വല്ലാത്ത തലവേദന.
കുറച്ചു ദിവസങ്ങളായി ഒട്ടും ഉറക്കമില്ലാലോ.അതാകാം.
മീനാക്ഷി.
മറക്കാൻ ആഗ്രഹമില്ലേലും മറക്കാൻ ശ്രമിക്കുന്ന മുഖം.
ഇന്നാണ് ആ മുഹൂർത്തം.എന്റ്റേത് മാത്രം എന്നു അടിയുറച്ച് വിശ്വസിച്ച അവൾ , നിയമപരമായും ശരീരം കൊണ്ടും മറ്റൊരാളുടേത് ആകുന്ന ദിനം.
മനസ്സിന് എന്തോ വല്ലാത്ത ഒരു ഭാരം.
മനസ്സിന് എന്തോ വല്ലാത്ത ഒരു ഭാരം.
ആരായിരുന്നു എനിക്കവൾ????
അനാഥനാണെന്നറിഞ്ഞിട്ടും, തന്റെ വീടിന്റെ ചുറ്റുപാട് പോലും വരാൻ യോഗ്യത ഇല്ലെന്നറിഞ്ഞിട്ടും , എന്നെ സ്നേഹിച്ചവൾ , എന്നേക്കാൾ എന്റ്റെ കഴിവുകളെ അറിഞ്ഞവൾ.
അനാഥനാണെന്നറിഞ്ഞിട്ടും, തന്റെ വീടിന്റെ ചുറ്റുപാട് പോലും വരാൻ യോഗ്യത ഇല്ലെന്നറിഞ്ഞിട്ടും , എന്നെ സ്നേഹിച്ചവൾ , എന്നേക്കാൾ എന്റ്റെ കഴിവുകളെ അറിഞ്ഞവൾ.
കുറച്ചു അടിപിടിയും അതിലേറെ ചന്കൂറ്റവും ഉള്ള ഒരു സീനിയർ സഖാവിനോട് ഒരു പണക്കാരി ജൂനിയർ കൊച്ചിനു തോന്നിയ നേരംപോക്ക് ,അത്രയോ കരുതിയുള്ളൂ അവളന്ന് ആ സ്നേഹം തുറന്നു പറഞ്ഞപ്പോൾ .
പലതവണ ദേഷിച്ചിട്ടും ,മനസ്സിൽ തോന്നാത്ത അറപ്പ് മുഖത്ത് പ്രകടിപ്പിച്ചിട്ടും അവളുടെ ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞില്ല.
ഒടുവിൽ ആ ഇഷ്ടം എന്റെ മനസ്സിനെ സ്പർശിക്കാൻ ഒരു bike accident ൽ ഞാൻ ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വന്നു. എന്റെ അനുവാദം പോലുമില്ലാതെ അവളെന്നെ ശ്രുശൂഷിച്ചു . "ഇറങ്ങിപോടി".എന്നു പലതവണ ആശുപത്രി കിടക്കയിൽ കിടന്നു അലറിയിട്ടും , എനിക്കായി അവൾ അമ്പലങ്ങളിൽ നേർച്ചകൾ നടത്തി. അതിന്റെ പ്രസാദങ്ങൾ ഞാനറിയാതെ എന്റെ നെറ്റിയിലിട്ട് തന്നപ്പോൾ എന്ത് ആയിരുന്നു കാണും അവളുടെ മനസ്സിൽ????
ഒടുവിൽ ആ കുറുമ്പിക്കു മുമ്പിൽ ,അവളുടെ "അഭിയേട്ടാ" എന്ന വിളിക്കുമുമ്പിൽ ഞാനവളെ സ്നേഹിച്ചു തുടങ്ങി.
പിന്നീട് ഞങ്ങളുടെ ദിനങ്ങളായിരുന്നു.
അടികൂടിയും കളിയാക്കിയും പരസ്പരം സ്നേഹിച്ചുമെല്ലാം 2,3 വർഷങ്ങൾ.
പിന്നീട് ഞങ്ങളുടെ ദിനങ്ങളായിരുന്നു.
അടികൂടിയും കളിയാക്കിയും പരസ്പരം സ്നേഹിച്ചുമെല്ലാം 2,3 വർഷങ്ങൾ.
ആ വാകമരചുവട്ടിൽ എന്നോട് ചേര്‍ന്നിരുന്നപ്പോൾ പലപ്പോഴും ഞാനവളോട് ചോദിച്ചിട്ടുണ്ട് .
"എടി പെണ്ണേ;എന്ത് കണ്ടിട്ടാടാ നീ എന്നെ??"
അപ്പോഴൊക്കെ അവളൊന്നു ചിരിക്കും.
എന്നിട്ട് പറയും.
"സത്യത്തിൽ അത് എനിക്കും അറിയില്ലാലോ
അഭിയേട്ടാ"
"എടി പെണ്ണേ;എന്ത് കണ്ടിട്ടാടാ നീ എന്നെ??"
അപ്പോഴൊക്കെ അവളൊന്നു ചിരിക്കും.
എന്നിട്ട് പറയും.
"സത്യത്തിൽ അത് എനിക്കും അറിയില്ലാലോ
അഭിയേട്ടാ"
കെട്ടിച്ചുതരുമോ;പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ അവൾടെ അച്ഛൻ ആട്ടി ഇറക്കിയതും,കൂടെ ജീവിക്കാൻ എന്റെ പെണ്ണ് ഒരു രാത്രി ബാഗുമായി ഇറങ്ങി വന്നതും തിരികെ കൊണ്ടാക്കിയതുമെല്ലാം ഒരു മായാചിത്രം പോലെ മുമ്പിൽ തെളിയുന്നു.
കൂടെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
അനാഥത്വത്തിന്റെ വേദന നന്നായി അറിയാവുന്നത് കൊണ്ടാണ്.അത് അവൾക്ക് മനസ്സിലാകും.
അനാഥത്വത്തിന്റെ വേദന നന്നായി അറിയാവുന്നത് കൊണ്ടാണ്.അത് അവൾക്ക് മനസ്സിലാകും.
അവസാനമായി കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പാവം.
'മരണം ' എന്ന പോംവഴി മനസ്സിൽ വന്നപ്പോൾ തന്നെ എന്റെ മുന്നിൽ പല മുഖങ്ങൾ തെളിഞ്ഞു വന്നു.
ഞാനും അവളും ചേര്‍ന്ന് ജീവിതത്തിലേക്ക് കൊണ്ടുവന്ന 2 കുഞ്ഞ് ബാല്യങ്ങൾ .ഞാൻ പോയാൽ അവരുടെ അന്നം മുടങ്ങും ,പഠനം നിലയ്ക്കും .
മക്കളുപേക്ഷിച്ചിട്ടും എന്നെ മകനെ പോലെ കാണുന്ന കുറച്ചു അമ്മമാരുണ്ട് ആ കരുണാലയത്തിൽ.

മനസ്സ് മരണത്തിനേക്കാൾ കഠിനമായ തലങ്ങളിലേക്ക് എത്തുന്ന പോലെ.
"അബീ.....".മുറ്റത്ത് എത്തിയ ബൈക്കിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ.
"ങാ! ഹരി,നീ ആയിരുന്നോ ???നീ നമ്മുടെ മീനൂട്ടിയുടെ കല്യാണത്തിനു പോകുന്നില്ലേ???,നിന്നെയും വിളിച്ചല്ലോ അവൾ." ചിരിച്ചോണ്ട് തന്നെ തിരക്കി.
മറുപടി ഒന്നുമുണ്ടായില്ല.ഹരിയുടെ കണ്ണുകളിലെ വിഷാദം മുഖത്തും പ്രതിഫലിച്ചു.
"ഡാ,നീ എന്തിനാടാ സങ്കടപെടണേ?അവൾക്ക് എനിക്ക് കൊടുക്കാൻ കഴിയുന്നതിലും ഹാപ്പി ആയിരിക്കുമെടാ പുതിയ ജീവിതത്തിൽ.ആദ്യമൊക്കേ കുറച്ചു പാടുപ്പെട്ടാലും പതിയെ അവളങ്ങ് adjust ആകുമെടാ.നീ നോക്കിക്കോ.
എന്തൊക്കെ പറഞ്ഞാലും ആ മൊണ്ണനു ഒടുക്കത്തെ ഭാഗ്യമാ.അല്ലെങ്കിൽ അവനു സ്വപ്നം കാണാൻ പറ്റുമോടാ ഇത് പോലെ ഒരു കൊച്ചിനെ." ഉള്ളിൽ കരഞ്ഞുകൊണ്ടും പുറമെ ചിരിച്ചു കൊണ്ടും ഞാൻ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും ആ മൊണ്ണനു ഒടുക്കത്തെ ഭാഗ്യമാ.അല്ലെങ്കിൽ അവനു സ്വപ്നം കാണാൻ പറ്റുമോടാ ഇത് പോലെ ഒരു കൊച്ചിനെ." ഉള്ളിൽ കരഞ്ഞുകൊണ്ടും പുറമെ ചിരിച്ചു കൊണ്ടും ഞാൻ പറഞ്ഞു.
"എടാ ,മതി ,നീ കയറ്,നമുക്ക് ഒരിടം വരെ പോകണം";എന്റെ സംസാരം നിര്‍ത്തി ഹരി പറഞ്ഞു.
"എങ്ങോട്ട്!!,എനിക്ക് pack ചെയ്യണം ഹരീ ,ഇന്ന് വൈകിട്ടത്തെ bus ൽ ഞാൻ bangalore ലേക്ക് പോകുവാ.വയ്യടാ,ഈ വീടും നാടും എന്നെ വല്ലാതെ വിമ്മിഷ്ടപെടുത്തുന്നു ."ഹരിയോടായി പറഞ്ഞു.
"അബീ,ടാ മീനൂ...,അവള്............."
വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഹരിയുടെ കണ്ണിൽ എനിക്ക് പലതും വായിച്ചെടുക്കാനാവുമായിരുന്നു.
വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഹരിയുടെ കണ്ണിൽ എനിക്ക് പലതും വായിച്ചെടുക്കാനാവുമായിരുന്നു.
***********************************
"അഭിയേട്ടനു മടുപ്പ് തോന്നണില്ലേ ,എന്നോടും ഈ ജീവിതത്തോടും ,2 വർഷമായില്ലേ ഇങ്ങനെ." അവളുടെ സാരിയിൽ വീണ കഞ്ഞിയുടെ തുളളികൾ തുടക്കുന്ന അഭിയോടായി wheelchair ൽ നിന്നു മീനാക്ഷി ചോദിച്ചു.
"ഹ ഹ,മടുക്കാൻ നീ എന്താ പെണ്ണേ പലഹാരം വല്ലതുമാണോ??" അവനുറക്കെ ചിരിച്ചു.
"അഭിയേട്ടാ,ചിരിക്കല്ലേ!!!!, അഭിയേട്ടനല്ലാതെ വേറെയാരും വേണ്ട ,എന്നുറച്ചോണ്ട് തന്നെയാ അന്ന് ഞാനാ കയ്യബദ്ധം ചെയ്തത്.
പക്ഷേ വിധി എന്നെ ഒരു ജീവശവമാക്കി .
ഇപ്പൊ അഭിയേട്ടനു ബാദ്ധ്യതയായി ഞാൻ......"
പിന്നെയും എന്തൊക്കെയോ പറയാൻ തുനിഞ്ഞ അവളുടെ വാ പൊത്തി അഭിജിത്ത്.

"മിണ്ടരുത് ; എടി മടുക്കാൻ ഞാൻ സ്നേഹിച്ചത് നിന്റെ ഈ ശരീരത്തെ അല്ലല്ലോടീ.
പിന്നെ നിനക്കിപ്പോൾ നല്ല improvement ഉണ്ടല്ലോ മോളെ,ഈ തളർച്ച ഒക്കെ നമുക്ക് മാറ്റാടീ.നീ നോക്കിക്കോ ,within 2 years ,നീ എന്റെ കുഞ്ഞിന്റെ പിറകെ ഇവിടെ ഓടികളിക്കും,കേട്ടോടീ,മീനാച്ചിയേ...."
അവൻ ചിരിച്ചോണ്ട് പറഞ്ഞു.

"ദേ,അഭിയേട്ടാ,....എന്നെ അങ്ങനെ വിളിക്കല്ലേ എന്ന് പറഞ്ഞിട്ടുള്ളതാ "
"ഹ,ഹാ; വാ നമുക്ക് പോയി fresh ആകാം.നാളെ അല്ലേ അമ്മേടെയും അച്ഛന്റെയും wedding anniversary ;നമുക്ക് ഒരു surprise gift കൊടുക്കണ്ടായോ??"
അഭി ചിരിച്ചുകൊണ്ട് തന്നെ അവളെ എടുത്തുയർത്തി. അപ്പോഴും മീനാക്ഷിയുടെ കയ്യിലെ മോതിരത്തിലെ 'അഭിജിത്ത് ' എന്ന പേരിന്റെ തിളക്കം കൂടി കൂടി വന്നു.
രചന:ലിജിന റഷീദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക