നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#നോക്കുകുത്തികൾ #


വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവൻ തിരിഞ്ഞു നോക്കിയില്ല. ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഒറ്റമുറി വീട്ടിൽ തനിച്ചാണ് .ജീവിക്കാൻ ഉള്ള പെടാപാടിൽ അവരെ തനിച്ചാക്കി ജോലിക്കായി കേരളത്തിലേക്ക് പോവുകയല്ലാതെ അവന്റെ മുൻപിൽ വേറെ വഴി ഒന്നും കണ്ടില്ല.
ഭാര്യ ഉണ്ടാക്കിത്തന്ന രുചികരമായ ഭക്ഷണം മുഴുവൻ അവൻ കഴിച്ചില്ല . വല്ലപ്പോഴും മാത്രമേ വീട്ടിൽ രണ്ടും തരം കറികൾ ഉണ്ടാകാറുള്ളൂ . ഇന്നു താൻ കേരളത്തിലേക്ക് പോവുന്നു എന്നതു കൊണ്ടു ഭാര്യ ഉണ്ടാക്കിയാതാണ്.മുഴുവൻ അവൾ വിളമ്പിയിട്ടുണ്ടാവും എന്ന് അവനറിയാം അതുകൊണ്ടു അവൻ മനഃപൂർവം ബാക്കിവച്ചതാണ്.അഞ്ചും മൂന്നും വയസുള്ള മക്കൾ അടുത്തു തന്നെ ഇരിക്കുന്നുണ്ട് ."എന്നങ്ക മുഴുസാ ശാപ്പിടുങ്ങോ "അവൾ പറഞ്ഞു ."വേണാണ്ടി നീ സാപ്പിട്ടോ" അവൻ മറുപടി പറഞ്ഞു .അവൾ നന്നെ ക്ഷീണിച്ചിരിക്കുന്നു കണ്ണുകളിൽ നിരാശ നിഴലിച്ചു കാണാം .താൻ പോവുന്നതിൽ അവൾക്കു വിഷമം ഉണ്ട് പക്ഷെ നിവർത്തി കേടു കൊണ്ടു പൊവാതെ പറ്റില്ല .മക്കൾക്ക്‌ രണ്ടു പിടി ചോറു വാരിക്കൊടുത്തു അവർ അതു കൊതിയോടെ കഴിചു.അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു .ഭാര്യ കാണാതിരിക്കുവാൻ അവൻ അതു പെട്ടന്നു തുടച്ചു.ബാക്കി ഭക്ഷണം ഭാര്യയോട് കഴിക്കാൻ പറഞ്ഞു അവൻ എഴുന്നേറ്റു കൈ കഴുകി വന്നു.അപ്പോഴേക്കും ഭാര്യ കീറി പഴകിയ ബാഗിൽ വസ്ത്രങ്ങൾ എടുത്തു വച്ചിരുന്നു.ഭംഗിയായി വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നു.ഭാര്യയുടെ മുഖത്തെ സങ്കടം മാറ്റുവാനായി അവൻ പറഞ്ഞു"രണ്ടു വാരത്തുക്കു അപ്പുറം നാൻ തിരുമ്പി വരുംലെ പിന്നെന്നാ"കുടുംബ ക്ഷേത്രമായ മുത്തു മാരിയമ്മൻ കോവിലിൽ രണ്ടാഴ്ച്ച കഴിഞ്ഞാൽ ഉത്സവമാണ്.എല്ലാ വർഷവും മുടങ്ങാതെ എത്താറുള്ളതാണ്.ഇപ്രാവശ്യവും അതിനു മാറ്റം വരുത്തില്ല അവൻ മനസിൽ ഉറപ്പിച്ചു.ഭാര്യക്കു പുതിയ സാരി മേടിക്കണം കഴിഞ്ഞ ഉത്സവത്തിന് വാങ്ങി കൊടുത്തതാണ്.അതു നിറം മങ്ങി തുടങ്ങിയിരിക്കുന്നു.മക്കൾക്കും മേടിക്കണം ഇങ്ങനെ ചിന്തിച്ചു തിരിഞ്ഞു നൊക്കാതെ അവൻ നടന്നു.
വാതിൽക്കൽ നിന്നും അവൾ തന്റെ പ്രിയതമൻ നടന്നു നീങ്ങുന്നത് കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അവളുടെ കാഴ്ച മറച്ചു കൊണ്ടു കണ്ണുനീർ തളം കെട്ടി നിന്നു.അവൾ മുറിക്കുള്ളിലേക്ക് കയറി തന്റെ പ്രിയതമൻ ബാക്കി വച്ച ഭക്ഷണം പതുക്കെ എടുത്തു കഴിച്ചു .എന്തോ അവൾക്കു രുചിക്കുറവ് തോന്നി.അവൾ അടുത്തിരിക്കുന്ന തന്റെ പൊന്നോമനകൾക്ക് അതു വീതിച്ചു കൊടുത്തു.ചുമരിലിരുന്നു ഒരു പല്ലി ചിലച്ചു കലണ്ടറിന് അടിയിൽ ഒളിച്ചു.അവൾ നെടുവീർപ്പോടെ കലണ്ടർ നോക്കി ഇരുന്നു.
തിരുനെൽവേലിയിൽ നിന്നും ബസ്സ്‌ കയറുമ്പോൾ അവൻ ഭാര്യക്കു കുട്ടികൾക്കും മേടിക്കേണ്ട കാര്യങ്ങൾ ഒന്നു കൂടെ ഓർത്തു . അതിനു എത്ര രൂപ വേണം അവൻ കണക്കുകൂട്ടി നോക്കി .കുറച്ചു കൂടുതൽ മിച്ചം പിടിക്കേണ്ടി വരും അവൻ മനസിൽ ഉറപ്പിച്ചു.
കേരളത്തിൽ ബസ്സ്‌ ഇറങ്ങി ജോലി സ്‌ഥലത്തു പോയി പണി തുടങ്ങി.എന്നും വീട്ടിലേക്കു ഫോൺ ചെയ്യും മക്കളുടെ ശബ്ദം അവനു എത്ര കേട്ടാലും മാതിയാവുന്നില്ല .വീട്ടിലേക്കു പോവാൻ അവന്റെ മനസു കൊതിച്ചു .ദിവസങ്ങൾ ഇഴഞ്ഞു നീങ്ങുന്നതായിട്ടു അവനു തോന്നി .ഉത്സവത്തിന് ഇനി ഒരാഴ്ച് കൂടിയേ ഉള്ളു സാരിയും മറ്റും മേടിക്കണം.ജോലി തീരുമ്പോൾ രാത്രിയാവും അപ്പൊ പിന്നെ പറ്റില്ല .ഞായറാഴ്ച് മേടിക്കാം അവൻ മനസിൽ കരുതി.
ഞായരാഴ്ച്‌ പതിവിലും നേരത്തെ എണീറ്റ് ജൊലി എല്ലാം ചെയ്തു .അലക്കലും മറ്റും കഴിഞ്ഞ്‌ വന്നപ്പോഴേക്കും നേരം പകുതി പൊയി.അതിനിടക്കു ഫോൺ ശബ്‌ദിച്ചു പിന്നെ നിശ്ചലമായി.ഭാര്യ യാണ് അവൻ ഫോൺ എടുത്തു തിരിചു വിളിച്ചു.അന്നു പതിവിലും കൂടുതൽ സംസാരിച്ചു ഭാര്യ സാരി ഒന്നും മേടിക്കണ്ട നിങ്ങൾ വന്നാൽ മതി എന്നു പറഞ്ഞു.മക്കളോടും ഒരുപാട് സംസാരിച്ചു .അവന്റെ മനസു നാട്ടിലെത്താൻ വെമ്പൽ കൊണ്ടു.
വൈകുന്നേരത്തോടെ അവൻ സാരിയും മറ്റും മേടിക്കാനായി ഇറങ്ങി.നടത്തം വേഗത്തിലാക്കി .ഞായറാഴ്ച്ച ആയതു കൊണ്ടു കടകൾ എല്ലാം അടച്ചിട്ടിരിക്കുന്നു തുറന്നിരിക്കുന്നതെല്ലാം വലിയ കടകൾ .അതിനുള്ള കാശു അവന്റെ കീശയിൽ ഉണ്ടായിരുന്നില്ല.നേരം ഇരുട്ടിയിരിക്കുന്നു കൊച്ചു കട തിരക്കി അവൻ അലഞ്ഞു നടന്നു.ഒടുവിൽ ഒരു കട കണ്ടു അതിൽ കയറി അവൻ സാരിയും മറ്റും മേടിച്ചു .അതെല്ലാം കടക്കാരൻ പാക്കറ്റിൽ പൊതിഞ്ഞു കൊടുത്തു.
ആ സഞ്ചിയും നെഞ്ചോടു ചെർത്തു അവൻ തിരിച്ചു നടന്നു.
പുത്തൻ വസ്ത്രങ്ങൾ കാണണുമ്പോൾ ഭാര്യയുടെയും മക്കളുടെയും മുഖത്തെ സന്തോഷം അവൻ മനസിൽ കണ്ടു.
പെട്ടന്നാണ് പാഞ്ഞു വന്ന ഒരു വാഹനം അവനെ ഇടിച്ചു തെറുപ്പിച്ചത് .റോഡിൽ വീണു രക്തം വാർന്നു കിടന്ന അവനെ അവിടെ കൂടിയ ആളുകൾ ആശുപത്രിയിലേക്ക് കയറ്റി വിട്ടു .ആമ്പുലൻസ്‌ ഡ്രൈവറോട് സഞ്ചി എന്ന് അവൻ പുലമ്പുന്നുണ്ടായിരുന്നു.
അപകടത്തിൽ പെട്ട ആളുടെ ജല്പനം ആയിട്ടേ ഡ്രൈവർക്കു തോന്നിയുള്ളൂ.
ഒരു സാധു ജീവനും കൊണ്ട്‌ ആ ഡ്രൈവർ ആശുപത്രികൾ കയറി ഇറങ്ങി.കാശില്ലാത്ത ആ മനുഷ്യ ജീവനു ആശുപത്രിക്കാർ പുല്ലു വില കല്പിച്ചില്ല. ഓരോ ആശുപ്രത്രി വിടുമ്പൊഴും അവന്റെ നില വഷളായി .തന്റെ രണ്ടു മക്കളുടെയും മുഖം അവന്റെ മുൻപിൽ തെളിഞ്ഞു വന്നു അവൻ അവരെ കെട്ടിപ്പിടിക്കാൻ വെമ്പി ഇല്ല സാധിക്കുന്നില്ല .അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി ചൊരയും മായി കൂട്ടു കൂടി ചുവന്നു.ആശുപത്രികൾ മനുഷ്യ ജീവനു മുൻപിൽ നോക്കുകുത്തിയെ പോലെ നിന്നു.
അവൾക്കു കിടന്നിട്ട് ഉറക്കം വന്നില്ല പ്രിയതമൻ രണ്ടു ദിവസത്തിനുള്ളിൽ വരും.മുത്തു മാരിയമ്മൻ കോവിലിൽ ഉത്സവത്തിന് അവന്റ്‌ കൂടെ മക്കളെയും എടുത്തു പോവുന്നത് മനസിൽ കണ്ടു.
ചാന്തുപൊട്ടും കുപ്പി വളകളും മേടിക്കണം അതിന്റെ കിലുക്ക്ം അവളുടെ മനസ്സിൽ മുഴങ്ങി.
പെട്ടന്നു പല്ലി ചിലച്ചു അത്‌ പിടിവിട്ടു അവളുടെ നെഞ്ചിൽ വീണു.അവൾ പിടഞ്ഞു എണീറ്റു.താലി മാലയിൽ തട്ടി ആ പല്ലി നിലത്തു വീണു പിടഞ്ഞു.
അടുത്ത ആശുപത്രിയുടെ ഗേറ്റ് കടുകുമ്പോൾ ആംബുലൻസ് ഒന്നു കുലുങ്ങി അവന്റെ ശ്വാസം നിലച്ചു.
അവൾ താലിയിൽ പിടിച്ചു കണ്ണോടു ചേർത്തു.മനസു പെട്ടന്നു കലുഷിതമായി.എങ്കിലും അവൾ സ്വയം ആശ്വസിച്ചു.
അവളുടെ പ്രിയതമൻ "ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണല്ലൊ".

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot