നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശില്പികാരിക. സജി വർഗീസ്

ശില്പികാരിക. സജി വർഗീസ്
************
അവൾ പ്രഭാതത്തിലെഴുന്നേറ്റു.
അടുക്കള പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം
കൂർക്കം വലിച്ചുറങ്ങുന്ന അയാൾ.
പാത്രക്കിലുക്കം അയാളുടെ ഉറക്കത്തിന് ഭംഗം വരുത്തിയില്ല.
പ്രാതൽ വെട്ടി വിഴുങ്ങി
ശേഷം കുളിച്ച് കുട്ടപ്പനായി അയാളുടെ യാത്ര.
അന്തിവരെ ജോലിയുംചെയ്ത് വിയർപ്പുതുള്ളികൾ തുടച്ചവൾ കിടപ്പറയിലേക്ക്.
നീണ്ട മൗനത്തിന്റെ മതിൽക്കെട്ടുകൾ!
ബിസിനസ്സ് പാർട്ടി കഴിഞ്ഞ് സഹദേവൻ നേരെ പോയത് മറ്റൊരുവളുടെയെടുത്താണ്.
പെർഫ്യൂമിന്റെ ഗന്ധം അയാളെ ലഹരിപിടിപ്പിച്ചു.
വശ്യതയോടെയുള്ള അവളുടെ ആലിംഗനത്തിൽ ലയിച്ചയാൾ;
അവിടെയും മടുത്തു.
അവൾ കാമുകിയല്ലായിരുന്നു.
മടുപ്പിൽ നിന്നും മോചനം തേടി ആലിൻകീഴിലിരുന്നു.
അതു വഴി വന്ന വ്യദ്ധ സന്യാസി കാര്യം ചോദിച്ചു.
അന്നു രാത്രിയും ജോലി ചെയ്തു തളർന്നു വന്നവൾ വിയർപ്പു തുടച്ചു,
അയാളുടെ ആശ്ശേഷത്തിനായ് മോഹിച്ചു.
"എനിക്കെന്താണ് സ്വാമി ഒന്നിലും താല്പര്യമില്ല ".
"ഭാര്യയെ വിളിക്കൂ ഞാൻ സംസാരിക്കാം".
അയാൾ ഭാര്യയുമായി വന്നു
"നീ നല്ല കുടുംബിനിയായിരിക്കാം.
പക്ഷേ നിനക്ക് ഭർത്താവിനെ സന്തോഷിപ്പിക്കാൻ കഴിയാത്തതെന്തെന്ന് " സന്യാസി ചോദിച്ചു.
അവൾ നിഷ്കളങ്കമായി ചിരിച്ചു.
"ഇദ്ദേഹവും മക്കളുമാണെന്റെ ലോകം"
"ഈ ഹൃദയ നിഷ്കളങ്കതയെന്തു കൊണ്ട്നിന്നെയാകർഷിക്കുന്നില്ല" സന്യാസി
അയാളോടു ചോദിച്ചു.
അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
വീണ്ടും അവർ യാത്രയായി.
പാർക്കിലൊന്നുകയറണമെന്നവൾ പറഞ്ഞു.
പാർക്കിലെ അസ്തമയ സൂര്യനെ നോക്കി അവർ ഇരുന്നു.
പാർക്കിലവരുടെ മുന്നിലൂടെ കാമുകി കാമുകന്മാർ പൊട്ടിച്ചിരുന്നു നടന്നു .
അവൾ അവരെ നിരീക്ഷിച്ചു.
പിന്നീട് പലരും വന്നു പോയി.
മുല്ലപ്പൂ ചൂടിയ അംഗലാവണ്യമുള്ള സ്ത്രീ
ഒരു പുരുഷന്റെ തോളിൽ കൈയ്യിട്ട് നടക്കുന്നുണ്ട്.
സന്യാസിയെ വീണ്ടും അയാൾ കണ്ടു.
പുരോഗതിയുണ്ടെന്നു സന്യാസി.
അടുത്ത ദിവസം അയാൾ അവളെക്കൂടി കടൽക്കരയിലേക്ക് പോയി.
തിരിച്ചു പോകുമ്പോൾ അവൾ ഒരു മുഴം മുല്ലപ്പൂ വാങ്ങി.
അന്നവൾ കുളിച്ച് മുല്ലപ്പൂ ചൂടി കിടപ്പറയിലെത്തി.
കാര്യങ്ങൾ എങ്ങനെയുണ്ടെന്ന് സന്യാസി.
അയാൾ എല്ലാം പറഞ്ഞു.
കയ്യിലുള്ളതു കളഞ്ഞിട്ട് നിധി തേടി നടക്കുന്നതെന്തിനെന്ന് സന്യാസി ചോദിച്ചു.
"നിന്റെ ഭാര്യ, നിന്റെ കാമുകിയാണ്
നിന്റെ കിടപ്പറയിലവൾ വേശ്യയുമാണ്,
അവളെ ഭാര്യ, കാമുകി, വേശ്യ എന്നീ വേഷങ്ങൾ നിനക്കു വേണ്ടി മാത്രം നീ ധരിപ്പിക്കുക ".
അടുത്ത ദിവസം കുളിച്ച് മുല്ലപ്പൂ ചൂടി വന്ന അവളോടയാൾ പറഞ്ഞു. "നിന്റെ വിയർപ്പിന്റെ ഗന്ധമെനിക്കിഷ്ടം" അവളുടെ നയനങ്ങളിൽ നിന്നും സന്തോ ഷാശ്രുക്കൾ പൊഴിഞ്ഞു.
അവൾ കിടപ്പറയിലന്നുമുതൽ ശില്പികാരികയായി.
ആൽമരച്ചുവട്ടിലെ സന്യാസിയുടെ ശരീരം മരവിച്ചു കഴിഞ്ഞിരുന്നു.
അയാളിലെ ചിന്തകളുടെ ലൈബ്രറിയിൽ പലതും അടുക്കി വച്ചിരുന്നു.
ആവശ്യമുള്ളതുമാത്രം അയാൾ പുറത്തേക്കെടുത്തു.
പുതിയൊരു നിയോഗം പോലെ.
(ശുഭം)
Copyright protected.
Saji Varghese

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot