എഴുത്തും കറിയും ഒരു താരതമ്യം
=======================
=======================
ഈ കവിതകളും കഥകളും ഒക്കെ എഴുതുകാന്നു പറഞ്ഞാല്‍ നമ്മള്‍ കറി വെക്കുന്ന പോലെയാണ് ...
ചില കറി വെച്ചിട്ടു നാം ടേസ്റ്റ് നോക്കുമ്പോള്‍ കൊള്ളാം സൂപ്പര്‍ എന്ന് നമുക്ക് തോന്നും പക്ഷേ ചിലപ്പോ അതാർക്കും ഇഷ്ടമായില്ലാന്നു വരാം ...
ചിലത് ഉണ്ടാക്കി കഴിയുമ്പോള്‍ അയ്യോ കുളമായി എന്ന് തോന്നും പക്ഷേ അത് എല്ലാവര്‍ക്കും ഇഷ്ടമായെന്നും വരാം ...
ചില കറി കാണാനൊക്കെ നല്ല രസമുണ്ടാകും പക്ഷേ ഒട്ടും രുചി ഉണ്ടാകില്ല ...
ചിലത് നേരെ മറിച്ചും ...
ചില കറികളിൽ മസാല കൂടും മണത്തു നോക്കുമ്പോള്‍ തന്നെ മസാലയുടെ കുത്ത് അടിക്കുന്നതിനാൽ അധികമാർക്കും ഇഷ്ടമാവില്ല ....
വെജ് മുതല്‍ നോൺവെജ് വരെ വെക്കുന്നവരുണ്ട് വെയ്ക്കേണ്ട പോലെ വെച്ചാല്‍ നോൺവെജ് വരെ ടേസ്റ്റിയാകും എന്നാല്‍ കൈപ്പുണ്യമുള്ള ചിലരുണ്ട് അവര്‍ ചുമ്മാ വെള്ളം ചൂടാക്കി തന്നാല്‍ വരെ സൂപ്പര്‍ ടേസ്റ്റ് ആവും..
ഇനി കഴിക്കുന്നവരുടെ കാര്യം പറയുകയാണേൽ സത്യമായ അഭിപ്രായം മുഖത്ത് നോക്കി പറയുന്ന ചങ്കൂറ്റമുള്ള ചിലരുണ്ട്... അവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്....
ചിലരുണ്ട് എന്തു വെച്ചു കൊടുത്താലും ഉണ്ടാക്കിയ ആളിനു വിഷമമായാലോ എന്ന് ചിന്തിച്ചു കൊള്ളാം സൂപ്പര്‍ എന്ന് പറയുന്നവർ...
ചിലര്‍ എത്ര നന്നായാലും പോര ശരിയായില്ല ഒരു ടേസ്റ്റും ഇല്ല എന്ന് പറയും .....
ചിലര്‍ വെച്ച ആളിനെ ഇഷ്ടമല്ലെങ്കിൽ രുചിച്ചു പോലും നോക്കാതെ കൊള്ളില്ലാന്നു പറയും...
ഇനി ചിലരോ മിണ്ടാതെ വന്ന് കഴിച്ചിട്ട് നന്നായെന്നോ കൊള്ളില്ലാന്നോ അഭിപ്രായം പറയാതെ എണീറ്റ് പോകും...
പിന്നെ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ കറിയാണെങ്കിലാണ് കൊള്ളാം സൂപ്പര്‍ എന്ന ഡയലോഗ് കൂടുതല്‍ കേൾക്കുക ....
അപ്പോ നമ്മളും പോയി ടേസ്റ്റ് നോക്കും ചിലത് സൂപ്പര്‍ ആകും ചിലത് വായിൽ വെക്കാന്‍ കൊള്ളില്ല...
അതെങ്ങാനും പറഞ്ഞു പോയാല്‍ നിനക്ക് രുചി നോക്കാനറിയുമോ അതിന് എന്ന ആക്രോശമായിരിക്കും ചുറ്റും
ചിലരുണ്ട് എന്നെപ്പോലെ ആണ്ടിനും ചംക്രാന്തിക്കുമെങ്ങാനും വല്ല കറിക്കും രുചി കിട്ടിയാലായി...
ആരാണ്ടൊക്കെ പാചകക്കാരാ പാചകക്കാരാ എന്ന് വിളിച്ചപ്പോ മുണ്ടും മുറുക്കിയുടുത്തു അടുക്കളയില്‍ കയറിയതാ ഇനിയിവിടുന്നു എന്നാണാവോ ചവിട്ടി പുറത്താക്കുന്നത്...
വീണ്ടും ഒരു വട്ട് ചിന്തയുമായി ഞാന്‍ ജയ്സൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക