Slider

(ഇന്നത്തെ കാഴ്ച)

0

(ഇന്നത്തെ കാഴ്ച)
ചേട്ടാ വലിയതുറയിലേക്ക് ഓട്ടം പോകുമോ?ഓട്ടോ ഡ്രൈവര്‍ എന്നെ അടിമുടി ഒന്നു നോക്കി ഞാന്‍ എന്താ പറഞ്ഞത് എന്നയാള്‍ കേട്ടില്ല പകരം അറിയാത്ത ഹിന്ദിയില്‍ എന്തൊക്കെയോ ചോദിക്കുന്നു.അപ്പോള്‍ എന്നെ കണ്ടാല്‍ ഒരു ബംഗാളി ലുക്കൊക്കെ ഉണ്ടെന്ന് ചിലര്‍ പറഞ്ഞത് ഞാനോര്‍ത്തു.ഞാന്‍ ചോദിച്ചു ചേട്ടാ വലിയതുറയിലേക്ക് ഓട്ടം പോകുമോ? തിരിച്ചു കാലിയായിട്ട് വരണമല്ലോ അനിയാ 80രൂപആകും.പണ്ട് ചെന്നെയില്‍ വച്ച് രണ്ട് ആസാമികളെയും കൊണ്ട് ട്രെയിനിങ്ങിനായി പോയപ്പോള്‍ ഓട്ടോയി കയറി അറിയാത്ത തമിഴ് പറഞ്ഞു അവസാനം സ്നേഹം വഴിഞ്ഞൊഴുകി ഓട്ടോ ഡ്രൈവര്‍ മണിയണ്ണന്‍ സെന്റിമെന്‍സില്‍ കയറി പിടിച്ച് മുന്നൂറു രൂപയും അടിച്ചോണ്ടു പോയ കഥ മനസ്സില്‍ ഓര്‍ത്തു കൊണ്ടു അയാളോട് പറഞ്ഞു ചേട്ടന്‍ വിട്ടോ. കുറച്ചുകൂടി മുന്നോട്ട് നടന്നു ഒരു ഓട്ടോ വരുന്നുണ്ട് കൈകാണിച്ചു നിര്‍ത്തി നോക്കിയപ്പോള്‍ ഒരു സ്ത്രീ ആണ് ഓടിക്കുന്നത്.ഞാന്‍ ചോദിച്ചു ചേച്ചി വലിയതുറ പോകുമോ? 100 രൂപയാകും.എന്റെ മുഖം മാറി അവര്‍ പറഞ്ഞു നീ മുഖം ചുളിക്കണ്ട സമയം നോക്ക് 10.20 ആയി.ഇങ്ങോട്ട് കയറ് അവരുടെ കണ്ണുകളില്‍ എന്നോടെന്തൊക്കെയോ പറയാനുളള പോലെ തോന്നി.ഞാന്‍ കയറി.ഞാനും അതിനടുത്തക്കെയുളളതാ കേട്ടോ ? ഹാ ഞാന്‍ മൂളി.നിന്റെ വീടെവിടെയാണ് അവരുടെ നീ വിളി രസിച്ചില്ലെങ്കിലും ഞാന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു കൊല്ലം.സ്വന്തം ഓട്ടോ ആണോ ?ഞാന്‍ ചോദിച്ചു അതെ.പേടിയില്ലേ ചേച്ചി ഇങ്ങനെ ഈ രാത്രിയില്‍.ചേച്ചിക്കെത്ര വയസ്സായി? പിന്നെ അവര്‍ പറഞ്ഞു തുടങ്ങി ഞാന്‍ കേട്ടിരിക്കാനും.
മോനേ 1982 ഡിസംബര്‍ 10ന് ഞാന്‍ ഒറ്റയായതാ.പിന്നിങ്ങോട്ട് ജീവിതത്തോട് പടവെട്ടിയാ ജീവിച്ചിതു.ഒരു മകളുണ്ട് ഗള്‍ഫിലായിരുന്നു ഒത്തിരിനാള്‍.സമ്പാദിച്ചതെല്ലാം മകള്‍ക്ക് നല്‍കി വീടും സ്ഥലവും എല്ലാം.അവളെ പഠിപ്പിച്ചു അവളുടെ മകനെയും പഠിപ്പിച്ചു .ഒരുത്തന്‍ ഇപ്പോള്‍ എഞ്ചിനീയറാ നന്നായി വരട്ടെ.ദോഷം പറയരുതല്ലോ കൊച്ചു മക്കള്‍ക്കെന്നോടു ഭയങ്കരസ്നേഹാ.മറ്റുളളവര്‍ വീട്ടില്‍ വന്നാല്‍ ഞാന്‍ വീടിന്റെ പിറക് വശത്തേക്ക് മാറി നില്‍ക്കണം,കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഞാനിറങ്ങി മക്കളുടെ തല്ലുകൊളളരുതു എന്നു മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു.അവള്‍ കരഞ്ഞില്ല തടയാനൊരുങ്ങീല.ഞാനും അതാ കൊതിച്ചത് ആര്‍ക്കും ഒരു ഭാരമാകരുത്.ആവുന്നത്ര കാലം ജോലി ചെയ്ത് ജീവിക്കണം.കുറേനാള്‍ ജോലിചെയ്ത് ഒരു വീടും രണ്ട് സെന്റ് സ്ഥലവും കോളനിയില്‍ വാങ്ങി ഓട്ടോ എടുത്തിട്ടു മൂന്നു വര്‍ഷായി സുഖം സന്തോഷം.മകളുടെ വീടിനടുത്തു തന്നെയാണ് ഞാനും താമസ്സിക്കുന്നത് ഇന്ന് രാവിലെ പോകുമ്പോള്‍ അവളവിടെ ഒരു തെങ്ങും ചാരി നില്‍പ്പുണ്ട് ഞാന്‍ ചോദിച്ചു പോട്ടേടി അവളു പറഞ്ഞു ഹാ അത്രയേ ഉളളു.എന്റെ വഴി അവളുടെ മുന്നിലൂടെയാ അതാ.ഹോ ഞാന്‍ നിന്നെ ബോറടിപ്പിച്ചു അല്ലേടാ ? ഏയ് ഒരു മഴപെയ്തൊഴിഞ്ഞ പോലാ ചേച്ചി എനിക്ക് തോന്നിയേ ചേച്ചി ചേച്ചിടെ നമ്പര്‍ പറയൂ ഞാന്‍ ഓട്ടം ഉളളപ്പോള്‍ വിളിക്കാം അവര്‍ മൊബയില്‍ എന്റെ കയ്യില്‍ തന്നു നിന്റെ നമ്പര്‍ സേവ് ചെയ്തേക്കു.പിന്നെ നീ എന്റെ വയസ്സ് ചോദിച്ചില്ലേ 57വയസ്സായെനിക്ക്.ചേച്ചിയേ ഒരു പതിനാറ് അതില്‍ കൂടുതല്‍ പറയില്ല.നീ കളിയാക്കണ്ട എന്റെ ഒരു കാലം ഉണ്ടാരുന്നു ഈ ഷീല(ശരിയായ പേരല്ല) റോഡിലൂടെ പോകുമ്പോള്‍ പലര്‍ക്കും മനസ്സില്‍ മിന്നലുണ്ടാകുമായിരുന്നു.ഞാന്‍ പറഞ്ഞു അതിപ്പോഴും ഉണ്ടാകും ചേച്ചി 57ഒന്നും കണ്ടാല്‍ പറയില്ലന്നേ.ഹാ ഹാ നീ പൈസ തന്നിട്ടു പോയേ ഞാന്‍ രണ്ട് തട്ടുദോശ തിന്നാന്‍ വന്നപ്പോഴാ നിന്നെ കണ്ടേ. എല്ലാം ശരിയാകും ചേച്ചി ''ചിന്തിച്ചാല്‍ ഒരന്തവും ഇല്ല
ചിന്തിച്ചില്ലേ ഒരു കുന്തവും ഇല്ല'' എന്നു പറഞ്ഞു ഞാന്‍ പൈസ ചുരുട്ടി കൈയ്യില്‍ വച്ചു കൊടുത്തു.അത് തുറന്നു നോക്കി ഇത് ഒത്തിരി കൂടുതലാണെന്നവര്‍ പറയുമ്പോള്‍ വച്ചോന്നെ സ്വന്തം മകന്‍ തന്നതാണെന്ന് കരുതിയാമതി എന്റെ അമ്മയ്ക്കും ചേച്ചീടെ പ്രായമാ എന്നു പറഞ്ഞു ഞാന്‍ തിരികെ നടക്കുമ്പോള്‍.സ്നേഹത്തിന്റെ വിലയറിയാത്ത മക്കളെ പെറ്റൊരാ അമ്മ കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു.
(രതീഷ് അഞ്ചാലുംമൂട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo