ഉൾവിളിക്കു കാതോർക്കാത്തവർ
*********************************************
"ഗുഡ്മോണിങ് മരിയാ ..."
*********************************************
"ഗുഡ്മോണിങ് മരിയാ ..."
ആമിർ തന്റെ മൊബൈൽ ഫോൺ ഇടത്തെ ചെവിട്ടിൽ നിന്നും പതുക്കെ അകറ്റിപിടിച്ചു കൊണ്ട് തന്റെ കാബിന്റെ ഫ്രന്റ് സൈഡിൽ ഇരിക്കുന്ന സെക്രട്ടറി മരിയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഗുഡ്മോണിങ് ആമിർ "
ആമിർ പുറത്തു നിന്ന് വന്ന അതെ സ്പീഡിൽ കാബിന്റെ ഉള്ളിലോട്ടു പോയ് സീറ്റിലിരുന്ന് കാറിന്റെ കീ തന്റെ ചൂണ്ടു വിരലിൽ ഇട്ടു കറക്കി വീണ്ടും മൊബൈലിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
ഈ ആമീറിന് തിരക്കൊഴിഞ്ഞു ഒന്നിനും നേരമില്ല. ദുബായിലെ ഒരു ലീഡിങ് കമ്പനിയിലെ ഒരു പ്രൊജക്റ്റ് മാനേജർക്കുള്ള എല്ലാ ടെൻഷനും കക്ഷിക്കുണ്ട് . ആമീറിന്റെ അഞ്ചലോട്ടങ്ങൾ സെക്രട്ടറി ആയി ജോയിൻ ചെയ്ത അന്നുമുതൽ മരിയ കാണാൻ തുടങ്ങിയതാ .ഇപ്പോൾ വര്ഷം മൂന്ന് ആകുന്നു .
36 വയസ്സുകാരനായ ഒരു എനെർജെറ്റിക് സുന്ദരൻ ഇറാനി യുവാവ്.ഭാര്യ കാതറിൻ ഫിലിപ്പീനിയാണ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. രണ്ടു കുട്ടികൾ .സെക്കന്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന വായാടിയായ സാറയും, ഒരു വയസ്സുള്ള നല്ല ക്യൂട്ട് ആയ അർമാനും. മിക്കവരും തങ്ങളുടെ ഫാമിലി ഫോട്ടോ ഓഫീസിൽ ടേബിളിൽ വെക്കുന്നത് അവിടെ പതിവാണ്. ഇടക്കിടക്ക് ആമീർ തന്റെ ഫാമിലി ഫോട്ടോ നോക്കി ചിരിക്കുന്നത് കാണാം. ഫാമിലി തന്റെ കൂടെയുണ്ടെന്ന ഒരുഫീൽ ഉണ്ടാക്കാൻ ആ ഫോട്ടോക്ക് സാധിക്കുന്നുണ്ടായി രുന്നു.
സെക്രട്ടറി ആയി ജോയിൻ ചെയ്ത ആദ്യത്തെ ദിവസം താനേതോ അത്ഭുതലോകത്തിൽ എത്തപ്പെട്ട പോലെയായിരുന്നു മരിയക്ക്.കാരണം ആമീർ അന്ന് ഒരു നയപ്രഖ്യാപനം നടത്തി…
"മരിയാ , തനിക്കു മുൻപുള്ള എന്റെ സെക്രട്ടിമാർ സഹികെട്ടു രാജി വെച്ച് പോകാനുള്ള ഒരേ ഒരു കാരണം എന്റെ മറവി ആണ്.മരിയക്ക് എപ്പോ വേണമെങ്കിലും രാജി വെച്ച് പോകാനുള്ള സ്വാതന്ത്ര്യം ഞാൻ ഇപ്പോഴേ തന്നിരിക്കുന്നു.പക്ഷെ പോകുന്ന വരെ ഈ ലിസ്റ്റ് എന്നെ ഓര്മിപ്പിക്കണം " അതും പറഞ്ഞു ഒരു 3 പേജ് മരിയയുടെ കയ്യിൽ കൊടുത്തു.
മരിയ അന്തം വിട്ടു നോക്കി.കുറെ ഡേറ്റുകൾ ആണ്. ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വരുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹ പ്രവർത്തകരുടെയും ബര്ത്ഡേ ,ആനിവേഴ്സറി ,എല്ലാം കൃത്യമായി രേഖപെടുത്തിയിരിക്കുന്ന പേജുകൾ .
"ഇതിൽ മരിയയുടെ ഡീറ്റെയിൽസ് കൂടിചേർക്കണം " ഒരു നിഷ്കളങ്ക ചിരിയോടെ ആമിർ പറഞ്ഞു.
അതിനു ശേഷം ആമിർ തന്റെ ക്യാബിനിലെ ഡ്രോയർ തുറന്നു കാണിച്ചു.ഒരു വശത്തു നിറയെ കമ്പനിയുടെ സീക്രെട് ഫയൽസ് .മറുവശം തുറന്നതും മരിയ തെല്ലൊന്നു അന്ധാളിച്ചു.രണ്ടുമൂന്നു എക്സിക്യൂട്ടീവ് സ്യുട്ട്സ് ,ടൈ , ഷൂസ്, സോക്സ് മുതലായവ .
"മരിയാ , മിക്ക ദിവസങ്ങളിലും കോൺഫറൻസ് ഉണ്ടാകും. ഏതൊക്കെ ദിവസങ്ങൾ ആണെന്ന് ഞാൻ മറന്നും പോകും. അതുകൊണ്ടു ഇതൊരു എമർ ജൻസി സെറ്റ് അപ്പ് ആണ്. കോൺഫെറെൻസുകൾ മീറ്റിംഗുകൾ തുടങ്ങിയവ എന്നെ ഓഫീസിൽ വരുമ്പോൾ തന്നെ അറിയിക്കണം.." മരിയ അന്ന് എല്ലാം തലകുലുക്കി സമ്മതിച്ചു
.
"മരിയാ ..DAR ന്റെ ഫയൽ എവിടെ?"
.
"മരിയാ ..DAR ന്റെ ഫയൽ എവിടെ?"
ഒരു കയ്യിൽ മൊബൈലുമായി അതാ ആമിർ മുൻപിൽ.മരിയ ഫയൽ എടുത്തു കൊടുത്തതും ആമിർ അതും കൊണ്ട് അപ്പുറത്തെ ക്യാബിനിലെ ക്രിസ് ഡേവിയുടെ അടുത്തേക്ക് പോയി.
ഇന്ന് DAR ലെ കോൺഫറൻസ് ഉണ്ടല്ലോ 10 :30 ന് !! ആമിറിന് അത് ഓര്മ ഉണ്ടോ ആവൊ!..മരിയ നോക്കിയപ്പോൾ രണ്ടുപേരും ഭയങ്കര ഡിസ്സ്കഷനിൽ ആണ്.അത് കഴിയട്ടെ...കൂടുതൽ ടൈം എടുക്കുക യാണെങ്കിൽ ചെന്ന് പറയാം.
ആമിറിനെ എല്ലാവര്ക്കും നല്ല ഇഷ്ട്ടമാണ്. വളരെ പോസിറ്റീവ് എനർജി തരുന്ന ഒരാൾ.ഓഫീസിൽ ആരുടെ ബര്ത്ഡേ ഉണ്ടായാലും ആമിറിന്റെ വക ഒരു ഗിഫ്റ്റ് റെഡി ആണ്. “little things brings more happiness to our life”എന്ന് വിശ്വസിക്കുന്ന ആളാണ് ആമിർ.തന്റെ ചുറ്റിലുമുള്ളവർക്കു ചെറിയ ചെറിയ സർപ്രൈസുകൾ കൊടുത്തു് സന്തോഷിപ്പിക്കാൻ എപ്പോഴും ആമിർ ശ്രമിച്ചിരുന്നു. അതിനുള്ള കുറുക്കു വഴിയാണ് മരിയയെ ഏൽപ്പിച്ചിരുന്ന ആ പേജുകൾ
.
മരിയയുടെ ബെർത്ഡേയ്ക്കു അവൾക്കും കിട്ടി നല്ല ഒരു ഗിഫ്റ്റ് .താൻ ഓർമിപ്പിക്കാതെ തന്നെ ആമിർ അത് ഓർത്തല്ലോ എന്നോർത്തു അത്ഭുതസ്തംഭ യായി നിന്ന മരിയയോട് ആമിർ ഒരു കള്ള ചിരിയോടെ പറഞ്ഞു;
.
മരിയയുടെ ബെർത്ഡേയ്ക്കു അവൾക്കും കിട്ടി നല്ല ഒരു ഗിഫ്റ്റ് .താൻ ഓർമിപ്പിക്കാതെ തന്നെ ആമിർ അത് ഓർത്തല്ലോ എന്നോർത്തു അത്ഭുതസ്തംഭ യായി നിന്ന മരിയയോട് ആമിർ ഒരു കള്ള ചിരിയോടെ പറഞ്ഞു;
" മരിയയുടെ ബെർത്ഡേ ഓർമ്മിപ്പിക്കാൻ ഞാൻ വൈഫിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.അവളുടെ സെലെക്ഷൻ ആണ് .ഇഷ്ട്ടപെട്ടോ എന്ന് നോക്കൂ "
ഹഹഹ .. ബോസ്സിന്റെ ഒരു കാര്യമേ !! തുറന്നു നോക്കിയപ്പോൾ കണ്ടത് പേളിന്റെ ഒരു സെറ്റ് കമ്മലും മാലയും .തനിക്കു പേളിനോടുള്ള ക്രേസ് ആമിറിന് എങ്ങനെ പിടി കിട്ടി എന്ന് മരിയ അതിശയിച്ചുപോയ്!!
സമയം 9 ആകുന്നു ...അവരുടെ ഡിസ്കഷൻ ഇനിയും കഴിഞ്ഞില്ലല്ലോ !!മരിയ ക്യാബിനുള്ളിലേക്കു അക്ഷമയായ് നോക്കി. മാർക്ക് അങ്ങോട്ട് കയറി പോകുന്ന കണ്ടു .മാർക്ക് എന്തോ ആമിറിനോട് ചോദിച്ചു .ആമിർ ഡിസ്കഷൻ നിർത്തി മരിയയുടെ അടുത്തോട്ടു വന്നു ചോദിച്ചു.
"ഇന്ന് എന്തെങ്കിലും അപ്പോയ്ന്റ്മെന്റ് ഉണ്ടോന്നു നോക്ക് മരിയാ . മാർക്കിന് എന്റെ കാർ അത്യാവശ്യമായി ഒന്നു വേണമെന്ന് പറയുന്നു"
"ഉണ്ടല്ലോ..DAR ലെ കോൺഫറൻസ് 10 :30 ന് ."
"ഓ ..സോറി മാർക്ക്...എനിക്ക് കാർ വേണ്ടി വരും "
"ഇറ്റ്സ് ഓക്കേ മാൻ ..നോ പ്രോബ്ലം ... " എന്നും പറഞ്ഞു മാർക്ക് അടുത്ത ക്യാബിൻ ലക്ഷ്യമാക്കി നടന്നു..
മാർക്ക് കെല്ലി ..മധ്യവസ്ക്കൻ ആണേലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഒരാളാണ്. മറ്റുള്ളവർക്ക് സഹായം കൊടുക്കുന്ന അതുപോലെ തന്നെ മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കാനും മാർക്ക് മനഃപൂർവ്വം ശ്രമിക്കുമായിരുന്നു.ഇന്നത്തെ ജനങ്ങളുടെ യഥാർത്ഥ പ്രശനം മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കാനുള്ള മടി എന്നാണ് കക്ഷിയുടെ കണ്ടെത്തൽ!.
"മരിയ ..ഐ ഫോർഗോട്ട് സംതിങ് " ആമിർ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
"കീ ? മൊബൈൽ? പേഴ്സ്? ഫയൽസ് ?" സ്ഥിരം ഐറ്റംസ് എല്ലാം മരിയ ചോദിച്ചു.
ഉത്തരം പറയും മുൻപേ വീണ്ടും ആമിറിന് മൊബൈലിൽ കാൾ വന്നു ...ആമിർ വീണ്ടും ക്യാബിനിലേക്കു പോയി.
ഒരിക്കൽ ആമിർ ചോദിച്ചു
;
"മരിയ രാജി വെക്കുന്നില്ല?"
;
"മരിയ രാജി വെക്കുന്നില്ല?"
"എന്തിനു?"
"എന്റെ മറവി എങ്ങനെ സഹിക്കുന്നു?"
മരിയ മറുപടി പറയാതെ മന്ദഹസിക്കുക മാത്രം ചെയ്തു .
മറവി ഒഴിച്ച് നിർത്തിയാൽ ആമിർ ഹൃദയത്തിൽ നന്മ ഉള്ള ഒരു മനുഷ്യൻ ആണ്.ബോസ്സ് എന്ന നിലയിൽ അല്ല നല്ലൊരു സുഹൃത്തിനെ പോലെയാണ് ആമിർ മരിയയോട് പെരുമാറിയിരുന്നത്. കൊച്ചു കുട്ടിയെപ്പോലെ അമീറിനെ എല്ലാ കാര്യങ്ങളും ഓർമ്മ പെടുത്തണം എന്ന് മാത്രം.ആമിർ കോളേജിൽ പഠിച്ചിരുന്ന സമയത്താണ് ആമിറിന് തന്റെ അമ്മയെ നഷ്ടപ്പെടുന്നത്. ആമിറിന്റെ ബെർത്ത് ഡേയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോയിരുന്ന അമ്മയുടെ കാർ ആക്സിഡന്റിൽ പെടുകയായിരുന്നു.അതിനു ശേഷം ആണ് ആമിറിനെ മറവി രോഗം പിടി കൂടിയത്. ആമിറിന്റെ കഥ അറിഞ്ഞതിപ്പിന്നെ ആമിറുമായി പൊരുത്തപെട്ടുപോകാൻ മരിയക്ക് ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. അല്ലെങ്കിലും വ്യക്തി വൈകല്യങ്ങളുടെ യഥാർത്ഥ കാരണം നമുക്ക് മനസ്സിലായാൽ ഒരിക്കലും നമ്മൾ അവരെ വെറുക്കുകയില്ലല്ലോ !!! മരിയ ആമിറിന്റെ ഫാമിലിയെയും ഓഫീസിനെയും ഒരുമിച്ചു ഒരു കുടകീഴിൽ നിർത്താൻ പറ്റിയ ഒരു പേർസണൽ സെക്രട്ടറി തന്നെയായിരുന്നു .ഇടക്കെപ്പോഴോ നഷ്ട്ടപെട്ട അമ്മയെ ആമിർ മരിയയിൽ കണ്ടെത്തുമായിരുന്നു.
കാതറിൻ നേഴ്സ് ആയതുകൊണ്ട് ഒരുവയസ്സുള്ള അർമാനെ ബേബി സിറ്റിങ്ങിൽ ആണ് വിട്ടിരുന്നത്. സാറയുടെ സ്കൂൾ വിട്ടാൽ സാറയെ നേരെ അർമാന്റെ ബേബി സിറ്റിങ്ങിലേക്കു കൊണ്ടു വിടാൻ ബസ് ഡ്രൈവറെ ഏർപ്പാടാക്കിയിട്ടുണ്ട്. ഓഫീസിൽ നിന്നും കറക്റ്റ് ടൈമിൽ ഇറങ്ങുന്ന ആമിർ അവരെയും കൊണ്ട് നേരെ വീട്ടിൽ എത്തി കുട്ടികളുമായി കളിക്കും . ഭാര്യയെ അത്യാവശ്യം ജോലികളിൽ ഒക്കെ സഹായിക്കുന്ന കൂട്ടത്തിലാണ് ആമിർ. അങ്ങനെ വീട്ടിൽ ആമിർ സന്തോഷത്തിന്റെ ഒരു ചെറിയ സ്വർഗം പടുത്തുയർത്തി. .ഒരു സെർവെന്റിനെ വീട്ടിൽ വെക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും എന്തോ അങ്ങനെ ആമിർ ചെയ്തിരുന്നില്ല....
ആമിറിന്റെ മറവി അറിയാവുന്ന കാതറിൻ, മരിയയുമായ് വളരെ നല്ല സൗഹൃദത്തിൽ ആണ്.നേഴ്സ് ആയതു കൊണ്ട് ഡ്യൂട്ടിക്കിടക്ക് മൊബൈൽ ഉപയോഗിക്കാൻ പാടില്ല .കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ആന്റി ബയോട്ടിക്സ് കൊടുക്കേണ്ട ടൈം, സാറയുടെ ബേബി സിറ്റിങ്ങിലേക്കുള്ള തിരിച്ചെത്തൽ അങ്ങനെ അല്ലറ ചില്ലറ കാര്യങ്ങൾ എല്ലാം ഒന്നും കൂടി ബേബി സിറ്ററെ വിളിച്ചു ഓര്മിപ്പിക്കാനും, വീട്ടിലേക്കുള്ള ഷോപ്പിംഗ് നടത്താൻ അമീറിനെ ഓർമിപ്പിക്കാനും ഒക്കേം മരിയയുടെ സഹായം അവൾ തേടിയിരുന്നു.
അല്ലാ ....ഇന്നലെ അല്ലെ ഭാര്യയും കുട്ടികളും ഫിലിപ്പീൻസിൽ നിന്നും എത്തുമെന്ന് പറഞ്ഞിരുന്നത്. എത്തിയോ എന്തോ ! ആമിറുമായി ഒന്ന് സംസാരിക്കാൻ പോലും ഇന്ന് പറ്റിയില്ലല്ലോ !!.ഇന്ന് ഭാര്യ ലീവിൽ ആണോ ? അതോ ഡ്യൂട്ടിയിൽ ആണോ ? ആണെങ്കിൽ കുട്ടികളെ ബേബി സിറ്റിങ്ങിൽ വീട്ടുകാണുമല്ലോ!!. അങ്ങനെയെങ്കിൽ സാറ സ്കൂളിൽ നിന്നും തിരിച്ചെത്തുമ്പോൾ ബേബി സിറ്ററെ അറിയിക്കണം അല്ലോ! മരിയയുടെ ആത്മഗതങ്ങൾ നീണ്ടു... ആമിർ ക്യാബിനുള്ളിൽ ഫ്രീ ആയി എന്ന് കണ്ടപ്പോൾ മരിയ ക്യാബിനുള്ളിൽ കയറി.
"ആമിർ ..DAR ലേക്ക് പോകാനുള്ള ടൈം ആയി.. ഈ ഫയലിൽ വേറെ ഇമ്പോർട്ടന്റ് ആയ എതെങ്കിലും പേപ്പേഴ്സ് വെക്കേണ്ടതുണ്ടോ ?" മരിയ ഫയൽ കാണിച്ചുകൊണ്ട് ചോദിച്ചു
.
ആമിർ എല്ലാം ഒന്ന് മറിച്ചു നോക്കി.
.
ആമിർ എല്ലാം ഒന്ന് മറിച്ചു നോക്കി.
" എവെരിതിങ് ഈസ് ഫൈൻ മരിയ "
" ഫാമിലി ഇന്നലെ ഫിലിപ്പീൻസിൽ നിന്നും എപ്പോൾ എത്തി ?"
ഫാമിലി എന്ന് കേട്ട വഴി ആമിർ സീറ്റിൽ നിന്നും ചാടി എണീറ്റു .ആമിറിന്റെ കണ്ണുകൾ ഏതോ വിഭ്രാന്തിയിൽ എന്ന പോലെ പുറത്തേക്കു തുറിച്ചു വന്നു.ടേബിളിൽ നിന്നും അയാൾ കാറിന്റെ കീ ഒരു കണക്കിന് തപ്പിയെടുത്തു പുറത്തേക്കു ഭ്രാന്തനെ പോലെ ഓടി.....ഓടുന്ന ഇടയിൽ അയാൾ അലറിവിളിക്കുന്നുണ്ടായിരുന്നു...അർമാൻ !!!!....!!
മുൻപെങ്ങും ഇങ്ങനെ അമീറിനെ കാണാത്തതു കൊണ്ട് മരിയ ആദ്യം ഒന്ന് ഞെട്ടി.ഓഫീസിനകത്തു രണ്ടു സൈഡിലെ ക്യാബിനുള്ളിൽ ഇരുന്നവർ ആമിറിന്റെ ഓട്ടം കണ്ടു പകച്ചു എഴുന്നേറ്റു പരസ്പരം നോക്കി.
അർമാൻ !!! ഈശ്വരാ!! അർമാൻ ഇനി കാറിനുള്ളിൽ ആണോ !! മരിയയുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു. ... ഒരുപക്ഷെ കുഞ്ഞു കാറിനുള്ളിൽ ഉറങ്ങിപോയികാണും....ആമിറിന് മൊബൈലിൽ കാൾ വന്നത് കാരണം ആമിർ വേറെ ഒന്നും ആലോചിച്ചിട്ടും ഉണ്ടാകില്ല പക്ഷെ ഇത്രയും നേരം ഒരു കുഞ്ഞിന് വായു സഞ്ചാരമില്ലാത്ത കാറിൽ ....അതും ഗൾഫിലെ പൊരിഞ്ഞ ചൂടിൽ !!!.. എന്തോ ദുരന്തം സംഭവിച്ചപോലെ ഒരു തോന്നൽ... മരിയയും പിന്നാലെ ഓടി.അവൾക്കു പിന്നാലെ മറ്റുപലരും..ആമിർ ഓഫീസിനു പുറത്തേക്കു കുതിച്ചു പാഞ്ഞു.
ഓഫീസിന്റെ തൊട്ടു അപ്പുറത്തുള്ള ഒരു തുറസ്സായ ഗ്രൗണ്ടിൽ ആണ് ആമിർ തന്റെ കാർ പാർക്ക് ചെയ്തിരുന്നത്.രാവിലെ ഓഫീസിൽ പോകും വഴി അർമാനെ ബേബിസിറ്റിങ്ങിൽ ആക്കുകയാണ് പതിവ് .ഒരു മാസത്തെ വെക്കേഷൻ കഴിഞ്ഞു ഇന്നലെയേ അവർ എത്തിയിട്ടുണ്ടായിരുന്നുള്ളു. ഭാര്യക്ക് ഇന്ന് ഡ്യൂട്ടിക്ക് കേറേണ്ടതിനാൽ അർമാനെ ബേബി സിറ്റിങ്ങിൽ ആക്കാൻ പിൻ സീറ്റിൽ ഇരുത്തിയിരുന്നു.കുറച്ചു ദിവസമായി അങ്ങനൊരു പതിവ് ഇല്ലാത്തതു കാരണം ആമിർ ഈ കാര്യം മറന്നു പോയി!!!
"അർമാൻ !!...." കാറിന്റെ ഡോർ തുറന്നതും ആമിർ അലറി വിളിച്ചു.
അർമാന്റെ സുന്ദരമായ മുഖത്തേക്ക് ഒരു തവണ നോക്കുവാനേ ആമിറിന് കഴിഞ്ഞുള്ളു ...അയാൾ അപ്പോഴേക്കും നിലത്തേക്ക്കുഴഞ്ഞു വീണു.
മരിയയും സഹപ്രവർത്തകരും ഓടിയെത്തി നോക്കി ... പിൻസീറ്റിൽ ബെൽറ്റിനകത്തു വറ്റിയ കണ്ണീരിലും, വിയർപ്പിലും, ഛർദിയിലിലും മുങ്ങി കുതിർന്നു കിടക്കുന്ന കുഞ്ഞു അർമാന്റെ ചേതനയറ്റ ശരീരം !!!!.ഓ എന്റെ ഈശ്വരാ !!! മറവിക്ക് ഇങ്ങനെയും ഒരു മറുപടിയോ !!! മരിയയുടെ ഹൃദയം നിലച്ചു
.
മോർച്ചറിയുടെ മുൻപിൽ അലറി വിളിക്കുന്ന ആമിറിനെയും കാതറീനെയും സാറയെയും ആശ്വസിപ്പിക്കാൻ മരിയ നന്നേ പണിപ്പെട്ടു.രാവിലെ നെറുകയിലും കവിളിലും മാറി മാറി ഉമ്മകൾ കൊടുത്തു കുഞ്ഞിക്കിളി കാട്ടി ചിരിപ്പിച്ചു യാത്രയാക്കിയ തന്റെ മകനെ ഇനി ഒരിക്കലും വിരിയാത്ത നുണകുഴികളുമായ് മോര്ച്ചറിയിൽ ഒരു കുഞ്ഞു പെട്ടിയിൽ തണുത്തു മരവിച്ചു കിടക്കുന്നതു കാണാൻ ഏതൊരമ്മക്കാണ് സാധിക്കുക!!!.സ്വന്തം മറവിയെ തോൽപ്പിക്കാനായ് പതിനെട്ടടവും പയറ്റി നോക്കി ജീവിക്കുന്ന , തന്റെ കുടുംബത്തെ ഹൃദയത്തിൽ ഏറ്റി നടക്കുന്ന ആമിറിന് ഇനി ജീവിതത്തിൽ ഈ ദുരന്തം സമ്മാനിക്കുന്നത് എന്താകും ! കുഞ്ഞികൈകൾ കൊണ്ട് മുടി ചുറ്റി പിടിച്ചു കുഞ്ഞരിപ്പല്ലുകൾ കൊണ്ട് കടിച്ചു, നാക്കുകൊണ്ടു നക്കി തോർത്തി ഉമ്മകൾ കൊണ്ട് കുഞ്ഞേച്ചിയെ പൊതിയുന്ന കുഞ്ഞർമാന്റെ അനങ്ങാത്ത ശരീരത്തെ കുലുക്കി വിളിച്ചു സാറ വാവിട്ടു കരഞ്ഞു.
മരിയയും സഹപ്രവർത്തകരും ഓടിയെത്തി നോക്കി ... പിൻസീറ്റിൽ ബെൽറ്റിനകത്തു വറ്റിയ കണ്ണീരിലും, വിയർപ്പിലും, ഛർദിയിലിലും മുങ്ങി കുതിർന്നു കിടക്കുന്ന കുഞ്ഞു അർമാന്റെ ചേതനയറ്റ ശരീരം !!!!.ഓ എന്റെ ഈശ്വരാ !!! മറവിക്ക് ഇങ്ങനെയും ഒരു മറുപടിയോ !!! മരിയയുടെ ഹൃദയം നിലച്ചു
.
മോർച്ചറിയുടെ മുൻപിൽ അലറി വിളിക്കുന്ന ആമിറിനെയും കാതറീനെയും സാറയെയും ആശ്വസിപ്പിക്കാൻ മരിയ നന്നേ പണിപ്പെട്ടു.രാവിലെ നെറുകയിലും കവിളിലും മാറി മാറി ഉമ്മകൾ കൊടുത്തു കുഞ്ഞിക്കിളി കാട്ടി ചിരിപ്പിച്ചു യാത്രയാക്കിയ തന്റെ മകനെ ഇനി ഒരിക്കലും വിരിയാത്ത നുണകുഴികളുമായ് മോര്ച്ചറിയിൽ ഒരു കുഞ്ഞു പെട്ടിയിൽ തണുത്തു മരവിച്ചു കിടക്കുന്നതു കാണാൻ ഏതൊരമ്മക്കാണ് സാധിക്കുക!!!.സ്വന്തം മറവിയെ തോൽപ്പിക്കാനായ് പതിനെട്ടടവും പയറ്റി നോക്കി ജീവിക്കുന്ന , തന്റെ കുടുംബത്തെ ഹൃദയത്തിൽ ഏറ്റി നടക്കുന്ന ആമിറിന് ഇനി ജീവിതത്തിൽ ഈ ദുരന്തം സമ്മാനിക്കുന്നത് എന്താകും ! കുഞ്ഞികൈകൾ കൊണ്ട് മുടി ചുറ്റി പിടിച്ചു കുഞ്ഞരിപ്പല്ലുകൾ കൊണ്ട് കടിച്ചു, നാക്കുകൊണ്ടു നക്കി തോർത്തി ഉമ്മകൾ കൊണ്ട് കുഞ്ഞേച്ചിയെ പൊതിയുന്ന കുഞ്ഞർമാന്റെ അനങ്ങാത്ത ശരീരത്തെ കുലുക്കി വിളിച്ചു സാറ വാവിട്ടു കരഞ്ഞു.
മരിയ ഓർത്തു..ഏതൊരു ദുരന്തത്തിന് മുൻപും ദൈവം നമുക്കു കുറെ ഉൾവിളികൾ തരാറുണ്ട്. അല്ലെങ്കിൽ ദൈവ ദൂതന്മാരെ പോലെ ആരെയെങ്കിലു മൊക്കെ അയച്ചു നമ്മളെ അതിൽ നിന്നൊക്കെ കരകേറ്റാറുണ്ട്. മാർക്കു വന്നു കാർ ചോദിച്ചപ്പോ ഴെങ്കിലും ആമിർ അർമാന്റെ കാര്യം ഒന്നോർത്തി രുന്നെങ്കിൽ ആ കുഞ്ഞിനു ഇങ്ങനെ ഒരു ദുരന്തം വന്നു ചേരില്ലായിരുന്നു.അപ്പോൾ ആമിർ എന്തോ ഓർക്കാൻ തുനിഞ്ഞതുമാണ്….. പക്ഷെ ..ബാഹ്യമായ വിളികൾക്കു ചെവിയോർത്ത കാരണം അവനു അവന്റെ ഉൾവിളിയെ ശ്രദ്ധിക്കാൻ സാധിച്ചില്ല. ഈശ്വരാ… ആമിർ തന്റെ ഉൾവിളിക്ക് അപ്പോൾ ഒന്ന് കാതോർത്തിരുന്നെങ്കിൽ !!!...
By
Lipi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക