Slider

റംസാൻ.

0

റംസാൻ.
നാളെ വെള്ളിയാഴ്ച മാസം കണ്ടാൽ മറ്റന്നാൾ ശനിയാഴ്ച റംസാൻ വ്രതം ആരംഭിക്കുകയായി.
കൂടാതെ ഇഫ്താറിന്റെയും വിഭവങ്ങളുടെയും രുചികരമായ രുചിക്കൂട്ടുകൾ വിളമ്പുന്ന തിരക്കിലായിരിക്കും എഫ് ബി സുഹൃത്തുക്കൾ.
എന്താണ് റംസാൻ എന്നതിനെ വിഭവങ്ങളുടെ റംസാൻ എന്നതിലേക്ക് തരംതാഴ്ത്തി, വ്രതം കൊണ്ടുദ്ദേശിക്കുന്ന ആത്മീയ ചേതനയെ തിരിച്ചറിയാതെ പോകുന്നതിന് ഇത്തരം വിഭവ ചർച്ചകൾ കാരണമാകുന്നുണ്ട്.
റംസാൻ വ്രതം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് ആത്മ സംസ്കരണമാണ്. കരിപുരണ്ട ഹൃദയപാത്രങ്ങളെ കഴുകി വൃത്തിയാക്കി ഒരു നവചേതന അവനിൽ സാദ്ധ്യമാകണം.
നോമ്പ് നോൽക്കുന്നത് കൊണ്ട് എങ്ങിനെയാണ്‌ സംസ്കരണമുണ്ടാവുക?.
നോമ്പ് നോൽക്കുന്നവന്റെ മനസ് നിലവിലുള്ള നമ്മുടെ വൈകാരിക വിക്ഷോഭങ്ങളെ ഇരട്ടിയാക്കുന്നുണ്ട്.
അപ്പോഴെങ്ങനെയാണ് സംസ്കരണം സാദ്ധ്യമാവുക?.
-
വിശാലമായി ചർച്ച ചെയ്യേണ്ടുന്ന വിഷയം. മനുഷ്യ ശരീരം മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടു. മണ്ണിന്റെ, ഭൂമിയുടെ സ്വഭാവം എന്നാൽ എന്തും സ്വീകരിക്കുക എന്നതാണ്. എന്തും സ്വീകരിക്കും. ഇതിനെ ഗുരുത്വാകർഷണബലം എന്നും പറയുന്നുണ്ട്.
അതുപോലെ തന്നെയാണ് മനുഷ്യ ശരീരവും. എന്തും സ്വീകരിക്കാൻ പാകത്തിലാണ് ശരീരത്തിന്റെ ഘടന. ആശകളാൽ സമൃദ്ധം. നന്മയും തിന്മയും അത് സ്വീകരിക്കുന്നു. ആ തിന്മയെ ചെറുത്തു തോൽപിച്ച് ശരീരത്തിൽ നന്മക്ക് പ്രാമുഖ്യം നൽകലാണ് വ്രതം കൊണ്ടുള്ള ഒരു ഉദ്ദേശ്യം.
തിന്മ പിശാചിന്റെ സൃഷ്ടിയാണല്ലൊ. അപ്പോൾ ശരീരത്തിൽ കയറിക്കൂടിയ പിശാചിനെ ഓടിക്കണം.
പട്ടിണി കിടക്കുന്നതോട് കൂടി രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയുകയും അവിടെ പിശാചിന്റെ നിലനിൽപ് അവതാളത്തിലാവുകയും ചെയ്യുന്നു.
തുടർച്ചയായ പട്ടിണിയെ തുടർന്ന് ശരീരത്തിന്റെ മേലുള്ള പിശാചിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആത്മാവിന് ശക്തിപ്പെടാൻ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ആത്മാവിന് ശക്തി ലഭിക്കുന്നതോട് കൂടി വിജ്ഞാനം എന്ന ആത്മാവിന്റെ ഊർജ്ജം കരഗതമാവുകയും ആ വ്യക്തി അങ്ങിനെ ഒരു മഹാനായിത്തീരുകയും ചെയ്യുന്നു.
വ്രതം കൊണ്ടുള്ള ഗുണങ്ങളിൽ പ്രധാനപ്പെട്ട ഒരു ഗുണമാകുന്നു ഇത്.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo