നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ # സാറ.


ഞാൻ # സാറ. അച്ഛന്റെയും അമ്മയുടെയും പ്രണയ പുഷ്പം. എന്റെ വരവോടെ അമ്മയെ നഷ്ടായി. അമ്മയെന്ന കുളിരില്ലാതെ അച്ഛന്റെ തണലിൽ കുഞ്ഞു സാറയായി ഞാൻ വളർന്നു.
അച്ഛന്റെ പെങ്ങൾക്കൊപ്പമായിരുന്നു ഞങ്ങളുടെ താമസം. അവർക്ക് ഞാനൊരു ഭാഗ്യദോഷി ആയിരുന്നു. അച്ഛന്റെ അഭാവത്തിൽ ഞാൻ കണ്ണീർ തോരാത്ത പെരുമഴയായി .അച്ഛന്റെ ചൂടിൽ സങ്കടം മറന്നു ഞാൻ പുഞ്ചിരിച്ചു പക്ഷേ ജീവിതത്തിൽ അവശേഷിക്കുന്ന സന്തോഷവും അച്ഛന്റെ നാടുവിടലോടെ അവസാനിച്ചു.
അച്ഛൻ പെങ്ങൾക്ക് ഞാൻ എടുത്താൽ പൊങ്ങാത്ത ബാധ്യതയായി. പിന്നെന്റെ ജീവിതം അവരുടെ അടുക്കളപ്പുറത്തായി... നല്ലൊരു കുപ്പായമിടാൻ, കൈകളിൽ വളകളണിയാൻ ഞാൻ വല്ലാതെ കൊതിച്ചിട്ടുണ്ട്. കൊതി കൂടീട്ട് അമ്മായിടെ മകളായ അന്നക്കുട്ടീടെ ഒരു പഴയ വളയെടുത്തിട്ടതിന് കള്ളിയാക്കി കൈ പൊള്ളിച്ചിട്ടുണ്ട് അത് ഓർക്കാൻ തന്നെ ഇന്നെനിക്ക് പേടിയാ.. അന്നക്കുട്ടീ ഇട്ടു പഴകി നിറം മങ്ങിയ വസ്ത്രങ്ങളായിരുന്നു എന്റെ പുത്തനുടുപ്പുകൾ.അവൾ സ്കൂളിലേക്കു പോകുമ്പോൾ ഞാൻ ചന്തയിലേക്കോ, കടയിലേേക്കാ ആകും പോവുക. അവൾ പഠിക്കാനിരിക്കുമ്പോ ഞാൻ പാത്രം കഴുകുകയോ രാത്രി ഭക്ഷണത്തിന് അമ്മായിയെ സഹായിക്കുകയോ ആകും. അവൾ ആദ്യം ഭക്ഷണം കഴിക്കുമ്പോൾ ഞാനും അവിടുത്തെ നായ കൈസറും ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചു. അന്നക്കിളയവളാണ് ഞാനെങ്കിലും പുലർച്ചെ എല്ലാവരും എണീക്കും മുന്നെ എനിക്കെണീക്കേണ്ടി വന്നു, അടിച്ചു വാരലും പാലു വാങ്ങലും ചായ ഇടീലും കഴിഞ്ഞാലും അന്നക്കുട്ടി ഉറക്കമെണീക്കയുണ്ടായില്ല. കുത്തുവാക്കുകളാലും ഉപദ്രവങ്ങളാലും സമൃദ്ധമായ എന്റെ ബാല്യകാലമവസാനിപ്പിച്ച് ഞാനിപ്പോ ഇരുപതിൽ എത്തി നിൽക്കുന്ന യുവതിയാണ്. എങ്കിലും അമ്മായിയുടെയും അന്നക്കുട്ടിയുടെയും വക കലാ പരിപാടികൾ എനിക്കു നേരെയുണ്ട്.ഇതിൽ നിന്നെല്ലാം അൽപ്പം ആശ്വാസം കിട്ടുന്നത് പള്ളിയിൽ പോകുമ്പോഴാണ്.വീട്ടിൽ നിന്നും 20 മിനിട്ട് നടത്തമുണ്ട് പള്ളിയിലേയ്ക്ക്.ഞായറാഴ്ചകളിൽ അന്നയും അമ്മയും അവരുടെ വണ്ടിയിലും ഞാൻ നടന്നും പോകും. ഒരിക്കൽ പോലും ഒരിടത്തേക്കും അവരെന്നെ ഒപ്പം കൂട്ടീട്ടില്ല. അതിലെനിക്ക് സങ്കടമില്ല .മൊത്തത്തിൽ നനഞ്ഞാൽ എന്ത് കുളിരാല്ലേ... ഒറ്റ ക്കു സ്വതന്ത്രമായി ഞാൻ പുറത്തിറങ്ങുന്നത് ഞായറാഴ്ചകളിലാണ്. പള്ളിയിലേക്കുള്ള ഈ യാത്രയിൽ എനിക്ക് കൂട്ട്
ത്രേസേടത്തിയാണ്. എന്റെ വരവും കാത്തവർ വേലിക്കൽ കാത്തു നിൽക്കും.പിന്നെ ഒന്നിച്ചാകും പോക്കും വരവും. എന്റെ അവസ്ഥയൊക്കെ ചേട്ടത്തിക്കറിയാം... "കർത്താവു നിനക്കു നല്ലതു മാത്രമേ വരുത്തൂ കൊച്ചേന്നു " പറഞ്ഞു എപ്പോഴും ആശ്വാസം തരും.
ചേട്ടത്തിയുടെ വീട്ടിൽ ആകെ രണ്ട്പേർ .ചേട്ടത്തിയും മകനും. ചേട്ടത്തി കല്യാണം കഴിച്ചിട്ടില്ലാന്നും കൂടെയുള്ളത് സ്വന്തം മകനല്ലാന്നും എപ്പോഴോ പറയാതെ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചു ഒരു കൈ കുഞ്ഞിനൊപ്പം ഈ നാട്ടിലേക്ക് കുടിയേറിയ വളാണ് ഈ ചേട്ടത്തി.
ദിവസങ്ങൾ കഴിഞ്ഞു .വീണ്ടും പതിവു തിരക്കുകൾക്കിടയിൽ വീട്ടിലേക്ക് കുറച്ച് അഥിതികൾ എത്തി. അന്നക്കുട്ടിയെ പെണ്ണുകാണാൻ വന്നതാണന്നു മനസ്സിലാക്കാൻ അധിക സമയമെടുത്തില്ല.
പെണ്ണുകാണലും മിന്നുകെട്ടും യഥാവിധി നടന്നു. എടുത്താൽ പൊങ്ങാത്ത കുറെ ജോലി ചെയ്തു ന്നല്ലാതെ ഒരു പുതിയ വസ്ത്രം പോലും എനിക്കു കിട്ടീല,കല്യാണത്തിനു ഒപ്പം കൂട്ടീല... അല്ലേലും പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം..
അന്നക്കുട്ടി കെട്ടിയോനൊപ്പം അമേരിക്കയിലേക്കു പറന്നു. പിന്നാ- വീട്ടിൽ അന്നക്കുട്ടീട്ടച്ഛനും അമ്മയും ഞാനും മാത്രമായി. ഒരു ദിവസം സന്ധ്യാപ്രാർത്ഥന കഴിഞ്ഞ നേരം അന്നക്കുട്ടീടമ്മ എനിക്കരികിൽ വന്നു. [അമ്മായിന്നുള്ള അടുപ്പത്തിൽ നിന്നും അന്നക്കുട്ടീട്ടമ്മ എന്ന വിളിയിലേക്ക് എത്തിച്ചത് അവരായിരുന്നു.അങ്ങനെ വിളിച്ചാൽ മതീന്നു തീർത്തു പറഞ്ഞു.] രാത്രി ഭക്ഷണത്തിന്റെ കാര്യം പറയാനാകുമെന്നു കരുതി നിന്ന എന്നോട് "നിനക്ക് ഇവിടുന്ന് എന്താ എടുക്കാനുള്ളതെന്നുച്ചാ എടുക്കൂ ഞങ്ങൾ ഇന്ന് അന്നക്കട്ടീടടുത്ത് പോകുവാണ് ഇവിടേക്കു പുതിയ താമസക്കാരെത്തും "ഇത്രയും പറഞ്ഞവർ തിരിഞ്ഞു നടന്നു.എന്റെ തലയിലേറ്റ അടിപോലായിരുന്നു അവരുടെ വാക്കുകൾ.. കണ്ണിലേക്ക് ഇരുട്ടു കയറാൻ തുടങ്ങി.. നരകമാണെങ്കിലും അന്തിയുറങ്ങാൻ ഇന്നലെ വരെ ഒരിടമുണ്ടായിരുന്നു ... ഇന്ന്.. ഇനി എന്താന്നു ചിന്തിച്ചു തീരും മുന്നെ എനിക്കവിടുന്ന് ഇറങ്ങേണ്ടി വന്നു... എന്നോടവർ ഒരു ദയയും കിട്ടീല.
മുന്നിലെ ഇരുട്ടിനു മുന്നിൽ ഇനിയെന്ത് ന്നുള്ള ചിന്തയിൽ, കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളിൽ ഒരു പെരുമഴക്കെന്ന പോലെ കണ്ണീർ തുള്ളികൾ ഉരുണ്ടു കൂടി..
ഇരുട്ടിനെ വകഞ്ഞു മാറ്റി മുന്നിലേക്ക് തെറിച്ചു വീണ വെളിച്ചത്തിനൊപ്പം വന്നു നിന്ന രൂപം കണ്ടൊന്നമ്പരന്നെങ്കിലും ആശ്വാസത്തിന്റെ നിലാവെളിച്ചമാണ് വന്നു വീണതെന്നറിയാൻ താമസമുണ്ടായില്ല.
പിന്നെന്നെയും ചേർത്തു പിടിച്ച് ആ വേലി കെട്ടിയ വീടിനു മുന്നിൽ ചെന്ന് നിന്നപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സന്തോഷത്താൽ.....
ഇത്രയും പറഞ്ഞു സാറ കണ്ണു തുടച്ചു. ത്രേസാമ്മടെ മടിയിലേക്ക് തല ചായ്ച്ച് കിടന്നു പിന്നെന്തുണ്ടായ മ്മച്ചീന്നുള്ള മണിക്കുട്ടീടെ ചോദ്യത്തിനൊടുവിൽ സാറാക്കൊച്ചിനെ ചേർത്തു പിടിച്ചിട്ട് അവൾടപ്പനായ ജോബിച്ചായൻ പറഞ്ഞു പിന്നുണ്ടായതാടീ മുത്തേ നീയും പിന്നെ നമ്മുടെ ഈ കൊച്ചു കുടുംബവും...... ഇന്ന് സാറ അനാഥ അല്ല..
ത്രേസാമ്മയുടെ മകളാണ് സാറ
ജോബിടെ ഭാര്യയാണ് സാറ
മണിക്കുട്ടീടെ അമ്മയാണ് സാറ
സന്തുഷ്ട കുടുംബത്തിലെ നിലവിളക്ക്....
ഞാൻ # സാറ
ശ്രീലക്ഷ്മി പ്രദീപ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot