Showing posts with label PrajiPK. Show all posts
Showing posts with label PrajiPK. Show all posts

പുഴയുടെ പ്രണയം



മണ്ണിന്റെ മാറോട്‌ ചേർന്നന്നൊഴുകവേ
ചോര പൊടിയാത്ത പുൽമേടിൽ പുൽകവേ
കാറ്റും പറഞ്ഞു, കരയും പറഞ്ഞു
പുഴയാണു പുഴയാണു പുഴയാണു സുന്ദരീ
സൂര്യകിരണമായ്‌ എയ്ത്‌ പതിഞ്ഞൊരു
പ്രണയ ലേഖനത്തിന്റെ ചുംബനം പതിയവേ
പുഴ കുളിരായ്‌, പുഴ നാണമായ്‌
പുഴ വിങ്ങലായ്‌, പുഴ തേങ്ങലായ്‌
മതി മറന്നു നിന്നുപോയി
ഒഴുകാൻ മറന്നുപോയി
സൂര്യൻ പ്രണയിച്ച പുഴയേ
സൂര്യൻ ചുംബിച്ച പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
ഒഴുകാൻ മടിക്കുന്നതെന്തിനാണു
പാരാകെ നനയിച്ച്‌ തൂവാനമായി വന്ന
മഴത്തുള്ളി പുഴയുടെ പാദത്തിൽ നുള്ളവേ
മണ്ണും പറഞ്ഞു, പുഴയോടായി പറഞ്ഞു
ഞാനാണു മണ്ണാണു പുഴയുടെ കാമുകൻ
മണ്ണു പ്രണയിച്ച പുഴയേ
മണ്ണിൽ ചുംബിച്ച പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
മണ്ണിന്റെ മാറിലേക്കിനിയെന്തിനാണു
സൂര്യന്റെ കോപത്താൽ ഭൂലോകമെരിയവേ
മണ്ണിന്റെ പ്രേമത്താൽ പുഴ നിന്നു വിങ്ങവേ
കാടും കയറി, കടലും ഇറങ്ങി
പുഴ പോയി, പുഴ പോയി, പുഴ പോയി മറഞ്ഞു
സൂര്യൻ കവർന്ന പുഴയേ
മണ്ണിന്റെ ജീവനായ പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
പുഴയുടെ പാടുതേടുന്നതെന്തിനാണു
സൂര്യനായി യുദ്‌ധമായി, പുഴയ്ക്കായി പിളർന്നു
……………
പ്രജി.PK

കാഴ്ച വസ്തു


നമ്മൾ അവർക്കൊരു ഭാരമായി കഴിയുന്ന
ആ നാളുകൾ പോയ ഓർമ്മകൾ തെളിയുന്നു
ചുടുചോര പൊടിയുന്ന കനലുകൾ തന്നിട്ട്‌
ഊതി അണക്കൂ... ചാരമാക്കൂ...
അന്നും നാമൊരു കാഴ്ചവസ്തു,
ഇന്നും നാമൊരു കാഴ്ചവസ്തു,
പരാതിയും പറയാത്ത പാഴ്‌വസ്തു,
ഇനിയാർക്കും വേണ്ടാത്ത ദോഷ വസ്തു...
ഇനിയും നടക്കുവാനേറെയുണ്ടോ ?
ശ്മശാന കവാടം തുറന്നീടുമോ ?
അവിടെയും കനലുകൾ തന്നീടുമോ ?
നാധാ... മുറുകെ പിടിച്ചീടുമോ ?
അന്നും നാമൊരു കാഴ്ചവസ്തു,
ഇന്നും നാമൊരു കാഴ്ചവസ്തു,
പരാതിയും പറയാത്ത പാഴ്‌വസ്തു,
ഇനിയാർക്കും വേണ്ടാത്ത ദോഷ വസ്തു...
മരണം ഉണരുന്ന മണികൾ മുഴക്കുന്ന
ആംബുലൻസ്‌ വേണ്ടാ, എനിക്കു വേണ്ടാ
ഈ കാലമത്രയും താങ്ങായി മാറിയ
ഈ ചുമരോളം വരുമോ ആ ആംബുലൻസ്‌
അന്നും നാമൊരു കാഴ്ചവസ്തു,
ഇന്നും നാമൊരു കാഴ്ചവസ്തു,
പരാതിയും പറയാത്ത പാഴ്‌വസ്തു,
ഇനിയാർക്കും വേണ്ടാത്ത ദോഷ വസ്തു...
മകളേ കരയല്ലേ കൺതുടക്കൂ
ഇനി അച്ചനെ നൊക്കേണ്ട കടമയുണ്ട്‌
ശ്മശാന കവാടം അടുക്കരു തേ
ഈ ചുമലിൽ നിന്നെന്നെ ഇറക്കരുതേ
അന്നും നാമൊരു കാഴ്ചവസ്തു,
ഇന്നും നാമൊരു കാഴ്ചവസ്തു,
പരാതിയും പറയാത്ത പാഴ്‌വസ്തു,
ഇനിയാർക്കും വേണ്ടാത്ത ദോഷ വസ്തു...
---------------
പ്രജി.PK

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo