നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാമ്പും മതവും കഥാകവിത


പാമ്പും മതവും
കഥാകവിത
ഏദൻ തോട്ടത്തിലെ പാമ്പ്
ആദാമിനേയോ അവ്വയേയോ കടിച്ചില്ല.
ആയിരം മടക്കുകൾ കൊണ്ട് പതുപതുത്ത മെത്തയൊരുക്കി
ആയിരം ഫണങ്ങൾ കുടയാക്കി നിവർത്തി തണലുണ്ടാക്കി
ഭഗവാനെ കാത്ത അനന്തനും വിഷം ചീറ്റിയില്ല.
കഴുത്തിലും കൈത്തണ്ടകളിലും
പത്തിനിവർത്തി ആടിയ ഫണീന്ദ്രന്മാരൊന്നും
പരമശിവനെ തീണ്ടിയില്ല.
ആന മുയൽ കരടി സിംഹം ..കാട്ടുമൃങ്ങൾ ഒന്നും
പാമ്പുകടിയേറ്റ് ചത്ത ചരിത്രമില്ല.
അങ്ങനെയിരിക്കെ ,
ഒരു പരീക്ഷിത് രാജാവ്
ചത്ത പാമ്പിനെക്കൊണ്ട് ഒരു കളി കളിച്ചതും
അതുകൊണ്ട് കോപിച്ച ഒരു മാമുനി
തക്ഷകനെ വാടകക്കെടുത്ത് രാജാവിനെ വകവരുത്തിയതും,
അതുകൊണ്ട് കോപിച്ച സർപ്പങ്ങളെ
ജനമേജയൻ ഹോമഗുണ്ഡത്തിൽ ചുട്ടു കൊന്നതും,
അതിന്റെ വൈരം വിഷമാക്കി പല്ലിനിടയിൽ സൂക്ഷിച്ച
തക്ഷകന്റെ പിൻ തലമുറക്കാർ
വഴിപോക്കരെ കടിച്ചു നീലപ്പിച്ചതും,
അങ്ങനെ പാമ്പും നമ്മളും ശത്രുക്കളായതും ,
പറഞ്ഞുപറഞ്ഞു വന്നപ്പോളാണ്
ദൈവങ്ങളുറങ്ങിയ മെത്തയും
അവരണിഞ്ഞ ആഭരണങ്ങളും
അവരുടെ തോട്ടവുമല്ലേ
വിഷമയമായ മതമായതെന്ന്
നമ്മൾ ഭയപ്പെടുന്നു.

By
Paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot