Slider

അതു പതിനാറാമത്തെ ഉത്തരമല്ലാർന്നു

0

കോളേജിലു fifth sem ലെ british coloniyalisam exam നടന്നുകൊണ്ടിരിക്കുകയാണ് .
പെണ്ണുങ്ങളൊക്കെ കൊണ്ടു പിടിച്ച എഴുത്താണ്‌ ..
ആണുങ്ങളെല്ലാം ഇതെന്തു കഥ എന്ന മട്ടിൽ question papper 
തിരിച്ചും മറച്ചും നോക്കികൊണ്ടിരിക്കുകയാണ് ....
സമയം അതിന്റെ പാട്ടിനു ട്രെയിൻ പിടിച്ചു പോകുന്ന മാതിരി പോയിക്കൊണ്ടിരുന്നു
അറിയാവുന്ന അഞ്ചു മാർക്കിന്റെ സ്കോർ ചെയ്തു ബാക്കി ആരുടെയെങ്കിലും കയ്യിൽ നിന്നും ദിമുദ്രയോ ഏക മുദ്രയോ ആയി വരുന്നത് പ്രതീക്ഷിച്ചു ഇരിക്കുകയാണ് ഞാൻ ....
ഈ സമയത്താണ് അതു സംഭവിക്കുന്നത് അതേ അതും എന്റെ തൊട്ടു മുന്നിൽ ....
എന്റെ തൊട്ടു മുന്നിലെ ബഞ്ചിലിരിക്കുന്ന സുരമ്യ അതേ ബഞ്ചിൽ ഇങ്ങേ അറ്റത്തിരിക്കുന്ന ശരണ്യക്ക് ബഞ്ചിലൂടെ നിരക്കി ഒരു തുണ്ടു പേപ്പർ നീട്ടി വച്ചു കൊടുക്കുന്നു ....
ശരണ്യ അതു കിട്ടിയ വഴിക്കു ചുരിദാറിന്റെ ഷാള് വച്ചു മറച്ചു സാറു കാണാതെ നോക്കിട്ടു ഓണ ബമ്പർ ലോട്ടറി അടിച്ച ഒരു സന്തോഷത്തോടെ ചോദ്യ പേപ്പറിന്റെ അടിയിലേക്ക് കണ്ണോടിച്ചു ...എന്നിട്ടു കദിനക്കു തിരി കൊളുത്തണ മാതിരി ഒരെഴുത്തു ....
ഈശ്വര ഈ പെണ്ണുങ്ങൾ ഇതെന്തു തീവെട്ടി കൊള്ളയാണ് കാണിക്കുന്നത് .
അതും എന്റെ കണ്മുൻപിൽ ...
അവളുടെ എഴുത്തും ചോദ്യ പേപ്പറിന്റെ അടിയിലേക്ക് ഊളിയിട്ടു പോയ ആ നോട്ടം കണ്ടു എനിക്കൊന്നു മനസിലായി .... സുരമ്യ അവൾക്കു ബഞ്ചിലൂടെ നിരക്കി കൊടുത്തതു അഞ്ചു മാർക്കിന്റെ ഉത്തരമാകണം ....
ഞാൻ എഴുതിയ അഞ്ചും പിന്നെ ഇവളുമാരുടെ അഞ്ചും ....
പിന്നെ ദിമുദ്രയും ഏകമുദ്രയുമായി കിട്ടുന്ന രണ്ടും ചേർന്നാൽ ആകെ മൊത്തം പന്ത്രണ്ടു ആവും ...
ജയിക്കാനുള്ള മാർക്കു കിട്ടുന്നയപ്പോൾ എനിക്കു സന്തോഷമായി ...
പിന്നെ ഞാൻ മടിച്ചു നിന്നില്ല ..
ശ് ശ് ശരണ്യ ...
ശ് ഡി ഇവിടെ ഞാനാ ...
എന്തെടാ ..
ആ തുണ്ടു പേപ്പർ എനിക്കും താടി ...
പോടാ ...
ശെടാ ഇവൾ തരണ ലക്ഷണമില്ലല്ലോ ...
ശ് ശ് എടി ....
പിന്നെ ഞാൻ കുറെ അങ്ങോടു വിളിച്ചു
ശല്യപ്പെടുത്തിയപ്പോൾ അവളാ തുണ്ടു പേപ്പർ എന്റെ നേരെ ഇട്ടു ...
അതേ അവസാനം അതു എനിക്കു തന്നു ...ഒരായിരം പൂത്തിരികൾ ഒന്നിച്ചു എനിക്കു കത്തി ...ശൊ ഞാൻ ജയിക്കാണേൽ ഇവളുമാരിൽ
ഒരുത്തിനെ ഞാൻ കെട്ടും ....
ഒട്ടും സമയമില്ല ഇടതു ഉപ്പൂറ്റി കൊണ്ടു നിലത്തു കിടന്ന തുണ്ടു പേപ്പർ നിരക്കി അടുപ്പിച്ചു ....വലതു കൈ
നിലത്തു കുത്തി പെരുവിരൽ കൊണ്ടത് കൈക്കുള്ളിലാക്കി
ക്ഷണ നേരം കൊണ്ടു ചോദ്യപേപ്പറിന്റെ അടിയിൽ സുരക്ഷിതമായി എത്തിച്ചു ..
എന്നിട്ടൊരു അഡിഷണൽ ഷീറ്റും വാങ്ങി അങ്ങോടു പെരുക്കാൻ ചോദ്യ പേപ്പർ മാറ്റി തുണ്ടു പേപ്പർ നിവർത്തിയപ്പോൾ ....എന്റെ കണ്ണു നിറഞ്ഞു പോയി ....
" എടി ശരണ്യേ പതിനാറാമത്തെ ചോദ്യത്തിന്റെ ഉത്തരം നമ്മൾ രാവിലെ വായിച്ചതാടി ...
ശരിക്കും എഴുതിക്കോടി "
അതു പതിനാറാമത്തെ ഉത്തരമല്ലാർന്നു ...ഈയുള്ളവന്റെ പതിനാറടിയന്ത്രം ....
ബാക്കിയുള്ളോന്റെ പൊഗ കണ്ടേ അടങ്ങു ......
(ശുഭം )

Aneesh PT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo