ഞങ്ങളഞ്ചു കൂട്ടുകാർ ആത്മസുഹൃത്തുക്കളാണ്...ഞാൻ ദാസൻ. പിന്നെ അപ്പുക്കുട്ട നെന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണൻ , ഹരി ദാസെന്ന ഹരി , ക്രിസ്റ്റഫർ എന്ന ക്രിസ്റ്റി , പിന്നെ ഞങ്ങളുടെ സ്വന്തം വർക്കി ....
ഇതിൽ വർക്കിയൊഴി ച്ചെല്ലാവരും വിവാഹിതരാണ്.. ഓരോത്തരുടെ ശാരീരിക ക്ഷമത യനുസരിച്ചു , മൽസര മനോഭാവമനുസരിച്ചു ഒന്നും രണ്ടും നാലും വരെ കുട്ടികളുമായി സന്തോഷപൂർവം പരിലസിക്കുമ്പോഴാണ് വർക്കി ഞങ്ങളുടെ തീരാ വേദനയായതു..
വർക്കിയെന്റെ അയൽവാസിയും കൂടിയാണ്..ഒരിക്കലും ദരിദ്ര വാസിയായ അയൽവാസിയല്ല . അവന്റെ യപ്പൻ വക്കോ, ഏക്കര് കണക്കിന് റബര് തോട്ടവും കാപ്പി തോട്ടവും എന്തിനു ഊട്ടിയിൽ സബ്ബർ ജിൽ തോട്ടവും ഇവന്റെയും അവന്റെ യൊരേയൊരു അമ്മയായ ശോശ കുട്ടിയുടെയും പേരി ലെഴുതി വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു..
നല്ല പഠിപ്പും വിവരവു മുണ്ടായിട്ടും ശോശകുട്ടി യമ്മച്ചിക്ക് വർക്കി യിന്നും “മുട്ടയിൽ നിന്ന് വിരിയാത്ത ശിശു”വാണ്....
അവന്റെ “കന്യകൻ വിഷമതകൾ” കണ്ടു പരവശരാകാൻ ഞങ്ങൾ കൂട്ടുകാർ വിധിക്കപ്പെട്ടിട്ടു വർഷങ്ങ ളേറെയായി. ..എല്ലാ ഞായറാഴ്ചകളിലും ഞങളുടെ കൂടി ചേരലുകളിൽ അവന്റെ വിഷമം നിറഞ്ഞൊഴുകുന്ന മദ്യ ഗ്ലാസ്സിലൂടെയും, അത് കഴിഞ്ഞു അനർഗളം കണ്ഠനാളത്തിൽ നിന്നും നിർഗമിക്കുന്ന പദ വിന്യാസങ്ങളിലൂടെയും പിന്നെ യെല്ലാം കൂടെ പുളിച്ചു തികട്ടി പുറത്തേക്കു വരുന്ന ഛർദി യിലൂടെയും പ്രകടിപ്പിച്ചു പോന്നു..
ഇതിനൊരന്തിമ തീരുമാനമെടുക്കാനും വർക്കിക്ക് അന്തി കൂട്ടി ന വന്റെ സീരിയൽ ഭ്രാന്തിയായ അമ്മച്ചിയല്ലാതെ സുന്ദരിയും സുശീലയും സുഗുണയുമായ ഒരു പെൺകൊടിയേ എത്രയും വേഗം കണ്ടെത്തണമെന്നും ഞങ്ങൾ കൂലം കക്ഷമായി ചിന്തിച്ചുറച്ചു..
അങ്ങിനെ യൊരു ഞാറാഴ്ച്ച ഞങ്ങൾ ചങ്ക്സ് വർക്കിയുടെ വീട് നോക്കി ദ്രുത ഗമനം നടത്തി... ഞങ്ങളുടെ ആഗമനോദ്ദേശ്യ മറിയാതെ അമ്മച്ചി, കപ്പ വേവിച്ചതും മത്തി കറിയും മ ട്ട നുലർത്തിയതും പിന്നെ അന്തി കള്ള് ചെത്തുന്ന ദിനേശൻ കൊണ്ട് കൊടുത്ത രണ്ടു കുടം കള്ളും ഞങ്ങൾക്ക് വിളമ്പി. ആ കള്ളാണ് അമ്മച്ചിയുടെ ആരോഗ്യ രഹസ്യമെന്ന് വർക്കി ഞങ്ങളോട് പറയാറുണ്ട്. തന്റെ കുഞ്ഞു മുട്ടയിൽ നിന്നും വിരിയാത്ത കാരണം തനിയെ യിരുന്നു മോന്തലാണ് അമ്മച്ചിയുടെ പ്രധാന ലീല വിലാസങ്ങളി ലൊന്ന്..
“ശാപ്പാട്ടു രാമന്മാരെ വെട്ടി വിഴുങ്ങുന്നതിനിടയിൽ വന്ന കാര്യം മറക്കലെ , മറക്കല്ലേ..” എന്ന മട്ടിൽ വർക്കി ഞങ്ങളെ നോക്കുന്നു.
”നീ വെയിറ്റെടാ “എന്ന് കണ്ണ് കൊണ്ട്, സുലു കാണിച്ചു ഞങ്ങൾ തീറ്റ തുടർന്നു .
ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഇരുപ്പു മുറിയിലേക്ക് നടന്നു. ഇനി വന്ന കാര്യം പറയാം.. ലേശം ധൈര്യമുള്ളതു എനിക്ക് മാത്രം.. അങ്ങിനെ ഞാൻ തന്നെ സുസ്മേര വദനനായി അമ്മച്ചിയോടു ചോദിച്ചു .. “വർക്കിയെ ഒരു പെണ്ണ് കെട്ടിക്കണ്ടേ അമ്മച്ചി..?”
“ഫ ചെളുക്കെ…” ആ പെൺുമ്പിള്ള നീട്ടിയൊരു ആട്ടു..
എന്റെ എൺപതു കിലോ തടി ആ ആട്ടലിൽ അങ്ങിനെ യിങ്ങിനെ യൊന്നും പറന്നു പോവൂ ലെന്ന തീർച്ചയുള്ളതു കൊണ്ട് ഞാൻ പാറ പോലെ ഉറച്ചു നിന്നു.
പിന്നെ യവരുടെ വായിൽ നിന്നും വന്ന വാക്കുകൾക്ക് അവ രല്പം മുൻപ് വിളമ്പിയ മത്തി ക്കറിയേക്കാൾ എരിവും, മട്ടനെക്കാൾ കടുപ്പവും കള്ളിനെക്കാൾ പുളിപ്പും...
അവസാനമവരുടെ പതിവ് ഡയലോഗു-“ എന്റെ മൊട്ടയിൽ നിന്നും വിരിയാത്ത കുഞ്ഞിനെ യീ എമ്പോക്കികൾ വഴി തെറ്റിക്കും.. “
ഞാനിപ്പോൾ പൊട്ടുമെന്ന മട്ടിൽ നിൽക്കുന്ന വർക്കിയെ സഹതാപ പൂർവം നോക്കി, ആ തള്ള ആട്ടിയിറക്കുന്നതിനു മുന്നേ ഞങ്ങളിറങ്ങി.
തേയ്ച്ചാലും മായ്ച്ചാലും മായാത്ത വാക്കുകൾ തലയിൽ കിടന്നു പെരുത്തപ്പോൾ അറിയാതെ ചോദിച്ചു പോയി.. “ഇവരിതൊക്കെ യെ ങ്ങിനെ പഠിച്ചഡേ ?”
തേയ്ച്ചാലും മായ്ച്ചാലും മായാത്ത വാക്കുകൾ തലയിൽ കിടന്നു പെരുത്തപ്പോൾ അറിയാതെ ചോദിച്ചു പോയി.. “ഇവരിതൊക്കെ യെ ങ്ങിനെ പഠിച്ചഡേ ?”
ഇതൊക്കെ യെന്ത് .. തന്റെ25 വയസുമുതൽ കല്യാണകാര്യങ്ങളുമായി വരുന്ന മൂന്നാമാരേയും ബന്ധുക്കളെയും പറയുന്നതു വെച്ച് നോക്കിയാ ലിതൊന്നുമ ല്ലെന്ന് വർക്കി..
“നീയാരെയെങ്കിലും പോയി എവിടെ ന്നെങ്കിലും വിളിച്ചോണ്ട് വാടാ..
നുമ്മ ഫുൾ സപ്പോർട്ട്” എന്ന് ഞങ്ങൾ ചങ്ക്സ്..
നുമ്മ ഫുൾ സപ്പോർട്ട്” എന്ന് ഞങ്ങൾ ചങ്ക്സ്..
വർക്കിയുടെ കല്യാണം ഒരു ബാലീ കേറാ മലയായി നിൽക്കെ അതിലേക്കു ഞായറാഴ്കളിൽ ‘ഛർദി”യെന്ന എണ്ണ കോരിയിട്ടു അവൻ തന്നെ ആളിക്കത്തിക്കാൻ തുടങ്ങി.. ഇവ നിങ്ങിനെ തുടർന്നാൽ ചങ്കും കരളും വാടി, ആ തള്ളയെക്കാൾ വേഗം പോവുമെന്നും പിന്നെ ഓസിനു കുടിക്കാൻ കിട്ടുന്നതു കൈ വിട്ടു പോകുമെന്നു ഞങ്ങൾ ചങ്ക്സിനു മനസിലായി...ഒടുവിൽ അപ്പുകുട്ടൻ ഒരു പോം വഴി കണ്ടെത്തി..
നമ്മുടെ ക്രിസ്റ്റിയുടെ പെങ്ങൾ ക്രിസ്റ്റീനയെ കൊണ്ട് വർക്കി യെ കെട്ടിച്ചാലോ?.
ഞങ്ങൾ അവനെ പൊക്കിയെടുത്തു വട്ടം കറക്കി...
“എന്തെ ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാതിരുന്നതു ?”.
“സമയമായില്ല പോലു “മെന്ന് പ്രതീക്ഷിക്കാത്ത മറുപടി തന്നു.. അവൻ വർക്കിക്ക് നേരെ സൈറ്റ് അടിച്ചു...
“എന്തെ ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാതിരുന്നതു ?”.
“സമയമായില്ല പോലു “മെന്ന് പ്രതീക്ഷിക്കാത്ത മറുപടി തന്നു.. അവൻ വർക്കിക്ക് നേരെ സൈറ്റ് അടിച്ചു...
ക്രിസ്റ്റീന ഞങ്ങളുടെ തീരാ വേദനയാണ്.. അടുത്തുള്ള ആശുപത്രിയിൽ നേഴ്സ് ആണ്..പെണ്ണ് കെട്ടിന് ഞങ്ങൾ ആങ്ങള മാരെല്ലാം പൊക്കിയെടുത്തു കൊണ്ട് പോയ കുഞ്ഞു പെങ്ങൾ..
അവളെ കെട്ടാനിരുന്ന എമ്പോക്കി അവസാന നിമിഷം കാലുമാറി.. പിന്നെ കല്യാണം വേണ്ടെന്നും പറഞ്ഞു മൂത്തു നരച്ചു പുര നിറഞ്ഞു നിൽക്കകയാണവൾ..
വാർത്ത കേട്ട് വർക്കിക്ക് നാണം.. നാണം സമ്മതമെന്നു കണ്ടു ഞങ്ങൾ ക്രിസ്റ്റീനയുടെ അടുത്തേക്ക് പാഞ്ഞു .. വർക്കിയെ പോലെ അവള് പെട്ടെന്നു വീണില്ല. ഒടുവിൽ ഊട്ടിയിലെ “സബർ ജിൽ തോട്ടത്തിൽ” അവളൊരു സാധാരണ പെണ്ണായി.. വർക്കി യെന്ന കോടീശ്വരൻ ക്രിസ്റ്റീനക്ക് കിട്ടാകനി തന്നെ...
ഇനി യിതെങ്ങിനെ യാ തള്ളയെ അറിയിക്കും ?അല്ലേൽ തന്നെ അവരതിന് സമ്മതിക്കുമോ ? ഒടുവിൽ ഞങ്ങളൊരു സൂത്രം കണ്ടുപിടിച്ചു.. സാധാരണ മൂനാം കിട സിനിമ യിലെ ക്ലൈമാക്സ് പോലെയൊന്നു.. ആ തറ തള്ള യുടെ യടുത്ത് ഈ തറ വേലയെ നടക്കൂ..
സബർ ജിൽ തോട്ടത്തിലേ ക്കെന്നു പറഞ്ഞു വർക്കി മുങ്ങി....ഇടക്ക് മുങ്ങൽ ഉള്ളതിനാൽ തള്ളക്കു നോ ഡൗ ട്ട് ..
പിറ്റേന്ന് രാവിലെ അപ്പുകുട്ടൻ , കൂട്ടത്തിൽ ജഗദീഷിന് പോലെ അഭിനയിക്കാൻ യോഗ്യ നവൻ തന്നെ,ഓടി അമ്മച്ചിയുടെ യ ടുത്തെത്തി.. “അമ്മച്ചി തെക്കേൽ റബര് പുരയിൽ ഒരാൾ കൂട്ടം .
ആ ഔട്ട് ഹൌസ് തുറക്കാനും മേലാ ..അമ്മച്ചി യൊന്ന് വന്നേ..”
ആ ഔട്ട് ഹൌസ് തുറക്കാനും മേലാ ..അമ്മച്ചി യൊന്ന് വന്നേ..”
ഉടുത്തിരുന്ന തുണി യോടെ അമ്മച്ചി ഓടി.. ഓടുന്ന വഴിക്കു വകയിലുള്ള ഇൻസ്പെക്ടറെ വിളിച്ചു ” എടാ മാത്താ.. ഇന്നലെ റബര് വെട്ടാൻ വന്ന തമിഴൻ ഭീഷണി മുഴക്കിയിരുന്നു. അവനവിടെ വല്ല വേലത്തരങ്ങളും ഒപ്പിച്ചു കാണും.. വേഗം വാ”
ഔട്ട് ഹൗസിനു വെളിയിൽ ഞങ്ങൾ ചങ്ക്സ് ഉണ്ട് .കൂടെ കുറച്ചു നാട്ടുകാരും..പിന്നെ ഞങ്ങൾ പുറത്തു നിന്ന് പൂട്ടിയ വാതിലിന്റെ മണിച്ചിത്ര താഴും...
“വാതിൽ തുറക്കേടാ” എന്ന് തള്ള അലറിയപ്പോൾ ഞാൻ തന്നെ വാതിൽ തുറന്നു.. തുറന്നാ ലെന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്ന അപ്പുകുട്ടൻ, തള്ള നേരെ ചൊവ്വേ ഇരുന്നോട്ടെ എന്ന മട്ടി ലൊരു കസേരയുമായി തൊട്ടു പിന്നിൽ ..
“കർത്താവെ !എന്റെ കുഞ്ഞു ..” എന്നലറി തള്ള നേരെ വെട്ടിയിട്ട വാഴ പോലെ കസേരയിലോട്ടു ചാഞ്ഞു..
മുട്ടി നിൽക്കുന്ന വർക്കി കൊച്ചിന്റെ പിന്നിൽ മുട്ടി യുരുമ്മി ക്രിസ്റ്റീന കൊച്ചു..
പിന്നെ തള്ളയങ് തുടങ്ങി.... ഒടുവിൽ മുട്ടയിൽ നിന്ന് വിരിയാത്ത തന്റെ സ്വന്തം കുഞ്ഞിനെ “വിശുദ്ധ വർക്കി”യായി സ്വയം പ്രഖ്യാപിച്ചു...
ക്രിസ്റ്റീന അവനെ വളച്ചവളായി , വലച്ചവളായി, വിളഞ്ഞവളായി,വലിഞ്ഞു കയറിയവളായി..
പിന്നെ പലതുമായി..
പിന്നെ പലതുമായി..
ക്രിസ്റ്റീന ഞങ്ങളെ നോക്കി കണ്ണുരുട്ടി.. സബർ ജിൽ തോട്ടത്തി ലെ മുഴുത്ത സബർ ജില്ലുകളെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ തിരിച്ചും കണ്ണുരുട്ടി..
ഒടുവിൽ നാട്ടുകാർ ഒത്തു തീർപ്പിനെത്തി ..
നേരെ വെച്ച് വിട്ടു രജിസ്റ്റർ ഓഫീസിലിയ്ക്കു...
അപ്പുക്കുട്ടന് വരാൻ പറ്റിയില്ല.. അവൻ വിയർത്തു കുളിച്ചവശയായി കിടക്കുന്ന തള്ളയെ വീശി തണുപ്പിക്കാനുള്ള ശ്രമം തുടരുന്നു..
അപ്പുക്കുട്ടന് വരാൻ പറ്റിയില്ല.. അവൻ വിയർത്തു കുളിച്ചവശയായി കിടക്കുന്ന തള്ളയെ വീശി തണുപ്പിക്കാനുള്ള ശ്രമം തുടരുന്നു..
ഞാനുമൽപ്പം തിരക്കിലാണ്..
ഇതു കഴിഞ്ഞു വേണം മുട്ടയിൽ നിന്നും വിരിയാത്ത മുപ്പത്തിയാറുകാരനായ വിശുദ്ധ വർക്കിയുടെ ആദ്യ രാത്രി യൊന്നു സെറ്റ് അ പ്പാക്കാൻ..
ഇതു കഴിഞ്ഞു വേണം മുട്ടയിൽ നിന്നും വിരിയാത്ത മുപ്പത്തിയാറുകാരനായ വിശുദ്ധ വർക്കിയുടെ ആദ്യ രാത്രി യൊന്നു സെറ്റ് അ പ്പാക്കാൻ..
അപ്പോൾ പാക്കലാം ... ** Sani John..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക