Showing posts with label Paima. Show all posts
Showing posts with label Paima. Show all posts

വസന്തം

Image may contain: 1 person

ഒരു വസന്തത്തിന് എത്ര നാൾ ഒളിച്ചിരിക്കാനാവും
പൂത്ത വർണ്ണാഭമായ ആ താഴവ്വരയിലേക്ക്
ഒരു നാൾ ഞാൻ നീലക്കുട പിടിച്ചെത്തും
വാക്ക് തൊടാതെപ്പോയ ഒരോ ഇലകളിലും കളകാഞ്ചിക്കവിതകൾ പൊട്ട്തോടീക്കും.
ശിഖരമറ്റ ചെടിയിപ്പോ പൂത്ത് കുളിച്ചിരിക്കുന്നത്
പുനർജിവിതമാണ്.
ചുണ്ടുമറന്ന ഉമ്മകൾ ജമന്തിപ്പൂക്കളായി വിടർന്ന് ചിരിക്കുന്നു.
അടച്ച് വെച്ച ഒരോ രഹസ്യങ്ങളും ശവം നാറിപ്പൂക്കളായി മഞ്ഞമന്ദാരത്തോട്
ചേർന്ന് നിൽക്കുന്നു.
തടഞ്ഞ് വെച്ച ഒരോ ഇതൾപ്പൂവും കരിവണ്ടുകൾ
ചുംബിച്ചുലയ്ക്കുന്നു.
ഇനി വരും നാളുകൾ
ഒറ്റയാവാതെ പുഷ്പകാലത്താൽ
തുടിച്ച് വിടരട്ടെ

By Paima

കവിത അവൻ

Image may contain: 1 person

ചിലപ്പോൾ പാതിരാത്രി
ചിലപ്പോൾ വെളുപ്പിന്
അവന്റെ വരവങ്ങനെയാണ്.
അടുത്ത് വന്നാപ്പിന്നെ
കൈയ്യും കാലും കെട്ടിയിട്ട
പോലെയാണ്.
ശ്വാസഗതിയ്ക്ക് വേഗത കുറയും
കട്ടിലിലൂടെ അങ്ങോട്ടും
ഇങ്ങോട്ടും ഇട്ടുരുട്ടും
പുതപ്പെടുത്ത് മുഖത്തേക്കിടും
എന്തായാലും എനിക്കിഷ്ടമാണവനെ
എന്റെ പ്രിയപ്പെട്ട ഉറക്കത്തെ

by: Paima

മിനിക്കഥ - അയൽവൃക്ഷങ്ങൾ

Image may contain: 1 person, closeup
രാമന്റെ ആഞ്ഞിലിയും മുഹമ്മദിന്റെ പ്ലാവും
അയൽവൃക്ഷങ്ങളായിരുന്നു.
രാമൻ പ്ലാവില തന്റെ മുറ്റത്ത്
വീണാൽ പച്ചത്തെറിയാവും മുഹമ്മദിനെ
വിളിക്കുക. ആഞ്ഞിലിയില തന്റെ മുറ്റത്താണ് 
വീണതെങ്കിൽ മുഹമ്മദ് തിരിച്ചും
ഒട്ടും നിസാരമല്ലാത്തോരു വഴക്കും ഉണ്ടാവും
അവിടെ.
എന്നാൽ ഇതോന്നുമറിയാതെ വേരുകൾ
ഇഴ ചേർന്ന് വൃക്ഷങ്ങൾ മണ്ണിനടിയിൽ
സൗഹൃദം പങ്കിടുകയായിരുന്നു.

By Paima

മിനിക്കഥ- അവൻ

Image may contain: 1 person

അവളെ അവൻ കാത്തിരിക്കാൻ
തുടങ്ങിയിട്ട് കുറേ നേരമായി
എകദേശം അര മണിക്കൂർ കൂടി
കഴിഞ്ഞപ്പോൾ അവൾ വന്നു.
അവനിഷ്ടപ്പെട്ട നീലച്ചുരിദാറാണവൾ
ഇട്ടിരുന്നത്. അവൾ മുറി തുറന്നകത്ത് കേറീ
ഒപ്പം അവനും,
അവിടെയുണ്ടായിരുന്ന കസേരയിൽ
അവരിരുന്നു. പരസ്പരം എല്ലാം
തുറന്ന് സംസാരിച്ചു. വികാരങ്ങളും
പങ്ക് വെച്ചു.
അവൾ തന്റെ മുഖം അവന്റെ മുഖത്തോട് ചേർത്തു അവനാവട്ടെ ചുണ്ടുകൾ വിടർത്തി.
അവൾ പറഞ്ഞു
" അൽപം കൂടി വാ തുറക്കൂ
എന്നാലല്ലേ പല്ലിന് കമ്പിയിടാൻ പറ്റൂ "

By: paima

ഫ്രിഡ്ജ്‌ കമ്പനി

ചെറുകഥ
ഫ്രിഡ്ജ്‌ കമ്പനി
രചന : പൈമ
ഫോൺ ബെല്ലടിക്കുന്നു.
രാജിവ് ഓർത്തു.ആ ഫ്രിഡ്ജ് കമ്പനിക്കാർ ആയിരിക്കും. കഴിഞ്ഞ ദിവസം ഊട്ടി ട്രിപ്പിനു തന്റെ പേരു തിരഞ്ഞെടുത്തിരിക്കുന്നുഎന്നാണല്ലോ പറഞ്ഞത്. കാലു സാധീനമില്ലാതെ നാലു ചുമരുകൾക്ക് ഉള്ളിൽ കിടക്കുന്ന തനിക്ക് എന്തിനാണ് ഈ ടൂർ പരിപാടി? തന്റെ പേരിലുള്ള ചിട്ടികാശിനാണ്ഫ്രിഡ്ജ് വാങ്ങിയത്. അതു കൊണ്ടാണ്അമ്മ
തന്റെ പേര് എഴുതി കൊടുത്തത്. "സാർ..ഇതു ഐഡിയയുടെ ഓഫിസിൽ നിന്നാണ് ഈ മാസത്തെ നെറ്റ്ബിൽ അടച്ചില്ല" ഫോണിൽ ഒരു കിളിമൊഴിയാണ്.
തനിക്ക് ആകെ ജിവിക്കണമെന്ന് തോന്നുന്നത് തന്നെ നെറ്റ് ഉള്ളതു കൊണ്ടാണ്.ഇപ്പോ അതിന്റെ കാര്യം
പോക്കാണ്. ബ്ലോഗ്ഗെഴുത്ത് നിക്കുമെന്നാ തോന്നണേ...രൂപാ കിട്ടണമെങ്കിൽ കുരുമുളക് വില്ക്കണം.. കുരുമുളക് പറിക്കാൻ വരാമെന്ന് പറഞ്ഞ പയ്യൻ വന്നിട്ടില്ല..അവൻ എവിടെയോഇന്‍റര്‍വ്യൂവിനു പോയതാന്നാ അറിഞ്ഞേ.ബി ടെക്ക് കഴിഞ്ഞതാണല്ലോ അവൻ.എൻജിനിയെഴ്സിനൊന്നും ഒരു വിലയും ഇല്ല ഇക്കാലത്ത്.റേഷൻ കടയിൽ പുഴു തിന്ന അരി എടുത്തുകൊടുക്കാൻ ഇനി ബി ടെക്ക് കാരെ നിർത്തേണ്ടി വരും. അതാവാം സർക്കാർ ഇത്ര അധികം കോളേജുകൾക്ക് അഗീകാരം കൊടുക്കുന്നത്.ബ്ലോഗ്ഗില്ബി ടെക്ക് കഴിഞ്ഞ ഒരു പെൺകൊച്ച് ജോലി ഒന്നും കിട്ടാതെ പൊട്ടത്തരങ്ങൾ എഴുതികൂട്ടുന്നുണ്ട്..
ബ്ലോഗ്ഗില്‍ആർക്കും തന്റെ കറുത്ത മുഖത്തേയോവികലാംഗത്തെയോ അറിയില്ല. പ്രൊഫൈൽ ഫോട്ടൊയും കൊടുത്തിട്ടില്ല.എല്ലാവരും പറയുന്നതു വല്യ കഥാകാരനാകും,ഭാവിയുണ്ട് എന്നൊക്കെയാ.പക്ഷെ..എനിക്കറിയാം..അതൊന്നും നടക്കില്ലന്ന്.പ്രായത്തെക്കാൾ എറെ കറുത്ത അനുഭവങ്ങൾ എന്റെ ശരീരത്തെവയസ്സന്‍ ആക്കിയിരിക്കുന്നുവല്ലോ ..
കോളിങ്ങ് ബെല്ല് കേട്ടു. ഞാൻ വീൽ ചെയർ ഉരുട്ടി ചെന്ന് വാതിൽ തുറന്നു.കോണകം കഴുത്തിൽ തൂക്കി സുന്ദരനായ യുവാവ് പറഞ്ഞു, സാർ ഞങ്ങൾ ഫ്രിഡ്ജ്കമ്പനിയിൽ നിന്നും വരുന്നതാണ്. ടൂർപ്രോഗ്രാമിന്റെ പാസ്സ് നല്കാൻ.
രാജീവ് : നിങ്ങള്‍ക്കതിന്റെപണം നല്കാൻ കഴിയുമോ?
യുവാവ് :മറ്റാരെങ്കിലും പോകാൻ തയ്യാറാണെങ്കില്‍ആ പണം നല്കാം..
പയ്യൻ ചിരിച്ചു കൊണ്ട് കോണകം ആട്ടി കടന്നു പോവുകയും ചെയ്തു..
ഓരാഴ്ച കഴിഞ്ഞ്..
ടൂർ കമ്പനിക്കാർ തന്ന പണം കൊണ്ട് നെറ്റ് ബിൽ അടച്ചു പുതിയ ബ്ലോഗ്ഗെഴ്സിനായികഥാമത്സരവും നടത്തി.വിട്ടിലേക്ക് കുറച്ചു സാധനങ്ങളും വാങ്ങി. എക്സ്പോർട്ട് ക്വാളിറ്റി.സാധനങ്ങ
ൾ .. കമ്പനിനല്ല സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നു. എന്നിട്ട് പോഷണമില്ലാത്തതും മോശമായതും ഇവിടെ വില്ക്കുന്നു.അതു കഴിച്ച് നമ്മുടെ കുട്ടികൾ അതിസാരവും മഞ്ഞപിത്തവും പിടിച്ചു മരിക്കുകയും ചിലർ മന്ദബുദ്ധികളാവുകയും ചെയ്യും. ഇങ്ങനെ പോയാൽദൈവത്തിന്റെ സ്വന്തം നാട് എന്നതു മാറി മന്ദബുദ്ധികളുടെസ്വന്തം നാട് എന്നാവും.എന്തേലും ആവട്ടെ..മെയിൽ ചെക്ക് ചെയ്യാം.. ടീനയുടെ മെയില്‍ഉണ്ട്.തന്റെ ബ്ലോഗ്ഗിലെ എല്ലാകഥകളും വായിക്കുന്ന ഒരു ആരാധിക..തന്നെ ഒന്നു നേരിൽ കാണണമെന്ന് കുറേ നാളായി പറയുന്നു.തന്റെ വികലാഗത്വം മറച്ചു വച്ചിരിക്കുന്നതു കൊണ്ട്അതും ഇതും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അവളുടെ മെയില്‍വായിച്ചു...
പ്രിയപ്പെട്ട രാജിവ്..
ടൂർ കമ്പനിക്കാർ നമുക്ക് തന്നത്ഒരു ജിവിതം കൂടിയാണ്. വളരെ നാളായി ഒന്നു കാണണമെന്ന് വിചാരിക്കുന്നു.വന്നതു കൊണ്ട് സാധിച്ചു..എന്നാലും നീ എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുമെന്ന് ഓർത്തില്ല..ഒരു പക്ഷേ..ഞാനും അതു ആഗ്രഹിച്ചിരിക്കാം അതാണല്ലോ റൂംനമ്പര്‍തന്നതും..രാത്രി നീ മുറിയിൽ വന്നപ്പോൾ....പിന്നെ നമ്മൾ മൂന്ന് ദിവസം ഒരുമിച്ച് എല്ലാം മറന്ന് ഉറങ്ങിയില്ലേ....ഒരു സന്തോഷവാർത്ത ഉണ്ട്.. നീ ഒരുഅച്ഛനാവാൻ പോകുന്നു.. രണ്ടു ദിവസമായി നിന്നെ മൊബൈലിൽ വിളിക്കുന്നു..കിട്ടുന്നില്ലല്ലോ..എന്നാണു നമ്മുടെ വിവാഹം.
സ്നേഹത്തോടെ...
ടീന...
രാജിവ് ഞെട്ടിപ്പോയി..ഈ നാലു ചുമരുകൾക്ക് പുറത്ത് പോകാത്തതാന്‍ അച്ഛനായെന്ന്‍..ഊട്ടിക്ക് പോയെന്നും... ടൂർ കമ്പനിയിലേക്ക് ഫോൺ ചെയ്തു.. സാർ ..സാറിന്റെ പേരു മാറ്റാൻ പറ്റാത്തതു കൊണ്ട് ഇവിടെ അടുത്തുള്ള ഹോട്ടൽ ജോലിക്കാരനാണ്സാറിന്റെ പേരിൽ ടൂർ പോയത്..അവൻ തന്ന പണം ..ഞങ്ങൾ അയച്ചിരുന്നല്ലോ..കിട്ടിയില്ലേ..

Paima

ഒരേ ധ്രുവങ്ങള്‍

ഒരേ ധ്രുവങ്ങള്‍
ഇന്റർനെറ്റ് കഫേയുടെ നാലാം നമ്പര്‍ കാബിനിൽ ആളില്ലെന്നു കരുതിയാണ് വാതിൽ തുറന്ന് നോക്കിയത്. അപ്പോഴാണ്‌ പയ്യനെ കണ്ടത്. ബ്ലൂഫിലിംകണ്ട് എന്തോ ചെയ്യുകയായിരുന്നു അവൻ. എന്നെ കണ്ടതും ഒറ്റ മൌസ് ക്ലിക്കിൽ വിന്‍ഡോ ക്ലോസ്സ് ചെയ്തു. ഞാൻ മുഖത്തെ ചമ്മൽ കാണിക്കാതെ തിരിച്ചിറങ്ങുകയും ചെയ്തു . മറ്റൊരു കാബിനിൽ കയറി മെയിൽ ചെക്ക് ചെയ്യുകയും ഫെയ്സ്ബൂക്ക്ഓപ്പണ്‍ ആക്കി നോട്ടിഫിക്കേഷൻ നോക്കുകയും ഷീബയ്ക്കും നീതുവിനും ലൈക്ക് അടിക്കുകയും ചെയ്തു. അവരെല്ലാവരും വാളില്‍ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.മെസ്സേജ് ബോക്സ്സിൽ കുറെ നാളായല്ലൊ കണ്ടിട്ട് എന്ന ഭുട്ടാനിലുള്ള അജിത്തേട്ടന്റെ അന്വേഷണം ഉണ്ട്. സമയം ഇല്ലാത്തതു കോണ്ട് റിപ്ലേ കൊടുത്തില്ല. കാരണം ഒന്നോ രണ്ടോ മംഗ്ലീഷ് വാക്കുകൾക്ക് പകർത്താൻ കഴിയുന്നതല്ലല്ലോ ഞങ്ങളുടെ അത്മബന്ധം.
ഫ്രൻഡ്ഷിപ്പ് റിക്വെസ്റ്റില്‍, സീത എന്ന ആളു കിടപ്പുണ്ട് വിശദമായി നോക്കിയപ്പോഴാണു മനസ്സിലായത്. തത്തമംഗലം ചന്തയിൽ പപ്പടം വില്ക്കുന്ന ശാന്തയാണ്. പത്തമ്പത് വയസ്സുള്ള ഇവർക്കെന്തിനാ..ഈ ഫെയ്സ്ബൂക്കും എന്റെ ഫ്രൻഡ്ഷിപ്പും. അധികനേരം ഇരുന്നാൽ ചാറ്റ് ബോക്സ്സ് റെഡ് സിഗ്നൽ കാണിക്കാൻ തുടങ്ങും..കഴിഞ്ഞ ദിവസം കൂട്ടുകാരി ധന്യ പറഞ്ഞാതാ; പത്തു മിനിറ്റ് ചാറ്റ് ചെയ്തപ്പോൾ അവൾക്കാരോ. ചുംബനം കോടുത്തൂന്ന്. കീ ബോർഡിലെ നാലു അക്ഷരങ്ങൾക്ക് വികാരം കൊടുക്കാൻ കഴിയുമോ?
ചുംബനം ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല.
അറിവായേപ്പിന്നെ ഞാൻ ആർക്കും ഉമ്മ കൊടുത്തിട്ടില്ല വാങ്ങിച്ചിട്ടുമില്ല. കൊടുക്കണം എന്നു തോന്നിയപ്പോൾ ആരെയും കണ്ടില്ല. വാങ്ങിക്കണം എന്ന് തോന്നിയപ്പോൾ ഒരു പാടു പേർ അടുത്ത് ഉണ്ടായിരുന്നുതാനും. തുറസ്സായ സ്ഥലത്ത് ഉമ്മ നല്‍കണമെങ്കില്‍ നമ്മൾ ദുബായിലോ മറ്റോ ജനിക്കണം. ചെമ്മാടുള്ള മൈമൂനത്തിന്റെ ഇക്ക അങ്ങിനെയാ പറഞ്ഞേ..നാട്ടിൽ മെക്കാടു പണിക്കു ചുമ്മാടുമായി നടന്ന ചെമ്മാടാ..ഇപ്പോ ദുബായിൽ സോഫ്റ്റ് വേയ്ർ എന്‍ജിനീയര്‍ ആണ്.
ബാഗു തുറന്ന് പേഴ്സ് എടുത്ത് പൈസ കഫേക്കാരനു കൊടുത്തു.അയാൾ എന്റെ മുഖത്തേക്കും..പൈസയിലേക്കും നോക്കി. മുഖവും പൈസയും തമ്മിൽ എന്തേലും ബന്ധമുണ്ടോ
ഞാൻ കഫേയിൽ നിന്നും ഇറങ്ങി.സ്കൂളിൽ ചെന്നപ്പോൾ ആ പയ്യന്‍ അവിടെ ഉണ്ടായിരുന്നു.ഇതിനു മുൻപ് ഇവിടെയെങ്ങും അവനെ കണ്ടിട്ടില്ല. അതോ..ശ്രദ്ധിക്കാത്തതാണോ..
നിന്റെ പേരെന്താ?
രാഹുൽ
ചമ്മൽ മാറാത്തതു കൊണ്ടാണെന്നു തോന്നുന്നു, അവൻ എന്നോട് പേരു ചോദിച്ചില്ല.പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ പോവുകയും ചെയ്തു.
പിന്നീട് ...
അവനെ കാണുന്നത്.ഒൻപതു ബി യുടെ ഇടുങ്ങിയ വരാന്തയിൽ വച്ചാണ്. അവനെ കെട്ടിപ്പിടിച്ച് ആ താടയിൽ ഒരു കടി കൊടുത്തു. അവനൊരു വേദനയും എനിക്കൊരു സുഖവും കിട്ടി.എന്റെ ജിവിതത്തിലെ ആദ്യത്തെ ലൈംഗീകപരമായ കൊടുക്കൽ വാങ്ങൽ.
ഞാൻ കൂട്ടുകാരികളുടെ അടുത്തേക്ക് ചെന്നു..അവർ തങ്ങളുടെ പ്രേമത്തെ പറ്റിയുള്ള വീരവാദങ്ങൾ പറയുകയാണ് .കിട്ടിയ പ്രേമ ലേഖനങ്ങൾ ഒന്നിച്ചു നോക്കുകയാണ്. പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം...
പിന്നെ ഞാൻ രാഹുലിനെ കാണുന്നത് ഐസ്ക്രീം പാർലറിൽ വച്ചാണു.ഷാർജ ഷേക്ക് കഴിച്ചു കൊണ്ട് ഞങ്ങൾ സ്വപനങ്ങൾ പകുത്തു. അവൻ എനിക്കോരു ഉമ്മ തരുമെന്ന് വിചാരിച്ചു. അറിയാത്ത രീതിയിൽ അവന്റെ തുടയിൽ കൈ വച്ചു. അവനതു തട്ടി മാറ്റിയില്ല. ബസ്സ് വരാൻ സമയമായതു കൊണ്ട് ബാഗുമായി അവൻ ഓടി.ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ ആക്കിയതിനു ദൈവത്തെ ഞാൻ ശപിച്ചു.
പൈപ്പിന്റെ ചുവട്ടിൽ നല്ല തിരക്കാണ്. വെള്ളമെടുക്കാൻ അവനുമുണ്ട്. എന്റെ വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളം കമഴ്ത്തി കളഞ്ഞ്..ഞാനും പൈപ്പിന്റെ ചുവട്ടിലേക്ക്....
ഞാൻ അവനോട് പതിയെ ചോദിച്ചു..
രണ്ടു ദിവസമായല്ലോ കണ്ടിട്ട്..
അവൻ എന്നോടു പറഞ്ഞു..
രാജിവ്... നീ എന്നോടു മിണ്ടുന്നതു എന്റെ കൂട്ടുകാർക്ക് ഇഷ്ട്ടമല്ല..ആ ചാന്തു പൊട്ടിനോട് ഒരടുപ്പവും വേണ്ടാന്നാ..അവരു പറഞ്ഞേക്കണേ..

paima

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo