ആ രാത്രി
December 25th
_________________________________
December 25th
_________________________________
ഞങ്ങൾ പോകുവാ നീ വരുന്നില്ലേ ചർച്ചിലോട്ട്...?
അമലുവിൻറ്റെ കിളി നാദം പോലുള്ള ശബ്ദം ഉറക്കം തടസപ്പെടുത്തിയ ദേഷ്യത്തിൽ ഡാലി ഒച്ചയിട്ടു
"ശലൃം...
ഉറങ്ങാനും സമ്മതിക്കില്ലേടീ..?
നിങ്ങൾ പോയിട്ട് വാ ഞാൻ രാവിലെ പോയിക്കോളാം.
"ശലൃം...
ഉറങ്ങാനും സമ്മതിക്കില്ലേടീ..?
നിങ്ങൾ പോയിട്ട് വാ ഞാൻ രാവിലെ പോയിക്കോളാം.
നീ എണീറ്റ് വന്ന് വാതിൽ ലോക്ക് ചെയ്തിട്ട് കിടന്നോ...പുറത്തേക്ക് നടക്കുന്നതിനിടയിൽ അമലു വിളിച്ചു കൂവിക്കോണ്ട് ജെനിയുടെ ഒപ്പം പുറത്തോട്ട് നടന്നു....
അവർ പോവുന്നത് നോക്കി അഞ്ച് മിനിട്ടു കൂടി അങ്ങനെ കിടന്നിട്ട് ഡാലി ബെഡിൽ നിന്നും എഴുന്നേറ്റു.
വാതിൽ ലോക്ക് ചെയതിട്ട് അവൾ ക്ലോക്കിൽ നോക്കി . സമയം 11:15 pm
വാതിൽ ലോക്ക് ചെയതിട്ട് അവൾ ക്ലോക്കിൽ നോക്കി . സമയം 11:15 pm
ഇവളുമാർക്ക് ഇത് എന്തിൻറ്റെ കേടാ...
ക്രിസ്തുമസ് ആണ് പാതിരാകുർബ്ബാന ഉണ്ട് എന്നു കരുതി ഇത്ര നേരത്തെ പോവാൻ പ്രാന്തു വല്ലതും ഉണ്ടോ... അല്ലേൽ ഇനി അവളുമാരു വായി നോക്കുന്ന ഹിന്ദിക്കാരായ ചെറുക്കൻമാരു വല്ലതും വരുമോ എന്നറിയാൻ വേണ്ടി പോയതാകുമോ..?
ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു..

ജെനി,അമലു,ഡാലി.. മൂന്നു പേരും പതിനൊന്നാം ക്ലാസ് മുതൽ ഒരേ ബെഞ്ചിൽ
ഇരുന്നു പഠിച്ചവർ..മൂന്നു പേർക്കും ഇടയിൽ രഹസൃങ്ങൾ ഒന്നുമില്ല.സകലവിധ അലമ്പും ഒരുമിച്ചായിരിക്കും.
ഇപ്പോൾ ഏഴ് വർക്ഷത്തിന് ശേഷം ജോലിയും ഒരുമിച്ചായി.. വേറെ നാട്ടിൽ ആയതോണ്ട് ഒരു വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തു..
പഴയ കാരൃങ്ങൾ ഓർത്തപ്പോൾ അവൾക്ക് വീണ്ടും ചിരി പൊട്ടി.

അവൾ മൊബൈൽ എടുത്ത് ഡാറ്റ ഓൺ ചെയ്തു..
കിടന്നോ...?
ഫുഡ് കഴിച്ചാ...?
കുളിച്ചാ...?
എന്താ പരിപാടി..?
തണുക്കുന്നുണ്ടോ..?
ചൂടാണോ..?
കിടന്നോ...?
ഫുഡ് കഴിച്ചാ...?
കുളിച്ചാ...?
എന്താ പരിപാടി..?
തണുക്കുന്നുണ്ടോ..?
ചൂടാണോ..?
മെസേജുകൾ ചറപറാന്നങ്ങോട്ട് ഫേസ്ബുക്കീന്നു വരുന്നത് കണ്ട് അവൾ ആദൃം വാ പൊളിച്ച് നോക്കി ഇരുന്നു.
ഏറെയും ബോയസ് ആണ്..
ആർക്കും മറുപടി കൊടുക്കാതെ മൊബൈൽ ടേബിളിലോട്ട് വെച്ച് പോയിക്കിടക്കാൻ ആണ് അവൾക്ക് തോന്നിയത്...
ഏറെയും ബോയസ് ആണ്..
ആർക്കും മറുപടി കൊടുക്കാതെ മൊബൈൽ ടേബിളിലോട്ട് വെച്ച് പോയിക്കിടക്കാൻ ആണ് അവൾക്ക് തോന്നിയത്...
പെട്ടെന്ന് ഡോർ ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു..
ഇനി അവളുമാരു പട്ടി ചന്തക്ക് പോയതു പോലെ പള്ളിയിൽ ചെന്നിട്ട് തിരിച്ചു പോന്നോ ... അതോ ഈ നട്ടപ്പാതിരയ്ക്ക് വല്ല കളളൻമാരും ആണോ എന്ന സംശയത്തിൽ ലോക്ക് എടുത്തു..
ഡോർ തുറന്നപ്പോൾ മുൻപിൽ ഏകദേശം ഒരു പത്ത്-പതിനഞ്ച് വയസ് പ്രായം ഉള്ള ഒരു പയ്യൻ. വെളുത്ത ഷർട്ടും കറുത്ത ജീൻസും വേഷം..

ആരാ...?
ഡെലിഷൃ സംശയത്തോടെ ചോദിച്ചു...
ഡെലിഷൃ സംശയത്തോടെ ചോദിച്ചു...
ചേച്ചീടെ പേര് ഡാലി എന്നല്ലേ..?
പയ്യൻ മറുചോദൃം വിട്ടു..
പയ്യൻ മറുചോദൃം വിട്ടു..
അതേ.
എന്താ നിൻറ്റെ പേര്...?
എന്താ നിൻറ്റെ പേര്...?
അവൾ മറുപടി നൽകി.
അത് ഞാൻ ചർച്ചിൽ നിന്നും ആണ്..ചേച്ചിയോട് പെട്ടെന്ന് ചർച്ചിലോട്ട് വരാൻ പറയാൻ ചേച്ചീടെ കൂട്ടുകാരി ചേച്ചിമാരു പറഞ്ഞു വിട്ടതാ എന്തോ വയ്യ എന്നു മാത്രം പറഞ്ഞു.
പറഞ്ഞു കഴിഞ്ഞതും പയ്യൻ ഇരുട്ടിലേക്ക് ഒരൊറ്റ ഓട്ടം.
പറഞ്ഞു കഴിഞ്ഞതും പയ്യൻ ഇരുട്ടിലേക്ക് ഒരൊറ്റ ഓട്ടം.
പേരു പോലും പറയാണ്ട് പയ്യൻ ഓടിയത് കണ്ട് ഡാലി അന്തം വിട്ട് വായും പൊളിച്ച് നിന്നു..
അവൾ ക്ലോക്കിലോട്ട് നോക്കി സമയം 11:35 pm. ഏതായാലും അവരെ ഒന്ന് വിളിച്ചു നോക്കാം.. എന്താ സംഭംവം എന്നറിയാമല്ലോ..
ഫോൺ കയ്യിൽ എടുക്കാൻ ആഞ്ഞപ്പോഴാണ് സമീപം ഇരിക്കുന്ന മറ്റ് രണ്ടു ഫോണുകളും അവളുടെ ശ്രദ്ധയിൽ പെട്ടത്..
ആ ബെസ്റ്റ് എന്ന് സ്വയം പറഞ്ഞു കൊണ്ട് ഡാലി സ്വന്തം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു .
ഫോൺ കയ്യിൽ എടുക്കാൻ ആഞ്ഞപ്പോഴാണ് സമീപം ഇരിക്കുന്ന മറ്റ് രണ്ടു ഫോണുകളും അവളുടെ ശ്രദ്ധയിൽ പെട്ടത്..
ആ ബെസ്റ്റ് എന്ന് സ്വയം പറഞ്ഞു കൊണ്ട് ഡാലി സ്വന്തം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു .
പത്ത് മണിക്ക് കുളിച്ചതാണല്ലോ ഇനിയും കുളിക്കാൻ നിന്നാൽ സമയം വൈകും.. പതിനഞ്ച് മിനുറ്റ് നടന്നാൽ എത്തുന്ന ദൂരമാണ് ചർച്ചിലോട്ട് ഉള്ളൂ..
പോവണോ... അതും ഒറ്റയ്ക്ക് ഈ നട്ടപ്പാതിരയ്ക്ക് എന്ന ഭയം അവളെ ചെറുതായി പൊതിഞ്ഞു.
പോവണോ... അതും ഒറ്റയ്ക്ക് ഈ നട്ടപ്പാതിരയ്ക്ക് എന്ന ഭയം അവളെ ചെറുതായി പൊതിഞ്ഞു.
ഡ്രസ്സ് മാറി ഡോർ ലോക്ക് ചെയ്ത് കീ ഭദ്രമായി സ്ഥിരം വയ്ക്കുന്നിടത്ത് വെച്ച് ഡെലിഷൃ വാച്ചിൽ നോക്കി... 12 മണിയാവാൻ 5 മിനിറ്റു മാത്രം..
അവൾ റോഡിലിറങ്ങി ചർച്ച് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
അവൾ റോഡിലിറങ്ങി ചർച്ച് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
അവൾ നടന്ന് വരുന്നത് കണ്ടു കൊണ്ട് ഇരുട്ടിൽ ഒരു സിഗരറ്റ് ലെറ്റർ തെളിഞ്ഞു.
നടപ്പിൻറ്റെ വേഗത കുറച്ച് ഡെലീഷൃ അതു ശ്രദ്ധിച്ചു.വിജനമായ റോഡ് അവളിൽ അകാരണമായ ഒരു ഭീതി നിറച്ചു.
നടപ്പിൻറ്റെ വേഗത കുറച്ച് ഡെലീഷൃ അതു ശ്രദ്ധിച്ചു.വിജനമായ റോഡ് അവളിൽ അകാരണമായ ഒരു ഭീതി നിറച്ചു.
പെട്ടന്ന് ഒരു ബൈക്കിൻറ്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു..
ഓർക്കാപ്പുറത്തായതിനാൽ ഡെലീഷൃയുടെ കണ്ണുകൾ അടഞ്ഞു പോയി...
ഓർക്കാപ്പുറത്തായതിനാൽ ഡെലീഷൃയുടെ കണ്ണുകൾ അടഞ്ഞു പോയി...
വായിൽ നിന്നും പുകയൂതി വിട്ടു കൊണ്ട് ഒരു ചെറുപ്പക്കാരൻ വരുന്നത് മങ്ങിപ്പോയ കണ്ണുകൾക്കിടയിലൂടെ ഡെലിഷൃ കണ്ടു..
ഒരു വഷളൻ ചിരിയോടെ അവൻ അവളുടെ സമിപത്തോട്ട് വന്നു..
ഉള്ളിൽ ഭയം തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ അവനെ കടന്ന് ഡെലിഷൃ മുന്നോട്ട് നടക്കാൻ ആഞ്ഞതും മുൻപിൽ ഒരാൾ കൂടി പ്രതൃഷൃപ്പെട്ടു..
അത് അൽപനേരം മുൻപ് തന്നോട് കൂട്ടുകാരികൾ പറഞ്ഞിട്ട് വന്നതാണന്ന് അറിയിച്ച് ഇറങ്ങിയോടിയ പയ്യൻ ആണെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

അവൻറ്റെ ആർത്തി പൂണ്ട നോട്ടം തൻറ്റെ മാറിടങ്ങളുടെ നേരെയാണന്ന് അവൾക്ക് മനസിലായി.
രണ്ടാമൻ പിറകിൽ നിന്ന് ഇരയെകണ്ട സിംഹംത്തെപ്പോലെ അവളുടെ ആകാരവടിവ് അളക്കുകയായിരുന്നു..
ചുരിദാറിൻറ്റെ ഷാളിൽ ഡാലി മുറുകെ പിടിച്ചു.. ആ കടുത്ത തണുപ്പിലും അവൾ വിയർത്തു.
രണ്ടാമൻ പിറകിൽ നിന്ന് ഇരയെകണ്ട സിംഹംത്തെപ്പോലെ അവളുടെ ആകാരവടിവ് അളക്കുകയായിരുന്നു..
ചുരിദാറിൻറ്റെ ഷാളിൽ ഡാലി മുറുകെ പിടിച്ചു.. ആ കടുത്ത തണുപ്പിലും അവൾ വിയർത്തു.
നടക്കാനോ ഓടാനോ പോയിട്ട് നിലവിളിക്കാൻ പോലും കഴിയാത്ത വിധം ഡാലിയുടെ തൊണ്ട വരണ്ടു.
പെട്ടെന്ന് പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടതും എവിടെ നിന്നോ കിട്ടിയ ധൈരൃം വച്ച് ഡാലി മുൻപിൽ നിന്നവനെ തളളി മാറ്റി മുന്നോട്ട് ഓടി.
ഒരുപാട് ഓടാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം തൊട്ടുമുൻപിൽ മൂന്നാമതൊരു മനുഷ്യൻ വന്ന് നിന്നു.
മൂന്നാമനെ കണ്ടതും അവളുടെ പുറകെ വന്നവരു തിരിഞ്ഞോടി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയത് വേഗത്തിൽ ഓടിച്ചു പോയി.
മൂന്നാമനെ കണ്ടതും അവളുടെ പുറകെ വന്നവരു തിരിഞ്ഞോടി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയത് വേഗത്തിൽ ഓടിച്ചു പോയി.
അതു കണ്ടപ്പോഴാണ് ഡാലിയുടെ ശ്വാസം നേരെ വീണത്.
ആ മനുഷ്യൻ നിലത്ത് വീണു കിടന്ന അവളുടെ ഷാൾ എടുത്ത് അവളുടെ തോളിൽ ഇട്ടു കൊടുത്തു.
"എന്താ കുട്ടിയുടെ പേര്...?"
"ഡാലി"
ഭയം വിട്ടു മാറാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.
ഭയം വിട്ടു മാറാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.
"ഈ സമയത്ത് ഒറ്റക്ക് എന്താണ് ഇവിടെ..?
"
അയാൾ വീണ്ടും ചോദിച്ചു.
"
അയാൾ വീണ്ടും ചോദിച്ചു.
"അത് ഞാൻ ഇവിടെ .. പളളിയിൽ..
എൻറ്റെ കൂട്ടുകാരികൾ..."
എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു.
എൻറ്റെ കൂട്ടുകാരികൾ..."
എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു.
"കുട്ടി നടന്നോളു.. ഇനി ഭയക്കണ്ട.."അയാൾ പറഞ്ഞു.
ഭയം വിട്ടു മാറിയില്ലെങ്കിലും നടന്നു..
ഒരു അകലമിട്ട് അയാൾ അവളെ അനുഗമിച്ചു.
ഒരു അകലമിട്ട് അയാൾ അവളെ അനുഗമിച്ചു.
ചർച്ചിനു സമീപം എത്തിയതും അയാളോടു നന്ദി പറയാനായി തിരിഞ്ഞു നോക്കിയ ഡാലി ഒന്നൂടി ഞെട്ടി.
പുറകിൽ ആരും ഉണ്ടായിരുന്നില്ല.
പുറകിൽ ആരും ഉണ്ടായിരുന്നില്ല.
അൽപസമയം സംശയിച്ച് നിന്നിട്ട് അവൾ പളളിയിലേക്ക് കയറി..
കൂട്ടുകാരികളെ കണ്ടു പിടിച്ച് അവരുടെ അടുത്ത് ഇരിക്കുമ്പോഴും ആ സംഭംവം അവളുടെ മനസിനെ ചിന്തിപ്പിക്കുവായിരുന്നു.
പാതിരാക്കുർബ്ബാന കഴിഞ്ഞ്
തിരികെ നടക്കാൻ തുടങ്ങുമ്പോൾ ഡാലി ആ സംഭംവം ചുരുങ്ങിയ വാക്കുകളിൽ കൂട്ടുകാരികളെ അറിയിച്ചു.
തിരികെ നടക്കാൻ തുടങ്ങുമ്പോൾ ഡാലി ആ സംഭംവം ചുരുങ്ങിയ വാക്കുകളിൽ കൂട്ടുകാരികളെ അറിയിച്ചു.
"ൻറ്റെ പൊന്നേ... നിനക്ക് ഒന്നും പറ്റിയില്ലല്ലോ... ഭാഗൃം"
ജെനി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ജെനി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
മുൻപോട്ട് നടക്കുന്നതിനിടയിൽ
തന്നെ അ പയ്യൻസ് ആക്രമിച്ച സ്ഥലത്തിന് സമീപമായി പാതിരാക്കുർബ്ബാന കഴിഞ്ഞു പോവുന്ന ആളുകൾ കൂടി നിൽക്കുന്നത് കണ്ട്
അവിടെ നിന്ന ഒരാളോട് മൂന്നു പേരും ഒരുമിച്ച് ചോദിച്ചു..
"ചേട്ടാ എന്താ അവിടൊരു ആൾക്കൂട്ടം..?"
തന്നെ അ പയ്യൻസ് ആക്രമിച്ച സ്ഥലത്തിന് സമീപമായി പാതിരാക്കുർബ്ബാന കഴിഞ്ഞു പോവുന്ന ആളുകൾ കൂടി നിൽക്കുന്നത് കണ്ട്
അവിടെ നിന്ന ഒരാളോട് മൂന്നു പേരും ഒരുമിച്ച് ചോദിച്ചു..
"ചേട്ടാ എന്താ അവിടൊരു ആൾക്കൂട്ടം..?"
"ഒന്നും പറയണ്ട കൊച്ചേ... രണ്ട് പയ്യൻമാരു കഞ്ചാവും വലിച്ച് കിറുങ്ങി വണ്ടി ഓടിച്ചതാ. ഇപ്പോ പരലോകത്ത് എത്തിയിട്ടുണ്ട്."
കൂട്ടുകാരികൾ പരസ്പരം നോക്കി.
അവിടെ മറിഞ്ഞു വീണു കിടക്കുന്ന ബൈക്കിലേക്ക് ഡാലി ഒന്നേ നോക്കിയുളളു.
അത് അവളെ ആക്രമിച്ച ചെറുപ്പക്കാരുടെ ബൈക്ക് ആയിരുന്നു.
അവിടെ മറിഞ്ഞു വീണു കിടക്കുന്ന ബൈക്കിലേക്ക് ഡാലി ഒന്നേ നോക്കിയുളളു.
അത് അവളെ ആക്രമിച്ച ചെറുപ്പക്കാരുടെ ബൈക്ക് ആയിരുന്നു.
കൂട്ടുകാരികൾക് ഒപ്പം നടക്കുമ്പോൾ ഡാലി സംശയത്തോടെ തിരിഞ്ഞു നോക്കി.
അവളെ ആ ചെറുപ്പക്കാർ ആക്രമിക്കാൻ ശ്രമിച്ച വഴിയുടെ സമീപമായി വിശുദ്ധൻറ്റെ നാമത്തിൽ ഉളള കപ്പേളയും അതിൽ ഉണ്ടായിരുന്ന രൂപവും അവളുടെ കണ്ണിൽ ഉടക്കി..
അവളെ ആ ചെറുപ്പക്കാർ ആക്രമിക്കാൻ ശ്രമിച്ച വഴിയുടെ സമീപമായി വിശുദ്ധൻറ്റെ നാമത്തിൽ ഉളള കപ്പേളയും അതിൽ ഉണ്ടായിരുന്ന രൂപവും അവളുടെ കണ്ണിൽ ഉടക്കി..
അത്ഭുതത്തോടെ അവൾ കണ്ണുകൾ മിഴിച്ച് ആ കാഴ്ച ഒന്നുകൂടി നോക്കി.
ഒരു മിന്നായംപോലെ തന്നെ രക്ഷിക്കാൻ വന്ന മനുഷൃൻ തന്നെ നോക്കി ചിരിച്ചു കൊണ്ട് മഞ്ഞു പോലെ ആ രൂപക്കൂടിൽ അലിഞ്ഞു ചേരുന്നു.
ഒരു മിന്നായംപോലെ തന്നെ രക്ഷിക്കാൻ വന്ന മനുഷൃൻ തന്നെ നോക്കി ചിരിച്ചു കൊണ്ട് മഞ്ഞു പോലെ ആ രൂപക്കൂടിൽ അലിഞ്ഞു ചേരുന്നു.
രചന:ജീയോ ജോർജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക