Showing posts with label AjilNilackal. Show all posts
Showing posts with label AjilNilackal. Show all posts

വെയിൽ മരണം


മഞ്ഞിച്ച 
വെയിലറുതിയിൽ 
നീണ്ട നിഴൽ
പോലെ വന്നു
കൈ പിടിക്കും.
പിന്നെ
തുള്ളുന്ന മഴയിൽ
കണ്ണീർപ്പാടത്തിൻറെ
നടുവരമ്പിൽ
കൈ വിട്ടു
മഴവില്ല് വിരിയുന്ന
ദിക്കിലേക്ക്
ചിറകു വിരിയ്ക്കും!
നരച്ച വെയിലിൽ
ആരും
വരാനില്ലാത്ത ഉമ്മറത്ത്‌
ചിറകു കുഴഞ്ഞു
നിഴൽ പോലെ
പിന്നെയും
വന്നേക്കും.
പൊള്ളുന്ന
പനിക്കിടക്കയിൽ
വിറച്ചു
കണ്ണടച്ചു കിടക്കും
മഴവെള്ളമൊലിക്കുന്ന
എൻറെ
ശവമഞ്ചമെത്തും വരെ!


By: 
Ajil Nilackal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo