരും..വണ്ടി മാറി കയറിയത് ഞാൻ വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോൾ 'നീ ശരിയായ വണ്ടിയിലാണ് കയറിയിരിക്കുന്നത്..നീ ആ പഴയ വണ്ടിയിൽ തന്നെ സ്ഥിരം യാത്ര ചെയ്യുന്നത് ഞങ്ങൾ പേടിയോടെയാണ് കണ്ടിരുന്നത്..ഇനിയീ വണ്ടിയിൽ നിന്ന് നീ ഇറങ്ങരുത്.അത് എവിടെ വരെ പോകുന്നുവോ അവിടെ വരെ പോകുക'എന്നായിരുന്നു മറുപടി... അതേ ഇനിമുതൽ ഈ വണ്ടിയിലാണ് എൻ്റെ യാത്ര...മറ്റെല്ലാ വണ്ടികളെയും ഞാൻ ഒഴിവാക്കി.. ഈ യാത്രയിൽ കിട്ടുന്ന സുഖം എനിക്ക് മറ്റൊരിടത്ത് നിന്നും കിട്ടില്ല എന്നറിയാം..ഈ തീവണ്ടിയിലെ ഒരു ചെറിയ യാത്രികനായി പുതിയ യാത്രക്കാരെ സ്വീകരിക്കാൻ അവരെ നേർവഴിക്ക് നയിക്കാൻ ഞാനുമുണ്ടാകും..ഈ യാത്ര അവസാനിക്കാതിരിക്കട്ടെ...ഈ തീവണ്ടിയിലെ എല്ലാ യാത്രക്കാർക്കും ഹൃദയം നിറഞ്ഞ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ....
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo