Slider

മിനിക്കഥ അത്താഴം

1
മിനിക്കഥ
അത്താഴം
---------------
അന്ന് അച്ഛനോട് തനിക്ക് വെറുപ്പായിരുന്നു. എന്നും അത്താഴം കഴിച്ചു തുടങ്ങുമ്പോൾ തന്നെ അരുകിൽ വിളിച്ചിരുത്തി രണ്ടു ഉരുള ഉരുട്ടി തരുമ്പോൾ അച്ഛന്റ മുഖം പ്രസന്നമാകുന്നതു കാണാൻ എന്തു ചന്തമായിരുന്ന . എന്നാൽ പാതി അത്താഴം കഴിച്ചു കഴിയുമ്പോൾ അച്ഛൻ പാചകം കൊള്ളില്ല, ചോറിൽ കല്ലാണ് എന്ന എന്തെങ്കിലും കുറ്റം പറഞ്ഞ് അമ്മയെ ശകാരിച്ചിട്ട് പകുതി ആഹാരം വെച്ചിട്ടു പോകുന്നതു കാണുമ്പോഴും, ഇതു കേട്ടിട്ട് അരവാതിലിന്റ മറവിൽ നിന്ന് ആദ്രമായി തിരിഞ്ഞു പോകുന്ന അമ്മയുടെ മുഖവും കാണുമ്പോഴും തനിക്ക് അച്ഛനോട് കൂടുതൽ വെറുപ്പും അമർഷവും തോന്നിയിട്ടുണ്ട്. എന്നാൽ നേരം പുലരുമ്പോൾ രണ്ടു പേരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടിരുന്നില്ല, അവരുടെ കളിയും ചിരിയും തന്നിൽ സംശയം ഉണർത്തി. ഒരു ദിവസം താൻ അത്താഴ കലം പരിശോദിച്ചു. അത് ഓട്ടക്കല മാ യി രു ന്നു..
പിന്നീടല്ലേ മനസ്സിലായത് പഷ്ണി മൂലം പാതിവെച്ചിട്ട് പോകുന്നത് അമ്മയ്ക്കുളള അത്താഴ മാണന്ന്. ദാരിദ്യത്തിന്റെ രുചി ഏറെ അറിഞ്ഞ എന്റെ അച്ഛൻ എന്ന പുണ്യത്തെ ഞാൽ ഏറെ സ്നേഹിച്ച് തുടങ്ങിയത് അപ്പോഴാണ്.
വിനോദ്, കാളീശ്ശേരിൽ
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo