Slider

#ഞാൻ കലിപ്പിലാണ്....(തോന്നലുകൾ)

0

#ഞാൻ കലിപ്പിലാണ്....(തോന്നലുകൾ)
.........******
ഞായറാഴ്ചയാണ്.....
ഈയാഴ്ചയൊന്ന് വീട്ടിൽ പോണംന്നൊന്ന് വിചാരിച്ചതാ....യെവിടെ!!
പക്ഷേ അതൊന്നും അല്ല ദേഷ്യത്തിനു കാരണം....
കാരണമില്ലാതെ
രാവിലെന്നെ...മനസ്സിനൊരു....
കലി ബാധിച്ചു നിൽക്കാണ്...
ദേഷ്യം ദേഷ്യം...സർവ്വതിനോടും....
കണ്ണു കാണണില്ല്യ...
'ടപ്പേ ടപ്പേ 'ന്ന് പാത്രങ്ങൾ വലിച്ചെറിഞ്ഞപോലെ കയ്യിൽനിന്ന് വീണു(വലിച്ചെറിഞ്ഞതല്ല).
ആരെങ്കിലും കണ്ടോ....കേട്ടോ....ഞാൻ ചുറ്റും നോക്കി...
"പല്ലു കടിക്കണ് മുഷ്ടി ചുരുട്ടണ്..." സിനിമാപ്പാട്ട് ഓർമ്മവന്നു.....
ഏതാണ്ടതേയവസ്ഥ......
കൺട്രോൾ കിട്ടണില്ല...
താഴെ വീണ പാത്രം എടുക്കാനേ നിന്നില്ല....
വേണേൽ പാത്രമെണീറ്റ് വരട്ടേന്നായിരുന്നു ചിന്ത....
യന്ത്രമായി തീരുന്നു.... ചിലപ്പോൾ...ഒന്നും തോന്നുന്നില്ല....
നൂറുപണിയാണ്....24 മണിക്കൂർ തികയുന്നില്ല.....
രാവിലത്തെ ബഹളം കഴിഞ്ഞ് ഓഫീസിൽക്ക് ......വെെകീട്ട്...പിന്നെ തിരിച്ചോട്ടം...
വന്നിട്ട് കുറച്ചുനേരം....
'Off mode' ൽ ഫാനിനു കീഴിൽ...പിന്നെ 10 മണി വരെ അടുക്കളയിൽ...
കുറച്ച് പെയിൻ്റിങ്ങുകൾ തീർക്കാനുണ്ട്......എല്ലാം എന്നെ കാത്ത് അവിടെയിരിപ്പുണ്ട്....മേശപ്പുറത്ത് മലർന്ന്......
"സമയം തികയുന്നില്ല...."
ഈ പരാതി
ഇതെല്ലാവരും ചെയ്യുന്നതല്ലേന്ന് പറയാൻ വരട്ടെ....
എൻ്റെ ചോദ്യം അതല്ല....
എല്ലാവർക്കും പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് ഈ ഒരു 'കലിപ്പ്' ഒന്നിലും മനസ്സുറക്കാത്ത ഒരു അവസ്ഥ ....ഉണ്ടാവോ???ചിലപ്പോഴെങ്കിലും...അതോ സ്പഷ്യലായിട്ട്...എൻ്റെ 'കുഴപ്പമാണോ'....
എല്ലാത്തിലും തല വെച്ചു കൊടുത്തിട്ടാണ് അറിയാം...
പക്ഷേ ....പക്ഷേ...
പിന്നെ എന്തിനാന്നല്ലേ...?
എല്ലാം...സന്തോഷത്തോടെ സ്വയം ഏറ്റെടുക്കുന്നതല്ലേ....
അതൊന്നും ഇല്ലെങ്കിൽപ്പിന്നെ ഈ ഞാനില്ലല്ലോ??
ചിലപ്പോഴൊരു യാത്ര പോണംന്ന് തോന്നും....
ജന്നലരോരത്ത് ആരും ശല്യത്തിനില്ലാതെ ആരെയും ശല്യപ്പെടുത്താതെ...'സമയനിബന്ധമല്ലാത്ത ' യാത്ര....
നമ്മുടേതായൊരു...ഒരു...
യാത്ര നേരെ കെെലാസത്തിലേക്കായാലോ???
കെെലാസം എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്...
വേണ്ട....
പെെസ ചിലവുണ്ട്...
അല്ലേലും..
എന്നിട്ടുവേണം ആളോളെക്കൊണ്ട് ഓരൊന്ന് പറയിക്കാൻ...
തല ചൂട് (കലിപ്പ്)കുറച്ച് ആറിത്തുടങ്ങിയപ്പോൾ മെല്ലെ ഫോൺ എടുത്ത്
ഉമ്മറപ്പടിയിൽ ഇരുന്നു....
അനിയത്തീടെ മോളുടെ ചിത്രരചനാമത്സരം ലെെവ് ഫേസ്ബുക്കിലുണ്ടെന്ന് പറഞ്ഞിരുന്നു നോക്കട്ടെ....
......... .........
അതിൽ മുഴുകിയിരിക്കുമ്പോ....
അതാ.....
പിള്ളേര്ടെച്ഛൻ വന്ന ശബ്ദം...(ദൂരെനിന്നേ മനസ്സു പിടിച്ചെടുക്കുന്ന ബെെക്കിൻ്റെ ശബ്ദം)....
റബ്ബർപന്തുപോലെ ചാടിയെണീറ്റു....
ഈശ്വരാ.....
അടുക്കള....മഹാഭാരതയുദ്ധം കഴിഞ്ഞ കണക്കെ തകർന്നു കിടക്കാണ്!!!! ഇപ്പ വിവരമറിയും മോളേ.....
ജീം...ബൂം ....ബാ...
ഞാൻ ഉമ്മറപ്പടിയിൽനിന്ന് അപ്രത്യക്ഷം......
ഇനി പണിയൊക്കെ വെടിപ്പായി ചെയ്ത് ,നല്ല കുട്ടിയായിട്ട് വരാം....നിങ്ങളുടെ എഴുത്തുകളൊക്കെ വായിച്ച് ലെെക്കു,കമൻ്റുമൊക്കെയിടാൻ....കേട്ടോ....
തോന്നലുകൾ ഷെയർ ചെയ്തതാ കേട്ടോ...ഹ..ഹ..
#Sreeja Jayachandran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo