Slider

പ്രണയം

0

പ്രണയം
----------------------------
ഇന്നലെ
പാതയോരത്ത് ഞാനെൻ
പഴയ കാമുകിയെ കണ്ടുമുട്ടി 
വിശുദ്ധമായ എൻ
ആദ്യപ്രണയം..
ഒരു ശരത്കാല കാറ്റായി
ഓർമ്മകളെ തിരിച്ചു വിളിച്ചു.
മണിക്കൂറുകളുടെ
പരിചയത്തിൽ
മനസ്സിൽ മുളപൊട്ടിയ
എൻ ആദ്യ പ്രണയം
പ്രണയ മൂര്‍ച്ഛകളിലെ,
ദിന രാത്രങ്ങളിൽ
വിയർപ്പിൽ കുതിർന്നു
ഇരു മെയ്യായി ഒട്ടികിടന്നു
നിലാവ് ഞങ്ങളെ
പൊതിഞ്ഞു പുതപ്പായ്
ചന്ദനവും, മുല്ലപ്പൂവും
ഞങ്ങൾക്ക് ചുറ്റും ഒഴുകി.
ശാരീരിക പ്രണയം
ലഹരിയായി
കുത്തിയൊഴുകിയപ്പോൾ
സ്ഥിരത മടുപ്പായി
അവൾ മറ്റൊരു
കൂരയിലേക്ക് ചേക്കേറി.
ഇന്ന്
പ്രണയവും, കാമവും
മോഹങ്ങളും നഷ്ടപെട്ട
വിഴുപ്പു ഭാണ്ഡമായി
അനാഥയായി വഴിയോരത്ത്
ഒറ്റക്ക് അവൾ.
നഷ്ടമായ എന്റെ
വിരൂപമായ
പ്രണയകാവ്യത്തെ
കഴുത്ത് ഞെരിച്ച്
ശവമടക്കം ചെയ്യട്ടെ..
നാളെ ഞാൻ
സ്വസ്ഥനായിരിക്കും
നഷ്ടങ്ങളെ ഓർക്കാതെയുള്ള
ഒരു ജീവിതത്തോടെ....
---------------------------------------------
നിഷാദ് മുഹമ്മദ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo