രാവിലെ എഴുന്നേറ്റതും വീട്ടിൽ നിറയെ ആളുകൾ എന്താപ്പോ കഥ എന്താ ഇവടെ .
ഉമ്മാ ഉമ്മാ ...
എന്താ ഉമ്മാന്റെ കുട്ടി എണീറ്റോ ?<br>
എന്താ ഇവടെ എല്ലാരും വന്നിരിക്കുന്നെ ?
ബിരിയാണി വെക്കാൻ ഉമ്മാന്റെ കുട്ടിക്ക് പൈസ തരും കുളിച്ചിട്ട് പുതിയ കുപ്പായം ഇടണം
അങ്ങനെ കുളി കഴിഞ്ഞു വെള്ള തുണി ഉടുപ്പിച്ചു ഉമ്മാ കുഞ്ഞോന് ട്രൗസർ മതി .
ഇന്ന് ഉമ്മാന്റെ കുട്ടി തുണിയെടുത്ത മതി .
കുറച്ചു കഴിഞ്ഞു കുറേ ഉസ്താത് മാര് വന്നു വലിയ അമ്മോൻ കുറച്ചു മിട്ടായി തന്നു കൂട്ടി കൊണ്ട് പോയി<br>
കയ്യും കാലും പിടിച്ച് ഒരിഞ്ചക്ഷൻ എടുത്ത്
കയ്യും കാലും പിടിച്ച് ഒരിഞ്ചക്ഷൻ എടുത്ത്
എനിക്കപ്പഴും ഒന്നും മനസിലായില്ല കുറെ കരഞ്ഞു വന്ന ഉസ്താത് പ്രാർത്ഥിച്ചു.ഞാൻ ഉമ്മാനെ നോക്കി അവിടെയൊന്നും കണ്ടില്ല.
പെട്ടന്ന് ഒരാൾ റൂമിലേക്കു എടുത്ത് കൊണ്ട് പോയി അവിടെ ഒരു പാത്രത്തിൽ നിറയെ പച്ചില അരിഞ് വെച്ചിട്ടുണ്ട് വലിയ മാമൻ കസേരയിൽ ഇരുന്നു എന്റെ തുണി അഴിച്ചു കളഞ്ഞു മടിയിൽ ഇരുത്തി എന്റെ കാലിനു താഴെ പച്ചില വെച്ച പത്രം വെചു എന്താപ്പോ പരുവാടി ഒരു പിടുത്തം കിട്ടുന്നില്ല മുറിയിൽ ഉള്ളവർ എന്റെ കായും കാലും പിടിച്ചു വെച്ച് അനങ്ങാൻ പറ്റണില്ല .
പെട്ടന്നാ മൊല്ലാക്ക ഒരു കത്തി എടുത്തു എന്റെ കുഞ്ഞുമണി പിടിച്ചു വലിച്ചു പടച്ചോനെ അയാളിത് അരിഞ്ഞെടുക്കാനുള്ള പരിപാടിയാ മിനിഞ്ഞാന്ന് ഷിബ്ബ് കുടുങ്ങിയപ്പോ ജീവൻ പോയതാ ആർത്തു വിളിക്കാൻ തുടങ്ങി കരച്ചിലോട് കരച്ചിൽ
അയാൾ അരിഞ്ഞെടുത്തു അതിന്റെ അറ്റം .
വേദന കൊണ്ട് എന്റെ ശരീരം തളർന്നു താഴെ വെച്ച പാത്രത്തിൽ നിറയെ ചോരയുണ്ട് .
വേദന കൊണ്ട് എന്റെ ശരീരം തളർന്നു താഴെ വെച്ച പാത്രത്തിൽ നിറയെ ചോരയുണ്ട് .
എല്ലാം കഴിഞ്ഞു ഒരു കട്ടിലിൽ കൊണ്ടുപോയി കിടത്തി ഒരു തുണി മുകളിൽ കെട്ടിവെച്ചു ഉമ്മ അടുത്ത് വന്നു കുറേ മുത്തം തന്നു എന്റെ കരച്ചിൽ കേൾക്കാൻ വായ്യാതോണ്ട് അടുത്ത വീട്ടിൽ പോയി നിന്ന് വന്നിരിക്കാ പാവം
പിന്നെ കുറേ സമ്മാനം കിട്ടി പൈസയും കൂട്ടുകാർ വന്നു അവർക്കൊക്കെ ഉമ്മ മിട്ടായി കൊടുത്തു .
വന്നവരൊക്കെ നിറയെ സമ്മാനം തന്നു എന്നിട്ടെന്താ കാര്യം സാമാനം ഈ കോലത്തിലായില്ലേ.
വന്നവരൊക്കെ നിറയെ സമ്മാനം തന്നു എന്നിട്ടെന്താ കാര്യം സാമാനം ഈ കോലത്തിലായില്ലേ.
ഹോസ്പിറ്റൽ പോയി തരിപ്പിച്ച് ഒന്നും അറിയാതെ കാര്യം നടത്തുന്നവർക്ക് അറിയോ നമ്മൾ അനുഭവിച്ചത് ആ അതൊക്കെ ഒരു കാലം ..
നജു......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക