Slider

പുഴയുടെ പ്രണയം

0


മണ്ണിന്റെ മാറോട്‌ ചേർന്നന്നൊഴുകവേ
ചോര പൊടിയാത്ത പുൽമേടിൽ പുൽകവേ
കാറ്റും പറഞ്ഞു, കരയും പറഞ്ഞു
പുഴയാണു പുഴയാണു പുഴയാണു സുന്ദരീ
സൂര്യകിരണമായ്‌ എയ്ത്‌ പതിഞ്ഞൊരു
പ്രണയ ലേഖനത്തിന്റെ ചുംബനം പതിയവേ
പുഴ കുളിരായ്‌, പുഴ നാണമായ്‌
പുഴ വിങ്ങലായ്‌, പുഴ തേങ്ങലായ്‌
മതി മറന്നു നിന്നുപോയി
ഒഴുകാൻ മറന്നുപോയി
സൂര്യൻ പ്രണയിച്ച പുഴയേ
സൂര്യൻ ചുംബിച്ച പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
ഒഴുകാൻ മടിക്കുന്നതെന്തിനാണു
പാരാകെ നനയിച്ച്‌ തൂവാനമായി വന്ന
മഴത്തുള്ളി പുഴയുടെ പാദത്തിൽ നുള്ളവേ
മണ്ണും പറഞ്ഞു, പുഴയോടായി പറഞ്ഞു
ഞാനാണു മണ്ണാണു പുഴയുടെ കാമുകൻ
മണ്ണു പ്രണയിച്ച പുഴയേ
മണ്ണിൽ ചുംബിച്ച പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
മണ്ണിന്റെ മാറിലേക്കിനിയെന്തിനാണു
സൂര്യന്റെ കോപത്താൽ ഭൂലോകമെരിയവേ
മണ്ണിന്റെ പ്രേമത്താൽ പുഴ നിന്നു വിങ്ങവേ
കാടും കയറി, കടലും ഇറങ്ങി
പുഴ പോയി, പുഴ പോയി, പുഴ പോയി മറഞ്ഞു
സൂര്യൻ കവർന്ന പുഴയേ
മണ്ണിന്റെ ജീവനായ പുഴയേ
ഇനി എന്തിനാണു, ഇനി ഏതിനാണു
പുഴയുടെ പാടുതേടുന്നതെന്തിനാണു
സൂര്യനായി യുദ്‌ധമായി, പുഴയ്ക്കായി പിളർന്നു
……………
പ്രജി.PK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo