കാത്തിരിക്കുന്നോരാ വിനാഴികയിലും
മരണമെന്ന വിരുന്നുകാരനെ
മരണമെന്ന വിരുന്നുകാരനെ
നിരത്തിലും വീഥിയിലും നിദ്രയിലും
ഒളിഞ്ഞു വീഴുന്ന വേട്ടക്കരനെന്ന മരണത്തെ
ഒളിഞ്ഞു വീഴുന്ന വേട്ടക്കരനെന്ന മരണത്തെ
മന്ത്രോച്ചരങ്ങളാല്‍ എന്നെ ചുമക്കുന്നവരെ
നിങ്ങള്‍ ശഭിക്കരുതെന്‍ ഉടലിന്‍ ഭാണഡത്തെ
നിങ്ങള്‍ ശഭിക്കരുതെന്‍ ഉടലിന്‍ ഭാണഡത്തെ
മൂന്ന് പിടിമണ്ണിനാല്‍ പുഷ്പാര്‍ച്ചന നടത്തി
ഒരു തുള്ളികണ്ണിരിനോപ്പം യാത്രയാക്കിയെന്നെ
ഒരു തുള്ളികണ്ണിരിനോപ്പം യാത്രയാക്കിയെന്നെ
ഇരുതലക്കല്‍ കല്ലുകളാല്‍ അതിരിട്ടു തടവിലാക്കി
ഇരു അറ്റത്തും ചെടികളാല്‍ മോടികൂട്ടി
ഇരു അറ്റത്തും ചെടികളാല്‍ മോടികൂട്ടി
പുഷ്പിച്ചു നില്‍ക്കുമാ ചെടികള്‍ക്കു വളമെകി
എന്‍ സുന്ദര സംഭുഷ്ടമാമുടല്‍
എന്‍ സുന്ദര സംഭുഷ്ടമാമുടല്‍
പിഴുതുമാറ്റരുത് കുഴിമാടചെടിയെ
എന്‍ ഹൃദയവും ജീവനുമുണ്ടവയില്‍
എന്‍ ഹൃദയവും ജീവനുമുണ്ടവയില്‍
ഓരോ വസന്തത്തിലും പുഷ്പ്പിക്കട്ടെ
എന്‍ കുഴിമാട മരണ പുഷ്പങ്ങള്‍
എന്‍ കുഴിമാട മരണ പുഷ്പങ്ങള്‍
അറിയില്ല നിങ്ങളാല്‍ ജീവിക്കുന്നു ഞാനീ
കുഴിമാട പുഷ്പത്തിലൂടെ
കുഴിമാട പുഷ്പത്തിലൂടെ
nishad mohammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക