Slider

ഒരേ ധ്രുവങ്ങള്‍

0
ഒരേ ധ്രുവങ്ങള്‍
ഇന്റർനെറ്റ് കഫേയുടെ നാലാം നമ്പര്‍ കാബിനിൽ ആളില്ലെന്നു കരുതിയാണ് വാതിൽ തുറന്ന് നോക്കിയത്. അപ്പോഴാണ്‌ പയ്യനെ കണ്ടത്. ബ്ലൂഫിലിംകണ്ട് എന്തോ ചെയ്യുകയായിരുന്നു അവൻ. എന്നെ കണ്ടതും ഒറ്റ മൌസ് ക്ലിക്കിൽ വിന്‍ഡോ ക്ലോസ്സ് ചെയ്തു. ഞാൻ മുഖത്തെ ചമ്മൽ കാണിക്കാതെ തിരിച്ചിറങ്ങുകയും ചെയ്തു . മറ്റൊരു കാബിനിൽ കയറി മെയിൽ ചെക്ക് ചെയ്യുകയും ഫെയ്സ്ബൂക്ക്ഓപ്പണ്‍ ആക്കി നോട്ടിഫിക്കേഷൻ നോക്കുകയും ഷീബയ്ക്കും നീതുവിനും ലൈക്ക് അടിക്കുകയും ചെയ്തു. അവരെല്ലാവരും വാളില്‍ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.മെസ്സേജ് ബോക്സ്സിൽ കുറെ നാളായല്ലൊ കണ്ടിട്ട് എന്ന ഭുട്ടാനിലുള്ള അജിത്തേട്ടന്റെ അന്വേഷണം ഉണ്ട്. സമയം ഇല്ലാത്തതു കോണ്ട് റിപ്ലേ കൊടുത്തില്ല. കാരണം ഒന്നോ രണ്ടോ മംഗ്ലീഷ് വാക്കുകൾക്ക് പകർത്താൻ കഴിയുന്നതല്ലല്ലോ ഞങ്ങളുടെ അത്മബന്ധം.
ഫ്രൻഡ്ഷിപ്പ് റിക്വെസ്റ്റില്‍, സീത എന്ന ആളു കിടപ്പുണ്ട് വിശദമായി നോക്കിയപ്പോഴാണു മനസ്സിലായത്. തത്തമംഗലം ചന്തയിൽ പപ്പടം വില്ക്കുന്ന ശാന്തയാണ്. പത്തമ്പത് വയസ്സുള്ള ഇവർക്കെന്തിനാ..ഈ ഫെയ്സ്ബൂക്കും എന്റെ ഫ്രൻഡ്ഷിപ്പും. അധികനേരം ഇരുന്നാൽ ചാറ്റ് ബോക്സ്സ് റെഡ് സിഗ്നൽ കാണിക്കാൻ തുടങ്ങും..കഴിഞ്ഞ ദിവസം കൂട്ടുകാരി ധന്യ പറഞ്ഞാതാ; പത്തു മിനിറ്റ് ചാറ്റ് ചെയ്തപ്പോൾ അവൾക്കാരോ. ചുംബനം കോടുത്തൂന്ന്. കീ ബോർഡിലെ നാലു അക്ഷരങ്ങൾക്ക് വികാരം കൊടുക്കാൻ കഴിയുമോ?
ചുംബനം ഒരു കലയാണ്‌... .ശരീരത്തിന്റെ താളവും മനസ്സിന്റെ വേഗതയും വികാരങ്ങളുടെ അതിപ്രസരവും മുഖത്തേക്ക് സമന്വയിക്കുന്ന ഒരു കല.
അറിവായേപ്പിന്നെ ഞാൻ ആർക്കും ഉമ്മ കൊടുത്തിട്ടില്ല വാങ്ങിച്ചിട്ടുമില്ല. കൊടുക്കണം എന്നു തോന്നിയപ്പോൾ ആരെയും കണ്ടില്ല. വാങ്ങിക്കണം എന്ന് തോന്നിയപ്പോൾ ഒരു പാടു പേർ അടുത്ത് ഉണ്ടായിരുന്നുതാനും. തുറസ്സായ സ്ഥലത്ത് ഉമ്മ നല്‍കണമെങ്കില്‍ നമ്മൾ ദുബായിലോ മറ്റോ ജനിക്കണം. ചെമ്മാടുള്ള മൈമൂനത്തിന്റെ ഇക്ക അങ്ങിനെയാ പറഞ്ഞേ..നാട്ടിൽ മെക്കാടു പണിക്കു ചുമ്മാടുമായി നടന്ന ചെമ്മാടാ..ഇപ്പോ ദുബായിൽ സോഫ്റ്റ് വേയ്ർ എന്‍ജിനീയര്‍ ആണ്.
ബാഗു തുറന്ന് പേഴ്സ് എടുത്ത് പൈസ കഫേക്കാരനു കൊടുത്തു.അയാൾ എന്റെ മുഖത്തേക്കും..പൈസയിലേക്കും നോക്കി. മുഖവും പൈസയും തമ്മിൽ എന്തേലും ബന്ധമുണ്ടോ
ഞാൻ കഫേയിൽ നിന്നും ഇറങ്ങി.സ്കൂളിൽ ചെന്നപ്പോൾ ആ പയ്യന്‍ അവിടെ ഉണ്ടായിരുന്നു.ഇതിനു മുൻപ് ഇവിടെയെങ്ങും അവനെ കണ്ടിട്ടില്ല. അതോ..ശ്രദ്ധിക്കാത്തതാണോ..
നിന്റെ പേരെന്താ?
രാഹുൽ
ചമ്മൽ മാറാത്തതു കൊണ്ടാണെന്നു തോന്നുന്നു, അവൻ എന്നോട് പേരു ചോദിച്ചില്ല.പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ പോവുകയും ചെയ്തു.
പിന്നീട് ...
അവനെ കാണുന്നത്.ഒൻപതു ബി യുടെ ഇടുങ്ങിയ വരാന്തയിൽ വച്ചാണ്. അവനെ കെട്ടിപ്പിടിച്ച് ആ താടയിൽ ഒരു കടി കൊടുത്തു. അവനൊരു വേദനയും എനിക്കൊരു സുഖവും കിട്ടി.എന്റെ ജിവിതത്തിലെ ആദ്യത്തെ ലൈംഗീകപരമായ കൊടുക്കൽ വാങ്ങൽ.
ഞാൻ കൂട്ടുകാരികളുടെ അടുത്തേക്ക് ചെന്നു..അവർ തങ്ങളുടെ പ്രേമത്തെ പറ്റിയുള്ള വീരവാദങ്ങൾ പറയുകയാണ് .കിട്ടിയ പ്രേമ ലേഖനങ്ങൾ ഒന്നിച്ചു നോക്കുകയാണ്. പ്രേമം എന്ന ഒന്നില്ല എന്നു എനിക്കു തോന്നുന്നു. ശരീരസക്തി മാത്രമാണത്. കൌമാരത്തിലും യൌവനത്തിലും മാത്രമല്ലേ..പ്രേമം ഉള്ളൂ...ശരീരത്തിനു ഭംഗിയുള്ള കാലത്തു മാത്രം...
പിന്നെ ഞാൻ രാഹുലിനെ കാണുന്നത് ഐസ്ക്രീം പാർലറിൽ വച്ചാണു.ഷാർജ ഷേക്ക് കഴിച്ചു കൊണ്ട് ഞങ്ങൾ സ്വപനങ്ങൾ പകുത്തു. അവൻ എനിക്കോരു ഉമ്മ തരുമെന്ന് വിചാരിച്ചു. അറിയാത്ത രീതിയിൽ അവന്റെ തുടയിൽ കൈ വച്ചു. അവനതു തട്ടി മാറ്റിയില്ല. ബസ്സ് വരാൻ സമയമായതു കൊണ്ട് ബാഗുമായി അവൻ ഓടി.ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ ആക്കിയതിനു ദൈവത്തെ ഞാൻ ശപിച്ചു.
പൈപ്പിന്റെ ചുവട്ടിൽ നല്ല തിരക്കാണ്. വെള്ളമെടുക്കാൻ അവനുമുണ്ട്. എന്റെ വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളം കമഴ്ത്തി കളഞ്ഞ്..ഞാനും പൈപ്പിന്റെ ചുവട്ടിലേക്ക്....
ഞാൻ അവനോട് പതിയെ ചോദിച്ചു..
രണ്ടു ദിവസമായല്ലോ കണ്ടിട്ട്..
അവൻ എന്നോടു പറഞ്ഞു..
രാജിവ്... നീ എന്നോടു മിണ്ടുന്നതു എന്റെ കൂട്ടുകാർക്ക് ഇഷ്ട്ടമല്ല..ആ ചാന്തു പൊട്ടിനോട് ഒരടുപ്പവും വേണ്ടാന്നാ..അവരു പറഞ്ഞേക്കണേ..

paima
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo