Slider

ഓരോ പ്രണയിനിയും

0
ഓരോ പ്രണയിനിയും ഓരോ യാത്രയിലാണ് ദേഹിയെ എരിച്ച് പ്രാണനെ തവം ചെയ്ത് അവർ യാത്ര തുടരുന്നു
നീറി പുകയുന്ന ആത്മാവിനെ പ്രണയഔഷധം കൊണ്ട് തലോടി തണുപ്പിച്ച്‌
അവനിലേക്ക്‌ മാത്രം ദൃഷ്ടി ഉറപ്പിച്ച്
അവന്റെ ശബ്ദസ്രോതസ്സിലേക്കു
കാതു ചേർത്ത്.. ഒരു ബിന്ദുവിൽ 
അവനെന്നെ ഒറ്റ ബിന്ദുവിൽ
പഞ്ചേന്ദ്രിയങ്ങളുമർപ്പിച്ച്... ഒരു
തപസ്സ്വിനിയെ പോലെ യാത്ര ചെയ്യുന്നു
ഓരോ ചുവടിലും നഗ്നപാദങ്ങളിൽ
പരിഹാസം മുള്ള് പോലെ തറയ്ക്കുമ്പോളും
അവഗണനയും ശാപവും വലയമാകുമ്പോളും
പ്രണയത്തിന്റെ തീജ്വാല നെഞ്ചിലേറ്റി
അവൾ ശ്‌മശാനം തേടി നടക്കുന്നു
സൂര്യചന്ദ്രന്മാരെ നെഞ്ചിലേറ്റുന്നവൾ
നക്ഷത്രക്കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നവൾ
ഭൂമിദേവിയോളം ക്ഷമിക്കുന്നവൾ
അമ്മയോളം പാലമൃത് ഊട്ടുന്നവൾ
അവൾ... പ്രണയിനി
പ്രണയം പ്രാണനെ പോൽ നെഞ്ചോട്
ചേർക്കുന്നവൾ
അവൾ നിന്റെ പ്രണയിനി...

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo