നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മറക്കാത്തമുറിവുകള്‍


"നാടിനെ നടുക്കിയ ജീവൻജോൺ വധക്കേസിൽ,സംഭവം നടന്നു പത്തുദിവസം കഴിഞ്ഞിട്ടും, പൊലീസിന് പ്രതികളെ കണ്ടെത്താൻ കഴിയാത്തതില്‍ ശക്തമായ ജനരോഷം ആഭ്യന്തരവകുപ്പിന് മേൽ ഉയർന്നുവന്നതിന്റെ അടിസ്ഥാനത്തിൽ ,ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഈ കേസിലേക്ക് ക്രൈംബ്രാഞ്ച് എസ്പി അവിനാശ്ഗംഗന്റെ നേതൃത്വത്തിൽ പ്രത്തേകഅന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നു "
"കേരളാടിവിക്ക് വേണ്ടി ക്യാമറാമാൻ മിഥുൻലാലിനൊപ്പം ജിഷാവർഗീസ്".
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
തന്റെ ഓഫീസ്മുറിയിൽ ചാനലുകളിലൂടെ കണ്ണോടിക്കുന്നതിനിടയിൽ അവിനാശ് ,അന്വേഷണസംഘത്തിലെ രണ്ടാമൻ അനിലിനോടായി
" ഡോ അനിലേ ,ജോൺവർഗ്ഗീസ് എന്ന ബിസിനസ്സ് പ്രമുഖന്റെ സ്വാധീനമാകാം ,മാധ്യമങ്ങൾക്ക് ഈ കേസിൽ ഇത്ര താല്പര്യമുണ്ടാകാൻ കാരണം "
"സര്‍ ജോണ്‍വര്‍ഗീസിന്റെ സ്വാധീനം ഒരു ഘടകംതന്നെയാണ് ,പക്ഷെ അതിനൊപ്പം സംഭവം നടന്ന്‍ ദിവസമിത്രയുമായിട്ടും പ്രതിയിലേക്ക് ഏത്താവുന്ന ഒരു തെളിവുകളും ലോക്കൽ പോലീസിന്റെ അന്വേഷണത്തില്‍ നിന്നും ലഭ്യമായിട്ടില്ല എന്നതും പ്രാധാന്യമുള്ളതാണ്, തലക്ക് സംഭവിച്ച ക്ഷതമല്ല മരണകാരണമായത്എന്നാണ്പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പോലും പറയുന്നത്"
അതുവരെയുള്ള അന്വേഷണറിപ്പോര്‍ട്ടുകള്‍ അവിനാശിനെ കാണിച്ചുകൊണ്ട് അനില്‍ തുടര്‍ന്നു,
"അറിഞ്ഞിടത്തോളം കുട്ടികള്‍ തമ്മില്‍ ക്രിക്കറ്റ്കളിക്കിടെ ഉണ്ടായ തര്‍ക്കവും മറ്റും തികച്ചും യാദൃശ്ചികംമാത്രമാണ് ,അതിനു ഈ കൊലപാതകവുമായി ബന്ധമുണ്ടാകുവാന്‍ സാദ്ധ്യതയില്ല "
അനിലിന്റെ വാക്കുകള്‍ മൂളികേട്ടുകൊണ്ട് അവിനാശ് ലോക്കല്‍ പോലീസിന്റെ കേസ്ഡയറിയിലേക്ക് കണ്ണോടിച്ചു.................
തൊട്ടടുത്ത പ്രഭാതം അന്വേഷണസംഘം കൊലപാതകം നടന്ന സ്ഥലത്തും,ജീവന്റെ വീട്ടിലും ഒരിക്കല്‍കൂടി പരിശോധനനടത്തി.............
ഏകമകനായ ജീവന്റെ ആകസ്മികമായ വേർപാട് ജോണ്‍വര്‍ഗീസിനെയും , ഭാര്യ ജാന്‍സിയെയും മാനസികമായി ഒരുപാട് തളര്‍ത്തിയിരുന്നു, തങ്ങള്‍ക്ക്ബിസിനസ്സ് സംബന്ധമായോ ,വ്യക്തിപരമായോ ശത്രുക്കളാരുമില്ലായെന്നു ഇരുവരും അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തി.....................
"സര്‍ എനിക്കൊരു കാര്യം പറയാനുണ്ട് "
ജോണ്‍വര്‍ഗീസില്‍ നിന്നോ ഭാര്യയില്‍ നിന്നോ കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമാകാതെഅവിനാശും സംഘവും മടങ്ങാന്‍ തുടങ്ങവേയാണ് ,ജോണ്‍വര്‍ഗീസിന്റെ സെക്രട്ടറി രമേശ്‌ അവര്‍ക്കരികിലേക്ക് ഏത്തിയത്‌,
" ജോണ്‍സാര്‍ പറയാന്‍മറന്ന ഒരു കാര്യമുണ്ട് ,ടൗണിലെ പുതിയഷോപ്പില്‍ വെച്ച് രണ്ടാഴ്ച്ച മുൻപു സാറും,ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറി ചന്ദ്രസേനനുമായി ഏതോ പിരിവ് നല്‍കുന്നത് സംബന്ധിച്ച് ഒരു വാക്ക്തര്‍ക്കം നടന്നിരുന്നു ".............
രമേശിന്റെ വാക്കുകള്‍ മൂളികേട്ട് അന്വേഷണസംഘം മടങ്ങി..........
അടുത്തനിമഷംമുതല്‍ ചന്ദ്രസേനന്‍, ജീവന്റെ ഉറ്റസുഹൃത്തുക്കളായ ബോബി,ലിയോ എന്നിവരെ ലക്‌ഷ്യംവെച്ച് അന്വേഷണം നടത്തിയെങ്കിലും , ഈ കേസുമായി അവര്‍ക്കാര്‍ക്കും യാതൊരുബന്ധവുമില്ലായെന്നു അവിനാശിനു മനസിലായി.....
അന്വേഷണത്തിൽ കാര്യമായ പുരോഗതികൈവരിക്കുവാൻ കഴിയാത്തത്തിന്റെ അസ്വസ്ഥതയോടെ ഓഫീസിലിരിക്കവെയാണ് അവിനാശിനെതേടി സിറ്റി എസ്ഐ രവീന്ദ്രനാഥിന്റെ ഫോൺസന്ദേശം എത്തുന്നത്...
"സർ,ജീവന്റെ കൊലപാതകം നടന്ന
അതെ സ്ഥലത്ത് നിന്നും ,സംശയാസ്പദമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തു അവന്റെ കയ്യിൽ നിന്നും ഒരു ആത്മഹത്യാകുറിപ്പും കണ്ടെത്തി "...........
അവിനാശ് എത്തിയപ്പോഴേക്കും സംഭവസ്ഥലം ജനനിബിഡമായിരുന്നു ,
"സർ ഇവൻ തൊട്ടപ്പുറത്ത് തന്നെ താമസിക്കുന്ന ജയദേവൻ,ഇവൻ കുറ്റം സമ്മതിച്ചു "
എസ്ഐ രവീന്ദ്രനാഥ് അവിനാശിനോട് കാര്യങ്ങൾ വിശദീകരിച്ചു
"എല്ലാത്തിനും മാപ്പ് ,എനിക്ക് ഈ ടെൻഷൻ തുടർന്ന് കൊണ്ട്പോകുവാൻ കഴിയില്ല ,ഞാൻ എല്ലാം അവസാനിപ്പിക്കുകയാണ് ,"
ജയദേവന്റെ കയ്യിൽനിന്നും പിടിച്ചെടുത്ത ആത്മഹത്യകുറിപ്പിലെ വരികൾ വായിച്ചുനോക്കിയിട്ടു അവിനാശ് ജയദേവനോട് കൂടുതൽകാര്യങ്ങൾ ചോദിച്ചറിഞ്ഞു
"സർ ഞാൻ തന്നെയാണ് ജീവനെ കൊന്നത് ,കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞാൻ ജീവന്റെ പുറകെതന്നെയുണ്ടായിരുന്നു,ആ ദിവസം സാഹചര്യം ഒത്തുവന്നു,ഇവരുടെ കളിക്കിടയിലെ തർക്കത്തിൽ ബാറ്റ് തലയിൽ കൊണ്ട വേദനയിൽ ഇവിടെ വന്നിരുന്ന ജീവനെ പുറകിൽ നിന്നെത്തി ശ്വാസംമുട്ടിച്ചു അവസാനിപ്പിച്ചു "
നിർവികാരികതയോടെ ജയദേവൻ അവിനാശിനോടായി കാര്യങ്ങൾ വിശദീകരിച്ചു..
എന്തിനു ? അവിനാശിന്റെ ചോദ്യമുയർന്നു....
" മക്കളെ നഷ്ടമാകുന്ന വേദന ജോൺസാറും
ജാൻസിമേഡവും അറിയണം " ,
കൂടുതൽ
പറയാം സാർ അതിനുമുന്നേ സർ എന്റെകൂടെ രണ്ടുസ്ഥലങ്ങളിൽ വരണം "
സംഭവസ്ഥലത്ത് നിന്നും മൊഴിയെടുക്കവേ ജോൺവർഗീസും,ഭാര്യയും വിവരങ്ങളറിഞ്ഞു സ്ഥലത്തെത്തി...
"സർ ഇവൻ ഞങ്ങളുടെവീട്ടിൽ ജോലിക്ക് നിന്നിരുന്ന സൗമിനിയുടെ മകനാണ്,ഇവനാണോ സർ എന്റെ ജീവനെ കൊന്നത് "
ജയദേവനെ കണ്ടതോടെ അലറികരഞ്ഞു കൊണ്ട് അവിനാശിനോടായി ജാൻസിചോദിച്ചു...
"അതെ മേഡം സൗമിനിയുടെ മകൻ ജയദേവൻ തന്നെ "
മറുപടി ഒരു ചെറിയ ചിരിയുടെ അകമ്പടിയോടെ ജയദേവന്റെ വകയായിരുന്നു.................
ജയദേവനൊപ്പം അന്വേഷണസംഘത്തിന്റെ യാത്ര ആദ്യം ചെന്നെത്തിയത് നഗരത്തിൽ നിന്ന്‍ ഏറെയകലെയല്ലാത്ത ഒരുമാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു..
അവിടെ ചങ്ങലയിൽ ബന്ധിതയായ ഒരു സ്ത്രീരൂപത്തെ കാട്ടി ജയദേവൻ പറഞ്ഞു,
"അതാണ് സാര്‍ എന്റെ അമ്മ, ജാൻസി മേഡം പറഞ്ഞ അവരുടെ വേലക്കാരിയായിരുന്ന സൗമിനി "
അമ്മ എങ്ങനെ ഈ അവസ്ഥയിലായി എന്നറിയാൻ നമുക്ക് മറ്റൊരിടം വരെ പോകണം സർ,ദുരെക്ക് മിഴിനട്ടിരിക്കുന്ന ആ അമ്മയുടെ കൈകളില്‍ ഒരു മുത്തം നല്‍കി ജയദേവന്‍ പോലീസ് സംഘത്തിനൊപ്പം തിരിഞ്ഞു നടന്നു.........
അവരുടെ യാത്ര പിന്നീട് ചെന്നെത്തിയത് ജയദേവന്റെ വീട്ടിലേക്ക് തന്നെയായിരുന്നു ,ഓട് മേഞ്ഞ രണ്ടുമുറികൾമാത്രമുള്ള ആ വീട്ടിൽ ആൾതാമസം ഇല്ലാത്തതിന്റെ ലക്ഷണങ്ങൾ എല്ലാം പ്രകടമായിരുന്നു,
വീടിന്റെ മുറ്റത്തെ തെക്കേകോണിലേക്കാണ് അവിനാശിനെ ജയദേവൻ കുട്ടികൊണ്ട്പോയത് ,
"ദാ,അവിടെയാണ് സർ എന്റെ പെങ്ങൾ " അൽപനേരത്തെ നിശ്ശബ്ദതക്ക് ശേഷംജയദേവൻ നിറ കണ്ണുകളോടെ തുടർന്ന്...
"അവളുടെ ആത്മഹത്യയാണ് അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചത് സർ "
"എന്തിനാണ് പെങ്ങൾ ആത്മഹത്യ ചെയ്തത് "
പോലീസ്സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ അവിനാശ് വീണ്ടും നിശബ്ദത ഭഞ്ജിച്ചു...
"സർ ഞങ്ങളുടെ കുട്ടിക്കാലത്തെ അച്ഛൻമരിച്ചതോടെ അമ്മ കൂലിപണിയെടുത്താണ് ഞങ്ങളെ വളർത്തിയത്, ഏകദേശം പത്തുവർഷത്തോളമായി അമ്മ ജോൺസാറിന്റെ വീട്ടിലാണ് ജോലിചെയ്തിരുന്നത് ,നാലുമാസങ്ങൾക്ക് മുൻപ് അവിടെ ജാൻസിമേഡത്തിന്റെ ആഭരണങ്ങൾകളവ്പോയതോടെ,അവരുടെ സംശയങ്ങൾ അമ്മയുടെ നേർക്കായി,അമ്മ തന്റെ നിരപരാധിത്വം ഇരുവർക്കും മുന്നിൽ.കരഞ്ഞുപറഞെങ്ക്കിലും അവരുടെ മനസ്സിൽ സംശയം വർദ്ധിച്ചതേയുള്ളൂ,
ഒടുവിൽ മോഷണകുറ്റം ചുമത്തി അമ്മയെ പോലീസ് അറസ്റ്റ്ചെയ്തതോടെ പറഞ്ഞുറപ്പിച്ച പെങ്ങളുടെ വിവാഹംമുടങ്ങി ,
ജോൺസാറിന്റെ വീട്ടിൽനിന്നും കാണാതായസ്വർണം അവരുടെ ബന്ധുവിൽനിന്ന് തന്നെ കണ്ടെത്തിയപ്പോഴേക്കും ,വിവാഹം മുടങ്ങിയതിന്റെ സങ്കടത്തിൽ പെങ്ങൾ ഒരുമുഴം കയറിൽ ജീവനവസാനിപ്പിച്ചിരുന്നു, പെങ്ങളുടെ ആത്മഹത്യ താളംതെറ്റിച്ചത് അമ്മയുടെ മനസ്സിനെകൂടിയായിരുന്നു സർ,
പത്തു വർഷം കൂടെ ജോലി ചെയ്ത എന്റെഅമ്മ കരഞ്ഞുപറഞ്ഞിട്ടും അവർപ്രകടിപ്പിച്ച അവിശ്വാസമില്ലേ സർ അത് തകർത്തത് ഞങ്ങളുടെ സന്തോഷങ്ങളായിരുന്നു സർ,എന്റെ കുടുംബമാണ് സർ ,
മക്കൾ നഷ്ട്ടപെടുന്ന വേദന അവരുമറിയണം സർ അതിനുവേണ്ടിതന്നെയാണ് ഞാൻ ജീവനെ കൊന്നത് "
പറഞ്ഞുനിർത്തുമ്പോഴേക്കും ജയദേവൻ എല്ലാംമറന്നു നിലവിളിക്കുകയായിരുന്നു.....
ജയദേവനുമായുള്ള വാഹനം പോലീസ്ക്ളബിലെത്തുമ്പോഴേക്കും അവിടെ കൂടിനിന്ന ചാനൽറിപ്പോർട്ടർമാരുടെ ക്യാമറകണ്ണുകള്‍ പുതിയബ്രെയ്ക്കിംഗ് ന്യൂസ്‌ കിട്ടിയആവേശത്തിൽ വാഹനത്തിനു ചുറ്റുംവളഞ്ഞുകഴിഞ്ഞിരുന്നു.............................
"പ്രമാദമായ ജീവൻ ജോണ്‍ വധക്കേസിലെ പ്രതി ജയദേവനുമായുള്ള പോലിസ് വാഹനം ഇതാ എത്തിയിരിക്കുന്നു"
ഒരുപാട് റിപ്പോര്‍ട്ടര്‍മാരില്‍ നിന്നുംഒരേ സമയം ഈ വാചകം പോലിസ്ക്ലബ്ബിന്റെ പരിസരത്ത് ഉയര്‍ന്നുകേട്ടു....
കെ.ആര്‍.രാജേഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot