"ചേട്ടാ നടുറോട്ടിൽ യുവാവിനെ കുത്തിക്കൊന്നു..
അതും ആളുകള് നോക്കിനിൽക്കെ.."
"മ്മ് കേട്ടിട്ടുണ്ട്..
അടുത്തത് വായിക്കു.."
അടുത്തത് വായിക്കു.."
"ഭർത്താവിനെ കെട്ടിയിട്ടു ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു.."
"മ്മ് അതും കുറേ കേട്ടിട്ടുണ്ട്.."
"ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുമ്പോ പീഡന ശ്രമം..
പെൺകുട്ടി പോലീസിൽ പരാതി നൽകി.."
പെൺകുട്ടി പോലീസിൽ പരാതി നൽകി.."
"ഇതും കേട്ടിട്ടുണ്ട്..
അടുത്തതു.."
അടുത്തതു.."
"വയോവൃദ്ധനെ ആക്രമിച്ച തെരുവുനായയെ തല്ലിക്കൊന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.."
"ങേ ഒന്നുടെ വായിച്ചെ.."
"യുവാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണമെന്നു മൃഗസ്നേഹികൾ.."
"അതു കലക്കി അവനതൊന്നും
കിട്ടിയാൽ പോര..
ഒരു മിണ്ടാപ്രാണിയുടെ മേൽ കൈവെക്കാൻ അവനെങ്ങിനെ ധൈര്യം വന്നു..
അടുത്തത് വായിക്കു.."
കിട്ടിയാൽ പോര..
ഒരു മിണ്ടാപ്രാണിയുടെ മേൽ കൈവെക്കാൻ അവനെങ്ങിനെ ധൈര്യം വന്നു..
അടുത്തത് വായിക്കു.."
"കന്നുകാലികളെ കൊല്ലുന്നതു ക്രിമിനൽ കുറ്റമായേക്കും.."
"അടിപൊളി..
ചിലവന്മാര് നല്ല മസാലയൊക്കെ ഇട്ടു ബീഫ് വരട്ടുന്നതു കാണുംപോ എനിക്കു തല്ലിക്കൊല്ലാൻ തോന്നീട്ടുണ്ട്.."
ചിലവന്മാര് നല്ല മസാലയൊക്കെ ഇട്ടു ബീഫ് വരട്ടുന്നതു കാണുംപോ എനിക്കു തല്ലിക്കൊല്ലാൻ തോന്നീട്ടുണ്ട്.."
"അതെന്താ ചേട്ടായീ നിങ്ങളും മറ്റേപ്പാർട്ടിയാണോ.."?
"അതല്ലെടാ പഹയാ..
കൊളസ്‌ട്രോൾ കൂടിയതോണ്ട് ഇതൊന്നും തൊടാൻപാടില്ലാന്നു ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്..
ഞാൻ കഴിക്കാത്തത് അവന്മാരും കഴിക്കണ്ട..
അല്ലപിന്നെ..!!
കൊളസ്‌ട്രോൾ കൂടിയതോണ്ട് ഇതൊന്നും തൊടാൻപാടില്ലാന്നു ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്..
ഞാൻ കഴിക്കാത്തത് അവന്മാരും കഴിക്കണ്ട..
അല്ലപിന്നെ..!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക