നൈലയും ഈച്ചയും
നൈല വിവാഹം കഴിഞ്ഞു ആ വീട്ടിൽ വന്നപ്പോൾ മുതൽ ആ ഈച്ചയും അവിടുണ്ടാരുന്നു. കൊല്ലാനുള്ള അടവുകൾ പരാജയപ്പെട്ടപ്പോൾ അവൾ അതിനെ അതിന്റെ വഴിക്ക് വിട്ടു.
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടു പോകവേ ഒരു തരം ഏകാന്തത അവളെ ബാധിച്ചിരുന്നു. ഭർത്താവു ജോലിക്കും അച്ഛൻ കൃഷിയിടത്തിലേക്കും പോയി കഴിഞ്ഞാൽ അവൾ അവളുടെ ലോകത്തിലായി.
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടു പോകവേ ഒരു തരം ഏകാന്തത അവളെ ബാധിച്ചിരുന്നു. ഭർത്താവു ജോലിക്കും അച്ഛൻ കൃഷിയിടത്തിലേക്കും പോയി കഴിഞ്ഞാൽ അവൾ അവളുടെ ലോകത്തിലായി.
പതിവുപോലെ ഒരു ചായയുമായി വന്നിരുന്നപ്പോളാണ് കണ്ടത് ഈച്ച ചായിൽ കിടക്കുന്നു !? എടുത്തു കളയാതെ വെറുതെ അതിലേക്കു നോക്കിയിരുന്നു. അതു പിടക്കുന്ന കണ്ടപ്പോൾ മനസിലായി ചത്തിട്ടില്ല എന്ന്. എന്തോ പെട്ടന്ന് ചായ തറയിലേക്കൊഴിച്ചു. പിന്നീടു അതൊരു ശീലമായി. അവൾ എന്ത്കഴിക്കാൻ എടുത്താലും ഒരു പങ്ക് ഈച്ചക്കും കൊടുക്കും. രാത്രി കാലങ്ങളിൽ ഭർത്താവും അച്ഛനും അവളെ കളിയാക്കി.
ഗർഭാലസ്യം കൂടി വന്നപ്പോളാണ് അനിയത്തി ലെന കൂട്ടു നിൽക്കാൻ വന്നത്. അവൾ വന്നതിൽ പിന്നെ വീട്ടിൽ ഒരു അനക്കമൊക്കെ ആയി. ഈച്ചയുടെ കാര്യം നൈല എപ്പോളോ മറന്നു.
ഗർഭാലസ്യം കൂടി വന്നപ്പോളാണ് അനിയത്തി ലെന കൂട്ടു നിൽക്കാൻ വന്നത്. അവൾ വന്നതിൽ പിന്നെ വീട്ടിൽ ഒരു അനക്കമൊക്കെ ആയി. ഈച്ചയുടെ കാര്യം നൈല എപ്പോളോ മറന്നു.
പ്രസവിക്കാനാരുന്നു ഇഷ്ടമെങ്കിലും ഓപ്പറേഷൻ ചെയ്യാനാരുന്നു വിധി. അന്ന് തുടങ്ങിയ നടുവിൽ വേദന ഇപ്പോളുമുണ്ട്. മകൾക്കു ഒരു വയസായപ്പോഴാണ് ഒന്ന് വീണത്. കാര്യമായിട്ട് ഒന്നും പറ്റിയില്ലേലും പഴയ നടുവിൽ വേദന പിന്നേം തല പൊക്കി. ലെനയെ തന്നെ ആശ്രയിക്കേണ്ടി വന്നു. മോളെ കുളിപ്പിക്കലും ഒരുക്കലുമായി അവൾക്കത് സന്തോഷമായിരുന്നു.
ഇന്നു നൈലയുടെ ആദ്യത്തെ ചരമ വാർഷികമായിരുന്നു. അവൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇന്നും ആർക്കുമറിയില്ല. മോളുടെ കാര്യങ്ങൾ നോക്കാൻ ലെനയെപ്പോലെ വേറെ ആർക്കും പറ്റാത്തത് കൊണ്ട് അവൾ തന്നെ കൃഷ്ണ മോൾക്ക് അമ്മയായി.
കല്യാണം വലിയ ആർഭാടത്തോടെ വേണ്ട എന്നത് എല്ലാവർക്കും സമ്മതമായിരുന്നു. കല്യാണം കഴിഞ്ഞ രാത്രിയിൽ കൃഷ്ണമോളുടെ നിർബന്ധം കാരണം അവളുടെ ചുമന്ന ഉടുപ്പ് തപ്പി ലെന ചേച്ചിയുടെ മുറിയിൽ ചെന്നത്. ഉടുപ്പ് വലിച്ചെടുത്തപ്പോൾ എന്തോ താഴെ വീണു അലമാരയുടെ അടിയിലേക്ക് പോയി. ചെറിയൊരു കുപ്പി. തുറന്ന് മണക്കുന്നതിനു മുൻപ് കൃഷ്ണമോളുടെ കരച്ചിൽ കേട്ട് അതവിടെ വച്ചു. മോളെ ഉറക്കി കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു അവളുടെ കൂടെ കിടന്നോളം എന്ന്. അവളെ ഉറക്കത്തിൽ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി ലെന ചേച്ചിയുടെ മുറിയി കിടക്കാനായി ഒരുക്കി.
രാവിലെ കൃഷ്ണമോൾ കരഞ്ഞിട്ടും അവർ കതകു തുറക്കാതായപ്പോളാണ് അച്ഛൻ ബലം പ്രയോഗിച്ചു കതകു തുറന്നത്. ജീവനറ്റ മകന്റെയും മരുമകളുടെയും ശരീരമാണ് അച്ഛൻ കണ്ടത്.
നൈലയുടെ പോലെ തന്നെ വിഷം ഉള്ളിൽ ചെന്നാണ് രണ്ടു പേരും മരിച്ചത്. നാട്ടുകാർ CBI അന്വേഷണത്തിന് വേണ്ടി ബഹളം ഉണ്ടാക്കിയപ്പോളും വീട്ടുകാർ ഹോമങ്ങൾ നടത്തിയപ്പോളും ആരും ശ്രദ്ധിച്ചില്ല നൈലയുടെ പൂമാലയിട്ട ഫോട്ടോയിൽ ഈച്ച ചത്തിരിക്കുന്നത്.
തന്റെ ഗർഭ കാലത്ത് ലെന തന്റെ ഭർത്താവുമായി തുടങ്ങിയ ബന്ധം അവൾ രണ്ടാമത് വന്നപ്പോഴെ നൈലക്കു മനസിലായുള്ളു. നിശബ്ദമായി അവൾ മരണത്തിലേക്ക് പോയി.
ലെന തുറന്ന് വച്ച കുപ്പിയിൽ നിന്നും അവൾ തന്നെ ആദ്യരാത്രിയിൽ കുടിക്കാൻ വെച്ച പാലിലേക്കു വിഷം കലങ്ങാൻ എത്ര തവണ മുങ്ങി പൊങ്ങി എന്ന് ചോദിച്ചാൽ ഈച്ചക്കുമറിയില്ല......
എല്ലാവരെയും പറ്റിച്ചെന്ന ധാരണയിൽ.. തുടങ്ങാൻ പോകുന്ന ആദ്യരാത്രിയുടെ ലഹരിയിൽ പാലിൽ വന്നിരുന്ന ഈച്ചയെ ശ്രദ്ധിക്കാൻ ലെനയും മറന്നു.......
By
Anamika DG
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക