Slider

താരാട്ടുപ്പാട്ട്

0
........................🎼 താരാട്ടുപ്പാട്ട് 🎼 ......................
(ഈണത്തിൽ പാടി നോക്കിക്കോളു എന്റെയീ താരാട്ടുപ്പാട്ട് )
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
ഉണ്ണിതൻ കണ്ണുകൾ നിദ്രയെ പുൽകവേ
അമ്മതൻ നെഞ്ചകം ശാന്തമായി...
ഉണ്ണിതൻ ഓമനപൂമുഖം നോക്കവേ
അമ്മതൻ നേത്രങ്ങളീറനായി...
വൈകി വന്നെത്തി നീയെങ്കിലുമോമലേ
അല്ലലറിയാതെ കാത്തിടാം ഞാൻ...
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
ദൈവത്തിൻ കാരുണ്യാമാകുമെൻ പൊന്നുണ്ണി
നീയാണ് എന്നുടെ ജീവനിപ്പോൾ...
കുഞ്ഞുകുറുകലും കുട്ടിക്കുറുമ്പുമായ്
വർണ്ണങ്ങളേകിയെൻ ജീവിതത്തിൽ...
അച്ഛനും പൊന്നുണ്ണി അമ്മയ്ക്കും പൊന്നുണ്ണി
കണ്ണിലെ കൃഷ്ണമണിപോലെ നീ...
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
അമ്പാടിക്കണ്ണന് നേദിച്ചു കിട്ടിയ
നീലകാർവർണ്ണനാം എന്റെയുണ്ണി...
കുഞ്ഞിളം പാദങ്ങൾ മണ്ണിൽചവിട്ടവെ
പാദങ്ങൾ മണ്ണിൻരുചിയറിഞ്ഞു...
മോണകൾക്കാട്ടി നീ പുഞ്ചിരി തൂകുമ്പോൾ
മാനത്ത് ചന്ദ്രനുദിച്ചപോലെ...
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
ദൂരമാം ജീവിതയാത്രയിൽ നീയെന്നും
അമ്മയ്ക്ക് ഭദ്രത നൽകിടേണം...
നിന്നെപ്പോൽ മറ്റൊരു ഉണ്ണിയെ സൃഷ്ടിക്കാൻ
ദൈവം നിനക്കു കൃപതരട്ടെ...
വൃദ്ധസദനമാം നാലുചുവരേകി
ഞങ്ങൾക്കു കണ്ണീരു നൽകീടല്ലേ...
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
അമ്മേടെ പൊന്നുണ്ണി ലോകത്തിൻ കാപട്യം
നിന്നിൽ ചാപല്യമുണർത്തീടൊല്ലേ...
നല്ല മനസ്സിനാൽ ലോകത്തിലെന്നും നീ
നന്മകൾ ചെയ്തു മുന്നേറുക...
രാരീരം.. രാരീരം.. രാരീരം.. രാരാരോ
രാരീരം.. രാരീരം.. രാരീരാരോ (2)
........................📝 മനു ................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo