Showing posts with label SreelakshmiPradeep. Show all posts
Showing posts with label SreelakshmiPradeep. Show all posts

# ഒരധ്യാപികയുടെ ഡയറിക്കുറിപ്പ്

# ഒരധ്യാപികയുടെ ഡയറിക്കുറിപ്പ്
ദൈവമേ ഇന്നും വൈകിയല്ലോന്നോർത്ത് വീട്ടീന്നിറങ്ങി ആഞ്ഞു നടക്കുമ്പോൾ കൂട്ടിന് മഴയും ഒപ്പം കൂടി. കുട നിവർത്താനൊന്നും നിന്നില്ല അൽപ്പം നനഞ്ഞു തന്നെ ബസ് സ്റ്റോപ്പിലെത്തി.ഭാഗ്യം ബസ് വരുന്നേ ഉണ്ടായിരുന്നുള്ളൂ. ശ്വാസം വിടാനുള്ള ഇടം ഇല്ലാഞ്ഞിട്ടു കൂടി അതിൽ മിക്ക സ്റ്റോപ്പിൽ നിന്നും ആൾക്കാർ ഞെങ്ങി ഞെരുങ്ങി കയറിക്കൊണ്ടിരുന്നു.പുറത്തു പെയ്യുന്ന മഴയുടെ ശക്തി റോഡിലൂടെ ഒഴുകുന്ന വെള്ളം കാണിച്ചു തന്നു. സ്കൂൾ സ്റ്റോപ്പിലെത്തിയപ്പോഴെക്കും മഴയുടെ ശക്തി ഒന്നു കൂടെ കൂടിയ പോലെ തോന്നി. മഴ കാരണം പുറത്തിറങ്ങാനാകാതെ കുട്ടിക്കുറുമ്പുകാരെല്ലാം ക്ലാസ് മുറികളിൽ അസ്വസ്ഥരായി. തീരെ ഇരിപ്പുറക്കാത്തവർ മാത്രം സ്കൂൾ വരാന്തയിൽ നിന്ന് വെള്ളം തെറിപ്പിക്കുകയും കളിക്കുകയും ചെയ്തു. സ്റ്റാഫ് റൂമിലെത്തിയപ്പോഴേക്കും ടീച്ചർമാരെല്ലാം ക്ലാസിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മഴയുടെ അസ്വസ്ഥത അവിടെയുo കണ്ടു.കഥകളും കവിതകളുമെഴുതാനും സ്വപ്നം കാണാണുമൊഴികെ മഴ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാലും മഴക്കു മഴ തന്നെ വേണo.
ഹാജർ ബുക്കും പുസ്തകങ്ങളുമെടുത്ത് ക്ലാസിലേക്കു ചെന്നു കയറുമ്പോൾ ഒരു യുദ്ധഭൂമിയുടെ പ്രതീതിയായിരുന്നു. പെൻസിലിന്റെ മുനമ്പ് നഷ്ടപ്പെട്ട ഭൈമി കരച്ചിലിന്റെ മൂർത്തന്യാവസ്ഥയിലായിരുന്നു. സൂര്യ ജിത്തിന്റെ ബുക്കിന്റെ പുറംചട്ട വലിച്ചു കീറി ആദിൽ വീണ്ടുംതന്റെ ഭയമില്ലായ്മ എനിക്കു കാട്ടി തന്നു. ജനാലയിൽ കൂടി വാട്ടർ ബോട്ടിലും കുടയും പുറത്തേക്കിട്ട് അതെടുക്കാൻ പോകാനായി അവസരം കാത്തിരിക്കുന്ന നന്ദ. ടോയിലറ്റിൽ പോയേ തീരൂന്നു ഗൗതം.. അവന്റെ കൂട്ടുകാർക്കും ഇതേ ആവിശ്യം. പിന്നെ പരാതികളുടെ നീണ്ട നിരയും....
ടീച്ചറേ... അവനെന്നെ തല്ലി, ദേഹത്ത് വെള്ളം തെറിപ്പിച്ചു, പെനിസിലെടുത്തൂ, ക്ലാസിൽ ബഹളംവച്ചൂ തുടങ്ങി അത്യന്തം സങ്കീർണമായ പരാതികളും എനിക്കു മുന്നിൽ കുടഞ്ഞിട്ടു. ഹാജർ വിളിച്ച ശേഷം നമുക്കൊക്കത്തിനുമൊരു പരിഹാരം കാണാമെന്ന എന്ന വാഗ്ദാനത്തിനു മുന്നിൽ അവർ ശാന്തരായി.
ഒന്നാം ക്ലാസുകാരാണിത്.വികൃതിയുടെ നിറകുടങ്ങൾ... ഹാജർ വിളിച്ചവ സാനിപ്പിച്ചു .ഒരാളൊഴികെ ബാക്കി സുന്ദരികളും വീരൻമാരും എത്തീട്ടുണ്ട്.
'കൃഷ്ണകുമാർ ' കഴിഞ്ഞ 3 ദിവസമായി വരുന്നില്ല. വിളിച്ചന്വേക്ഷിക്കാൻ നമ്പറൊന്നും തന്നിട്ടുമില്ല. പലവട്ടം ബുക്കിലെഴുതി കൊടുത്തിട്ടും നമ്പർ കൊണ്ടുവന്നു തന്നില്ലിതുവരെ.. ഒരു കുട്ടി അടുപ്പിച്ച് കുറച്ചു ദിവസം വരാതിരുന്നാൽ എനിക്കാകെ ഒരു ശ്വാസം മുട്ടലാണ്.. വരാത്തവരെ വിളിച്ചന്വേഷിച്ചാലെ ഒരു സമാധാനമുള്ളൂ.
കൃഷ്ണ കുമാർ തീരെ മെലിഞ്ഞ് ഉയരം കുറഞ്ഞ വാതോരാതെ സംസാരിക്കുന്ന എന്നാൽ കുസൃതികളില്ലാത്ത ഒരു ശാന്തനായ കുട്ടി. മിടുക്കനാണവൻ .. എന്നാൽ ഹോം വർക്കു മാത്രം ചെയ്തു വരില്ല. അതാണവന്റെ ഏക പോരായ്മ.
സ്കൂൾ തുറന്ന ദിവസം എല്ലാവരും അമ്മയുടെയും അച്ഛന്റെയും കൈകളിൽ തൂങ്ങി സകൂ ളിലേക്കെത്തിയപ്പോൾ ഏകദേശം 13 വയസ് പ്രായം തോന്നിക്കുന്ന തന്റെ ചേച്ചിക്കൊപ്പമാണവൻ വന്നത്.ആ ദിവസത്തെ തിരക്കിൽ അധികമൊന്നും ആ പെൺകുട്ടിയോട് സംസാരിക്കാനും കഴിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിൽ മൂന്നാം ക്ലാസുകാരനായ മൈക്കിളിനോടപ്പമാണവൻ അവൻ വരുകയുo പോവുകയും ചെയ്യുക. ഒരേട്ടന്റെ വാൽസല്യവും അധികാരനുമായി അവനെ ചേർത്തു പിടിച്ചു വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.
ഉച്ചഭക്ഷണ സമയത്ത് മൈക്കിളിനോട - ന്വേഷിച്ചു
''എന്താ കുറച്ച് ദി
വസമായി കൃഷ്ണനെ കാണാനില്ലല്ലോ?".
'' അറിയില്ല ടീച്ചറെ... എന്നും വഴിക്കു വച്ചാ നമ്മൾ കണ്ടുമുട്ടാറ് ".
''മോനറിയാമോ അവന്റെ വീട്?"
" അറിയാം എന്താ ടീച്ചറെ " ന്നുള്ള ചോദ്യത്തിൽ വൈകിട്ട് ഞാനും ഒപ്പം ഉണ്ട് എന്നു പറയാനാണെനിക്കു തോന്നിത്..
സ്കൂൾ ഫയലിൽ സൂക്ഷിക്കാനുള്ള പല രേഖകളും ഇനിയും കൊണ്ടു വന്നിട്ടില്ലവൻ, എന്തായാലും ഇതൊക്കെ പറയുകയും വേണം കാര്യം അന്വേഷിക്കുകയും ചെയ്യാം ഇതായിരുന്നു ലക്ഷ്യം.
വൈകിട്ടെന്നെയും കാത്ത് മൈക്കിൾ പുറത്ത് നിൽപ്പുണ്ടായിരുന്നു.' ടീച്ചറേ... നമുക്കീ ഇടവഴീക്കൂടാണേൽ പെട്ടന്നെത്താം ഇല്ലേൽ കുറെ നടക്കണം. ഇതിലേ പോകാം ടീച്ചറേ ന്നുള്ള ചോദ്യത്തിന് പോകാം ന്നു മറുപടി നൽകി ഞാൻ.. പൊതുവെ സംസാര പ്രിയനായ മൈക്കിൾ ഇപ്പോഴും ആ പതിവ് തുടർന്നു.
ഏറെ നേരത്തെ നടത്തിനൊടുവിൽ ഞങ്ങൾ നടന്നു ചെന്നെത്തിയത് കാട്ടുകല്ലുകളാൽ കൽപ്പടവുകളുള്ള ഓല മേഞ്ഞ വരാന്തയെല്ലാം പൊട്ടിയടർന്ന ദാരിദ്യം നിഴലിക്കുന്ന ഒരു വീടിനു മുന്നിലാണ്.
കൃഷ്ണാ...... നുള്ള ന്റെ നീട്ടി വിളിയിൽ നിക്കറു മാത്രം ഇട്ട്,കൈയിലൊരു പാത്രവുമായി
അവനിറങ്ങി വരുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ അമ്പരപ്പാൽ വിടർന്നിരുന്നു.
ഇച്ചേച്ചീ.... ഒന്നിങ്ങു വന്നേ ദാ ന്റെ ടീച്ചറു വന്നൂന്നളള വിളിയിൽ അവന്റെ സ്നേഹം ഞാനറിഞ്ഞു...
എന്റെ കൈ പിടിച്ച് വീട്ടിലേക്കു കയറ്റുമ്പോൾ ഞാനവന്റെ കൈയ്യിലെ പാത്രത്തിലേക്കു നോക്കി. കഞ്ഞിയാണതിൽ.ഞാൻ ചോദിക്കാനാഞ്ഞചോദ്യം മൈക്കിൾ ചോദിച്ചു.
"ന്താടാ നീ ഇപ്പോഴാണോ കഞ്ഞി കുടിക്കണേ....?"
ആ ചോദ്യമവൻ തീരെ പ്രതീക്ഷിച്ചില്ലാന്നു ആ മുഖം വിളിച്ചു പറഞ്ഞു.
അത് അമ്മക്കുള്ളതാണ് മറുപടി അവന്റെ ചേച്ചിയാണ് പറഞ്ഞത്.. അമ്മയെവിടെ? അമ്മക്കെന്താ പറ്റീത് ? തുടങ്ങി ഒരായിരം ചോദ്യം മനസിലൂടെ കടന്നു പോയി. .ഞാൻ വന്നിത്രയും സമയമായിട്ടും അമ്മയെ പുറത്തേക്കു കണ്ടില്ല.
ടീച്ചർ വരൂ അമ്മയെ കാണാം... ന്ന് പ്രായത്തിൽ കവിഞ്ഞ പക്വതയോടവൾ വിളിച്ചപ്പോൾ ഞാനെണീറ്റ് ഒപ്പം ചെന്നു.
നേരിയ മൂത്ര ഗന്ധമുള്ള മുറിയിലെ ജനലുകൾ അടഞ്ഞുകിടന്നിരുന്നു.. ആ ചുവരിനോട് ചേർന്നു കിടന്ന ആ കട്ടിലിനോട് ചേർന്ന് അസ്ഥികൾ മാത്രമുള്ളൊരു രൂപം... ഞങ്ങളുടെ
# അമ്മയാണ് ....
വഴി തെറ്റിയ കണ്ണുനീർത്തുള്ളിയുടെ നനവിൽ....
ശ്വസമെടുക്കാൻ പോലും മറന്നു ഞാൻ നിന്നപ്പോൾ ഒരു കുഞ്ഞികൈ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. കുനിഞ്ഞവനെ എന്റെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ ഞാൻ വല്ലാത്ത കുറ്റബോധത്താൽ നീറുകയായിരുന്നു.
ഗൃഹ പാഠങ്ങൾക്കുനേരെ അവൻ കാണിക്കുന്ന അവജ്ഞ എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വീട്ടിലെന്താ ഇതിനും മാത്രം പണി എന്ന ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിന്നതോർക്കുമ്പോൾ എനിക്കെന്റെ സങ്കടം നിയന്ത്രിക്കാനായില്ല.
അമ്മ കിടപ്പിലായിട്ട് രണ്ടര വർഷായി ടീച്ചറെ... പെട്ടന്നൊരൂസം തളർന്നു വീണതാ... സംസാരിക്കയുമില്ല ഒരു കൈയും കാലും അനക്കയും ഇല്ല.അമ്മക്ക് വയ്യാണ്ടായപ്പോ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. വയ്യങ്കിലുംഅമ്മമ്മ കയറിടാൻ പോകും.. അമ്മയെ ഒറ്റക്കാക്കി എങ്ങോട്ടും പോകാൻ പറ്റില്ല. അതു കൊണ്ടു ഞാൻ പഠിപ്പു നിർത്തി . വല്ലപ്പോഴുംഇവനും കൂടി നിന്നാൽ ഒരു സഹായമാകും.അതാ ടീച്ചറെ അവൻ വാരാഞ്ഞത്.തിങ്കളാഴ്ച മുതൽ അവൻ വരും...ഇത്രയും പറയുമ്പോൾ ഒരിക്കൽ പോലും അവളുടെ ശബ്ദമിടറുകയോ കണ്ണു നിറയുകയോ ചെയ്തില്ല.
സാഹചര്യങ്ങൾ അവളെ കരുത്തുള്ളവളാക്കി. അമ്മയുടെ തണലിൽ കീഴിൽ എന്തിനുo ഏതിനുo അമ്മയെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടന് പ്രായമാണത്... എന്നാലവരോ???
സുരക്ഷിതമായൊരു ജീവിതമില്ലാതെ ജീവിക്കുന്നവർ.....
യാത്ര പറയും മുൻപ് ആ അമ്മയുടെ കൈ പിടിച്ചൊരുറപ്പു കൊടുത്തു ഞാൻ... മകളും മകനുമാണെനിക്കവർ...ജീവിതം ഒരിക്കലും വഴി മുട്ടാനിടയാക്കില്ല..
ആ അമ്മ കണ്ണിരുകൊണ്ടാണെനിക്ക് മറുപടി തന്നത്...
കൃഷ്ണനെ അടുത്ത് വിളിച്ച് കവിളൊത്തൊരു ഉമ്മ കൊടുത്ത് ഞാൻ നടന്നു തുടങ്ങി.... ഉത്തരവാദിത്തമുള്ളൊരു അമ്മയായി...
അവരുടെ നൻമ നിറഞ്ഞ ജീവിതത്തിനു വേണ്ട ഒരുക്കങ്ങളിലേക്ക്
ശ്രീലക്ഷ്മി പ്രദീപ്

#സംതൃപ്തി


കുറച്ച് വിലക്കുറവ് മോഹിച്ച് നോട്ടുബുക്കുകൾ വാങ്ങാൻ ഒരു പ്രമുഖ ബുക്ക് ഷോപ്പിലെത്തിയതാണ് ഞാൻ. സ്കൂൾ തുറക്കുന്നതിന്റെ തിരക്കു മുഴുവൻ ഇവിടാണ്... ഞാനും ആ തിരക്കിലേക്ക് തിരുകി കയറി ചുറ്റും ഒന്നു നോക്കി .ആ തിരക്കുകളിൽ നിന്നെല്ലാം തെന്നി മാറി ഒരമ്മയും രണ്ട് പെൺകുട്ടികളും. പഴകിയതാണെലും വൃത്തിയുള്ള വസ്ത്രങ്ങൾ.നഗരത്തിന്റെ ചായതേയ്പ്പുകളോ വലിച്ചുകെട്ടലുകളോ ഇല്ലാത്ത ഗ്രാമത്തിന്റെ നിഷ്കളങ്കത വിളിച്ചോതുന്ന മുഖങ്ങൾ.
പലവട്ടം ആ അമ്മ കൈയിലെ നോട്ടുകൾ എണ്ണുകയും എന്തോ ആലോചിക്കുകയും ചെയ്ത ശേഷം ബുക്കു വാങ്ങാനായി വന്നു നിന്നു.
പിെന്ന ഞാനവരെ കണ്ടത് ബില്ലിംഗ് സെക്ഷനിലാണ്. ബില്ലു കേട്ട് അത്രയും കാശ് കൈയിലില്ലാന്നു പറഞ്ഞ് കുറച്ച് ബുക്കവർ തിരിച്ചേൽപ്പിച്ചു. ബാക്കി ബുക്കും വാങ്ങി കാശും കൊടുത്ത് തിരിച്ചു നടന്നു .
ഞാൻ പുറത്തിറങ്ങിയപ്പോഴും അവർ അവിടെ നിൽപ്പുണ്ടായിരുന്നു. പെൺകുട്ടികളിലൊരാൾ പിണങ്ങി നിൽകുകയാണന്ന് കണ്ടാലറിയാം. അവർക്കരികത്തൂടെ പോകുമ്പോൾ "ന്താ എന്തു പറ്റീന്നു " ചോദിക്കാതിരിക്കാൻ എനിക്കു തോന്നീല.
" ഇപ്പോ വാങ്ങിയ ബുക്കു ഒരാൾക്കു പോലും തികയില്ല. സ്കൂളിലേക്കെങ്ങനെ പോകൂന്നൊക്കെയാ കുഞ്ഞേ ചോദ്യങ്ങൾ. ഞാനെന്തുചെയ്യാനാ..? ശ്വാസം മുട്ടലും അല്ലറ ചില്ലറ വയ്യായ്കകളും ഉണ്ട് .തണുപ്പും പൊടിയും ഒന്നും ഏൽക്കാൻ മേലാ... കുട്ടികളുടഛൻ മരിച്ചേ പിന്നെ വലിയ ബുദ്ധിമുട്ടാ.. ന്നു പറഞ്ഞു നിർത്തിയതും മകളാണ് പിന്നെ ബാക്കി പറഞ്ഞത് ." കഴിഞ്ഞ വർഷം ഇതു പോലായിരുന്നു. സ്കൂൾ തുറന്നിട്ടും ബുക്കുകളൊന്നും വാങ്ങീല.പിന്നെ ക്ലാസ് ടീച്ചറാണ് 3 ബുക്കു വാങ്ങി തന്നത് .അതിൽ 6 വിഷയവും എഴുതി. ഇപ്പോ ബുക്കു വാങ്ങിയാൽ പിന്നെ സ്കൂളടക്കും വരെ ബുക്കു വേണമെന്ന് പറയാനേ പാടില്ല ". വിഷമം കൊണ്ടാവണം ആ അമ്മ മുഖത്തേക്ക് നോക്കാതെ പറഞ്ഞു " നിവർത്തി വേണ്ടേ.... മൂത്തവൾ 10 ലും ഇളയവൾ 8 ലു മാണ്.
രണ്ടാളും ട്യൂഷനുംപോണില്ല.. സ്കൂളി പഠിത്തം മാത്രമേ ഉള്ളൂ... നന്നായി പഠിക്കുന്നതു കൊണ്ട് സ്കൂളിലെ ടീച്ചർമാരും സഹായിക്കും" ...
സംസാരിച്ചു സമയം പോയി.. പോട്ടെന്നു യാത്ര പറഞ്ഞവർ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ കൈയിലെ നോട്ടുബുക്കുകളുടെ യഥാർത്ഥ ആവശ്യക്കാർ അവരാണ് ന്നുള്ള ബോധ്യം ഉണ്ടായത്.
ആ കുട്ടികളെ അടുത്തേക്ക് വിളിച്ച് ഞാനവർക്കാ ബുക്കുകൾ നൽകി.ആ അമ്മ വേണ്ടായിരുന്നൂ ന്ന് പറയുമ്പോഴും അവളാബുക്കുകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു....
ആ മിടുക്കികൾ പഠിക്കട്ടെ നന്നായി തന്നെ. സാഹചര്യങ്ങളും അവസരങ്ങളും ഉണ്ടായിട്ടും ഞാനുൾപ്പെടുന്ന നമ്മൾ എത്ര മാത്രം അലസതയും ആത്മാർത്ഥ ഇല്ലായ്മയുമാണ് പഠനത്തോട് കാണിച്ചിട്ടുള്ളത് എന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
ശ്രീലക്ഷ്മി പ്രദീപ്

ഞാൻ # സാറ.


ഞാൻ # സാറ. അച്ഛന്റെയും അമ്മയുടെയും പ്രണയ പുഷ്പം. എന്റെ വരവോടെ അമ്മയെ നഷ്ടായി. അമ്മയെന്ന കുളിരില്ലാതെ അച്ഛന്റെ തണലിൽ കുഞ്ഞു സാറയായി ഞാൻ വളർന്നു.
അച്ഛന്റെ പെങ്ങൾക്കൊപ്പമായിരുന്നു ഞങ്ങളുടെ താമസം. അവർക്ക് ഞാനൊരു ഭാഗ്യദോഷി ആയിരുന്നു. അച്ഛന്റെ അഭാവത്തിൽ ഞാൻ കണ്ണീർ തോരാത്ത പെരുമഴയായി .അച്ഛന്റെ ചൂടിൽ സങ്കടം മറന്നു ഞാൻ പുഞ്ചിരിച്ചു പക്ഷേ ജീവിതത്തിൽ അവശേഷിക്കുന്ന സന്തോഷവും അച്ഛന്റെ നാടുവിടലോടെ അവസാനിച്ചു.
അച്ഛൻ പെങ്ങൾക്ക് ഞാൻ എടുത്താൽ പൊങ്ങാത്ത ബാധ്യതയായി. പിന്നെന്റെ ജീവിതം അവരുടെ അടുക്കളപ്പുറത്തായി... നല്ലൊരു കുപ്പായമിടാൻ, കൈകളിൽ വളകളണിയാൻ ഞാൻ വല്ലാതെ കൊതിച്ചിട്ടുണ്ട്. കൊതി കൂടീട്ട് അമ്മായിടെ മകളായ അന്നക്കുട്ടീടെ ഒരു പഴയ വളയെടുത്തിട്ടതിന് കള്ളിയാക്കി കൈ പൊള്ളിച്ചിട്ടുണ്ട് അത് ഓർക്കാൻ തന്നെ ഇന്നെനിക്ക് പേടിയാ.. അന്നക്കുട്ടീ ഇട്ടു പഴകി നിറം മങ്ങിയ വസ്ത്രങ്ങളായിരുന്നു എന്റെ പുത്തനുടുപ്പുകൾ.അവൾ സ്കൂളിലേക്കു പോകുമ്പോൾ ഞാൻ ചന്തയിലേക്കോ, കടയിലേേക്കാ ആകും പോവുക. അവൾ പഠിക്കാനിരിക്കുമ്പോ ഞാൻ പാത്രം കഴുകുകയോ രാത്രി ഭക്ഷണത്തിന് അമ്മായിയെ സഹായിക്കുകയോ ആകും. അവൾ ആദ്യം ഭക്ഷണം കഴിക്കുമ്പോൾ ഞാനും അവിടുത്തെ നായ കൈസറും ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചു. അന്നക്കിളയവളാണ് ഞാനെങ്കിലും പുലർച്ചെ എല്ലാവരും എണീക്കും മുന്നെ എനിക്കെണീക്കേണ്ടി വന്നു, അടിച്ചു വാരലും പാലു വാങ്ങലും ചായ ഇടീലും കഴിഞ്ഞാലും അന്നക്കുട്ടി ഉറക്കമെണീക്കയുണ്ടായില്ല. കുത്തുവാക്കുകളാലും ഉപദ്രവങ്ങളാലും സമൃദ്ധമായ എന്റെ ബാല്യകാലമവസാനിപ്പിച്ച് ഞാനിപ്പോ ഇരുപതിൽ എത്തി നിൽക്കുന്ന യുവതിയാണ്. എങ്കിലും അമ്മായിയുടെയും അന്നക്കുട്ടിയുടെയും വക കലാ പരിപാടികൾ എനിക്കു നേരെയുണ്ട്.ഇതിൽ നിന്നെല്ലാം അൽപ്പം ആശ്വാസം കിട്ടുന്നത് പള്ളിയിൽ പോകുമ്പോഴാണ്.വീട്ടിൽ നിന്നും 20 മിനിട്ട് നടത്തമുണ്ട് പള്ളിയിലേയ്ക്ക്.ഞായറാഴ്ചകളിൽ അന്നയും അമ്മയും അവരുടെ വണ്ടിയിലും ഞാൻ നടന്നും പോകും. ഒരിക്കൽ പോലും ഒരിടത്തേക്കും അവരെന്നെ ഒപ്പം കൂട്ടീട്ടില്ല. അതിലെനിക്ക് സങ്കടമില്ല .മൊത്തത്തിൽ നനഞ്ഞാൽ എന്ത് കുളിരാല്ലേ... ഒറ്റ ക്കു സ്വതന്ത്രമായി ഞാൻ പുറത്തിറങ്ങുന്നത് ഞായറാഴ്ചകളിലാണ്. പള്ളിയിലേക്കുള്ള ഈ യാത്രയിൽ എനിക്ക് കൂട്ട്
ത്രേസേടത്തിയാണ്. എന്റെ വരവും കാത്തവർ വേലിക്കൽ കാത്തു നിൽക്കും.പിന്നെ ഒന്നിച്ചാകും പോക്കും വരവും. എന്റെ അവസ്ഥയൊക്കെ ചേട്ടത്തിക്കറിയാം... "കർത്താവു നിനക്കു നല്ലതു മാത്രമേ വരുത്തൂ കൊച്ചേന്നു " പറഞ്ഞു എപ്പോഴും ആശ്വാസം തരും.
ചേട്ടത്തിയുടെ വീട്ടിൽ ആകെ രണ്ട്പേർ .ചേട്ടത്തിയും മകനും. ചേട്ടത്തി കല്യാണം കഴിച്ചിട്ടില്ലാന്നും കൂടെയുള്ളത് സ്വന്തം മകനല്ലാന്നും എപ്പോഴോ പറയാതെ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചു ഒരു കൈ കുഞ്ഞിനൊപ്പം ഈ നാട്ടിലേക്ക് കുടിയേറിയ വളാണ് ഈ ചേട്ടത്തി.
ദിവസങ്ങൾ കഴിഞ്ഞു .വീണ്ടും പതിവു തിരക്കുകൾക്കിടയിൽ വീട്ടിലേക്ക് കുറച്ച് അഥിതികൾ എത്തി. അന്നക്കുട്ടിയെ പെണ്ണുകാണാൻ വന്നതാണന്നു മനസ്സിലാക്കാൻ അധിക സമയമെടുത്തില്ല.
പെണ്ണുകാണലും മിന്നുകെട്ടും യഥാവിധി നടന്നു. എടുത്താൽ പൊങ്ങാത്ത കുറെ ജോലി ചെയ്തു ന്നല്ലാതെ ഒരു പുതിയ വസ്ത്രം പോലും എനിക്കു കിട്ടീല,കല്യാണത്തിനു ഒപ്പം കൂട്ടീല... അല്ലേലും പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം..
അന്നക്കുട്ടി കെട്ടിയോനൊപ്പം അമേരിക്കയിലേക്കു പറന്നു. പിന്നാ- വീട്ടിൽ അന്നക്കുട്ടീട്ടച്ഛനും അമ്മയും ഞാനും മാത്രമായി. ഒരു ദിവസം സന്ധ്യാപ്രാർത്ഥന കഴിഞ്ഞ നേരം അന്നക്കുട്ടീടമ്മ എനിക്കരികിൽ വന്നു. [അമ്മായിന്നുള്ള അടുപ്പത്തിൽ നിന്നും അന്നക്കുട്ടീട്ടമ്മ എന്ന വിളിയിലേക്ക് എത്തിച്ചത് അവരായിരുന്നു.അങ്ങനെ വിളിച്ചാൽ മതീന്നു തീർത്തു പറഞ്ഞു.] രാത്രി ഭക്ഷണത്തിന്റെ കാര്യം പറയാനാകുമെന്നു കരുതി നിന്ന എന്നോട് "നിനക്ക് ഇവിടുന്ന് എന്താ എടുക്കാനുള്ളതെന്നുച്ചാ എടുക്കൂ ഞങ്ങൾ ഇന്ന് അന്നക്കട്ടീടടുത്ത് പോകുവാണ് ഇവിടേക്കു പുതിയ താമസക്കാരെത്തും "ഇത്രയും പറഞ്ഞവർ തിരിഞ്ഞു നടന്നു.എന്റെ തലയിലേറ്റ അടിപോലായിരുന്നു അവരുടെ വാക്കുകൾ.. കണ്ണിലേക്ക് ഇരുട്ടു കയറാൻ തുടങ്ങി.. നരകമാണെങ്കിലും അന്തിയുറങ്ങാൻ ഇന്നലെ വരെ ഒരിടമുണ്ടായിരുന്നു ... ഇന്ന്.. ഇനി എന്താന്നു ചിന്തിച്ചു തീരും മുന്നെ എനിക്കവിടുന്ന് ഇറങ്ങേണ്ടി വന്നു... എന്നോടവർ ഒരു ദയയും കിട്ടീല.
മുന്നിലെ ഇരുട്ടിനു മുന്നിൽ ഇനിയെന്ത് ന്നുള്ള ചിന്തയിൽ, കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളിൽ ഒരു പെരുമഴക്കെന്ന പോലെ കണ്ണീർ തുള്ളികൾ ഉരുണ്ടു കൂടി..
ഇരുട്ടിനെ വകഞ്ഞു മാറ്റി മുന്നിലേക്ക് തെറിച്ചു വീണ വെളിച്ചത്തിനൊപ്പം വന്നു നിന്ന രൂപം കണ്ടൊന്നമ്പരന്നെങ്കിലും ആശ്വാസത്തിന്റെ നിലാവെളിച്ചമാണ് വന്നു വീണതെന്നറിയാൻ താമസമുണ്ടായില്ല.
പിന്നെന്നെയും ചേർത്തു പിടിച്ച് ആ വേലി കെട്ടിയ വീടിനു മുന്നിൽ ചെന്ന് നിന്നപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സന്തോഷത്താൽ.....
ഇത്രയും പറഞ്ഞു സാറ കണ്ണു തുടച്ചു. ത്രേസാമ്മടെ മടിയിലേക്ക് തല ചായ്ച്ച് കിടന്നു പിന്നെന്തുണ്ടായ മ്മച്ചീന്നുള്ള മണിക്കുട്ടീടെ ചോദ്യത്തിനൊടുവിൽ സാറാക്കൊച്ചിനെ ചേർത്തു പിടിച്ചിട്ട് അവൾടപ്പനായ ജോബിച്ചായൻ പറഞ്ഞു പിന്നുണ്ടായതാടീ മുത്തേ നീയും പിന്നെ നമ്മുടെ ഈ കൊച്ചു കുടുംബവും...... ഇന്ന് സാറ അനാഥ അല്ല..
ത്രേസാമ്മയുടെ മകളാണ് സാറ
ജോബിടെ ഭാര്യയാണ് സാറ
മണിക്കുട്ടീടെ അമ്മയാണ് സാറ
സന്തുഷ്ട കുടുംബത്തിലെ നിലവിളക്ക്....
ഞാൻ # സാറ
ശ്രീലക്ഷ്മി പ്രദീപ്

ടി.ടി.സി



ടി.ടി.സിക്ക് പഠിക്കുമ്പോൾ ടീച്ചിംങ് പ്രാക്റ്റീസിന് കിട്ടിയത് ഒരു തീരദേശ സ്കൂൾ ആയിരുന്നു. സ്കൂൾ മൊത്തത്തിലൊരു പരിഷ്കാരി ആയിരുന്നങ്കിലും കുട്ടികൾ കടലമ്മയുടെ മുത്തുകളായിരുന്നു. സാമ്പത്തികാ രക്ഷിതാവസ്ഥയിലുള്ള വീടുകളിലെ കുട്ടികളാണ്. ഒറ്റനോട്ടം കൊണ്ടു തന്നെ അവരെ തിരിച്ചറിയാം... സ്കൂളിലേക്ക് ടീച്ചിംങ് പ്രാക്ടീസിനായി ചെന്ന എനിക്ക് 5.A ആയിരുന്നു തന്നത്.. ആകെ ശബ്ദമയമായ അന്തരീക്ഷത്തിലേക്ക് ഞാൻ കയറി ചെന്നു. അത്ഭുതത്തോടെ ഒരു പുഞ്ചിരിയോടെ good morning teacher എന്നു പറഞ്ഞു വരവേൽക്കുമെന്നുള്ള എന്റെ പ്രതീക്ഷ അവർ തല്ലിക്കെടുത്തി... എന്റെ ആ ക്ലാസിലേക്കുള്ള കടന്നുവരവ് അവരിൽ ഒരു ചലനവും സൃഷ്ടിച്ചില്ലന്നു മാത്രമല്ല അവരുടെ ജോലിയിൽ നിന്നവർ വ്യതിചലിച്ചതുമില്ല... ചിലർ മാത്രം ക്ലാസിലേക്കു കയറി വന്ന അപരിചതയെ കണ്ടു പകച്ചു നോക്കി... ചിലർ എണീറ്റു നിന്നു, ചിലരുടെ ചുണ്ടുകളിൽ പുഞ്ചിരി....
Good morning.... എന്റെ മനോഹരമായ good morning അവർ കേട്ടതു പോലുമില്ല... വല്ല വിധേനയും എല്ലാവരെയും സീറ്റിൽ ഇരുത്തി.. എങ്കിലും ബഹളം മാത്രം.... ഹോ.... ഒരു രക്ഷയുമില്ല. അവരുടെ ശ്രദ്ധ തിരിക്കലാണ് എന്റെ ലക്ഷ്യം. കുത്തിയിരുന്ന് വരച്ച ചാർട്ടുകളിലൊന്ന് ബോർഡിനു മുകളിലെ ആണിയിൽ സ്ഥാനം പിടിച്ചു. കുറെ കുട്ടികൾ എന്നെയും നോക്കി താടിക്കു കൈയും കൊടുത്തിരിപ്പാണ്.... മറ്റുള്ളവർ അവരുടെ ലോകത്തും... " ദേ ഇങ്ങ് ട് നോക്കിയേ "26 ജോഡിയുള്ളതിൽ പകുതി മാത്രം എനിക്കു നേരെ തിരിഞ്ഞു '..... മറ്റുള്ളവർ അവർക്കിതൊന്നു ബാധകമേ അല്ല ന്നുള്ളള്ള ചിന്തയിലായിരുന്നു. ദൈവമേ എന്തൊരു ദയനീയ പരാജയം
ഇതാണോ ഞാൻ സ്വപനം കണ്ട എന്റെ ആദ്യ ക്ലാസ്....
ഒന്നു കൂടി ഉച്ചത്തിൽ കുട്ടികളോട് ചോദിച്ചു ഇതെന്താ ന്നു കണ്ടോ നിങ്ങൾ..... ഭാഗ്യം മുക്കാൽ ജോഡി കണ്ണുകളും എനിക്കു നേരെയാണിപ്പോ...... [എത്ര ശ്രമിച്ചാലും ചിലതുള്ളികൾ തുളിമ്പിപോകുംഅങ്ങനെ പോയ കണ്ണുകളെ ഞാൽ പിന്നെ ഗൗനിച്ചില്ല].. അതിലും ഭാഗ്യം ഞാൻ വരച്ച ചിത്രം കുട്ടികൾ തിരിച്ചറിഞ്ഞു......" സൈക്കിൾ "
അതിനു താഴെയുള്ള 4 വരി കവിതയും പാടി...... [ആരാ പാടിയേ?] ഞാൻ ... പിന്നെ 3, 4 കുട്ടികളും ..
എന്തൊരു പിള്ളേരാണിത്...... ദേഷ്യമാണോ സങ്കടമാണോ ഇരച്ചുകയറുന്നത് എന്നറിയാത്ത അവസ്ഥ... ആ പിരീഡു കഴിഞ്ഞു.. എന്റെ മാത്രമല്ല ഞങ്ങളുടെ group ലെ മറ്റുള്ളവരുടെ ക്ലാസിലെ അവസ്ഥയും ഇതുപോലൊക്കെ തന്നെയാണ്... ചെറിയൊരു ആശ്വാസമായി എനിക്ക്
അങ്ങനെ ആ കുറച്ച് ദിവസം കൊണ്ട് ആ പിള്ളേർ ഞങ്ങളെ # ക്ഷ വരപ്പിച്ചു
അപ്രതീക്ഷിതമായി അധ്യാപകർ ക്ലാസ് വിസിറ്റ് നടത്തുന്നത് ഞങ്ങളുടെ പേടിസ്വപ്നമായിരുന്നങ്കിലും പേടിച്ചപോലൊന്നും സംഭവിച്ചില്ല. കുട്ടികൾ ബഹളം വച്ചില്ല... ഏറ്റവും വ്യകൃതികൾ വരെ മിണ്ടാതെ ഇരുന്നു. ക്ലാസ് വിലയിരുത്തി അധ്യാപകർ മടങ്ങി പോയി..
Teaching Practice അവസാന ദിനം ആണ്.. പെട്ടന്ന് കഴിയണമെന്ന് ആഗ്രഹിച്ചതാണിത് പക്ഷേ... ന്തോ വല്ലാത്തൊരു വിങ്ങൽ.......
ഏറ്റവും കൂടുതൽ ശാസിച്ചവരായിരുന്നു നമ്മളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്ന് പിന്നീട് മനസിലായി... സമ്മാനമായി മിഠായിയും കീച്ചെയിനും കക്കയും ശംഖും വരെ കൊണ്ടു തന്നവരുണ്ട്......
അദ്ധ്യാപകരെല്ലാം ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്...
ശ്രീലക്ഷ്മി പ്രദീപ്

ടീച്ചറെ ടോയിലറ്റിൽ പോട്ടെ


ടീച്ചറെ ടോയിലറ്റിൽ പോട്ടെ..... # വേണ്ട.. പോയി ഇരിക്കടാ അവിടെ... അസംബ്ലി കഴിഞ്ഞു ക്ലാസിലേക്ക് കയറിയേ ഉള്ളൂ.... ഇവിടെ ചാടിത്തുള്ളി നടന്ന സമയത്ത് പോകായിരുന്നില്ലേ...?# വേണ്ടന്നുള്ള എന്റെ തീർത്തു പറയലിനൊടുവിൽ മങ്ങിയ മുഖവുമായി അവൻ സീറ്റിലിരുന്നു. ഹാജർ വിളിക്കാൻ തുടങ്ങിയതും വീണ്ടും എനിക്കരികിലെത്തി.. # " പോട്ടെ ടീച്ചറെ..... ന്നുള്ള ചോദ്യത്തിനു പിന്നാലെ ബാക്കിയുള്ള കുട്ടിപ്പട്ടാളം വിളിച്ചു പറഞ്ഞു "ടീച്ചറെ അവനെ വിട്ടേക്ക്... ക്ലാസിലാരിക്കൽ മുള്ളിയവനാ ഇവൻ..." ദെവമേ.... ഇവനെയാണല്ലോ എന്റെ ഭരണ നടപടിയിൽ ആദ്യം പരിഷ്കരിക്കാൻ നോക്കിയത്??? ക്ലാസിൽ മുള്ളും മുന്നെ അവനെ പറഞ്ഞയച്ചു.... ആ സമയത്തെ അവന്റെ ചിരി....😁😁...
പേരു വിളിച്ചു കഴിയും മുന്നെ അവനെത്തി.."May 1 get in teacher😎.. ചോദിക്കുന്ന മാത്രമേ കേട്ടുളൂ മറുപടി പറയും മുന്നേ സീറ്റിലിരിക്കലും കഴിഞ്ഞു... പിന്നെ ബാഗീന്നു ഒരു കുന്ന് പേപ്പറെടുത്തു വച്ചു... കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആ ബാഗിന്റെ വയറും കുറഞ്ഞു...ന്താന്ന് കണ്ണു മിഴിച്ചിരുന്ന എനിക്കു മുന്നിലേക്ക് അതൊക്കെയും പെറുക്കി കൂട്ടി കൊണ്ടു വന്നു.. അവന്റെ # മലയാളം പുസ്തകമാണ് കൂന പോലെ എനിക്കു മുന്നിലിരിക്കുന്നത്. ഇവനെ പേടിച്ച് ഇവന്റെ ടീച്ചർ ബുക്കൊന്നും വീട്ടിൽ കൊടുത്തു വിടില്ല... ഈ പുസ്തകം എങ്ങനെയോ ഇവന്റെ കൈയ്യിൽ പെട്ടു പോയതാണ്.. ഈ ശ്രമകരമായ ജോലിക്കൊടുവിൽ അവന് വീണ്ടും മുള്ളാൻ തോന്നിയിരിക്കണം. " ടീച്ചറേന്നു വിളിച്ചപ്പോഴെ പോകാനുള്ള സ്ഥലം ഊഹിച്ചു പോകാൻ പറഞ്ഞു... പോകലും വരലും മുറപോലെ നടന്നു. ക്ലാസ് തുടങ്ങി എഴുത്തും വായനയും ഒക്കെയായി ക്ലാസ് മുന്നേറി.... ഇവനു മാത്രം എഴുത്തുമില്ല വായനയുമില്ല.... അടുത്തിരിക്കുന്നവന്റെ box ലുംcolour ലും അവന്റെ കൈ പരതി നടന്നു. എന്റെ ശാസനകളും നോട്ടങ്ങളും അവന്റെ പുഞ്ചിരിയാൽ തടഞ്ഞു.. എനിക്കൊപ്പം എന്റെ അടുത്ത് ഒരു കസേരയിൽ അവനെ കുടിയിരുത്തി...
ഓരോന്ന് എഴുതാൻ കൊടുത്തു.. നിമിഷ നേരം കൊണ്ട എഴുതി തീർത്ത് ബുക്ക് കൈയ്യിൽ തന്നു. മേഡേൺ ആർട്ടിനെ അനുസ്മരിപ്പിക്കുന്ന ഏതാനം കുത്തിവരകളും ചില വഴങ്ങാത്ത അക്ഷരങ്ങളും കൊണ്ട് നിറഞ്ഞ പേജുകൾ.... ഒന്നിലല്ലേ ആയുള്ളൂ അവൻ വളരും വലുതാകും.. ഇന്നത്തെ വികൃതികൾ നാളത്തെ Hero കളാകും.. ന്തായാലും ഒന്നാം ക്ലാസുകാരെ പഠിപ്പിക്കാൻ സമയം തികയാറില്ല... അവന് എഴുതിക്കൊടുക്കലും മുള്ളാൻ വിടലുമായി സമയം പോകുന്നു.....
ശ്രീലക്ഷ്മി പ്രദീപ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo