Slider

ഓർമ്മയിലെ വസന്തകാലം .

0

ഓർമ്മയിലെ വസന്തകാലം .
************************
ഫ്രോക്കിന്റെ മടിക്കുത്തിൽ നിറച്ചുകൊണ്ട് വന്ന മൂവാണ്ടൻ മാങ്ങകൾ അടുക്കളയുടെ മൂലയിൽ ചരിഞ്ഞതും ഒന്ന് ര്ണടെണ്ണം ഉരുണ്ടു നിലത്തെ പലകയിൽ കുനിഞ്ഞിരുന്നു ദോശ ചുടുകയായിരിന്നു അമ്മയുടെ കാലിൽ ഉരുമ്മി നിന്നു .. ഇനി കഞ്ഞിയും ചോറും ഒന്നും തിന്നാതെ ഇത് നല്ലോണം കേറ്റികൊ..ഒരു മാങ്ങാ കയ്യിലെടുത്തു അമ്മ ഈർഷ്യയോടെ പറഞ്ഞു. വല്ല സൂക്കേടും വന്നാ ആശുപത്രീ കൊടുക്കാൻ ന്റെ കയ്യിൽ കാശൊന്നും ഇല്ലാട്ടോ അമ്മയുടെ ഓരത്തു അടുപ്പിന്റെ തിണ്ണയിലിരുന്നു തലേന്നത്തെ പുളിച്ച മീൻകറിയും കൂട്ടി പഴംചോർ തിന്നുകൊണ്ടിരിന്ന അച്ഛൻ കയ്യിൽ പറ്റിപ്പിടിച്ച ചോറ് നക്കിത്തോടാകുന്നതിനെ അമ്മയുടെ ഭാഗം ചേർന്നു പറഞ്ഞു .
ഇന്നലെ രാത്രിയിലെ പേമാരിയിൽ അച്ഛന്റെ പഴയ മുണ്ടു പുതപ്പാക്കി മൂടിപ്പുതച്ചു കിടക്കുമ്പോൾ മനസ്സിൽ മുഴുവനും ആ മാവിൻചോടും ഇളം മഞ്ഞ മൂവാണ്ടൻ മാങ്ങകളുമായിരുന്നു എന്നിട്ടു തന്നെ ഞാൻ എത്തുന്നതിനു മുമ്പേ അപ്രത്തെ അപ്പൂട്ടൻ മാവിൻചോട്ടിൽ ഹാജറായിരുന്നു..ഹും ഇത് വല്ലതും ഈ അച്ഛനും അമ്മക്കും അറിയോ..?എനിക്ക് ദേഷ്യം വന്നു ,
ഉമിക്കരി കയ്യിലെടുത്തു പല്ലുതേക്കാൻ ഒരുങ്ങുമ്പോഴാണ് "പാറൂ..."അമ്മൂമ്മ നീട്ടി വിളിച്ചത് ആ നീട്ടി വിളി കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി ചില ദിവസങ്ങളിൽ രാവിലെ എണീക്കുമ്പോ അമ്മൂമ്മേടെ കാലു തരിച്ചു നിലത്തു കുത്താൻ കഴിയാതെ വരും അപ്പൊ ഞാൻ ചെന്ന് തടവി ശരിയാക്കി കൊടുക്കണം ഇന്നലെ അമ്മൂമ്മക്ക്‌ എണീറ്റ് നടക്കാൻ പറ്റൂ.. പല്ലു തേച്ചു ഇപ്പൊ വരാം അമ്മൂമ്മാ ..ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ..
അപ്പോഴാണ് അപ്രത്തെ വീട്ടിലെ അപ്പുന്റെ അമ്മ എടീ വത്സലേ..എന്ന് വിളിച്ചു പഞ്ചസാര കടം വാങ്ങാൻ വന്നത് ഇന്നലെ രാത്രി ചേട്ടന്റെ ബന്ധുക്കാരു വന്നൊണ്ട് പെട്ടന്ന് തീർന്നു പോയതാ റേഷൻ വാങ്ങീട്ടു തിരിച്ചു തരാട്ടോ..എന്ന് പറഞ്ഞു എന്റെ മുമ്പിലൂടെ തിരിഞ്ഞു നടക്കുമ്പോ "നീ എന്താടീ വീരപ്പനോ .." എന്ന് കളിയാക്കിചിരിച്ചിട്ടു പോയി .ധൃതിയിൽ പല്ലു തേച്ചപ്പോ ഉമിക്കരി കൊണ്ട് മീശ വെച്ചത് ഞാൻ അറിഞ്ഞില്ലായിരുന്നു ..
നല്ല തണുപ്പല്ലേ..മഴ വീണ്ടും ചാറാൻ തുടങ്ങീർകുണ് കാലു തടവി കൊടുക്കുന്നതിനടയിൽ അമ്മൂമ്മ ജനലിലൂടെ പുറത്തേക്കു നോക്കി പറഞ്ഞു
മഴ ഇല്ലെങ്കിൽ അമ്മൂമ്മയോടത്തു കരിയിലകൾ കൂട്ടി തീ കായാമായിരുന്നു ഞാൻ ഓർത്തു ..
അപ്പോഴേക്കും അമ്മ കോഴിക്കൂട് തുറന്നു വിടാൻ വിളിച്ചു പറഞ്ഞു ..
കോഴിക്കൂട് തുറന്നതും കോഴികളെല്ലാം അടുക്കളയിലേക്കു ഓടി കയറി അമ്മയുടെ ചുറ്റും നിന്നു ..കുറച്ചു പഴംചോറു എടുത്തു മുറ്റത്തേക്കു എറിഞ്ഞു പോ കോഴി.. എന്ന് അമ്മ ആക്രോശിച്ചപ്പോൾ എല്ലാരും ആർത്തിയോടെ ചൊറിനടുത്തേക്കു മത്സരിച്ചോടി ..കൂട്ടത്തിലെ കരിംകോഴി അടുക്കളയിൽ കാര്യം സാദിച്ചാണ് പോയത് ..
ദോശയും പഞ്ചാരയും കൂട്ടികഴിച്ചു ഉമ്മറപ്പടിയിൽ പുരപ്പുറത്തു നിന്നും മുറ്റത്തേക്കു ഒറ്റി ഒറ്റി വീണു കൊണ്ടിരിക്കുന്ന വെള്ളത്തുള്ളികളെ നോക്കി ഇരിക്കുമ്പോഴാണ് രണ്ടാഴച മുമ്പ് മായ ആന്റീടെ അടുത്ത് നിന്നും കൊണ്ടുവന്നു ഞാൻ നട്ട കുഞ്ഞു മുല്ല വള്ളിയിൽ രണ്ടു തൂവെള്ള മുട്ടുകൾ മുളച്ചത് കണ്ടത് സന്തോഷം കൊണ്ട് തുള്ളിച്ചാടി അടുത്ത് ചെന്ന് ഞാൻ അതിനെ താലോലിച്ചു മൂക്കിന് തുമ്പു പതുക്കെ അടുപ്പിച്ചു ....
പുതുമണമുള്ള ആ മുല്ലമൊട്ടുകൾ കല്ലുപോലെ കാഠിന്യമുള്ളതായിരുന്നു പതുക്കെ കണ്ണ് തുറന്നപ്പോൾ ഇന്നലെ വാങ്ങിയ പുതിയ വെളുത്ത ഹെഡ്സെറ്റിൽ ഞാൻ മൂക്കുകുത്തിക്കിടക്കുന്നു മൂവാണ്ടൻ മാങ്ങക് പകരം കയ്യിൽ തടഞ്ഞത് ആപ്പിൾ ഫോണും അച്ഛന്റെ പഴയ മുണ്ടിനു പകരം നനുത്ത വിലകൂടിയ വിരിപ്പും.. തണുപ്പുമാറ്റാൻ കരിയിലകൾ കൂട്ടി തീകാഞ്ഞിരുന്ന പ്രഭാതത്തിനു പകരം മുന്തിയ അയർകണ്ടീഷന്റെ സാമിപ്യത്തിലും നിലക്കാത്ത ഉഷ്ണം പരത്തുന്ന പ്രഭാതം , അല്ലെങ്കിലും കൃത്രിമ ശീതകാറ്റിനു മനുഷ്യന്റെ മനസ്സ് തണുപ്പിക്കാനാവില്ലലോ ...
"ഞാൻ മണ്ണായിരുന്നെങ്കിൽ.. ജലമായിരുന്നെങ്കിൽ പുല്ലോ പുഴയോ പൂവോ ആയിരുന്നെങ്കിൽ.. പക്ഷികൾക്കൊപ്പം എനിക്ക് പാറിനടക്കാനായിരുന്നെങ്കിൽ ..
ഭയപ്പെടാൻ എനിക്കൊന്നുമുണ്ടാകില്ലായിരുന്നു ,
വളരുന്നു മരങ്ങൾക്കും കൊഴിയുന്ന ഇലകൾക്കും നടുവിൽ ചേറിലും മണ്ണിലും പുല്ലിലും ഹൃദയം മുഴുവനായി ചൊരിഞ്ഞു മണ്ണിന്റെ ഹൃദയത്തിൽ അഭയം തേടുന്ന മണ്ണിന്റെ കൈപിടിച്ചു പിച്ച വെച്ച് നടക്കാൻ ശ്രമിക്കുന്ന ഒടുവിൽ മണ്ണിൽ തന്നെ തല ചായ്ക്കുന്നവരുടെ ചെങ്ങാതിയാണ് ഞാനെന്നു ലോകത്തോട് വിളിച്ചു പറഞ്ഞ വിശ്വ കവി രവീന്ദ്ര നാഥ് ടാഗോറിന്റെ വാക്കുകൾ ഓർത്തു ഞാൻ വീണ്ടും കണ്ണടച്ചു കുറച്ചു നേരം കൂടി അങ്ങനെ കിടന്നു ..
by nabeel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo