Showing posts with label Anu. Show all posts
Showing posts with label Anu. Show all posts

ഡീ



ഡീ... ഇന്ന് നിന്നെ കാണാൻ വേണ്ടി ഒരു കൂട്ടം വരുന്നുണ്ട്... വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയാകാൻ നോക്ക്..."
അമ്മ എന്നെ ചുമലിൽ തട്ടിക്കൊണ്ട് എഴുന്നേൽപ്പിക്കാനുള്ള പരിപാടിയാണ്, തലയിൽ കൂടെ വെള്ളമൊഴിച്ചാലും മൂടിപ്പുറച്ചുറങ്ങിയിരുന്ന ഞാനത് കേട്ടപ്പോൾ കട്ടിലിൽ നിന്നും തറയിലേക്ക് ഒറ്റച്ചാട്ടം....
പിന്നെ തോർത്തുമുണ്ടും കയ്യിലെടുത്ത് ബാത്റൂമിലേക്ക് ഒറ്റയോട്ടം...
"കണ്ടോ കണ്ടോ, ഒരു പാവത്തിന്റെ ജീവിതം വഴിയാധാരമാക്കാനുള്ള പെണ്ണിന്റെ ഉത്സാഹം കണ്ടോ.???... ''
ഏട്ടന്റെ കമന്റാണ് അതെന്ന് മനസിലായി, രാവിലെ തന്നെ അവനോട് തർക്കിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാനത് കെട്ട ഭാവം പോലും കാണിച്ചില്ല....
എന്തായാലും പത്ത് മണിയാകുന്നതിന് മുൻപേ ഞാൻ ഉടുത്തൊരുങ്ങി ഉമ്മറത്തേക്ക് നടന്നു, ഉമ്മറത്തെ ചാരു കസേരയിൽ കാലിന്മേൽ കാലും കയറ്റിവെച്ച് വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന് ഞാൻ പാടാൻ തുടങ്ങി..
"വരുവാനില്ലാരുമെൻ വിജനമാം ഈ വഴി... "
എന്റെ പാട്ട് മുഴുവിക്കുന്നതിന് മുൻപേ ചെക്കന്റെ കാർ മുറ്റത്തേക്ക് കയറി, അച്ഛനും ഏട്ടനും അവരെ സ്വീകരിക്കാൻ അകത്തു നിന്ന് ഓടിവന്നു, അതിനിടയിൽ അമ്മ എപ്പോഴോ എന്നെയും കൊണ്ട് അടുക്കളയിലേക്ക് കയറി...
"അമ്മയുടെ മുത്തല്ലേ, നീ നല്ല കുട്ടിയായി വേണം അവനോട് സംസാരിക്കാൻ, ടാ, നീ ഇങ്ങനെയൊന്നും അവനെ വിളിക്കരുത്, അവൻ നിന്റെ ചേട്ടനല്ല...പിന്നെ, നല്ല റെസ്‌പെക്ട് കൊടുത്ത് പെരുമാറുക, എന്തെങ്കിലും ചോദിച്ചാൽ ഉം, ആ എന്ന് നാണം അഭിനയിച്ച് തലയാട്ടിക്കൊണ്ട് പറയുക, ശെരിക്ക് മനസ്സിലാകുന്നുണ്ടല്ലോ??.... "
എന്റെ ബെല്ലും ബ്രേക്കുമില്ലാത്ത നാവിനെയാണ് അമ്മ വല്ലാതെ ഭയപ്പെടുന്നത് എനിക്ക് മനസ്സിലായി,
ഒടുവിൽ ഒരു ചായത്തട്ടും കയ്യിലേന്തി ഒരു കൃതിമ നാണവും മുഖത്ത് പുരട്ടി അങ്ങേർക്കു മുൻപിൽ ഞാൻ അവതരിച്ചു,
എന്നെ കണ്ടതും അങ്ങേരുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം,പുള്ളി സന്തോഷംകൊണ്ട് മതിമറക്കുന്നത് കണ്ടപ്പോൾ അച്ഛന്റെ മുഖത്ത് ഒരു ദയനീയ ഭാവം
"വല്ലാതെ സന്തോഷിക്കേണ്ട നീ അനുഭവിക്കാൻ പോകുന്നേ ഒള്ളൂ.... " എന്ന്...
"ഇനി നിങ്ങൾക്കെന്തെലും സംസാരിക്കാനുണ്ടേൽ അകത്തേക്ക് നടക്കാം... "
അച്ഛൻ ധൈര്യം സംഭരിച്ചു അത് പറയുമ്പോൾ അമ്മ കൈകൂപ്പിക്കൊണ്ട് മുകളിലേക്ക് നോക്കി....
"ഈശ്വരാ... കാത്തോളണേ.... "
പക്ഷേ പുള്ളിക്കാരൻ വെറുമൊരു തോൽവിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു, അങ്ങേരെന്നെയും പിന്തുടർന്ന് മുറിയിലേക്ക് നടന്നു....
"എനിക്ക് ഇഷ്ടായിട്ടോ... എന്നെയോ.. "
പുള്ളി കാലുകൾകൊണ്ട് കളം വരച്ചു പറഞ്ഞത് കണ്ടപ്പോൾ എനിക്ക് ഓക്കാനം വന്നു...
"അയ്യേ.. ഇതെന്തോന്ന് നാണം, എന്നെ കെട്ടുന്നവൻ ചുരുങ്ങിയ പക്ഷം കള്ളുകുടിക്കണം, പുകവലിക്കണം.. എനിക്കിഷ്ടല്ല, ഈ നാണക്കാരെ... "
"ആണോ... സത്യം... നിന്നെ കെട്ടുന്നത്കൊണ്ട് കുടിയും വലിയും നിർത്തേണ്ടി വരുമോ എന്ന പേടിയായിരുന്നു ഈ നിമിഷം വരെ ... ഹാവൂ ഇപ്പോൾ ആശ്വാസമായി.. Iam impressed "...
ഇതും പറഞ്ഞ് പുള്ളി പുറത്തേക്ക് നടന്നപ്പോൾ ഞെട്ടിപ്പോയത് ഞാനായിരുന്നു, പേറെടുക്കാൻ പോയവൾ ഇരട്ടപെറ്റപോലെ...
അങ്ങേർക്കെന്നെ ബോധിച്ചുവെന്ന് അച്ഛനോട് പറഞ്ഞതിന് ശേഷമാണ് പുള്ളി സ്ഥലം വിട്ടത്, അച്ഛനാണേൽ പ്രതീക്ഷിക്കാത്ത സാധനം വിറ്റുപോയ കച്ചവടക്കാരന്റെ അത്ഭുതം...
പുള്ളി എനിക്ക് ആപ്പ് വെച്ചതാണെന്ന് അപ്പോൾ തന്നെ മനസ്സിലായി, പക്ഷേ ഞാനത് പുറത്ത്കാണിച്ചില്ല...
ആദ്യ രാത്രിയിൽ കഥകടച്ചതിന് ശേഷം പുള്ളിയൊരു കുപ്പിയും ഗ്ലാസുമെടുത്തു. പിന്നെ അൽപ്പാൽപ്പമായി കുടിക്കാൻ തുടങ്ങി, അതിനിടയിൽ നാവു കുഴഞ്ഞു എന്നോടെന്തക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നു...
അച്ഛൻ നല്ല ഒന്നാംതരം കുടിയനായത്കൊണ്ട് നമ്മളിതെത്ര കണ്ടതാ.. ഞാൻ അങ്ങേരോട് ഭാവ വിത്യാസമില്ലാതെ പറഞ്ഞു..
"സംഗതിയൊക്കെ എനിക്കിഷ്ടായി... പക്ഷേ അടുത്ത തവണ കുടിക്കുമ്പോൾ ആ ചായപ്പൊടി അരിച്ചു കളയാൻ മറക്കരുത്.."
കള്ളം കണ്ടുപിടിച്ച ജാള്യതയിൽ അങ്ങേര് കുറേ ചിരിച്ചു.. ഞാനും..
അനു

പ്രസവകാലത്ത്.


പ്രസവകാലത്ത്.. ഓരോ സ്ത്രീയും ആഗ്രഹിക്കാറുണ്ട്.. ഭർത്താവിന്റെ സ്നേഹ സാമീപ്യം ആ കരുതൽ അവൾക്ക് ഊർജം പകരും ..ചില നിമിഷങ്ങളിലേക്ക്..
നാലാം മാസം ഇങ്ങായപ്പോൾ തൊട്ടായിരുന്നു അവളുടെ വാശികൾ ഞാൻ കണ്ടില്ലെന്ന് നടിച്ചത്...
എല്ലാം മൂളി കേട്ടിരുന്നു കൊടുത്തു,
എന്തു വേണമെങ്കിലും സാധിപ്പിച്ചു കൊടുത്തു...
എന്നേക്കാൾ വേഗത്തിൽ നടന്നിരുന്ന അവളുടെ വേഗത അൽപം കുറഞ്ഞു...
കുശുമ്പ് കാണിച്ച് കൈക്ക് നുള്ളി വേഗത്തിൽ നടക്കാറുള്ള അവളുടെ വയറു വീർത്തിട്ടുണ്ടല്ലോ ഇപ്പോൾ, അതായിരിക്കാം നടക്കാൻ പ്രയാസം..
എനിക്ക് സങ്കടം തോന്നി...
ഭക്ഷണം കഴിക്കുന്നത് വളരെ പതുക്കെ ആയി മാറി..
ഒരു സഹായമെന്നോണം ഞാൻ എന്റെ കൈകളിൽ ഉരുളയാക്കി വായിൽ വെച്ചു കൊടുത്തു.. ആദ്യമായാ ഞാനവൾക്ക് ഒരുരുള നൽകുന്നത്... എന്നെ കണ്ണു ചിമ്മാതെ അവൾ നോക്കിയിരുന്നു...
എനിക്കവളോട് സ്നേഹം കൂടി കൂടി വന്നു..
മാസം ഏഴായി
രാത്രി അവൾ കിടപ്പിൽ നിന്നു എഴുനേറ്റിരുന്നപ്പോൾ എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു വാവ ചവിട്ടി തുടങ്ങിയെന്ന്... വേദന വരുന്നു എന്ന്...
ഞാൻ എന്റെ ചെവി അവളുടെ വയറിന്റെ ഭാഗത്ത് വെച്ചു നോക്കി.. ഹ്മ്മ് ആളിത്തിരി കുറുമ്പനാന്നാ തോന്നുന്നെ..
വേദന അസഹ്യമായ് വന്നപ്പോൾ അവളിടക്കിടക്ക് കരയാൻ തുടങ്ങി..
എനിക്കു സങ്കടം വന്നു, സാരമില്ലാന്നു പറഞ്ഞു കണ്ണുകൾ തുടച്ചുകൊടുത്തു...
ബാത്ത്രൂമിലേക്ക് പരസഹായം വേണ്ട അവസ്ഥ എത്തിയപ്പോൾ ഒരു ആയയെ നിർത്തി...
പിന്നേടെനിക്കെന്റെ നല്ലപാതിയെ നല്ലപോലെയൊന്ന് കാണാൻപോലും കഴിയാത്ത അവസ്ഥയായി...
എട്ടാം മാസം കഴിഞ്ഞു നീങ്ങികൊണ്ടിരുന്നു...
അവലുടെ റൂമിൽ അവളും ആയയും,
ഞാൻ മറ്റൊരു മുറിയിൽ ഒറ്റയ്ക്ക്.. എനിക്കങ്ങോട്ട് പ്രവേശനമില്ലാതായി ,ഇടക്കിടക്ക് അവളുടെ തേങ്ങൽ പ്രയാസങ്ങൾ എല്ലാം എന്നെ നന്നേ വേദനിപ്പിച്ചു...
അവളുടെ രൂപമേ മാറി..പൂർണ്ണ ഗർഭിണിയായി മാറിയിരിക്കുന്നു
എനിക്കവളോടുള്ള സ്നേഹം ബഹുമനമായ് മാറി..
പ്രസവ ദിനം അവളെ ആശുപത്രിയിലേക്ക് പ്രെവേശിപ്പിച്ചു..
ലേബർ റൂമിലേക്ക് പ്രെവേശിക്കും മുൻപേ അവളുടെ മുഖം വിളറി വെളുത്തിരിക്കുന്നു...
ഞാന് ദൈവത്തെ വിളിച്ച് പ്രാര്ത്ഥിച്ചു.
മനസ്സിൽ ഭയമായി
സമയം നീണ്ടു പോകുന്നു.. ആരും പുറത്തേക്ക് വരുന്നില്ല...
വേദനകൊണ്ട് പുളഞ്ഞ അവളുടെ ശബ്ദ്ം ഒരുപക്ഷെ ആ നാലു ചുവരുകൾക്ക് പുറത്തേക്ക് വരാതിരിക്കാൻ ആയിരിക്കും ആ പാകത്തിൽ വാതിൽ മുറുക്കി അടച്ചിരിക്കുന്നത്...
പക്ഷെ
എന്റെ കാതുകളിൽ അതു കേൾക്കാം വേദനകൊണ്ട് അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റി വീഴുന്നതും ഞാനിവിടെനിന്നു കാണുന്നു ...
ഇത്രയും കാലത്തോളം അവളെ ഞാൻ കരയച്ചിട്ടില്ല
പക്ഷെ ഈ നിമിഷം അവൾ കരയുന്നത് എനിക്ക് കൂടി വേണ്ടിയാണെന്നോർത്തപ്പോൽ എന്റെ മനസ്സു പൊട്ടി,
ഞാനൊരിടത്തിരുന്നു,
എനിക്ക് സങ്കടം വന്നു...
അൽപസമയ ശേഷം ഒരു കുഞ്ഞു വാവയുമായ് നേർസ് പുറത്തേക്ക്...
കുഞ്ഞിനെ പൊതിരെ ഉമ്മ വെയ്ച ശേഷം ഞാൻ ആ മുറിക്കകത്തേക്ക് നോക്കി...
മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നു നൽകിയ കുഞ്ഞിനെപോലെ അവൾ പാതി കണ്ണുകൾ ചിമ്മി ചെറു പുഞ്ചിരിയോടെ എന്നെ നോക്കി പുഞ്ചിരിച്ചു... എനിക്കൊന്നുല്യാ ഇക്ക.. എന്നു പറയുന്നപോലെ ...
അന്നാദ്യമായ് എന്റെ പൗരുഷം അവളെന്ന പെണ്ണിനെ ബഹുമാനിച്ചുപോയി....
അതെ,
സ്ത്രീകളെ ബഹുമാനിച്ചു പോകും അവരുടെ ഗർഭ കാലത്തും അതിനവരെടുക്കുന്ന കരുതലുകളും പ്രയാസങ്ങളും ഓർത്ത് കൊണ്ട്....
ഇന്നത്തെ മക്കൾ അറിയുക ആ മാതാപിതാക്കൾ താണ്ടിയ നാളുകൾ..നാളെ നിങ്ങൾക്കും അനുഭവവേദ്യമാണ്...
By Anu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo