നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഖികണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം 5

അഖികണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
ഭാഗം 5
സ്കൂൾ യാത്രകളിൽ സൈഡ് സീറ്റ് കിട്ടണേന്നു പ്രാർത്ഥിച്ചു കൊണ്ടാവും ബസിൽ തള്ളിയിടിച്ച് കയറുന്നത്. ആദ്യമൊക്കെ ചേച്ചീടെ നുള്ളു പേടിച്ചായിരുന്നു ഇടിച്ചു കയറിയിരുന്നത്. യാത്രയിലെ കാഴ്ചകളെ സ്നേഹിച്ചതുകൊണ്ട് പിന്നെ സ്വയം ഇടിച്ചു കയറുന്നത് ശീലമായി. വിരുന്നുകാരായി എത്തുന്ന ശീലങ്ങൾക്ക് പൊതുവെആയുസ്സ് കുറവാണന്നു തോന്നുന്നു. ജന്മനാ ഉള്ള ശീലങ്ങൾ എപ്പോഴും നമ്മെ എപ്പോഴും സ്വാധീനിച്ചു കൊണ്ടെയിരിക്കും. പിന്നോട്ടു
മാറികൊടുക്കുന്ന ശീലം നിന്നെ എങ്ങും എത്തിക്കില്ലന്ന് അമല സിസ്റ്റർ ശാസിക്കാ
റുണ്ടായിരുന്നു.പത്തു പൈസ എന്നആക്ഷേ
പത്തോടെ കുട്ടികളെ എഴുന്നേൽപ്പിക്കുന്നത് പതിവായപ്പോൾ ബിന്ദുവിന്റെ ബുദ്ധിയിൽ ഒരുവഴി തെളിഞ്ഞു.ഡ്രൈവറുടെ സൈഡിൽ സീറ്റ് പിടിക്കുന്നതാണ്സേഫെന്ന്മനസ്സിലാ
ക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു.
അവൾക്ക് കൂടുതലും കുരുട്ടു ബുദ്ധിയായി
രുന്നു,അത് തിരിച്ചറിയാനും വൈകി. പല തിരിച്ചറിവുകളും വൈകിയാണെത്തിയത്.
‘വലതു സൈഡിൽ ഇരുന്നില്ലങ്കിൽ നിനക്കു മേടിക്കുമെന്ന്‘ ബിന്ദുവിന്റെ ഭീഷണി വകവയ്ക്കാതെ താൻ ഇടത്തോട്ട് തന്നെ പാഞ്ഞു. ആ വശത്തെ കാഴ്ചകളോട് കൂട്ടുകൂടാനായിരുന്നു താൻ കൊതിച്ചത്. കുഞ്ഞുങ്ങളേയും എടുത്തോണ്ട് കയറുന്ന അമ്മമാരെ ഞാൻ വെറുത്തില്ല. ‘ ഓരോന്നിനേയും വലിച്ചോണ്ട് കേറിക്കോളും നാശങ്ങൾ' എന്ന് ബിന്ദു പിറുപിറുത്തു കൊണ്ട് കാണാത്ത മട്ടിൽ ഇരുന്നോളാൻ തന്നെയും ഉപദേശിച്ചു. ബുദ്ധിമുട്ടുന്നവരെ കണ്ടാൽ തല തിരിച്ചു പോകുന്നവരല്ല വളർത്തിയത്. അതുകൊണ്ട് തന്നെ അവളെ പ്രസാദിപ്പിക്കാൻ പലപ്പോഴും കഴിഞ്ഞില്ല. ‘അവളൊരു മാലാഘ ‘എന്ന പരിഹാസവും താനിഷ്ടപെട്ടില്ല, അതു കൊണ്ട് പലതിനും കൂട്ടുനിന്നു. പലപ്പോഴും തന്നെ കുഴിയിൽ ചാടി
ച്ചിട്ടവൾ രക്ഷകയുടെ വേഷം കെട്ടി. ‘അഖിക്കു വെളുത്തതെല്ലാം പാലാണന്നന്ന് ‘ അച്ചാമയും ശകാരിക്കുമായിരുന്നു.
വീടെത്തുമ്പോൾ ഇടതു വശത്തെ കാഴ്ചകൾ വിസ്തരിക്കാൻ ആവേശത്തോടെ അടുക്കളയിലെത്തുമ്പോൾ അമ്മ ഓടിക്കും, 'ഭാണ്ഡം താത്തുവച്ച് കുളിച്ച് വാഎന്നിട്ടു കേൾക്കാം
വൃത്തിയുടെ കാര്യത്തിൽ മാത്രമേ അമ്മക്ക് കടുംപിടുത്തം ഉണ്ടായിരുന്നോളൂ. ഇതൊക്കെ എന്തോന്ന് ആനകാര്യം എന്ന് ചേച്ചീടെ പരിഹാസം മേക്കറെക്കാൾ കഷ്ടമാണല്ലൊ എന്ന്
അച്ചാമ്മയുട വക. അച്ചാച്ചനും, മേക്കറും മാത്രം ശ്രോതാക്കളായി. പക്ഷേഅമ്മയും തന്റെ കഥ തുടങ്ങുമ്പോൾ ചെവി വട്ടം പിടിക്കുമായിരുന്നു. അഖീടെ കുഞ്ഞുവീട്ടിൽ ഇന്ന് എന്താ
വിശേഷം എന്ന് ചോദിക്കാൻ വൈകുംന്നേരങ്ങളിൽ അച്ചാച്ചൻ മറന്നില്ല. ഇടതുവശത്തെ കാഴ്ചകളിൽ തനിക്കു പ്രിയപ്പെട്ടത് ചാണകം മെഴുകിയ തിണ്ണയുള്ള കുഞ്ഞ് വീടും അവി
ടുത്തെ കാഴ്ചകളുമായിരുന്നു. മുറ്റത്തിന്റെ അറ്റത്തുള്ള പ്ലാവിൽ കെട്ടിയിരുന്ന തള്ളയാടി നേയുംഓടി കളിക്കുന്ന രണ്ട് ആട്ടിൻ കുട്ടികളേയും താനൊരു പാട് ഇഷ്ടപ്പെട്ടിരുന്നു. പടർന്നു കിടക്കുന്ന ചെടിയിലെ കോളാംമ്പിപോലുള്ള വയലറ്റു പൂക്കളും, പൂത്തു നിൽക്കുന്ന പട്ടുറോസയും, ചെമ്പരത്തിയും, നന്ത്യാർവട്ടവും, പാരിജാതവുമൊക്കെ അച്ചാച്ചനും പ്രിയപ്പെട്ടതായി. താഴ്ചയിലായിരുന്ന ആ വീടിന്റെ മുറ്റത്ത്ഈർക്കിൽ ചൂലുണ്ടാക്കുന്ന വരകൾ മുകളിൽ നിന്നു നോക്കുമ്പോൾ ഒരു നല്ല ചിത്രകാരന്റെ കരവിരുത് പോലെ തോന്നിച്ചു. ചിത്ര കാരനല്ല, ചിത്രകാരിയാണന്നു മനസ്സിലായി. എപ്പോഴും തിണ്ണയിൽ കാലുനീട്ടിയിരിന്ന് സൈഡിൽ വച്ചേക്കുന്ന കല്ലിൽ മുറുക്കാൻ ഇടിക്കുന്ന അമ്മൂമ ഒരു കൈയ്യിൽ വടിയും മറു കൈയ്യിൽ ചൂലുമായി മുറ്റത്ത് ചിത്രം വരക്കുന്ന കാഴ്ച തന്നെ വിഷമിപ്പിച്ചു.
വൈകും നേരങ്ങളിൽ താനും മുറ്റത്ത് കൈയ്യിലൊതുങ്ങാത്ത ഈർക്കിൽ ചൂലും കൊണ്ടിറങ്ങി. പടംവരയ്ക്കാൻ ആവുന്നപണി പതിനെട്ടും നോക്കി, അമ്മൂമയോട് ആരാധനയും തോന്നി.
‘പെൺകുട്ടികളായാൽ ഇങ്ങനെ വേണമെന്ന് ‘ അച്ചാച്ചൻ പ്രോത്സാഹിപ്പിച്ചു.‘കുനിഞ്ഞു തൂക്കടീന്ന് ‘ ചേച്ചി പരിഹസിച്ചു. അഖിയുടെ കൈക്കൊതുങ്ങുന്ന ചൂലുണ്ടാക്കി കൊടുക്കാൻ ‘അച്ചാച്ചൻ ഓർഡറിട്ടു. വലിയ താമസമില്ലാതെ ഇടതു കൈ കൊണ്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തൂത്തെറിഞ്ഞ്, വലതു കൈയ്യിൽ ചൂലുമായി താൻ അഭിമാനത്തോടെ മുറ്റത്ത് സ്വയം വരച്ച ചിത്രം നോക്കി അഭിമാനിച്ചു.
ആ മുറ്റത്തിത്തിന്റെ മറ്റേ അറ്റത്തുള്ള ചുറ്റുവട്ടംപൊക്കിയിട്ടില്ലാത്ത കിണർ ഭയപ്പെടു
ത്തി. ആട്ടിൻ കുട്ടികളുമായി കളിക്കുന്ന ചെറിയ കുട്ടിയൊ, അമ്മൂമയൊ, ചിലപ്പൊ ആട്ടിൻകുട്ടികളൊ കിണറ്റിൽ വീഴുന്നത് സങ്കൽപ്പിച്ച് പേടിച്ച് താൻ കണ്ണുകൾ ഇറുകെപൂട്ടി. ആ വീടിന്റെ പുറകിൽ ചരിവായിരുന്നു. ചരിവിന്റെ അറ്റത്തു കൂടി ഒഴുകുന്ന തോട്ടിൽ കുളിച്ച്, ഈറനോടെ, മൂന്നോട്ടാഞ്ഞ് ഇടത് കൈയ്യിൽ നനച്ച തുണികളുമായി കയറി വരുന്ന സ്ത്രിയോട് വലിയ മമതയൊന്നും തോന്നിയില്ല. അവർ ആ കൊച്ചു കുട്ടിയുടെ അമ്മയാണന്നും, അവരായിരിക്കും അമ്മൂമയെ കൊണ്ട് മുറ്റം തൂപ്പിക്കുന്നതെന്നും താനുറപ്പിച്ചു. മേക്കറും അത് ശരിവച്ചു. തോടിന്റെ സൈഡിലുള്ള കൈതകൂട്ടങ്ങൾക്കു മറവു പറ്റിയായിരുന്നു പെണ്ണുങ്ങളുടെ നനയും കുളിയുമൊക്കെ. ഭയം ജനിപ്പിക്കുന്ന കൈത കൂട്ടങ്ങളെ ഒരിക്കലും തനിക്കു സ്നേഹിക്കാൻ കഴിഞ്ഞതേയില്ല. അച്ചാമയുടെ മുണ്ട്പെട്ടിയിലെ കൈതപൂവിന്റെ ഹരം പിടിപ്പിക്കുന്ന മണമോർത്തിട്ടും താനവയെ കാണുമ്പോഴൊക്കെ എന്തോമുഖം തിരിച്ചു.
അച്ഛൻ പോയ ശേഷം അഖീടെ കുഞ്ഞു വീട്ടിലെന്താ വിശേഷം എന്ന് ചോദിക്കാൻ അച്ചാച്ചൻ മറന്നു പോയിരുന്നു. അവിടുത്തെ കാഴ്ചകളൊന്നും പിന്നെ മനസ്സിൽ പതിഞ്ഞതുമില്ല. വേനലവധിക്കു മേക്കർഷാജി കൊണ്ടുവന്ന നടുക്കുന്ന വാർത്തയാണ് വീണ്ടും
അതൊക്കെ ഓർക്കാനിടയാക്കിയത്. തങ്ങൾ യാത്ര ചെയ്യുന്ന ബസ് കുഞ്ഞു വീടിനടുത്തുള്ള പാലത്തിൽ നിന്നും തോട്ടിലേയ്ക്കു മറിഞ്ഞു. ഒരു അമ്മുമയും, അമ്മയും 5 വയസ്സുള്ള കുട്ടിയും മരിച്ചു.അധികം വെള്ളമില്ലാത്തതോട്ടിൽ ബസിനടിയിൽപെട്ട് എഴുന്നേൽക്കാനാകാതെ ശ്വാസം മുട്ടിയായിരുന്നു മരിച്ചത്. അച്ചാച്ചനുൾപ്പടെ എല്ലാവരും അവധികാലമല്ലായിരുന്നങ്കിൽ. എന്താവുമായിരുന്നന്ന് പറഞ്ഞ് നടുങ്ങി.ശ്വാസം കിട്ടാതെ വെപ്രാളം പിടിക്കുന്ന ഒരു അമ്മുമയും കുട്ടിയും ഉറക്കം കെടുത്തി മയക്കമാവുമ്പോഴേയ്ക്കും പേടിച്ച് നിലവിളിക്കുന്നതിന് പരിഹാരമായി അച്ചാമചരട് പൂജിച്ചു കൊണ്ട് വന്ന് ‘തൊട്ടു ഉരിയാടരുതെന്ന' ആംഗ്യത്തോടെ കൈയ്യിൽ കെട്ടി തന്നു. ജപിച്ച ചരടും, നെറ്റിയിൽ തൊടുവിച്ചഭസ്മവും ധൈര്യം തന്നു. അഖീടെ കുഞ്ഞു വീട്ടിലെ അമ്മൂമയും കുഞ്ഞും ആട്ടിൻകുട്ടിയുംഅവിടെ തന്നെ ഉണ്ടന്ന അച്ചാച്ചൻ തന്ന ഉറപ്പിൽ സമാധാനമായി ഉറങ്ങി.
സ്കൂൾ തുറന്നപ്പോൾ ഇഷ്ടപെട്ട കാഴ്ചകളിൽ നിന്നും എന്തോ മാറിയിരിക്കാനാണ്
തോന്നിയത്. ആ സൈഡിലെ കാഴ്ചകൾ വേഗം മുഷിപ്പിച്ചു. റബർ തോട്ടത്തിന്റെ ഇരുട്ട്
ഭയപ്പെടുത്തി. വലിയ വീടുകൾക്കൊന്നും തന്റെ ചാണകം മെഴുകിയ തിണ്ണയുള്ള, ഓലമേഞ്ഞ കുഞ്ഞു വീടിനുള്ള ഭംഗി തോന്നിയില്ല. ആ വീട്ടുമുറ്റങ്ങളിൽ കണ്ട രൂപങ്ങളോടൊ
ന്നും ഇഷ്ടം തോന്നിയില്ല. തനിക്കു ചങ്ങാത്തം കൂടാൻ പറ്റിയവരെ കണ്ണ് മുകളിൽ തേടി. യാദൃശ്ചികമായി വരുന്നവർ കണ്ണിനിമ്പം തന്നു. പക്ഷെ പറക്കുന്ന പക്ഷികളും, ഒഴുകുന്ന മേഘങ്ങളും കൂട്ടുകാരായ കഥ കേൾക്കാൻ ആരുമില്ലായിരുന്നു. അപ്പോഴേയ്ക്കും ചാരുകസേരയുംഒഴിഞ്ഞിരുന്നു. കാലും നീട്ടിയിരുന്ന് മുറുക്കാനിടിക്കുന്ന കാഴ്ചയും എപ്പോഴോ
മാഞ്ഞു. പിന്നേയും വരാത്ത വിധം മറയുന്ന കാഴ്ചകൾ പലതും നോവിച്ചു കൊണ്ടേയിരിക്കുന്നു.
‘ഞാനിറങ്ങുവാ മോളെ ‘ എന്ന് അടുത്തിരുന്നവർ സ്നേഹത്തോടെ പറഞ്ഞപ്പോൾ അഖില ചിരിയോടെ തലയാട്ടി. വിശേഷങ്ങൾ പങ്കുവച്ചില്ലങ്കിലുംഇവരും തന്റെപഴം കാഴ്ചകളുടെ ഏടുകളിൽ ഇടം തേടുമെന്ന് അഖിലക്കു തോന്നി. സമയം കുറവാണന്നൊരു തോന്നൽ എപ്പോഴും തളർത്തുന്നതു കൊണ്ടാവും ഈയിടെയായി പിന്നേയും പിന്നേയും പഴംകാഴ്ചകളുടെ ഏടുകൾ മറിഞ്ഞു കൊണ്ടേയിരിക്കുന്നു, ആവർത്തന വിരസത ഉണ്ടാക്കാ
തെ തന്നെ.
‘ഇറങ്ങേണ്ട സ്ഥലം വരുമ്പോൾ പറയാം പെങ്ങളെ‘എന്ന് കണ്ടക്ടർ കൊടുത്ത ഉറപ്പിൽ അഖില ഉൾകാഴ്ചയിലേക്ക് മുങ്ങി. കണ്ണടച്ചാലും തുറന്നാലും മറയുന്നതെല്ലാം ഒന്നു തന്നെ. അതിനിനി ഒരു മാറ്റം വരുത്താൻ ആമിക്കെ കഴിയൂ,കാലം അനുവദിച്ചാൽ.ആമി
ഒരുകര പിടിക്കുന്നത്, അവൾ ചെന്നായുടെതോലയണിയാത്ത ഒരുവന്റെ കൈ പിടിക്കുന്നത്, അവളുടെ കുഞ്ഞിന്റെ നെറ്റിയിൽ ചുണ്ടൊന്നമർത്തുന്നത് ഒക്കെ മനസ്സിൽ പതിയാൻ ആഗ്രഹിക്കുന്ന കാഴ്ചകളാണ്. ബസ് ലക്ഷ്യത്തിലേക്ക് മര്യാദയ്ക്കും അല്ലാതേയും
പായുന്നത് അഖില അറിയുന്നുണ്ടായിരുന്നു. പിടലി കഴച്ചപ്പോൾ കണ്ണു തുറന്നു നിവർന്നിരുന്നു. നിൽക്കാൻ ആളില്ലായിരുന്നു. ഒരു തേക്ക് ഡിപ്പൊയുടെ അടുത്തായി വണ്ടി നിർത്തി. റോഡിൽ നിന്നും വളരെ അകലെഅല്ലാതെ ഒരു പഴയ കെട്ടിടവും അതിന്റെ സൈഡിലായി ഒരാനയേയും ചങ്ങലയ്ക്കിട്ടുനിർത്തിയിരിക്കുന്നത് കണ്ടു. ഉത്സവത്തിനു മുൻമ്പെ പറ എടുക്കാനിറങ്ങുന്ന മണിയനെഒർമ്മ വന്നു. തൂശനിലയിലെ ഗണപതി ഒരുക്കും, കുര
വയുടെ അകമ്പടിയോടെ തറ്റുടുത്ത്നിൽക്കുന്ന അച്ചാമ ഭക്തിയോടെ പറയിലെ നെല്ല്
അമ്മയുടെസഹായത്തോടെചാക്കിലേക്കിടുന്ന ചിത്രം ഒരു വേള അഖില വേദനയോടെ ഓർത്തു. അവധിക്കാലമായതിനാൽ മണിയന് എസ്കോർട്ട് ആയിട്ട് ഒരു കുട്ടി പട തന്നെ
കാണും.അച്ചാച്ചന്റെകൈയ്യിലാണ് തന്റെ ഇടതു കൈ എന്ന ധൈര്യത്തിൽ മണിയന്റെ തുമ്പികൈയ്യിൽ താനും പഴം വച്ചു കൊടുത്തുതനിക്കെന്തോ മണിയനെ ഭയമായിരുന്നു. മേക്കറു പറഞ്ഞ പോലെ മണിയനൊരിക്കലും മദം പൊട്ടിയതുമില്ല, പപ്പാനെ ചുരുട്ടി എറിഞ്ഞതുമില്ല,വെറുതെ പേടിച്ചു.
പ്രാർത്ഥനയ്ക്കു പോയി വന്ന കുറെ വെള്ളവസ്ത്രധാരികൾ കയറുന്നതും നോക്കി അഖില ഇരുന്നു. സ്കൂളിൽ പോകുന്ന വഴി കൊട്ടി പാട്ടുകേട്ട് എന്തോ ആപത്തു സംഭവിച്ചെന്ന സന്ദേഹത്തിൽ താനും ഗീതയും കൂടി പടികെട്ട് ഓടികയറിയ വേഗത്തിൽ തന്നെ പ്രേതത്തെകണ്ടപ്പോലെ തിരിച്ചും ഓടി, കാര്യം അറിയാതെ. അവിടെങ്ങും പോകരുതെന്ന് അച്ചാച്ചൻ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചങ്കിലും അവിടെന്താണ് നടക്കുന്നതെന്നറിയാൻ ആകാംഷയായി. കണ്ട കാഴ്ചയും, കേട്ട കഥകളും കൂടി എന്തിനെന്നറിയാത്തൊരുഭയം ജനിപ്പിക്കുക മാത്രം ചെയ്തു.
തുടരും...

Rajasree

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot