ചിലയിടങ്ങളിൽ ചിലർ
ഇത് ഈ കുറിപ്പ് ജീവിതത്തിൽ താൻ പരാജയമാണ് എന്ന് തോന്നുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ് അവർക്കു മാത്രം ...
ഏറ്റവും അധികം ഒരു വ്യക്തിയെ തളർത്തുന്നത് വിശപ്പോ പണമില്ലായ്മയോ ഒന്നുമല്ല അത് ചതി ആണ് ..വിശ്വാസവഞ്ചന ആണ് .അവിടെ മനുഷ്യൻ വിഷാദരോഗത്തിന്റെയും ആത്മഹത്യയുടേയും പിടിയിൽ അകപ്പെടുന്നു .ലോകത്തിൽ ആത്മഹത്യാ ചെയ്തവരുടെ കണക്കെടുത്താൽ വിശപ്പ് മൂലം ആത്മഹത്യാ ചെയ്തവർ വളരെ കുറവാണ് ..തീർച്ചയായും അത് പ്രണയ നഷ്ടമോ വിശ്വാസ വഞ്ചനയോ ആണ്..ദാരിദ്ര്യത്തിന്റെയും വിശപ്പിനേയും ആത്മബലം കൊണ്ടും കഠിനാധ്വാനം കൊണ്ടും മാറി കടക്കുന്ന മനുഷ്യൻ എന്ത് കൊണ്ട് സ്നേഹത്തിനു മുന്നിൽ ദുര്ബലനാകുന്നു ?ഒരു തുള്ളി വിഷത്തിൽ ഒരു മുഴം കയറിൽ അവൻ ജീവൻ ഒടുക്കുന്നു ?ചിന്തിച്ചിട്ടുണ്ടോ ?അവന്റെ ഹൃദയം എപ്പോളും സ്നേഹത്തിനു വേണ്ടി നിലകൊളളുന്നത് കൊണ്ട്.ചതിയും വഞ്ചനയും അറിയുമ്പോൾ തകർന്നു പോകുന്ന്തു അതാണ്.മൃഗത്തിനേക്കാൾ ബുദ്ധിയുണ്ട് മനുഷ്യന് .ഏതെങ്കിലും ഒരു മൃഗം ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ (ഒരു സിനിമയിൽ കേട്ട ചോദ്യമാണ്)ശരി അല്ലെ ?
ഉപദേശിക്കാൻ എളുപ്പമാണ് എന്നാവും ചിന്തിക്കുന്നത് ..ഉപദേശമല്ല.നിർദേശം മനോഹരമായ ഒരു ജീവിതം മുന്നിലുണ്ട് ..സന്തോഷമായി ജീവിക്കുന്നതിനു തിരിച്ചറിവും ബുദ്ധിയുമുണ്ട് .ഉപയോഗിച്ചാൽ മതി .പക്ഷെ എങ്ങനെ ?
സ്നേഹം ..അത് ആരിൽ നിന്നായാലും മുഴുവൻ മനസും അതിൽ കൊടുക്കാതിരിക്കുക ..നിങ്ങള്ക്ക് സ്നേഹിക്കാം ഉപാധികളില്ലാതെ ..തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കാതെ ..നിങ്ങൾ സ്നേഹിക്കുന്ന അതെ അളവില്തിരിച്ചു കിട്ടുക ദുഷ്കരമാണ് എന്ന് തോന്നിയാൽ അതിന്റെ ഒഴുക്കിനെ നിയന്ത്രിക്കാനും നിങ്ങള്ക്ക് കഴിയണം
വയർ നിറഞ്ഞു കഴിയുമ്പോൾ ആഹാരം നമ്മൾ കഴിക്കാറില്ലല്ലൊ ഉവ്വോ ?അത് പോലെ സ്നേഹത്തെയും കണ്ടു നോക്ക് ..ആവശ്യത്തിന് മതി എന്ന പോളിസി വെച്ച് നോക്ക്. അജീർണം പിടിക്കാതിരിക്കാനാണ്.
ഏറ്റവും അടുപ്പമുള്ള ഒരാൾ ഉണ്ടായിരിക്കുക നല്ല കാര്യം ആണ് എല്ലാം പറയാൻ കേൾക്കാൻ സ്നേഹിക്കാൻ ഒരാൾ ഉണ്ടായിരിക്കുക .ആ ഒരാൾ ആരാണ്? എങ്ങനെ തിരഞ്ഞെടുക്കും ?എങ്ങനെ കണ്ടു പിടിക്കും ? ഉദാഹരണത്തിന് എത്ര സ്നേഹമുണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുമ്പോൾ അവർ വിഷമിച്ചാലോ എന്ന ഒരു തോന്നൽ നമ്മെ എല്ലാം അവരോടു പറയാൻ ഒന്ന് പിന്നോട്ട് വലിക്കും .സൗഹ്രദങ്ങൾക്കു ആ കുഴപ്പം ഇല്ല എന്തും പറയാം ..മാനദണ്ഡങ്ങൾ ഇല്ല ..പക്ഷെ പിന്നീട് ചിലപ്പോൾ അത് മുഴുവൻ വേറൊരാൾക്ക് ചിരിക്കാനും സന്തോഷിക്കാനുമുള്ള വകയാവരുത് അത് കൊണ്ട് പറയുമ്പോൾ പറയുന്നതരോട് എന്നൊന്ന് പഠിച്ചിട്ടു പറയാം.
കൂടെ വർഷങ്ങൾ ജീവിച്ചാലും ഭർത്താവിന് ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും പൂർണമായി മനസിലാക്കാൻ സാധിക്കുന്നില്ല .അപ്പോൾ സുഹൃത്തുക്കളുടെ കാര്യം പറയാനുണ്ടോ ? അപ്പോൾ നമ്മുടെ മനസിനെ നാം പഠിപ്പിക്കേണ്ട ഒന്ന് ഏതു നിമിഷവും ആരിൽ നിന്നും തിരിച്ചടികൾ നേരിട്ടാലും നാം തളരില്ല ഒരിക്കലും തളരില്ല ..കാരണം ജീവിതം നമ്മുട ആ ണ് ..സന്തോഷം നമ്മുടേതാണ് ..അത് മറ്റുള്ളവന് തല്ലിക്കെടുത്താനുള്ളതല്ല ..മനസിന് നല്ല കാരിരുമ്പിൻൻറെ ഉറപ്പുണ്ടാകണം ..അതിനു പ്രാർത്ഥിക്കണം .ദൈവവിശ്വാസം ഇല്ലത്തവർ ഏതാണ് തനിക്കിഷ്ടമുള്ള രൂപം അത് ഉൾകണ്ണിൽ കണ്ടു പത്തു മിനിറ്റു ദിനം കണ്ണടച്ച് മെഡിറ്റേഷൻ ചെയ്താൽ മതി .
ഇനിയും സ്നേഹം വിടുക മറ്റു കാര്യങ്ങൾ സാമ്പത്തികം ,ജോലി .അതേപോലെ വിഷമം അനുഭവിക്കുന്നവരോട്
അവസരങ്ങൾ നിങ്ങള്ക്ക് മുന്നിലുണ്ട് ..ശ്രോതസ്സുകൾ നിങ്ങള്ക്ക് മുന്നിലുണ്ട് ..കണ്ണും കാതും ഒന്ന് തുറന്നു വെച്ചാൽ മതി ..മൊബൈൽ ഒരു രണ്ടു ദിവസം ഓഫ് ചെയ്തു വെച്ച് തന്നിലേക്ക് തന്നെ ചിന്തിച്ചാൽ തീരുന്ന പ്രശ്‌നമേ ഭൂരിഭാഗം പേർക്കും ഉള്ളു.ഇറങ്ങി നടക്കുക .അന്വേഷിക്കുക സർക്കാരിന്റെ ഒരു പാട് പദ്ധതികൾ ഉണ്ട് അതിലൊന്നിൽ തീർച്ചയായും അവസരം കിട്ടും.ഇല്ലെങ്കിൽ നിങ്ങൾക്ക സ്വയം ഒരു തൊഴിൽ ചെയ്യാവുന്നതാണ് .തല്കാലത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ മാറും .ശുഭാപ്തിവിശ്വാസം കൈ വിടാതിരിക്കുക
പ്രണയന്യരാശ്യമോ കൂട്ടുകാരുടെ ചതിയൊ വീട്ടുകാരുടെ സ്നേഹമില്ലായമായോ ഒന്നും നിങ്ങളെബാധിക്കാതിരിക്കാൻ നിങ്ങൾ നിങ്ങള്ക്ക് തന്നെ സ്വയം ഒരു വലയം തീർക്കുക .സ്വയം സ്നേഹിക്കുക ..നിങ്ങളുടെ മുഖത്തെ, ശരീരത്തെ, ആത്മാവിനെ ,ചിന്തകളെ ..ഒക്കെ അപ്പോൾ നിങ്ങളുടെ മനസിനെ നിങ്ങള്ക്ക് വേദനിപ്പിക്കാൻ കഴിയില്ല ..നിങ്ങളുടെ ശരീരത്തെ നിങ്ങള്ക്ക് വേദനിപ്പിക്കാൻ കഴിയില്ല.
എങ്കിലും ഒരാൾ ഉള്ളത് നല്ലതാണ് ഒരു സുഹൃത്ത് .അത് മനസിലാക്കാൻ ഒരെളുപ്പ വഴിയുണ്ട് ..ആ സ്നേഹം സത്യമാണൊന്നു മനസിലാക്കാൻ
ദിവസങ്ങളൊളം കാണാതിരുന്നാലും വീണ്ടും കാണുമ്പോൾ അവൻ അല്ലെങ്കിൽ അവൾ അവസാനം കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർത്തു വെച്ച് പറയുന്നു എങ്കിൽ അത് നല്ല സുഹൃത്താണ്
നമുക്കു വേദനിക്കുമ്പോൾ അവനും കണ്ണ് നിറയുന്നു എങ്കിലും അത് നല്ല സുഹൃത്താണ്
നിന്നെ ഞാൻ ഒരിക്കലും കൈ വിടില്ല എന്ന വെറും വാക്കിനപ്പുറം ഒരു പ്രശ്‌നത്തിൽ നമുക്കു വേണ്ടി ആരോടും മടിയില്ലതെ വഴക്കു കൂടാനും പ്രതികരിക്കാനും അവൻ തയ്യാറാകുന്നു എങ്കിൽ അവൻ ഉത്തമസുഹൃത്താണ് .
നമ്മുടെ കുറവുകളെ മുന വെച്ച വാക്കുകൾ കൊണ്ട് നോവിക്കാതെ ഒരു ചിരിയിൽ അത് ഒഴിവാക്കുന്നു എങ്കിൽ ആ സുഹൃത്തിനെ നിങ്ങള്ക്ക് വിശ്വസിക്കാം
നാം ഒരു തെറ്റു ചെയുമ്പോൾ അത് തെറ്റാണു തിരുത്തുക എന്ന് പറയുന്നവനാണ് യഥാർത്ഥ സുഹൃത്ത്
അത്തരമൊരാളെ കിട്ടുന്നു എങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരെന്നു ഞാൻ പറയും ..തിരിച്ചറിയുക ബുദ്ധിമുട്ടാണെങ്കിലും ..
അനന്തമായി സ്നേഹിക്കുക ,,,എങ്കിലും മനസിനെ നിയന്ത്രിക്കുക ..സൂക്ഷിക്കുക ..ചിലയിടങ്ങളിൽ ചിലർ ഉണ്ട് ചിതല് പോലെ നിങ്ങളുട ജീവിതം കാർന്നു തിന്നാൻ തക്കം പാർത്തിരിക്കുന്നവർ .ബുദ്ധിയുണ്ട് നിങ്ങള്ക്ക് ...സൂക്ഷിക്കുക
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക