Slider

അലുവയും മത്തിക്കറിയും പോലെ...

0

അലുവയും മത്തിക്കറിയും പോലെ...
ഒരു ട്രെയിൻ യാത്രയിലാണ് ഞാൻ ഒരു കൂട്ടം അധ്യാപികമാരെ പരിചയപ്പെടുന്നത് പൊതുവെ വാചാലനായ ഞാൻ അവരെല്ലാമായി കൂട്ടായി... അവരുടെ ടീം ലീഡറുമായിട്ട് പെട്ടന്ന് തന്നെ അടുപ്പത്തിലായി "മായ '' വളരെ സ്മാർട്ട് ആന്റ് ബ്യൂട്ടിഫുൾ ആയിരുന്നു .. സംസാരത്തിനിടയിൽ ഞാൻ അവരുടെ fb ID check ചെയ്തു... married to Sukumar ... എന്നു കണ്ടു.. എന്നെ വല്ലാതെ അൽഭുതപ്പെടുത്തി... തീർത്തും മായയ്ക്കു ചേരാത്ത ഒരാളാണ് സുകുമാർ ഒരു അലുവയും മത്തിക്കറിയും പോലെ.....
വിടുവായനായ ഞാൻ അവരോട് തന്നെ പറഞ്ഞു...
പറ്റിപ്പോയടാ ഇനിയെന്തു ചെയ്യാൻ.... ഒന്നു ചിരിച്ചോണ്ട് അവര് മറുപടി പറഞ്ഞു.. കുറച്ചു നേരം കഴിഞ്ഞ് അവരെന്നോട് ചോദിച്ചു നീ കല്യാണം കഴിക്കുന്നില്ലെ.....? വീട്ടുകാർ നോക്കുന്നുണ്ട് നല്ലതൊന്ന് ഒത്താൽ കഴിക്കണം...
ഞങ്ങടെ നാട്ടിൽ നിന്നും നോക്കണോ ഒരു കുട്ടിയുണ്ട് .. അവരു പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി
ടീച്ചറെപ്പോലെ സുന്ദരിയാണോ...?
"എന്നെക്കാൾ..."
പക്ഷെ സാമ്പത്തികമായിട്ട് വളരെ മോശമാണ് .. ... 3 പെൺകുട്ടികളിൽ മൂത്തതാ അച്ഛനും അമ്മയുമില്ല ... അവൾക്ക്ചെറിയ ജോലിയുണ്ട്..
പറ്റുമെങ്കിൽ നോക്കാം...
"അല്ല ടീച്ചറെ കുടുംബം എന്റെ തലയിലാവില്ലെ ....പിന്നെ ഞാൻ വല്യമോശമില്ലാത്ത സാഹചര്യത്തിലാണ് സ്ത്രീധനം വേണമെന്നല്ല എങ്കിലും ഇത്രേം വല്ല്യ ഭാരം സാധാരണക്കാരനായ ഞാൻ .... റിസ്കാണ് ജീവിതമല്ലെ... സൗന്ദര്യം മാത്രം പോരല്ലോ ഒന്നും തോന്നരുത്...
ഹഹഹ അവരു ചിരിയോടെ പറഞ്ഞു ഒന്നും തോന്നാനില്ല ആരായാലും ഇങ്ങിനെയേ ചിന്തിക്കു....
ഈ പറഞ്ഞ പെൺകുട്ടി ഞാനാ... പറഞ്ഞതിനേക്കാൾ മോശമായിരുന്നു എന്റെ സാഹചര്യങ്ങൾ... എല്ലാം അറിഞ്ഞോണ്ട് എന്നെ സ്വീകരിച്ചതാ നിങ്ങൾ നേരത്തെ പറഞ്ഞ മത്തിക്കറി....
ഇന്നത്തെ ജോലി, സാഹചര്യം എന്തിന് ഈ സൗന്ദര്യം പോലും അദ്ദേഹത്തിന്റെ ഔദാര്യമാണ്....
ഓകെ ഇറങ്ങട്ടെ ... fbyil കാണാം bye ... എന്ന് പറഞ്ഞ് അവരിറങ്ങി.... എനിക്ക് പുതിയ ഒരു പാഠം മനസ്സിലാക്കി തന്നു കൊണ്ട്...
സതീഷ് വടവന്നൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo